പുടിന്റെ ഭീഷണിയെത്തുടർന്ന് അമേരിക്ക ‘ഡൂംസ്‌ഡേ വിമാനം’ പറത്തി

വാഷിംഗ്ടണ്‍: ഉക്രെയ്‌നും റഷ്യയും തമ്മിൽ പോരാട്ടം നടക്കുന്നുണ്ടെങ്കിലും അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇത് എത്രമാത്രം ബാധിക്കുന്നുവെന്നത് ആരും മറച്ചുവെക്കുന്നില്ല. റഷ്യയും അമേരിക്കയും തമ്മിൽ തുടർച്ചയായി ശീതയുദ്ധം നടക്കുന്നുണ്ട്. ഇന്നലെ സ്റ്റാച്യു ഓഫ് ലിബർട്ടിയിൽ ഉക്രൈൻ പതാക വീശി ഈ യുദ്ധം എത്രമാത്രം ഞെട്ടിച്ചുവെന്ന് കാണിക്കാൻ അമേരിക്ക ശ്രമിച്ചു. റഷ്യ ഇപ്പോഴും അതിന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു, രണ്ട് രാജ്യങ്ങൾക്കിടയിൽ എന്ത് സംഭവിച്ചാലും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ റഷ്യന്‍ പ്രസിഡന്റ് പുടിൻ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ലോക മഹായുദ്ധത്തിന്റെ സാഹചര്യം ഉടലെടുത്താൽ അനന്തര ഫലങ്ങൾ വളരെ മോശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, രാജ്യത്തെ ആണവ സൈന്യത്തെ അതീവ ജാഗ്രതയിലാക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് അന്ത്യദിന വിമാനം പറത്തി റഷ്യക്ക് കർശനമായ സൂചന നൽകാൻ അമേരിക്ക ശ്രമിച്ചത്. ‘ഡൂംസ് ഡേ വിമാന’ത്തെക്കുറിച്ച് അധികമാരും കേട്ടിട്ടു പോലുമില്ലെങ്കിലും, അത്യാധുനിക സജ്ജീകരണങ്ങളുള്ള…

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ മകൻ സെയിൻ നദെല്ല (26) അന്തരിച്ചു

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെയും ഭാര്യ അനു നാദെല്ലയുടെയും മകൻ സെയ്ൻ നാദെല്ല (26) തിങ്കളാഴ്ച അന്തരിച്ചതായി കമ്പനിയുടെ എക്സിക്യൂട്ടീവുകൾക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിൽ പറയുന്നു. “സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ അഭിരുചി, തിളങ്ങുന്ന പുഞ്ചിരി, കുടുംബത്തിനും തന്നെ സ്‌നേഹിച്ച എല്ലാവർക്കും അദ്ദേഹം നൽകിയ അപാരമായ സന്തോഷം എന്നിവയിലൂടെ സെയ്‌ൻ ഓർമ്മിക്കപ്പെടും,” സിയാറ്റിൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ സിഇഒ ജെഫ് സ്‌പെറിംഗ് മൈക്രോസോഫ്റ്റിന്റെ എക്‌സിക്യൂട്ടീവിന് അയച്ച സന്ദേശത്തിൽ എഴുതി. സെയ്ൻ നദെല്ല ജന്മനാ സെറിബ്രൽ പാൾസി രോഗത്തിന് അടിമയായിരുന്നു. ജനനത്തിനു തൊട്ടുപിന്നാലെ സെയ്‌നെ സിയാറ്റിൽ ചിൽഡ്രൻസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ജീവിതത്തിലുടനീളം ചികിത്സയും പരിചരണവും നേടി അവിടെ ഗണ്യമായ സമയം ചെലവഴിച്ചു. കഴിഞ്ഞ വർഷം, പീഡിയാട്രിക് ന്യൂറോ സയൻസസിൽ സെയ്ൻ നാദെല്ല എൻഡോവ്ഡ് ചെയർ സ്ഥാപിക്കുന്നതുൾപ്പെടെ ന്യൂറോ സയൻസ് മെഡിസിൻ, മാനസികാരോഗ്യ സംരക്ഷണം എന്നിവയിലെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി നാദെല്ല കുടുംബം സിയാറ്റിൽ…

ഓപറേഷന്‍ ഗംഗ: ആറ് വിമാനങ്ങളിലായി 1377 പേര്‍ ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും

ന്യുഡല്‍ഹി: യുക്രൈനില്‍ നിന്നും ഒഴിപ്പിക്കുന്ന കൂടുതല്‍ ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ആറ് വിമാനങ്ങളിലായി 1377 പേരെ ഇന്ന് നാട്ടിലെത്തിക്കും- അദ്ദേഹം ട്വീറ്റ് ചെയ്തു. പൗരന്മാരെ ഒഴിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി നാല് അയല്‍രാജ്യങ്ങളിലേക്ക് പ്രത്യേക ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ 26 വിമാന സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറിയും വ്യക്തമാക്കി. കീവില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,300 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. കീവില്‍ ഇന് ഇന്ത്യക്കാര്‍ ആരും അവശേഷിക്കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്നലെ ഹര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഹര്‍കീവിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹമിപ്പോള്‍. ബങ്കറില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു കര്‍ണാടക സ്വദേശിയായ നവീന്‍ കൊല്ലപ്പെട്ടത്.

ആഡംബര കപ്പലിലെ ലഹരി കേസ്: ആര്യന്‍ ഖാനെതിരെ തെളിവില്ല; സമീര്‍ വാങ്കഡെ റെയ്ഡ് നടത്തിയത് നടപടിക്രമം പാലിക്കാതെ:എന്‍.സി.ബി

മുംബൈ: ആഡംബര കപ്പലിലെ ലഹരി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ (എന്‍.സി.ബി)യുടെ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി). രാജ്യാന്തര ലഹരി കടത്ത് സിന്‍ഡിക്കേറ്റുമായുള്ള വന്‍തോതിലെ ലഹരി കടത്തിന് ആര്യന്‍ ഗൂഢാലോചന നടത്തിയെന്നതിനും തെളിവില്ലെന്നും എസ്.ഐ.ടി പറയുന്നു. കപ്പലില്‍ നടന്ന റെയ്ഡില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ആര്യന്റെ പക്കല്‍ നിന്നും ലഹരി പിടിച്ചെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ആര്യന്റെ ഫോണ്‍ പിടിച്ചെടുക്കുന്നതിനോ ചാറ്റുകള്‍ പരിശോധിക്കുന്നതോ ആവശ്യമില്ല. ആര്യന്റെ ഫോണിലെ ചാറ്റുകളില്‍ നിന്ന് രാജ്യാന്തര നര്‍ക്കോട്ടിക്‌സ് സിന്‍ഡിക്കേറ്റുമായുള്ള ബന്ധത്തിന്റെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഡംബര കപ്പലില്‍ എന്‍.സി.ബി നടത്തിയ റെയ്ഡ് വീഡിയോയില്‍ ചിത്രീകരിച്ചിട്ടില്ല. റെയ്ഡുകള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നാണ് എന്‍.സി.ബിയുടെ മാര്‍ഗനിര്‍ദേശം. അറസ്റ്റിലായ മറ്റു പലരില്‍ നിന്നും പിടിച്ചെടുത്ത ലഹരി വളരെ കുറഞ്ഞ അളവിലുമാണ്. ആര്യനെതിരെ തെളിവുകള്‍…

തെറ്റാണെന്ന് അറിഞ്ഞുതന്നെ നിരവധി കാലങ്ങളായി ഒരേകാര്യം തന്നെ ചെയ്യുന്നു: നോക്കുകൂലിക്കെതിരെ വികസന രേഖയില്‍ മുഖ്യമന്ത്രി

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ട്രേഡ് യൂണിയനുകള്‍ക്കെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി. ഈ രംഗത്ത് നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേ വികസനരേഖ അവതരിപ്പിക്കുന്നതിനിടെയായിരുന്നു വിമര്‍ശനം തെറ്റാണെന്ന് അറിഞ്ഞുതന്നെ നിരവധി കാലങ്ങളായി ഒരേകാര്യം തന്നെ ചെയ്യുന്നുവെന്ന് നോക്കുകൂലി അടക്കമുള്ള തെറ്റായ പ്രവണതകളെ സൂചിപ്പിച്ച് അദ്ദേഹംപറഞ്ഞു. നയരേഖയില്‍ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ചും പറയുന്ന ഘട്ടത്തിലാണ് നയരേഖയ്ക്കു പുറത്തുള്ള കാര്യമായി മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കശുവണ്ടി, കയര്‍ അടക്കമുള്ള പരമ്പരാഗത മേഖലയെക്കുറിച്ച് കേരളം മേനി നടിക്കുന്നുണ്ടെങ്കിലും ഗുണകരമായ കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നയരേഖ അവതരിപ്പിക്കുന്നത് രണ്ടു മണിക്കൂറോളം നീണ്ടു. വൈകുന്നേരം നാലിനാരംഭിച്ച മുഖ്യമന്ത്രിയുടെ അവതരണം അവസാനിച്ചപ്പോള്‍ ആറു മണിയായി.

ലോറിയും ബൈക്കും കൂട്ടിയിടിച്ചുകത്തിയര്‍ന്നു; ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി വെന്തു മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങല്‍ കോരാണി പതിനെട്ടാം മൈലിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുകത്തി. അപകടത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ലോറി ഡ്രൈവറും മറ്റൊരാളും പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ തീപിടിച്ച ബൈക്ക് പൂര്‍ണമായും കത്തി. ബൈക്കില്‍ നിന്ന് തീപടര്‍ന്ന് ലോറി ഭാഗീകമായും കത്തിനശിച്ചു. ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് സ്വദേശി അച്ചു ആണ് മരിച്ചത്. കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ്. കൂടെ ബൈക്കില്‍ യാത്ര ചെയ്ത ആസിഫ്, ലോറി ഡ്രൈവര്‍, ലോറിയിലുണ്ടായിരുന്ന മറ്റൊരാള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ എട്ടരയോടെ ദേശീയപാതയില്‍ രേവതി ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറി എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

Familism means only Gandhi family!

What does familism mean to the Bharatiya Janata Party, the Gandhi family and the Mulayam family? Priyanka Gandhi Vadra has said that for the BJP, patriarchy means only her family. The BJP itself is promoting the rest of the family members. In the special context of Uttar Pradesh, Mulayam Singh Yadav’s family is also on target because the BJP is facing real competition from Samajwadi Party. That’s why from Prime Minister Narendra Modi to BJP leaders are constantly targeting the SP. The Prime Minister had said without naming that more than 40 members of…

കുടുംബകലഹം: ഭര്‍ത്താവിനെ ഭാര്യ ഹോളോബ്രിക്‌സിന് ഇടിച്ചുകൊന്നു

  തിരുവനന്തപുരം: കുടുംബകലഹത്തെ തുടര്‍ന്ന് പാലോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. നന്ദിയോട് കുറുപുഴ എല്‍പി സ്‌കൂളിന് സമീപം ഷീജു (37) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. ഭാര്യ സൗമ്യയെ(33) പോലീസ് അറസ്റ്റ് ചെയ്തു ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ശിവരാത്രി ഉത്സവം നടക്കുന്നതിനാല്‍ വീട്ടുകാരും സമീപവാസികളും ക്ഷേത്രത്തിലായിരുന്നു. ക്ഷേത്രത്തിലായിരുന്ന സൗമ്യ ഇടയ്ക്കു വീട്ടിലേക്കു പോയ ശേഷം മടങ്ങിയെത്തി താന്‍ ഭര്‍ത്താവിനെ കൊന്നു എന്നു നാട്ടുകാരോടു പറഞ്ഞു. ഉടന്‍തന്നെ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ ഷീജുവിനെ കാണുകയായിരുന്നു. ഹോളോബ്രിക്‌സ് ഉപയോഗിച്ചാണ് ഷീജുവിന്റെ തലയ്ക്ക് അടിച്ചത്. ഇതിനിടയില്‍ സൗമ്യ മാനസികനില തെറ്റിയതു പോലെ പെരുമാറുകയും ചെയ്തു. ഉടന്‍തന്നെ പാലോട് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി സൗമ്യയെ കസ്റ്റഡിയില്‍ എടുത്തു. രണ്ടാഴ്ച മുമ്പാണ് ഷീജു ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയത്. ഷീജുവിനു പരസ്ത്രീ ബന്ധമുണ്ടെന്ന് സൗമ്യയ്ക്കു സംശയമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിനു…

Petrol and diesel prices reshuffled in the country amid Russia-Ukraine war

New Delhi | While Russia-Ukraine war has shaken the whole world, the economic condition of the countries has also faltered. Meanwhile, the price of crude oil has reached $ 104 per barrel. Indian oil companies have also changed the prices of petrol and diesel in many states on Wednesday. In such a situation, petrol has become expensive in Noida, UP on Wednesday. In many cities of the country including Mumbai, the price of petrol remains around Rs 110 per liter. Petrol-Diesel prices cross 100 in these cities today  – Petrol in Delhi…

വിദേശത്തുനിന്നെത്തിയ ഭര്‍ത്താവുമായി വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയും ഡ്രൈവറും അപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് പരിക്ക്

മൂവാറ്റുപുഴ: എംസി റോഡില്‍ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ ചങ്ങനാശേരി പുതുപ്പറന്പില്‍ മുഹമ്മദ് ഇസ്മയില്‍ (25), യാത്രക്കാരി ചങ്ങനാശേരി തോപ്പില്‍ ശ്യാമള (60) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരന്‍ (65), ശ്യാമളയുടെ സഹോദരന്‍ അനില്‍കുമാര്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.15 ഓടെ ആയിരുന്നു അപകടം. വിദേശത്തുനിന്നെത്തിയ ശ്യാമളയുടെ ഭര്‍ത്താവ് ദാമോദരനെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനിടെ ഈസ്റ്റ് മാറാടിയില്‍വച്ച് എതിരേ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു.