കണ്ണൂര്‍: അവധി നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ഉത്തര്‍പ്രദേശില്‍ കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. കണ്ണൂര്‍ സൗത്ത് ബസാര്‍ ഗോകുലം സ്ട്രീറ്റിലെ (എരുമത്തെരു) എം.എന്‍. ഹൗസില്‍ ദാസന്‍-രുക്മണി ദമ്പതികളുടെ മകന്‍ എം.എന്‍. വിപിന്‍ദാസ് (37) ആണ് ഡ്യൂട്ടിക്കുപയോഗിക്കുന്ന തോക്കുപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കൈത്തോക്ക് ഉപയോഗിച്ചു തലയിലേക്ക് സ്വയം വെടിവയ്ക്കുകയായിരുന്നു. മേലധികാരികളുടെ പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും ആരോപണമുണ്ട്. പുതുതായി നിര്‍മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം അടുത്താഴ്ച നടക്കാനിരിക്കെയാണ് മരണം. വീടിന്റെ കുറ്റിയടിക്കല്‍ കര്‍മത്തിനു പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്‍കിയപ്പോള്‍ മേലധികാരികള്‍ ഇതു പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അവധി ലഭിക്കാത്തതിനെത്തുടര്‍ന്നുള്ള വിഷമം വിപിന്‍ ഇവരുമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണവിവരം നാട്ടിലെത്തുന്നത്. 2005-ലാണ് വിപിന്‍ സിആര്‍പിഎഫില്‍ ചേര്‍ന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കീര്‍ത്തനയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്.
Year: 2022
മണിപ്പൂരില്‍ രണ്ടാംഘട്ട പോളിംഗ്: 11 മണിവരെ 28.19% ; ആക്രമണങ്ങളില്‍ രണ്ട് മരണം
ന്യുഡല്‍ഹി: മണിപ്പൂരില്‍ രണ്ടാത്തേതും അവസാനത്തേയുമായ ഘട്ട പോളിംഗ് പുരോഗമിക്കുന്നു. രാവിലെ 9 മണി വരെ 11.40% പേര്‍ വോട്ട് രേഖപ്പെടുത്തി. 11 മണിയോടെ 28.19% വോട്ടിംഗ് നില ഉയര്‍ന്നു. ആറ് ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 92 പേര്‍ മത്സര രംഗത്തുണ്ട്. പോളിംഗിനിടെ ചില അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇംഫാലില്‍ പുറത്താക്കപ്പെട്ട ബി.ജെ.പി നേതാവ് ബിജോയിയുടെ ലാംഫെലിലെ വീടിനു നേര്‍ക്ക് അജ്ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തൗബല്‍ സേനാപതി ജില്ലകളിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 1,247 പോളിംഗ് സ്‌റ്റേഷനുകളിലായി 8.38 ലക്ഷം വോട്ടര്‍മാര്‍ അവകാശം വിനിയോഗിക്കും. വൈകിട്ട് നാല് വരെയാണ് പോളിംഗ്. ഒന്നാം ഘട്ടത്തില്‍ പോളിംഗ് തടസ്സപ്പെട്ട ബൂത്തുകളിലും ഇന്ന പോളിംഗ് നടക്കുന്നുണ്ട്. 60 അംഗ നിയമസഭയില്‍ 38 സീറ്റുകളില്‍ കഴിഞ്ഞ മാസം…
റഷ്യ-ഉക്രെയ്ൻ യുദ്ധത്തിനിടെ 21 ഇന്ത്യക്കാർ കരിങ്കടലിൽ കുടുങ്ങി
ന്യൂഡല്‍ഹി: റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ന് ഒമ്പതാം ദിവസവും തുടരുകയാണ്. ഇതുവരെ 17,000 ഇന്ത്യക്കാരെ ഉക്രൈനിൽ നിന്ന് ഒഴിപ്പിച്ചു. എന്നാൽ, വലിയൊരു വിഭാഗം ഇന്ത്യക്കാർ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുകയാണ്. യുദ്ധം കാരണം നിരവധി ഇന്ത്യക്കാർ ഉക്രെയ്‌നിനുള്ളിൽ മാത്രമല്ല കടലിലും കുടുങ്ങിക്കിടക്കുകയാണ്. റിപ്പോർട്ട് അനുസരിച്ച്, കുറഞ്ഞത് 21 ഇന്ത്യൻ നാവികരെങ്കിലും ദക്ഷിണ ഉക്രെയ്നിലെ മൈക്കോളൈവ് തുറമുഖം വിടാൻ കാത്തിരിക്കുകയാണ്. തുറമുഖം കരിങ്കടലിലാണ്. എന്നാൽ, യുദ്ധാനന്തരം പ്രദേശത്ത് ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഫെബ്രുവരി 25 മുതൽ ഇന്ത്യൻ നാവികർ ചരക്ക് കപ്പലിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യൻ ചരക്ക് കപ്പലുകൾ കുടുങ്ങിക്കിടക്കുന്നിടത്ത് കുറഞ്ഞത് 25 എണ്ണമെങ്കിലും ഉണ്ട്. കരിങ്കടലിലെ മൈക്കോളിവ് തുറമുഖമാണ് പ്രധാന ഗതാഗത കേന്ദ്രം. അവിടെ റഷ്യൻ സൈന്യം ഇപ്പോൾ ശക്തമായ നിലയിലാണ്. മൈക്കോളിവിലെ നിരവധി കപ്പലുകൾ തങ്ങളുടെ പൗരത്വം മറച്ചുവെച്ച് തങ്ങളുടെ കൊടിമരം താഴ്ത്തി മാർഷൽസ് ദ്വീപിന്റെ പതാക ഉയർത്തിയിരിക്കുകയാണ്. കപ്പലിൽ കുടുങ്ങിയ…
“ഭീകരർ കാവിക്കൊടി വീശുന്നു..”; വിവാദ മാധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ എഫ്‌ഐആർ
ബംഗളൂരു: കർണാടക ഹിജാബ് വിവാദത്തിൽ ഹിന്ദു വിദ്യാർത്ഥികളെ ഭീകരരെന്ന് വിളിച്ച വിവാദ മാധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ കേസ്. ഉഡുപ്പി കോളേജിൽ കാവിക്കൊടി വീശുന്ന വിദ്യാർത്ഥികളെ തീവ്രവാദികളെന്ന് വിളിച്ചതിന് കർണാടകയിലെ ഹൂബ്ലി-ധാർവാഡ് പോലീസാണ് അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കീറ്റോ ഫണ്ട് റൈസിംഗ് കാമ്പെയ്‌നിലൂടെ 1.77 കോടി രൂപ സ്വരൂപിച്ച് ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് റാണാ അയ്യൂബിന്റെ അക്കൗണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ മരവിപ്പിച്ചിരുന്നു. 2022 ഫെബ്രുവരി 13 ന്, കർണാടകയിൽ ഹിജാബിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ, റാണാ അയ്യൂബ് ഒരു അഭിമുഖത്തിൽ ഉഡുപ്പിയിലെ കോളേജ് വിദ്യാർത്ഥികളെ തീവ്രവാദികളാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് ശേഷം 2022 ഫെബ്രുവരി 21ന് ഹിന്ദു സംഘടനയായ ‘ഹിന്ദു ഐടി സെൽ’ റാണ അയ്യൂബിനെതിരെ പരാതി നൽകി. അഭിമുഖത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന ഹിന്ദു വിദ്യാർത്ഥികളെ റാണാ അയ്യൂബ് തീവ്രവാദികളെന്ന് വിശേഷിപ്പിച്ചു. “എന്തുകൊണ്ടാണ് ഒരു…
വനിത ഡോക്ടറെ പരസ്യമായി ശാസിച്ചു; ഗണേഷ്‌കുമാറിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന
കൊല്ലം: പത്തനാപുരം ംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍. കൊല്ലം തലവൂര്‍ ഗവണ്‍മെന്റ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസറെ എം.എല്‍.എ പരസ്യമായി ശാസിച്ചതാണ് പ്രതിഷേധത്തിന് കാരണം. ആശുപത്രി വൃത്തിഹീനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്ടര്‍മാര്‍ക്ക് നേരെ എം.എല്‍.എയുടെ ശകാരം. ഇതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറഷനും രംഗത്തെത്തി. 40 കിടക്കകളുള്ള ആശുപത്രിയില്‍ ഒരു സ്വീപ്പര്‍ തസ്തിക മാത്രമാണുള്ളത്. എഴുപത് വയസുള്ളയാള്‍ ജോലിയില്‍ നിന്നും വിരമിച്ചു. എന്നാല്‍ ഈ ഒഴിവ് നികത്തിയിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു. ജീവനക്കാരില്ലാതെ ഫിസിയോ തെറാപ്പി ഉപകരണം പ്രവര്‍ത്തിക്കാനാകില്ലെന്നും ശുചിമുറിയിലെ ടൈല്‍ ഇളകിയതിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്പിളി കുമാരിയാണോ കുറ്റക്കാരിയെന്നും ഇവര്‍ ചോദിക്കുന്നു. കെട്ടിടം നിര്‍മിച്ച് സാധനങ്ങള്‍ വാങ്ങിയിട്ടാല്‍ മാത്രം പോര. അവ പരിപാലിക്കാന്‍ ജീവനക്കാരില്ലെന്ന യാഥാര്‍ഥ്യം…
ഉക്രെയ്നുമായി ചർച്ച തുടരാൻ റഷ്യ ആഗ്രഹിക്കുന്നു; സുരക്ഷ പാലിക്കണമെന്ന് പുടിൻ
മോസ്‌കോ: തന്റെ രാജ്യം ഉക്രെയ്‌നുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാൽ കിയെവിനെതിരായ യുദ്ധത്തിൽ മോസ്‌കോയുടെ എല്ലാ സുരക്ഷാ വ്യവസ്ഥകളും പാലിച്ചാൽ മാത്രം മതിയെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ഉക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കെ, വെള്ളിയാഴ്ച ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ഫോൺ ചർച്ചയിലാണ് പുടിൻ ഈ അഭിപ്രായപ്രകടനം നടത്തിയത്. റഷ്യയും ഉക്രെയ്നും തമ്മിലുള്ള മൂന്നാം വട്ട ചർച്ചയിൽ, കിയെവ് “യുക്തവും ക്രിയാത്മകവുമായ നിലപാട്” സ്വീകരിക്കുമെന്ന് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു. ഉക്രേനിയൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറയുന്നതനുസരിച്ച്, യുദ്ധം ചെയ്യുന്ന രണ്ട് കക്ഷികൾ തമ്മിലുള്ള മൂന്നാം റൗണ്ട് സമാധാന ചർച്ചകൾ ശനിയാഴ്ചയോ ഞായറാഴ്ചയോ നടക്കും. റഷ്യയുടെയും ഉക്രെയ്‌ന്റെയും കടുത്ത നിലപാടുകൾക്കിടയിലും കൂടിക്കാഴ്ചകൾ നടക്കുമെന്ന് പോഡോലിയാക് പ്രസ്താവിച്ചു, ഇത് ചർച്ചകൾ ബുദ്ധിമുട്ടാക്കുമെന്ന് സംശയമില്ല. ഉക്രെയ്നിന്റെ പോരാട്ടത്തെ അപമാനിക്കുന്ന ഒരു വിട്ടുവീഴ്ചയും…
ഉക്രെയിന്‍ പ്രസിഡന്റ് സെലെൻസ്‌കി ഇന്ന് യു എസ് സെനറ്റിനെ അഭിസംബോധന ചെയ്യും
ഇന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി യു എസ് സെനറ്റിനെ അഭിസംബോധന ചെയ്യും. സൂം കോളുകൾ വഴിയാണ് യുഎസ് സെനറ്റർമാരുമായി സെലെന്‍സ്കി സംസാരിക്കുന്നത്. റഷ്യയ്‌ക്കെതിരെ കർശന നടപടിയെടുക്കാൻ യു എസ് സെനറ്റർമാർ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. റഷ്യയുടെ എണ്ണ ഇറക്കുമതി യുഎസ് പ്രസിഡന്റ് നിർത്തിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എണ്ണ ഇറക്കുമതി നിയന്ത്രിക്കണമെന്ന ആശയം വൈറ്റ് ഹൗസ് തള്ളി. റഷ്യയുടെ എണ്ണ കയറ്റുമതി നിരോധിക്കുന്നതിലൂടെ എണ്ണവില ഉയരുമെന്നും ഇത് യുഎസ് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നും വൈറ്റ് ഹൗസ് വിലയിരുത്തി. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ “റഷ്യയിൽ ആരെങ്കിലും” വധിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. റഷ്യൻ വിമാനങ്ങൾ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് തടയാൻ ഉക്രെയ്‌നിന് മുകളിൽ ഒരു നോ ഫ്ലൈ സോൺ ഏർപ്പെടുത്തണമെന്ന് ഉക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി നേറ്റോയോട് അഭ്യർത്ഥിച്ചു. ബൈഡൻ…
നേറ്റോയുടെ വന്‍ ആയുധ ശേഖരം വഹിച്ചുകൊണ്ടുള്ള കാര്‍ഗോ വിമാനങ്ങള്‍ ഉക്രേനിയന്‍ അതിര്‍ത്തിയിലെത്തി
റഷ്യയുടെ ആക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷികളും അയച്ച ആയുധങ്ങളുടെ വലിയൊരു ശേഖരം ഉക്രേനിയൻ അതിർത്തിയിൽ എത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടാങ്ക് വേധ മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധശേഖരവുമായാണ് പതിനാല് വലിയ കാർഗോ വിമാനങ്ങൾ എത്തിയതെന്നാണ് റിപ്പോർട്ട്. ഉക്രൈന് 350 മില്യൺ ഡോളർ ആയുധം നൽകാനുള്ള ഉത്തരവിൽ പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച ഒപ്പുവച്ചു. ഇതിന് പിന്നാലെയാണ് സായുധ വിമാനങ്ങൾ യുക്രൈനിലേക്ക് തിരിച്ചത്. അമേരിക്കയുടെയും 22 സഖ്യകക്ഷികളുടെയും സഹായത്തോടെയാണ് ആയുധങ്ങൾ എത്തുന്നത്. ആയുധങ്ങള്‍ യുക്രൈനില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് പ്രസിഡന്റ് ബൈഡന്റെ ഉന്നത സൈനിക ഉപേദശകനാണ് നേതൃത്വം വഹിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ എത്തിച്ച ആയുധങ്ങള്‍ കരമാര്‍ഗം കൊണ്ടുപോയി യുക്രൈന്‍ സേനയ്ക്കു കൈമാറും. ഇതിനായി ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ യുക്രൈന്‍ അതിര്‍ത്തിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ബൈഡൻ പ്രഖ്യാപിച്ച 350 മില്യൺ ഡോളറിന്റെ 70 ശതമാനവും ഇതിനകം വിതരണം ചെയ്തതായി…
ഇന്ത്യയില്‍ ശനിയാഴ്ച 5,921 കോവിഡ കേസുകള്‍; ഡിപിആര്‍ 0.63%
ന്യുഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്ക് ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5921 പേര്‍ രോഗബാധിതരായപ്പോള്‍ 289 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 5,14,878 ആയി. സജീവ രോഗികളുടെ എണ്ണം 63,878 ആയി കുറഞ്ഞു. ആകെ മരാഗികളില്‍ 0.15%. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.63% ആയി കുറഞ്ഞു. പ്രതിവാര നിരക്ക് 0.84% ആയി. ഇന്നലെ 11,651 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,23,78,721 ആയി. രോഗമുക്തി നിരക്ക് 98.65% ആയി. ഇ്‌നനലെ 9,40,905 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 77,19,14,261 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. 24.65 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. 1,78,55,66,940 ഡോസ് ഇതുവശര വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, 12-17 പ്രായപരിധിയിലുള്ള കുട്ടികളില്‍ കോവോവാക്‌സ് വാക്‌സിന്‍ അടിയന്തരമായി നല്‍കുന്നതിനുള്ള അനുമതി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിസ് ഡ്രഗ്‌സ് കണ്‍ട്രോളര്‍…
വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പിന് മെഡിക്കല്‍ കമ്മീഷണ്‍ അനുമതി
ന്യുഡല്‍ഹി: വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷണ്‍ (എന്‍എംസി) അനുമതി നല്‍കി. കോവിഡ് 19, ഉക്രൈന്‍ യുദ്ധം എന്നിവയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഉക്രൈനില്‍ നിന്നും മടങ്ങിയെത്തുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതുവരെ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് ലൈസന്‍ഷ്യേറ്റ്, റെഗുലേഷന്‍ 2021 പ്രകാരം വിദേശത്തു പഠിക്കുന്നവര്‍ രണ്ട് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണമായിരുന്നു. എംബിബിഎസ് പൂര്‍ത്തിയാക്കിയ രാജ്യത്തും ഇന്ത്യയിലും. അതേസമയം, ഉക്രൈനില്‍ നിന്ന് 229 ഇന്ത്യക്കാര്‍ കൂടി ഡല്‍ഹിയിലെത്തി. റൊമാനിയ അതിര്‍ത്തിയില്‍ എത്തിയ സംഘം ഓപറേഷന്‍ ഗംഗ രക്കാദൗത്യത്തിന്റെ ഭാഗമായി ഇന്‍ഡിഗോ വിമാനത്തിലാണ് നാട്ടിലെത്തിയത്. ഇതിനകം 17,000 ഇന്ത്യക്കാര്‍ നാട്ടിലെത്തിയതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ഇന്നലെ വ്യോമസേന വിമാനത്തില്‍ 629 പേര്‍ തിരിച്ചെത്തിയിരുന്നു. കര്‍കീവിലും സൂമിയിലുമായി 600 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കൂടി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.…
