വാഷിംഗ്ടൺ: കോവിഡ് മഹാമാരിയുടെ വ്യാപനം മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ആഗോള മരണസംഖ്യ 6 മില്യനോളമാണ് . ഞായറാഴ്ച വൈകുന്നേരം ജോൺ ഹോപ്കിൻസ് പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് മരണ സംഖ്യ 5,997,994 ആണ് . 2020 മാർച്ച് 11 നാണ് ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനം സ്ഥിരീകരിച്ചത് . അമേരിക്കയിൽ ഇത് വരെ 957000 മരിച്ചതിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കാലിഫോർണിയ സംസ്ഥാനത്താണ് (86249) തൊട്ടടുത്ത സ്ഥാനം ടെക്സസ് (85835), ഫ്ലോറിഡ (70997), ന്യുയോർക്ക് (66940), ഇല്ലിനോയ്ഡ് (37108) ഏറ്റവും കുറഞ്ഞ മരണം ഉണ്ടായിട്ടുള്ളത് വെർമോണ്ടിൽ (598). മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പാൻഡമിക്കിന്റെ ഭീകരതയിൽ കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട് . രണ്ടു വർഷം മുൻപ് ലോകജനത കോവിഡിൽ നിന്ന് രക്ഷ നേടുന്നതിന് ഉപയോഗിച്ച് തുടങ്ങിയ ഫേസ് മാസ്ക് ഔദ്യോഗികമായി ഉപേക്ഷിച്ചിരിക്കുന്നു . ഭാഗികമായി തടസ്സപ്പെട്ടിരുന്ന യാത്രാ…
Year: 2022
ഫ്‌ളോറിഡയില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍; ഹാന്‍ഡിമാന്‍ അറസ്റ്റില്‍
ജെന്‍സണ്‍ ബീച്ച് (ഫ്‌ളോറിഡ) : ഫെബ്രുവരി അവസാനം ഫ്‌ലോറിഡയിലെ ജെന്‍സണ്‍ ബീച്ചില്‍ നിന്നും കാണാതായ 57 വയസ്സുകാരിയുടെ മൃതദേഹം അവരുടെ വീടിനു പുറകിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തതായി മാര്‍ട്ടിന്‍ കൗണ്ടി ഷെരീഫ് വില്യം സിന്‍ഡര്‍ മാര്‍ച്ച് 4 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു . സിന്ധ്യ കോള്‍ (57) അവസാനമായി കാണപ്പെട്ടത് ജാമിന്‍ ജെന്‍സണ്‍ ഇവന്റിലാണ് . ജെന്‍സണ്‍ ബീച്ച് സൗത്ത് ടൗണിലായിരുന്നു ഇവന്റ് സംഘടിപ്പിച്ചത് ഈ സംഭവവുമായി ബന്ധപ്പെട്ട സിന്ധ്യ കോളിന്റെ ദീര്‍ഘകാല ഹാന്‍ഡിമാന്‍ ആയി പ്രവര്‍ത്തിച്ചിരുന്ന കിയോക്കി ഹിലോ ഡിമിക്കിനെ (34) പോലീസ് അറസ്‌റ് ചെയ്തിട്ടുണ്ട് . ഇയാള്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട് . സിന്ധ്യ കോളിന്റെ തിരോധാനവുമായി പല തവണ കിയോക്കിയെ ചോദ്യം ചെയ്തുവെങ്കിലും തെറ്റായ വിവരങ്ങളാണ് ഇയാള്‍ പൊലീസിന് കൈമാറിയത് . വീടിന് സമീപത്തുള്ള ക്യാമറയില്‍ നിന്നും കിയോക്കിയുടെ ചിത്രം…
ഉക്രെയ്‌നില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ഇന്ന് ഡല്‍ഹിയിലെത്തിക്കും
ന്യുഡല്‍ഹി: ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ കീവില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ വെടിയേറ്റ വിദ്യാര്‍ഥി ഹര്‍ജോത് സിംഗിനെ പോളണ്ടിലെത്തിച്ചു. കീവിലെ ആശുപത്രിയില്‍ നിന്നും പോളിഷ് റെഡ്‌ക്രോസിന്റെ ആംബുലന്‍സിലാണ് പോളണ്ടിലെത്തിച്ചതെന്ന് ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത സിംഗ് ചാന്ദ്‌ഹോക് പറഞ്ഞു. വ്യോമസേനയുടെ വിമാനത്തില്‍ വൈകിട്ട് ഏഴു മണിയോടെ ഹര്‍ജോതിനെ ഡല്‍ഹിയിലെത്തിക്കും. ഹര്‍ജോതിനൊപ്പം 200 ഓളം വിദ്യാര്‍ഥികളും ഡല്‍ഹിയിലെത്തും. യുക്രൈനില്‍ നിന്ന് 16,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ന് ഏഴ് പ്രത്യേക വിമാനങ്ങളിലായി 1500 പേര്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലെന്‍സ്‌കിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. സൂമി അടക്കം യുദ്ധഭീതിയില്‍ കഴിയുന്ന മേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായിരുന്നു ചര്‍ച്ച. 35 മിനിറ്റ് നീണ്ടുനിന്നതായിരുന്നു സംഭാഷണം. യുദ്ധം തുടങ്ങിയ ശേഷം ഫെബ്രുവരി 26നും ഇരുവരും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ രക്ഷാദൗത്യം: മോദിയും സെലെന്‍സ്‌കിയും ചര്‍ച്ച നടത്തി
ന്യുഡല്‍ഹി: യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈന്‍ പ്രസിഡന്റ് വോളോദിമീര്‍ സെലെന്‍സ്‌കിയും ടെലിഫോണില്‍ ചര്‍ച്ച നടത്തി. സൂമി അടക്കം യുദ്ധഭീതിയില്‍ കഴിയുന്ന മേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായിരുന്നു ചര്‍ച്ച. നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സന്നദ്ധനായ യുക്രൈന്‍ പ്രസിഡന്റിനെ മോദി അഭിനന്ദിച്ചു. 35 മിനിറ്റ് നീണ്ടുനിന്നതായിരുന്നു സംഭാഷണം. യുക്രൈനിലെ സ്ഥിതിഗതികള്‍ ഇരു നേതാക്കളും വിശദമായി ചര്‍ച്ച ചെയ്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ ശേഷം ഫെബ്രുവരി 26നും ഇരുവരും ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. സൂമി അടക്കം നിരവധി കേന്ദ്രങ്ങളിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളുടെ ഹോസ്റ്റലുകളില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൂമിയിലുള്ളവരെ ഉടന്‍തന്നെ ഒഴിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി ഇന്നലെ വ്യക്തമാക്കിയിരുന്നു. സൂമിയില്‍ നിന്നും മൂന്നു മണിക്കൂര്‍ മാത്രം യാത്ര ദൂരമുള്ള പോള്‍ട്ടാവയില്‍ ഇന്ത്യന്‍ അധികൃതര്‍ എത്തിയിട്ടുണ്ട്. കടുത്ത തണുപ്പും, ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള ക്ഷാമവുമാണ് യുദ്ധഭൂമിയില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന…
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന മുസ്ലീം ലീഗം ഉന്നതാധികാര സമിതിയിലാണ് തീരുമാനമുണ്ടായത്. തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് കെ.എം. ഖാദര്‍ മൊഹിദീന്‍ അറിയിച്ചു. പാണക്കാട് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. ഹൈദരലി തങ്ങള്‍ അനാരോഗ്യം മൂലം വിട്ടുനിന്നപ്പോഴും സാദിഖലി തങ്ങളായിരുന്നു ലീഗ് അധ്യക്ഷന്റെ ചുമതലകള്‍ വഹിച്ചിരുന്നത്.
ഹൃദയാഘാതം; മുന്‍മന്ത്രി അബ്ദുറബ്ബ് ആശുപത്രിയില്‍
മലപ്പുറം: മുന്‍മന്ത്രി അബ്ദുറബ്ബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
മീഡിയ വണ്‍ വിലക്കിനെതിരായ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും: സുപ്രീം കോടതി
തിരുവനന്തപുരം: മീഡിയ വണ്‍ സംപ്രേക്ഷണ വിലക്കിനെതിരെ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി വ്യാഴാഴ്ച ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ. ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. എന്നാല്‍ വെള്ളിയാഴ്ച വ്യക്തിപരമായ അസൗകര്യം ഉണ്ടെന്ന് ദുഷ്യന്ത് ദാവെ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പതിനൊന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാനല്‍ ആണ് മീഡിയ വണ്‍ എന്ന് ദുഷ്യന്ത് ദാവെ കോടതിയില്‍ ചൂണ്ടിക്കാട്ടി. ആഭ്യന്ത്രര മന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആണ് ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലുകളുടെ…
വാവ സുരേഷ് വീണ്ടും പാമ്പുപിടിക്കാനിറങ്ങി
ചാരുംമൂട്: ബൈക്കിനുള്ളിലൊളിച്ച മൂര്‍ഖനെയുംകാത്ത് അഞ്ചുമണിക്കൂര്‍. അവസാനം വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടി. ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം വാവയുടെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു. ചാരുംമൂട് പേരൂര്‍കാരാണ്മയില്‍ മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് രണ്ടു ബൈക്കുകളായിരുന്നു ഉണ്ടായിരുന്നത്. മകന്‍ അഖില്‍ ജിമ്മില്‍ പോകാനായി വൈകീട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് തറയില്‍ക്കിടന്ന മൂര്‍ഖന്‍ പത്തിവിടര്‍ത്തി കൊത്താനടുത്തത്. വണ്ടിയില്‍നിന്നു ചാടിയിറങ്ങിയാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതിനിടെ പാമ്പ് കവറിട്ടുമൂടിയിരുന്ന ബൈക്കിലേക്കു കയറി. വാവ സുരേഷിനെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചു. വാവ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാരും തടിച്ചുകൂടി. രാത്രി എട്ടരയോടെയാണു സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവര്‍ നീക്കിയതോടെ ഹാന്‍ഡിലിനടിയില്‍ ചുറ്റിക്കിടന്ന പാമ്പിനെ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ വാവ സുരേഷ് പിടികൂടി വീട്ടുകാര്‍ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. വാവ സുരേഷിനു നാട്ടുകാര്‍ സ്വീകരണംനല്‍കി.
പരിശ്രമങ്ങളെല്ലാം പാഴായി; അമ്മപ്പുലിയില്‍ നിന്ന് വേര്‍പെട്ട പുലിക്കുഞ്ഞ് ചത്തു
വടക്കാഞ്ചേരി: അമ്മപ്പുലിയില്‍നിന്ന് വേര്‍പെട്ട പുലിക്കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളെല്ലാം വിഫലം. അകമലയിലെ വനം വെറ്ററിനറി ക്ലിനിക്കില്‍ പരിചരണത്തിലായിരുന്ന ആണ്‍പുലിക്കുട്ടി ഞായറാഴ്ച ഉച്ചയ്ക്ക് 2.45-ന് ചത്തു. പാലക്കാട് അകത്തേത്തറ ഉമ്മിണിയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളില്‍ ഒന്നിനെ 52 ദിവസംമുമ്പാണ് ക്ലിനിക്കിലെത്തിച്ചത്. മലബന്ധത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രിമുതല്‍ പാല്‍ ഉള്‍പ്പടെ ഒന്നും കഴിച്ചിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം തിങ്കളാഴ്ച മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാലയില്‍ നടക്കും. ജനുവരി പത്തിനാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. പ്രസവിച്ച് നാലുദിവസമെങ്കിലുമായിട്ടുണ്ടെന്നാണ് അന്ന് വാളയാര്‍ റേഞ്ചിലെ വനപാലകര്‍ നല്‍കിയ സൂചന. ഒരു പുലിക്കുട്ടിയെ പിന്നീട് അമ്മപ്പുലിതന്നെ കൊണ്ടുപോയി. അവശേഷിച്ചതിനെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ജനുവരി പതിമൂന്നിനാണ് അകമലയില്‍ എത്തിച്ചത്. അപ്പോള്‍ കണ്ണുതുറന്നിരുന്നില്ല. കൊണ്ടുവരുമ്പോള്‍ 500 ഗ്രാം ഉണ്ടായിരുന്ന പുലിക്കുട്ടിക്ക് ക്രമേണ ഒരു കിലോഗ്രാം വരെ തൂക്കംവെച്ചിരുന്നു..
ഇന്ത്യയിലെ കോവിഡ് കേസുകൾ കുറഞ്ഞു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,362 പുതിയ അണുബാധകൾ
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. ഇന്ന് (തിങ്കളാഴ്ച) 4,362 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച 5,476 പുതിയ കേസുകളായിരുന്നു രേഖപ്പെടുത്തിറയത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം നിലവിൽ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 54,118 ആണ്. ഇന്നലെ മുതൽ പുതിയ കോവിഡ്-19 കേസുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും, പ്രതിദിന പോസിറ്റീവ് നിരക്ക് ഞായറാഴ്ച 0.60 ശതമാനത്തിൽ നിന്ന് 0.71 ശതമാനമായി വർദ്ധിച്ചു. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,620 പേർ രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,23,98,095 ആയി. രോഗമുക്തി നിരക്ക് 98.68 ശതമാനത്തിലെത്തി. രാജ്യത്തെ മരണസംഖ്യ 5,15,102 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,12,926 ടെസ്റ്റുകൾക്ക് നടത്തി. ഇതുവരെ പൂർത്തിയാക്കിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം…
