കാബൂൾ | അഫ്ഗാനിസ്ഥാനിൽ മോശം പെരുമാറ്റത്തിന് കുറ്റക്കാരായ സുരക്ഷാ ഉദ്യോഗസ്ഥരെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ശിക്ഷിക്കുമെന്ന് താലിബാൻ ആക്ടിംഗ് ആഭ്യന്തര മന്ത്രി ശനിയാഴ്ച ഒരു അപൂർവ പൊതുവേദിയിൽ പറഞ്ഞു. സിറാജുദ്ദീൻ ഹഖാനിയുടെ മുഖം കാണിക്കുന്ന ഫോട്ടോകൾ താലിബാൻ സർക്കാരിന്റെ ഔദ്യോഗിക ചാനലുകൾ ആദ്യമായി പ്രസിദ്ധീകരിച്ചു. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷമുള്ള പോലീസ് പരിശീലനം പൂർത്തിയാക്കിയവരുടെ ശനിയാഴ്ച നടന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന ഫോട്ടോയാണ് പ്രചരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 377 പേർ ചടങ്ങിൽ ബിരുദം നേടി. ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം ഹഖാനി ആദ്യമായി മാധ്യമങ്ങളോട് പ്രസ്താവനകൾ നടത്തുന്ന ചടങ്ങായിരുന്നു ഇത്. അഫ്ഗാൻ പൗരന്മാർക്കെതിരെ കുറ്റകൃത്യങ്ങൾ ചെയ്ത താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥർ ക്രിമിനൽ നടപടികൾക്ക് വിധേയരാകുമെന്ന് ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ഹഖാനി പറഞ്ഞു. വീടുതോറുമുള്ള റെയ്ഡുകളിലും ചെക്ക്‌പോസ്റ്റുകളിലും താലിബാൻ തീവ്രവാദികൾ ദുരുപയോഗം ചെയ്യുന്നതായി സാധാരണക്കാർ പരാതിപ്പെട്ടിരുന്നു.…
Year: 2022
രക്ഷപ്പെടുത്തൂ; അല്ലെങ്കില്‍ കാല്‍നടയായി റഷ്യന്‍ അതിര്‍ത്തിയിലേക്ക് പോകും -ഇന്ത്യന്‍ വിദ്യാര്‍ഥികള്‍
കീവ്: അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍. തങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ അതിര്‍ത്തിയിലേക്ക് കാല്‍നടയായി പോകുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എംബസി ഇതുവരെ യാതൊന്നും ചെയ്തില്ലെന്നും തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യന്‍ എംബസിക്കാണെന്നും വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. സുമിയില്‍ യാതൊരു പിന്തുണയും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും തങ്ങള്‍ കാത്തിരുന്ന് മടുത്തെന്നും വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. സുമിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള റഷ്യന്‍ അതിര്‍ത്തി തുറന്നിട്ടുണ്ട്. പക്ഷെ അങ്ങോട്ട് പോകാനായി ഉക്രൈന്റെ അനുമതിയോ എംബസിയുടെ പിന്തുണയോ ലഭിക്കുന്നില്ല. ഇതിനെ തുടര്‍ന്നാണ് അങ്ങോട്ട് നടന്ന് പോകാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിച്ച ഇന്ത്യന്‍ പതാകയും ഉയര്‍ത്തിയാണ് റഷ്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുക. ഇത് സഹായം അഭ്യര്‍ഥിച്ചുള്ള തങ്ങളുടെ അവസാന സന്ദേശമാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ കെ.പി.എ.സി ലളിത അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
ബഹ്‌റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്റെ കലാ-സാഹിത്യവിഭാഗമായ സൃഷ്ടിയുടെ നേതൃത്വത്തിൽ, അന്തരിച്ച പ്രശസ്ത സിനിമാ നാടക നടി കെ.പി.എ.സി ലളിതയുടെ അനുസ്മരണ ചടങ്ങ് ഓൺലൈനായി (സൂം) സംഘടിപ്പിച്ചു. സൃഷ്ടി കൺവീനർ സന്തോഷ് കാവനാട് അദ്ധ്യക്ഷത വഹിച്ചു. ജന്മം കൊണ്ടുതന്നെ അനുഗ്രഹീതയായ ഒരു കലാകാരിയായിരുന്നു കെപിഎസി ലളിത. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മലയാളി കുടുംബങ്ങളിലെ ഒരംഗമാകാൻ ലളിതക്കു കഴിഞ്ഞു. കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ട് സൃഷ്ടി കോഓർഡിനേറ്റർ ശ്രീമതി സരിത സുരേഷ് പറഞ്ഞു. അനുശോചന പ്രമേയത്തെ അധികരിച്ച് കെ. പി. എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ, സൃഷ്ടി കോഓര്‍ഡിനേറ്റര്‍മാരായ സ്മിത സതീഷ്, അഞ്ജലി രാജ് എന്നിവർ സംസാരിച്ചു. വെള്ളിത്തിരയില്‍ വേഷപ്പകർച്ച കൊണ്ട് വിസ്മയം തീർത്ത അതുല്യപ്രതിഭയായിരുന്നു…
ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം; ഹാര്‍ഡ് ഡിസ്‌കും സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തു
കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിയില്‍ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, സിസിടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ പോലീസ് കണ്ടെടുത്തു..ചേരാനെല്ലൂരിലെ ഇന്‍ഫെക്ടഡ് ടാറ്റൂ എന്ന സ്ഥാപനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥാപന ഉടമയും പ്രതിയുമായ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷ് മുങ്ങിയതായാണ് വിവരം. ബെംഗളൂരുവിലേക്ക് കടന്നതായാണ് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഉച്ചയോടെയാണ് സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തിയത്. നിരവധി യുവതികള്‍ സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുണ്ട്. യുവതികള്‍ കൊച്ചി ഡെപ്യൂട്ടി കമ്മീഷറുടെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയിട്ടുള്ളത്.. കൃത്യമായ ലൈസന്‍സും മറ്റു രേഖകളും ഇല്ലാത്തതിനെ തുടര്‍ന്ന് സ്റ്റുഡിയോ പോലീസ് ഇതിനകം അടപ്പിച്ചിരുന്നു. കൂടുതല്‍ യുവതികള്‍ ഇത്തരത്തില്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.
ഹാര്‍കിവില്‍ ഒരു ഇന്ത്യക്കാരനും അവശേഷിക്കുന്നില്ല; ശ്രദ്ധ സുമിയില്‍ നിന്നുള്ള ഒഴിപ്പിക്കലിനെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഹാര്‍കിവില്‍ ഒരു ഇന്ത്യക്കാരനും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.. പീസോകിന്‍, ഹാര്‍കിവ് എന്നിവിടങ്ങളില്‍നിന്ന് അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാവരേയും പുറത്ത് കടത്താന്‍ നമുക്ക് കഴിയും. അതോടെ ഹാര്‍കീവില്‍ ഇനി ആരും അവശേഷിക്കില്ല. ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണ്. സംഘര്‍ഷം തുടരുന്നതും ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും ഇവിടെ വെല്ലുവിളിയായി തുടരുന്നു. വെടിനിര്‍ത്തലായിരിക്കും ഏറ്റവും നല്ല മാര്‍ഗം’ വിദേശ മന്ത്രാലയ വാക്താവ് പറഞ്ഞു. 2,900 യാത്രക്കാരുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ള 15 വിമാനങ്ങള്‍ ഇന്ത്യയിലെത്തി. 13,300 ആളുകള്‍ ഇതുവരെ ഇന്ത്യയില്‍ മടങ്ങി എത്തിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു. സുമിയാണിപ്പോള്‍ പ്രധാന പ്രശ്നം. രണ്ടു പക്ഷങ്ങളോടും…
കടപ്പുറത്ത് കളിക്കുന്നതിനിടെ എട്ടു വയസ്സുകാരന്‍ പാറക്കൂട്ടത്തിനിടയില്‍പെട്ടു
കോഴിക്കോട്: വടകര ബീച്ചില്‍ എട്ടുവയസുകാരന്‍ കടപ്പുറത്തെ കരിങ്കല്ലുകള്‍ക്കിടയില്‍പ്പെട്ടു. കളിക്കുന്നതിനിടെയാണ് കുട്ടി കല്ലുകള്‍ക്കിടയില്‍ വീണത്. രണ്ടു മണിക്കൂറിലേറെയായി കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്.
ഓപ്പറേഷന്‍ ഗംഗ: ശനിയാഴ്ച തിരിച്ചെത്തിയത് 331 മലയാളികള്‍
തിരുവനന്തപുരം: ഉക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം വഴി ശനിയാഴ്ച കേരളത്തിലെത്തിയത് 331 പേര്‍. ഡല്‍ഹിയിലും മുംബൈയിലുമെത്തിയ മലയാളികളെയാണ് ഇന്ന് കേരളത്തില്‍ എത്തിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ രാവിലെ 153 പേരും ഉച്ചയ്ക്കു ശേഷം 178 പേരെയുമാണ് ് എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 1401 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു.
കതിരൂര്‍ മനോജ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐ. ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി. പ്രതികള്‍ ജാമ്യത്തിലിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സി.ബി.ഐ. ഹൈക്കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ ജാമ്യത്തിലിറങ്ങിയ ശേഷം അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പടെ പതിനഞ്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. 2021 ഫെബ്രുവരി 23-ന് ആണ് കതിരൂര്‍ മനോജ് കേസിലെ പ്രതികള്‍ക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചത്. യു.എ.പി.എ. അടക്കം വകുപ്പുകള്‍ ചുമത്തിയ കേസിലാണ് വിചാരണ പൂര്‍ത്തിയാകും മുന്‍പ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു സി.ബി.ഐ. സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ വസ്തുതാപരമായ കണ്ടെത്തലുകളോട്…
കേരളത്തില്‍ ശനിയാഴ്ച 1836 പേര്‍ക്ക് കോവിഡ്; ആകെ മരണം 66,136 ആയി
കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം 83, വയനാട് 83, പാലക്കാട് 74, കണ്ണൂര്‍ 60, കാസര്‍ഗോഡ് 13 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,504 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 77,683 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 76,362 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1321 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 199 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 15,825 കോവിഡ് കേസുകളില്‍, 8.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
സില്‍വര്‍ലൈന്‍: വികസനത്തിന് സ്ഥലം വിട്ടുകൊടുത്തതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന്് മുഖ്യമന്ത്രി
കോഴിക്കോട്: സില്‍വര്‍ലൈന്‍ ഭൂമി നല്‍കിയതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ആശ്വാസകരമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സില്‍വര്‍ലൈന്‍ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളിലെ 9.314 കെട്ടിടങ്ങളെയാണ് ബാധിക്കുക. യാത്രാസമയം കുറക്കാന്‍ ആവശ്യമായ പദ്ധതി എന്നതുകൊണ്ടാണ് പദ്ധതിയുമായി മുമ്പോട്ട് പോവുന്നത്. മുന്നോട്ടു പോകാന്‍ വേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിന് കുറച്ച് സ്ഥലം വിട്ടു നല്‍കേണ്ടി വരും. പദ്ധതികള്‍ വരുമ്പോള്‍ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിനില്ല. പദ്ധതിയെക്കുറിച്ച് പറഞ്ഞാല്‍ പഴയത് പോലെയല്ല അത് നടക്കും എന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. അത് പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതാണ് എതിര്‍പ്പിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
