ഭാരത മാതാ കോളേജില്‍ ജെന്‍ഡര്‍ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു.

തൃക്കാക്കര: ഭാരത മാതാ കോളേജില്‍ ജെന്‍ഡര്‍ ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാര്‍ത്ഥികളില്‍ ലിംഗനീതിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി കുടുംബശ്രീയുടെയും സ്‌നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെയും സഹകരണത്തോടെയാണ് ക്ലബ് പ്രവര്‍ത്തിക്കുക. കോളേജ് അസി.മാനേജര്‍ റവ. ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം ഉദ്ഘാടനം നിര്‍വഹിച്ചു. പരമ്പരാഗതമായ സ്റ്റീരിയോടൈപ്പുകളുടെ പരിധിയില്‍ നിന്നും പുറത്തു കിടന്ന് വിശാലമായ കാഴ്ചപ്പാടോടുകൂടി ലോകത്തെ നോക്കി കാണണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി പാലാട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബശ്രീ അസി.ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീമതി പ്രീതി എംബി പദ്ധതി വിശദീകരിച്ചു സംസാരിച്ചു. കുടുംബശ്രീ സ്റ്റേറ്റ് റിസോഴ്‌സ് ടീം അംഗം ശ്രീമതി ജിഷ ആര്‍ ക്ലാസ്സ് നയിച്ചു. സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശ്രീമതി ജി. ഗോപിക വിശദീകരണം നല്‍കി. തൃക്കാക്കര മുനിസിപാലിറ്റി സിഡി സ് ചെയ്യര്‌പേഴ്‌സന്‍ ശ്രീമതി ഷക്കീല ബാബു, കോര്‍ഡിനേറ്റര്‍ മാരായ ഡോ .…

ഭാരത മാതാ കോളേജില്‍ പരിസ്ഥിതി ശില്പശാല ആരംഭിച്ചു.

തൃക്കാക്കര: ഭാരത മാതാ കോളേജിന്റെ ആഭിമുഖ്യത്തില്‍ കോളേജ് അധ്യാപകര്‍ക്കായി ശില്‍പ്പശാല പരിസ്ഥിതി സംഘടിപ്പിച്ചു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി കോളേജ് മാനേജര്‍ റവ. ഡോ. അബ്രഹാം ഒലിയപ്പുറത്തു ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ ത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അക്കാദമിക് സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. പോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ . സിന്ധു ജോസഫ് , ഐ ക്യു എ സി കോര്‍ഡിനേറ്റര്‍ ഡോ. അജയ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി ആഘാത പഠനം, ഗ്രീന്‍ ഓഡിറ്റ് , മാലിന്യ നിര്‍മാര്‍ജനം സുസ്ഥിര വികസനം എന്നി വിഷയങ്ങളിലായി ഡോ. ജിബി കുര്യാക്കോസ് , ഡോ .ഷൈജു പി , ഡോ . സെമിച്ചന്‍ ജോസഫ് , ഡോ. സിന്ധു ജോസഫ് എന്നിവര്‍ ആദ്യ ദിനത്തിലെ ക്ലാസുകള്‍ നയിച്ചു.

ദീര്‍ഘദൂര യാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ സിഫ്ട് വോള്‍വോ സ്ലീപ്പര്‍ ബസുകള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പുതുതായി വാങ്ങുന്ന പുത്തന്‍ വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച് എത്തി. ദീര്‍ഘദൂര ബസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി. രൂപവത്കരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റിലാണ് കര്‍ശന വ്യവസ്ഥകളുള്ളത്. ഇരുന്നുള്ള യാത്രയ്‌ക്കൊപ്പം കിടന്നും യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. എ.സി ബസുകളില്‍ സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ സീറ്റുകളുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കും. ഈ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണിപോകും. യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും കൊടുക്കണം. പെട്ടിയും ബാഗുമൊക്കെ എടുത്തുകയറ്റാന്‍ സഹായിക്കണം. ഡ്രൈവറായും കണ്ടക്ടറായും ജോലിചെയ്യണം. എന്നതാണ് വ്യവസ്ഥ. രണ്ടുദിവസത്തിനുള്ളില്‍ ഡ്രൈവര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കും.  

പെരിന്തല്‍മണ്ണയില്‍ ബസ് യാത്രക്കിടെ തലയില്‍ കമ്പിയിടിച്ച് പരിക്ക്; യുവതിക്ക് രക്ഷകരായി പിങ്ക് പോലീസ്

പെരിന്തല്‍മണ്ണ: യാത്രയ്ക്കിടെ ബസിന്റെ കമ്പിയില്‍ തലയിടിച്ച് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി പിങ്ക് പോലീസ്. പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്റ്റാന്‍ഡില്‍ ബുധനാഴ്ചയാണ് സംഭവം. പെരിന്തല്‍മണ്ണയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായ ചെറുകര സ്വദേശിനി ശോഭയ്ക്കാണ് ബസിന്റെ കമ്പിയില്‍ തലയിടിച്ചു പരിക്കേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പിങ്ക് പോലീസിലെ സി.പി.ഒ. മാരായ കെ. സോണിയ, കെ. രേഷ്മ എന്നിവര്‍ ശോഭയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ശോഭ ജോലിചെയ്യുന്ന സ്ഥാപനത്തിലെ മാനേജരെ വിവരം അറിയിക്കുകയും രണ്ട് സഹപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയോഗിക്കുകയും ചെയ്തു. വൈകീട്ടോടെ ശോഭ ആശുപത്രി വിട്ടു. ടൗണിലെത്തുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്ത് സഹായത്തിനും ടോള്‍ഫ്രീ നമ്പറായ 112-ല്‍ വിളിച്ച് സഹായം തേടാമെന്ന് പിങ്ക് പോലീസ് അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളിലും മറ്റ് ഉപദ്രവങ്ങളുണ്ടാകുമ്പോഴും ബന്ധപ്പെട്ടാല്‍ പിങ്ക് പോലീസ് ഉടനെത്തി ആവശ്യമായ സഹായം നല്‍കും. പുറത്തറിയിക്കാന്‍ ആവാത്ത പരാതികളുണ്ടെങ്കിലും സഹായം തേടാം. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും…

പോലീസ് മേധാവിയുടെ പേരില്‍ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്; അധ്യാപികയ്ക്ക് നഷ്ടമായത് 14 ലക്ഷം

 തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ പേരിലും ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്. അനില്‍ കാന്തിറെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപ തട്ടി. ഉത്തരേന്ത്യന്‍ ഹൈടെക്ക് ലോബിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയ്ക്ക് ആദ്യം ലഭിക്കുന്നത്. സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. ഡി.ജി.പി ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തും മുന്‍പ് പണം അടയ്ക്കണമെന്നും അല്ലെങ്കില്‍ കേസെടുക്കുമെന്നായിരുന്നു സന്ദേശം. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്‌സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്‌സ്ആപ്പ് സന്ദേശമെത്തി. ഡിജിപിയുടേത് എന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും…

കെ റെയില്‍ സമരം: ഉദ്യോഗസ്ഥര്‍ക്കും പോലീസിനും അസഭ്യവര്‍ഷം; കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ചെങ്ങന്നൂര്‍: കെ.റെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസ്. കെ റെയില്‍ സര്‍വേയ്ക്കെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും അസഭ്യം പറഞ്ഞതിനാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ചെങ്ങന്നൂരില്‍ കെ റെയില്‍ സര്‍വേയ്ക്കെത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത്. തമ്മാടിത്തരം കാണിക്കരുതെന്നും തന്നെക്കാളും വലിയ ആളാണ് താനെന്നും സുരേഷ് പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. മടങ്ങിപ്പോകണമെന്ന ആവശ്യം പോലീസുകാര്‍ നിരസിച്ചു. ഇതോടെ അദ്ദേഹം പോലീസുകാരെയും ഉദ്യോഗസ്ഥരെയും അസഭ്യം പറയുകയായിരുന്നു. ‘തന്റെ തന്തയുടെ വകയാണോ കെ റെയില്‍’ എന്ന് കൊടിക്കുന്നില്‍ പോലീസുകാരനോട് ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചെങ്ങന്നൂര്‍ പോലീസ് ആണ് കേസെടുത്തത്.

സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഈ മാസം 23 മുതല്‍ ഏപ്രില്‍ രണ്ട് വരെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷയാണ് നടക്കുക. ഏപ്രില്‍, മെയ് മാസങ്ങള്‍ മധ്യ വേനല്‍ അവധിയായിരിക്കും. അടുത്ത അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. ഇതിനു മുന്നോടിയായി മേയ് 15 മുതല്‍ സ്‌കൂള്‍ പരിസരം ജനപങ്കാളിത്തത്തോടെ ശുചീകരിക്കും. അടുത്ത അക്കാദമിക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പീഡനം നടന്ന ടാറ്റു സ്റ്റുഡിയോ നടിമാരുടെയും ഇഷ്ടകേന്ദ്രം; ഒളിവിലുള്ള പ്രതി ഉടന്‍ അറസ്റ്റിലാകുമെന്ന് കമ്മീഷണര്‍

കൊച്ചി: ടാറ്റു ചെയ്യാനെത്തിയ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതിലൂടെ വിവാദത്തിലായ ടാറ്റു കേന്ദ്രം സിനിമ, മോഡല്‍ താരങ്ങളുടെയും ഇഷ്ടസങ്കേതം. പ്രമുഖ നടിമാരും ഇവിടെ ടാറ്റു ചെയ്യാന്‍ എത്തിയിരുന്നുവെന്ന് സ്ഥാപനം അവകാശപ്പെടുന്നു. നടിമാര്‍ക്കൊപ്പം പ്രതി നില്‍ക്കുന്ന ചിത്രങ്ങളും നടിമാരുടെ ശരീരത്തില്‍ ടാറ്റു പതിപ്പിച്ച ചിത്രങ്ങളും ഉള്‍പ്പെടെ പ്രതി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രതി ബംഗലൂരുവിലേക്ക് കടന്നുവെന്നാണ് സൂചന. ആരോപണം ഉയര്‍ന്നതു മുതല്‍ സ്ഥാപനം പൂട്ടിയിരിക്കുകയാണ്. ജീവനക്കാരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ടാറ്റു ആര്‍ട്ടിസ്റ്റ് പി.എസ് സുജീഷിനെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യാനാവുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. സുജീഷ് ഒളിവില്‍ കഴിയുന്ന കേന്ദ്രത്തെ കുറിച്ച് സൂചനയുണ്ട്. കൊച്ചിയിലെ ടാറ്റു കേന്ദ്രങ്ങളില്‍ പരിശോധന നടക്കുകയാണ്. മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സമാന അനുഭവമുണ്ടായോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. കൊച്ചിയിലെ ടാറ്റു കേന്ദ്രങ്ങളിലെല്ലാം വ്യാപകമായി റെയ്ഡ് നടക്കുകയാണ്…

പാര്‍ട്ടിയില്‍ പദവിയല്ല നിലപാടാണ് പ്രശ്‌നം; മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവം:പി. ജയരാജന്‍

കണ്ണൂര്‍: ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്ന് സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. . പദവിയല്ല നിലപാടാണ് പ്രധാനം. എന്ത് കിട്ടുമെന്നതിനെ കുറിച്ച് അല്ല ചിന്തിക്കേണ്ടത്. സിപിഎമ്മില്‍ മാത്രമേ വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ളതെന്നും ജയരാജന്‍ വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജയരാജനെ ഉള്‍പ്പെടുത്താത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നതിനോട് പ്രതികരിക്കുകകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണ്. സംസ്ഥാന സമ്മേളനത്തില്‍ തന്നെ തഴഞ്ഞോയെന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടിയിരുന്നതെന്നും തനിക്ക് വേണ്ടിയുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ പാമ്പന്‍ മാധവന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍ ഇടതുപക്ഷത്തിന്റെ വികസനത്തെ പുകഴ്ത്തുന്നു. കെ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പരാമര്‍ശിച്ചത് ശ്രദ്ധിച്ചു. മുഖ്യമന്ത്രി തിരുവനന്തപുരത്തും എറണാകുളത്തും നേരിട്ട് വന്ന കെ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി. കണ്ണൂരില്‍ ഇക്കാര്യത്തെക്കുറിച്ച് ജനങ്ങളോട്…

റഷ്യയുടെ അന്താരഷ്ട്ര നിയമലംഘനത്തിനെതിരെ പ്രതികരണങ്ങൾ ഏകോപിപ്പിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യൂറോപ്പിലേക്ക്

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാർച്ച് 6 മുതൽ 11 വരെ യുണൈറ്റഡ് കിംഗ്ഡം, ലാത്വിയ, ജർമ്മനി, പോളണ്ട് എന്നിവിടങ്ങളിൽ റഷ്യയുടെ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനത്തിനെതിരെ കൂടുതൽ പ്രതികരണങ്ങൾ ഏകോപിപ്പിക്കും. റഷ്യയുടെ ഉക്രെയ്നിലെ നിയമവിരുദ്ധമായ അധിനിവേശത്തിനെതിരെ കാനഡയുടെ യൂറോപ്യൻ സുഹൃത്തുക്കളുമായും സഖ്യകക്ഷികളുമായും അദ്ദേഹം ഐക്യദാർഢ്യം ശക്തിപ്പെടുത്തും. “ഞങ്ങളുടെ പങ്കാളികൾക്കും സഖ്യകക്ഷികൾക്കുമൊപ്പം ഉക്രെയ്‌നെ പിന്തുണച്ച് കാനഡ ഐക്യത്തോടെ തുടരുന്നു,” സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ഉക്രെയ്‌നിനെതിരായ റഷ്യയുടെ പ്രകോപനരഹിതവും ന്യായീകരിക്കപ്പെടാത്തതുമായ സൈനിക ആക്രമണത്തിന് നമ്മുടെ യോജിച്ച പ്രതികരണം വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി തന്റെ സന്ദർശന വേളയിൽ പ്രധാന സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഉക്രെയ്‌നിൽ ഉയർന്നുവരുന്ന ഗുരുതരമായ മാനുഷിക പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിനും ആളുകൾ രാജ്യം വിടുമ്പോഴും കാനഡയുടെ പിന്തുണയ്‌ക്കും അദ്ദേഹം ഊന്നൽ നൽകും. വ്യാപാരം, സാമ്പത്തിക വളർച്ച, കാലാവസ്ഥാ പ്രവർത്തനം, മനുഷ്യാവകാശം തുടങ്ങിയ…