വീട് പണയം വച്ചുനല്‍കിയ പണം തിരികെ തന്നില്ല: സുഹൃത്തിന്റെ വീടിനു മുന്‍പില്‍ ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

കൊച്ചി: സാമ്പത്തിക തര്‍ക്കത്തിനിടെ കാലടിയില്‍ ഓട്ടോ ഡ്രൈവര്‍ സുഹൃത്തിന്റെ വീട്ടിലെത്തി തീകൊളുത്തി ജീവനൊടുക്കി. കരമാല്ലൂര്‍ സ്വദേശിയായ ഷാജിയാണ് മരിച്ചത്. സുഹൃത്തിന്റെ വീടിന് മുന്‍പില്‍ വച്ചാണ് സംഭവം. ഷാജിയുടെ സുഹൃത്തായ വെള്ളറയ്ക്കല്‍ സ്വദേശി ജോര്‍ജിന്റെ വീടിനുമുന്നില്‍ വച്ചാണ് സംഭവം നടന്നത്. പെട്രോള്‍ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്‍പ് ജോര്‍ജിന്റെ ഡ്രൈവറായിരുന്നു ഷാജി. പത്തനംതിട്ട സ്വദേശിയായ ജോര്‍ജ് കാലടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ജോര്‍ജിന് സ്വന്തം വീട് പണയം വച്ച് ഷാജി വന്‍തുക നല്‍കിയിരുന്നു. ഈ പണം തിരിച്ചുനല്‍കാതെ വന്നതോടെ ഷാജിയുടെ വീട് ജപ്തി ഭീഷണിയിലാണ്. പണം ആവശ്യപ്പെട്ട് പല തവണ ഷാജി ജോര്‍ജിനെ സമീപിച്ചിരുന്നു. ഇന്നും പണം ചോദിച്ച് വീട്ടിലെത്തിയ ഷാജി ജീവനൊടുക്കുകയായിരുന്നു.  

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം. സിനിമാരംഗത്ത് ഉള്ളവരെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് കോടതിക്ക് നല്‍കി. നേരത്തെ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ആറു മാസത്തെ സമയം വിചാരണ കോടതി തള്ളിയിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ കോടതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തുടരന്വേഷണം തടയണമെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട നടനും കേസിലെ പ്രതിയുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയിലും ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം സാവകാശം തേടിയിരുന്നു.

ഉക്രൈൻ അതിർത്തി കടക്കാൻ പാക്കിസ്താന്‍, തുർക്കി വിദ്യാർത്ഥികളെ സഹായിച്ചത് ഇന്ത്യൻ പതാകയെന്ന് ഇന്ത്യൻ വിദ്യാർത്ഥി

ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ത്യൻ പതാക രക്ഷിച്ചുവെന്നു മാത്രമല്ല, യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന പാക്കിസ്താനി, തുർക്കി വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്തുവെന്ന് ഒരു ഇന്ത്യൻ വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു. ഉക്രെയ്നിൽ നിന്ന് റൊമാനിയയിലെ ബുക്കാറെസ്റ്റ് നഗരത്തിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ പറഞ്ഞത് ഇന്ത്യൻ പതാക തങ്ങളെ സഹായിച്ചു എന്നാണ്. അതുപോലെ ചില പാക്കിസ്ഥാൻ, തുർക്കി വിദ്യാർത്ഥികളും സുരക്ഷിതമായി വിവിധ ചെക്ക്പോസ്റ്റുകൾ മറികടക്കാൻ ഇന്ത്യന്‍ പതാക ഉപയോഗിച്ചു. ഇന്ത്യൻ പതാക ടർക്കിഷ്, പാക്കിസ്താന്‍ വിദ്യാർത്ഥികളും ഉപയോഗിക്കുന്നു, ഇന്ത്യൻ പതാക തങ്ങൾക്കും വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞു. കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, ഉക്രെയ്നിലെ പ്രതിസന്ധി നിറഞ്ഞ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അവരുടെ വാഹനങ്ങളിൽ ഇന്ത്യന്‍ ദേശീയ പതാക ഉയർത്താൻ മുമ്പ് ശുപാർശ ചെയ്തിരുന്നു. മാർക്കറ്റിൽ നിന്ന് സ്പ്രേ പെയിന്റുകൾ…

യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ വിമാനം രാവിലെ 9.30ന് ഡല്‍ഹിയില്‍ നിന്നും തിരിച്ചു. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.- മുഖ്യമന്ത്രി അറിയിച്ചു. ”യുക്രൈയിനില്‍ നിന്ന് ഡെല്‍ഹിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ആദ്യ വിമാനം രാവിലെ 9.30ന് ഡെല്‍ഹിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡെല്‍ഹിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ്സ് സര്‍വീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാന്‍…

വനിതാ നേതാക്കളോട് പുരുഷ നേതാക്കള്‍ മോശമായി പെരുമാറുന്നു, പരാതി പറഞ്ഞിട്ടും രക്ഷയില്ല: പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനവുമായി മന്ത്രി ആര്‍.ബിന്ദു

കൊച്ചി: പാര്‍ട്ടിയിലെ ചില പുരുഷ നേതാക്കള്‍ വനിതാ നേതാക്കളോട് മോശമായി പെരുമാറുന്നുവെന്ന വിമര്‍ശനവുമായി മന്ത്രി ആര്‍. ബന്ദു. സിപിഎം സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കള്‍ക്ക് മോശം സമീപനമാണുള്ളത്. ഇതേക്കുറിച്ച് പരാതി പറഞ്ഞാലും പരിഗണിക്കാറില്ല. പരാതിക്കാര്‍ക്ക് അവഗണന നേരിടേണ്ടി വരുന്നു. ഖേദത്തോടെയാണ് ഇതേക്കുറിച്ച് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വളരെ ഖേദത്തോടെയാണ് ഇക്കാര്യം പറയേണ്ടി വരുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരായി വനിതകള്‍ വന്നയിടത്തും പുരുഷാധിപത്യം തുടരുകയാണെന്നും ബിന്ദു പറഞ്ഞു. ആലപ്പുഴയില്‍ നിന്നുള്ള ഒരു നേതാവും സമാനമായ പരാതി സമ്മേളനത്തില്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്. വനിതാപ്രവര്‍ത്തരുടെ പരാതികളും ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.

മൂവാറ്റുപുഴ മാറാടിയില്‍ വീണ്ടും അപകടം: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു

കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.  പാലായില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറു മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാരില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു ഇവര്‍. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. മീനാക്ഷി അമ്മാളും ഭാഗ്യലക്ഷ്മിയും സംഭവ സ്ഥസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ കാര് പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് സൂചന. എന്നാല്‍ ഇവിടെ സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്പീഡ് ബ്രേക്കര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെ വേണമെന്നും…

ഉക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണം അന്വേഷിക്കും: റഷ്യ

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ ഖാര്‍കീവില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി എസ്.ജെ. നവീന്‍ കൊല്ലപ്പെ ട്ടത് അന്വേഷിക്കുമെന്ന് നിയുക്ത റഷ്യന്‍ സ്ഥാനപതി ഡെനിസ് അലിപോവ്. നവീനിന്റെ കുടുംബത്തോടും മുഴുവന്‍ ഇന്ത്യന്‍ ജനതയോടും ഞങ്ങളുടെ അനുശോചനം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- അലിപോവ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തീവ്ര സംഘര്‍ഷ മേഖലകളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യ സാധ്യമായതെല്ലാം ചെയ്യും. നവീനിന്റെ മരണത്തെ കുറിച്ച് ശരിയായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു നവീന്‍. ഖാര്‍കീവിലെ ഗവര്‍ണറുടെ വസതിക്കു നേരേ റഷ്യന്‍ സേന നടത്തിയ വ്യോമാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്. ബങ്കറില്‍ കഴിഞ്ഞിരുന്ന നവീന്‍ ഭക്ഷണം വാങ്ങുന്നതിനായി സൂപ്പര്‍ മാര്‍ക്കറ്റിലെ ക്യൂ വില്‍ നില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപന്യാസ മത്സരം

കൊച്ചി: ഭാരത അപ്പസ്‌തോലന്‍ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തിന്റെ നേതൃത്വത്തില്‍ ഉപന്യാസ മത്സരം നടത്തുന്നു. ‘മാര്‍ത്തോമാ ശ്ലീഹ പ്രഘോഷിച്ച സുവിശേഷത്തിന്റെ സ്വാധീനം ഭാരത സംസ്‌കാരത്തില്‍’ എന്നതാണ് വിഷയം. മാര്‍ച്ച് 20 വരെ രജിസ്‌ട്രേഷന്‍ നടക്കും. മലയാളത്തിലാണ് ഉപന്യാസങ്ങള്‍ തയ്യാറാക്കേണ്ടത്. ദേശഭ-ജാതി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. എ-4 പേപ്പറില്‍ 6-8 പേജുകള്‍ വരെ ദൈര്‍ഘ്യമാകാം. ഒന്നാം സമ്മാനമായി 15,000 രൂപയും പ്രശസ്തി പത്രവും നല്‍കും. 10,000 രുപയും പ്രശസ്തി പത്രവുമാണ് രണ്ടാം സമ്മാനം. 75,00 രൂപയും പ്രശസ്തി പത്രവുമാണ് മൂന്നാം സമ്മാനം. അഞ്ച് പേര്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ടാകും. നിലവാരം പുലര്‍ത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അയക്കേണ്ട വിലാസം: കോ-ഓഡിനേറ്റര്‍, ഉപന്യാസ മത്സരം, സെന്റ് തോമസ് ചര്‍ച്ച്, മലയാറ്റൂര്‍-683587 ഫോണ്‍: 9031486682.

ഉക്രെയിനില്‍ നിന്ന് എല്ലാ ഇന്ത്യൻ പൗരന്മാരേയും സുരക്ഷിതമായി ഒഴിപ്പിക്കും: കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: ഉക്രെയ്‌നിൽ പ്രതിസന്ധിയിലായ ഇന്ത്യൻ പൗരന്മാരെ എങ്ങനെയാണ് സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതെന്ന് ഓപ്പറേഷൻ ഗംഗയുടെ കീഴിൽ റൊമാനിയയിൽ മുൻകൈയെടുത്ത കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരിച്ചു. മുഴുവൻ ഒഴിപ്പിക്കൽ പദ്ധതിയും നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്ന് മന്ത്രി സിന്ധ്യ അറിയിച്ചു. ആദ്യത്തേത്, ഉക്രെയ്നിൽ നിന്ന് എല്ലാ വിദ്യാർത്ഥികളെയും അയൽരാജ്യത്തിന്റെ അതിർത്തികളിലേക്ക് കൊണ്ടുവരിക എന്നതാണ്, രണ്ടാമത്തേത് അതിർത്തി കടന്ന് അയൽ രാജ്യത്തേക്ക് കടക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ്. അയല്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് അവരെ വിമാനത്താവളങ്ങളിലെത്തിക്കുന്നതാണ് മൂന്നാമത്തെ ഭാഗം, അവരെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതാണ് നാലാമത്തേത്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ബുക്കാറെസ്റ്റിൽ നിന്ന് 3500 വിദ്യാർത്ഥികളും, സുസെവയിൽ നിന്ന് 1300 ഓളം വിദ്യാർത്ഥികളും ഇന്ത്യയിലേക്ക് വരുമെന്നും മന്ത്രി അറിയിച്ചു. നാളെ മന്ത്രി സിന്ധ്യ സിററ്റ് ബോർഡറിലേക്ക് പോകുകയും ഓരോ ഇന്ത്യക്കാരെയും സിററ്റിൽ നിന്ന് ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു ദിവസം…

ഐഎഎഫിന്റെ രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി; എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി അജയ് ഭട്ട്

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ആദ്യ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം റൊമാനിയയിൽ നിന്ന് തിരിച്ചെത്തി. ഇരുന്നൂറോളം ഇന്ത്യക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ ഡല്‍ഹിയിലെ ഹിന്‍‌ഡന്‍ വിമാനത്താവളത്തില്‍ ഇറങ്ങി. സി-17 ഗ്ലോബ്മാസ്റ്ററിൽ നിന്ന് ഇന്ത്യക്കാരെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി അജയ് ഭട്ടും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഉക്രെയ്നിന്റെ അയൽരാജ്യങ്ങളിലേക്ക് നാല് മന്ത്രിമാരെ അയച്ചതായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. ഓരോ സിവിലിയനെയും ഒഴിപ്പിക്കുന്നത് വരെ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും സർവീസ് തുടരും. ഇന്ത്യാ ഗവൺമെന്റ് തങ്ങളുടെ പൗരന്മാർക്ക് ഭക്ഷണം, ടെന്റുകൾ, മരുന്നുകൾ, വസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് c-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ കൂടി ഉടന്‍ എത്തും. ഓരോ വിമാനത്തിലും ഇരുനൂറിലധികം പേരാണ് ഉള്ളത്. എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അറിയിച്ചു. സ്വകാര്യ വിമാനങ്ങളും വ്യോമസേന വിമാനങ്ങളും…