മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും അരികെ പാണക്കാട് തങ്ങള്‍ക്ക് നിത്യവിശ്രമം

മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായി. ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ നടത്തി. പാണക്കാട് തങ്ങളെ അവസാന നിമിഷവും കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് മലപ്പുറം ടൗണ്‍ ഹാളിലേക്ക് എത്തിയത്. ജനത്തിരക്ക് കൂടി വന്നതോടെ രാത്രി 12.30 ഓടെ ഭൗതികദേഹം പാണക്കാട്ടെ വീട്ടിലേക്ക് മാറ്റി. വീട്ടിലേക്കും ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ഖബറടക്കം നടത്തുകയായിരുന്നു. ഇന്നു രാവിലെ 9നായിരുന്നു ഖബറടക്കം നേരത്തെ നിശ്ചയിച്ചിരുന്നത്. ഏറെക്കാലമായി രോഗബാധിതനായി കിടന്നതിനാല്‍ ഭൗതികദേഹത്തിനുണ്ടാകാവുന്ന മാറ്റങ്ങള്‍ കൂടി പരിഗണിച്ചാണ് ഖബറടക്കം നേരത്തെയാക്കിയത്. കടലുണ്ടിപ്പുഴയുടെ തീരത്ത് പിതാവ് പൂക്കോയ തങ്ങളുടെയും മാതാവ് മറിയം ചെറിഞ്ഞി ബീവിയുടെയും സഹോദരന്മാരായ ഉമറലി ശിഹാബ് തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ചാരത്താണ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും അന്ത്യ വിശ്രമം ഒരുക്കിയത് . പാണക്കാട് കുടുംബത്തിലെ…

ഓപ്പറേഷൻ ഗംഗ: 76 വിമാനങ്ങളിലായി 16,000 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി

ന്യൂഡൽഹി: യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ നിരന്തരം ശ്രമിക്കുന്നു. റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യൻ പൗരന്മാർ ഉക്രെയ്നിന്റെ അതിർത്തി കടക്കുന്നത്. ഫെബ്രുവരി 26 ന്, ബുച്ചാറെസ്റ്റിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 വിമാനങ്ങളിലായി 2500 ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവന്നതായി അധികൃതർ അറിയിച്ചു. ഹംഗറി, റൊമാനിയ, പോളണ്ട് എന്നിവിടങ്ങളിൽ നിന്ന് കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ അടുത്ത 24 മണിക്കൂറിനുള്ളിൽ ഏഴ് വിമാനങ്ങൾ കൂടി അയക്കുമെന്ന് അവർ പറഞ്ഞു. ബുഡാപെസ്റ്റിൽ നിന്ന് അഞ്ച് വിമാനങ്ങളും പോളണ്ടിലെ റെസോയിൽ നിന്നും റൊമാനിയയിലെ സുസെവയിൽ നിന്നും ഓരോ വിമാനവും ഉണ്ടാകും. ഇതുവരെ, 76 വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ കീഴിൽ 15,920 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നു. ഈ 76 വിമാനങ്ങളിൽ 13 എണ്ണം കഴിഞ്ഞ…

14 പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹം നീക്കി വെച്ച് യൂണിയന്‍ കോപ്

ദുബൈ: യുഎഇയിലെ (UEA) ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop), മാര്‍ച്ച് മാസത്തിലെ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹം നീക്കിവെച്ചു. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ലഭിക്കുക. എല്ലാ ശാഖകളിലും ദുബൈയിലെ എല്ലാ സെന്ററുകളിലും കോഓപ്പറേറ്റീവ് വര്‍ഷം മുഴുവന്‍ സ്ഥിരമായി പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങാറുണ്ടെന്നും ഉപഭോക്താക്കളുടെ സന്തോഷത്തിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള മാര്‍ക്കറ്റിങ് പദ്ധതിയുടെ ഭാഗമാണിതെന്നും യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. മാര്‍ച്ച് മാസത്തിലെ 14 പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യതേര ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ഉള്ളത്. മാര്‍ച്ച് മാസത്തിലെ എല്ലാ പ്രൊമോഷണല്‍ ക്യാമ്പയിനുകളും കോഓപ്പറേറ്റീവിന്റെ വാട്‌സാപ്പ് സര്‍വീസ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വെബ്‌സൈറ്റുകള്‍, ടെക്‌സ്റ്റ്…

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന കോൺഫറൻസ് രജിസ്ട്രേഷൻ ഉദ്ഘാടന കർമ്മം നടന്നു

മാർത്തോമാ സഭയുടെ വടക്കേ അമേരിക്ക യൂറോപ് ഭദ്രാസനത്തിന് കീഴിലുള്ള സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ ഭദ്രാസന കോൺഫറൻസ് 2022 ഓഗസ്റ്റ് 18 മുതൽ 21 വരെയുള്ള തീയതികളിൽ പെൻസിൽവേനിയയിലുള്ള കാർലയിലിലെ ബോംഞ്ചി യോർണോ കോൺഫറൻസ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. കോൺഫറൻസ് South East റീജിയൻ സന്നദ്ധ സുവിശേഷക സംഘം ആകുന്നു നേതൃത്വം വഹിക്കുന്നത്. സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ പതിനാറാമത് കോൺഫറൻസിൽ ഭദ്രാസന ബിഷപ്പ് റൈറ്റ്. റെവ്. ഡോ. ഐസക് മാർ ഫിലക്സിനോസ്, പ്രമുഖ വേദ പണ്ഡിതനും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ റവ. ഡോ. ഈപ്പൻ വർഗീസ്. മികച്ച വാഗ്മിയും പ്രാസംഗികനും ആയ റവ. മനു വർഗീസ്, പ്രമുഖ വേദ ചിന്തകനും പ്രാസംഗികനും ആയ ഡോ. വിനോ ജോൺ ഡാനിയേൽ എന്നിവർ വേദപഠന ചിന്തകൾക്ക് നേതൃത്വം നൽകും. “ദൈവരാജ്യത്തിൽ സമാധാനം സ്ഥാപിക്കുന്നവർ (Peace Builders in the Kingdom of…

നോമ്പാചരണം – പാപം മൂലം ക്വാറന്റൈനിൽ കഴിയുന്നവരുടെ തിരിച്ചുവരവിനുള്ള അവസരം: വെരി റവ ഡോ. ചെറിയാൻ തോമസ്

ഡാളസ്: തീവ്രമായ നോമ്പ് ആചരണ ദിനങ്ങളിലൂടെയാണ് ക്രൈസ്തവ സമൂഹം ഇപ്പോൾ കടന്നുപോകുന്നത് . ക്രൈസ്തവർ മാത്രമല്ല ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടെ ഇതര മതവിഭാഗങ്ങളും കഠിനമായി നോമ്പ് ആചരിക്കുന്നു എന്നുള്ളത് നാം വിസ്മരിക്കരുതു .നോമ്പ് ആചരണം മാർത്തോമ സഭ വേർതിരിച്ചിരിക്കുന്നത് പാപം മൂലം ദൈവത്തിൽ നിന്നും അകന്നുപോയി ക്വാറന്റൈനിൽ കഴിയുന്നവരുടെ തിരിച്ചുവരവിനും പ്രാർഥനക്കും കൂടുതൽ സമയം ചെലവഴികുന്നതിനുള്ള അവസരം ലഭ്യമാകുക എന്നതിനാണ് മാർത്തോമാ സഭ മുൻ വികാരി ജനറലൂം ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച വികാരിയുമായ വെരി റവ ഡോ: ചെറിയാൻ തോമസ് പറഞ്ഞു . മാർച്ച് 6 ഞായറാഴ്ച നോർത് അമേരിക്ക ദദ്രാസന ദിനത്തോടനുബന്ധിച്ചുഡാളസ് സെയിന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വിശുദ്ധ കുർബാന മദ്ധ്യേ ധ്യാനപ്രസംഗം നടത്തുകായായിരുന്ന റവ ചെറിയാൻ തോമസ്. നോമ്പ് നോൽക്കുന്നത് നമുക്ക് ഏറ്റവും ഇഷ്ടപെട്ട ആഹാരം വർജിച്ചു ശാരീരിക സൗഖ്യം പ്രാപിക്കുക എന്നതിലുപരി…

ഇന്നത്തെ ചിന്താവിഷയം

ഇരുപത്തൊന്നാം നുറ്റാണ്ടിലൂടെ നാം അതിവേഗം കടന്നുപോയികൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. നാം എല്ലാവരും വലിയ തിരക്കിലാണ് ഇപ്പോഴും, ആർക്കും മറ്റാരെപ്പറ്റിയും ചിന്തിക്കാനോ അവരുടെയൊക്കെ പ്രയാസങ്ങളെ പറ്റിയോ ഒന്നും ഒരു നിമിഷം എങ്കിലും ചിന്തിക്കാൻ പോലും സമയം ഇല്ല. കാരണം, എങ്ങനെയും എല്ലാം വെട്ടിപിടിക്കണം എന്ന ചിന്തയാണ് എന്നെയും നമ്മെ എല്ലാവരെയും ഭരിക്കുന്നത്. കോടികൾ ബാങ്ക് ബാലൻസ്, വില്ലകൾ, വിലപിടിപ്പുള്ള കാറുകൾ, മക്കൾക്ക് ഏറ്റവും നല്ല കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസം, എന്ന് വേണ്ട മനുഷ്യന് അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും ഏറ്റവും മുന്തിയ നിലയിൽ എത്തി. എന്നിട്ടും നാമൊക്കെ ഒന്നിലും സംതൃപ്തരല്ല എന്നത് വിസ്മരിക്കാൻ പറ്റാത്ത ഒരു വലിയ സത്യമാണ്. എന്തെല്ലാം ഉണ്ടെങ്കിലും എങ്ങനെയും വീണ്ടും വീണ്ടും എന്തെല്ലാം നേടാമോ അതെല്ലാം വേണം എന്ന ചിന്ത നമ്മെയെല്ലാം നല്ല വണ്ണം ഭരിക്കുന്നുണ്ട്. നാമിതൊക്കെ നേടിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ, എല്ലാം ഏല്ലാവർക്കും ഒരു…

ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കാരുണ്യ സ്പര്‍ശം അഞ്ചാം ഘട്ടം നടന്നു

കുവൈറ്റ്: ഒഐസിസി കുവൈറ്റ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സാന്ത്വന പദ്ധതി ‘കാരുണ്യ സ്പര്‍ശം’ അഞ്ചാം ഘട്ടം ഫെബ്രുവരി 27-നു ഞായറാഴ്ച രാവിലെ പത്തിനു വലിയന്നൂര്‍ ഹോളി മൗണ്ടില്‍ വച്ച് നടന്നു. വലിയന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് , പാര്‍ത്ഥന്‍ ചങ്ങാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പ്രിനില്‍ മതുക്കോത്ത്, യൂത്ത് കോണ്‍ഗ്രസ് ചേലോറ മണ്ഡലം സെക്രട്ടറി അതുല്‍ നാരായണന്‍, ഒ.ഐ.സി.സി കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം മഹമൂദ് പെരുമ്പ, ഷാജി കെ വി, കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സലിം കോട്ടയില്‍  

11,000 റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍

ഫെബ്രുവരി 24 ന് മോസ്‌കോ ഉക്രെയ്‌നിൽ ആക്രമണം ആരംഭിച്ചതിനുശേഷം 11,000-ത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് ഞായറാഴ്ച പറഞ്ഞു. ഉക്രേനിയൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനിടെ, ദീർഘദൂര ഹൈ-പ്രിസിഷൻ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യ ഉക്രെയ്നിലെ സ്റ്റാറോകോസ്റ്റിയാന്റിനിവ് സൈനിക വ്യോമതാവളം ആക്രമിച്ച് പ്രവർത്തനരഹിതമാക്കിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. “റഷ്യ സായുധ സേന ഉക്രെയ്നിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് തുടരുന്നു,” റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കീഴാറൂരില്‍ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. പശുവണ്ണറ സ്വദേശിയും ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ പ്രേംരാഗിനാണ് തലയ്ക്ക് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രേംരാഗിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി.

മേയര്‍ ആര്യാ രാജേന്ദ്രന്റേയും സച്ചിന്‍ ദേവ് എം.എല്‍.എയുടെയും വിവാഹ നിശ്ചയം നടന്നു; വേദിയായത് ഏ.കെ.ജി സെന്റര്‍

  തിരുവനന്തപുരം: ബാലുശേരി എം.എല്‍.എ കെഎം സച്ചിന്‍ ദേവിന്റെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ സി.പി.എം സംസ്ഥാന കമ്മറ്റി ഓഫീസായ എ.കെ.ജി സെന്ററില്‍ നടന്നു. അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. ലളിതമായ ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. കഴിഞ്ഞ മാസമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇരുവരും. സച്ചിന്‍ എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലകമ്മിറ്റി അംഗവുമാണ്. ആര്യ എസ്.എഫ്.ഐ സംസ്ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏര്യാകമ്മിറ്റി അംഗവുമാണ്. ബാലസംഘം എസ്.എഫ്.ഐ കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. ഇതാണ് ഇപ്പോള്‍ വിവാഹത്തിലെത്തിച്ചിരിക്കുന്നത്. ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം. ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പില്‍ പങ്കെടുത്തതും…