വൈഎംസിഎ കേരള റീജിയണൽ സെക്രട്ടറിയായി ഡോ. റെജി വർഗ്ഗീസിനെ നിയമിച്ചു

ആലുവ: വൈ.എം.സി എ കേരളയുടെ സംസ്ഥാന സെക്രട്ടറിയായി ഡോ.റെജി വർഗീസിനെ നിയമിച്ചു.181 വർഷമായി 135 ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വൈഎംസിഎ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ദേശീയ കൗൺസിലിന്റെ കീഴിലുള്ള വൈഎംസിഎ കേരള റീജിയൻ 1954 ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. വൈഎംസിഎ ക്യാമ്പ് സെന്റർ, ആലുവ, തൊട്ടുമുഖം ഹെഡ്ക്വാർട്ടർ ആയി കേരളത്തിലെ 400 ലധികം വൈഎംസിഎകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വൈഎംസിഎ കേരള റീജിയന്റെ 22-ാം മത് റീജിയണൽ സെക്രട്ടറിയായി റെജി വർഗീസ് ചുമതലയേറ്റു. വൈഎംസിഎ ചെങ്ങന്നൂർ, ഗുജറാത്ത്‌ ഗാന്ധി ധാം, കോട്ടയം, കൊല്ലം, കോഴഞ്ചേരി എന്നീ യൂണിറ്റ് വൈഎംസിഎ ymca കളിൽ ജനറൽ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശ്,മഹാരാഷ്ട്ര,ചത്തിസ് ഗഡ് അടങ്ങുന്ന സെൻട്രൽ ഇന്ത്യ ymca റീജിയണൽ സെക്രട്ടറി ആയിരുന്നു. 5 ലധികം പുസ്തകങ്ങളുടെ രചയിതാവും സാമൂഹ്യ പ്രവത്തകനുമാണ്.  

പ്രവാസി വെൽഫെയർ സാഹോദര്യ യാത്രയ്ക്ക് സ്വീകരണം നൽകി

പ്രവാസി വെൽഫെയര്‍ സംഘടിപ്പിക്കുന്ന ‘സാഹോദര്യ കാല’ത്തിൻറെ ഭാഗമായി സംസ്ഥാന പ്രസിഡൻറ് ആര്‍ ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രയ്ക്ക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കോട്ടയം ജില്ലാ പ്രസിഡൻറ് സഹീർ അബ്ദുൽ ഖരീം അദ്ധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സാദിഖ് അലി, നജില നജീബ്, ജനറൽ സെക്രട്ടറി താസീൻ അമീൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി, ഷുഹൈബ് അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ്. വൈസ് പ്രസിഡൻറ് റഷീദ് അഹമ്മദ്, ഐ.എസ്.സി. മാനേജിംഗ് കമ്മറ്റിയംഗം അബ്ദുൽ അസീം, നടുമുറ്റം പ്രസിഡൻറ് സന നസീം എന്നിവർ സംസാരിച്ചു. നജീം ഇസ്മായീൽ നന്ദി രേഖപ്പെടുത്തി. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച മാസ്റ്റർ ഷെഫ് പാചക മത്സരത്തിൽ റൈജു ജോർജ്ജ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ലയ അക്ബർ, നഫീല റിയാസ് എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജസീറ ജവാദ്,…

മജ്‌ലിസ് പൊതു പരീക്ഷ 2025: തിളക്കമാർന്ന വിജയവുമായി ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങൾ

13 മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സ്, 65 എ പ്ലസ്, 68 എ ഗ്രേഡ്. ദോഹ: കേരള മദ്‌റസ എജുക്കേഷൻ ബോർഡ് (കെ. എം. ഇ. ബി) ഏപ്രിൽ മാസത്തിൽ നടത്തിയ പ്രൈമറി (ഏഴാം ക്ലാസ് ) പൊതു പരീക്ഷയിൽ ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ സ്ഥാപനങ്ങൾ മികച്ച വിജയം കൈവരിച്ചു. അൽ മദ്‌റസ അൽ ഇസ്ലാമിയ ശാന്തി നികേതൻ വക്‌റയിലെ ഐഷ ബിനോയ് ഇസ്മായിൽ, അൽ മദ്‌റസ അൽ ഇസ്ലാമിയ ദോഹയിലെ സഫ്ന സുമയ്യ എന്നിവർ 450 ൽ (447) മാർക്ക് വീതം നേടി മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വക്‌റ ശാന്തിനികേതൻ മദ്‌റസയിലെ അംന നസ്‌മിൻ (446) അൽ മദ്‌റസ അൽ ഇസ്ലാമിയ ദോഹയിലെ മാസിൻ അജ്മൽ (445), മിഷാൽ മുഹമ്മദ് (445) എന്നിവർ മജ്‍ലിസ് സ്റ്റേറ്റ് ടോപ്പേഴ്‌സ് ലിസ്റ്റിൽ നാലും…

കൊല്ലം പ്രവാസി അസോസിയേഷന്‍ ഈദ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു; ഒപ്പന മത്സരം ഈദ് ആഘോഷങ്ങള്‍ക്ക് സാംസ്കാരിക തനിമ നല്‍കി

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ഈദ് ഫെസ്റ്റ് 2025 എന്ന പേരിൽ ഈദ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി ബഹ്റൈനിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത ഒപ്പന മത്സരവും, കലാ സാംസ്കാരിക വിഭാഗമായ കെ.പി.എ. സൃഷ്ടി അംഗങ്ങള്‍ അവതരിപ്പിച്ച മ്യൂസിക്കൽ ഡാൻസ് ഷോയും ഈദ് ആഘോഷ രാവിനെ വര്‍ണ്ണാഭമാക്കി. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും, ഈദ് ഫെസ്റ്റ് പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ സലിം ആമുഖ പ്രസംഗവും നടത്തി. പ്രമുഖ മാധ്യമപ്രവർത്തകയായ രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. കെ.സി.എ. പ്രസിഡന്റ് ജയിംസ് ജോൺ മുഖ്യാതിഥിയായ ചടങ്ങില്‍ ബഹ്‌റൈൻ കെ.എം.സി.സി. ഓർഗനൈസിംഗ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ഈദ് സന്ദേശം നൽകി. കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി ,…

സാങ്കേതിക തകരാര്‍: ചെന്നൈ മെട്രോ വിമാനത്താവള സ്റ്റേഷനിലെ സർവീസുകൾ താത്ക്കാലികമായി നിര്‍ത്തി വെച്ചു

ചെന്നൈ: ബുധനാഴ്ച, എയർപോർട്ട് മെട്രോ സ്റ്റേഷനിലെ സാങ്കേതിക തകരാർ കാരണം ചെന്നൈ മെട്രോ റെയിൽ സർവീസ് വീണ്ടും തടസ്സപ്പെട്ടു. ഈ സ്റ്റേഷനിലെ ട്രെയിനുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാർക്ക് അസൗകര്യം നേരിടേണ്ടി വന്നു. എന്നാല്‍, വിംകോ നഗർ ഡിപ്പോയ്ക്കും മീനമ്പാക്കത്തിനും ഇടയിൽ മെട്രോ സർവീസുകൾ സാധാരണഗതിയിൽ തുടരുന്നുണ്ടെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) വ്യക്തമാക്കി. വേനൽക്കാല അവധിക്ക് ശേഷം നഗരത്തിലെ യാത്രക്കാരുടെ എണ്ണം അതിവേഗം വർദ്ധിച്ചുവരുന്ന ഈ സമയത്ത്, ഇത്തരം തടസ്സങ്ങൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ആളുകൾ പ്രതികരണം ആവശ്യപ്പെടുകയും അത്തരം സാഹചര്യങ്ങളെ നേരിടാൻ മെട്രോ ഭരണകൂടം ശക്തമായ ഒരു ബാക്കപ്പ് സംവിധാനം തയ്യാറാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സാങ്കേതിക പ്രശ്‌നം കാരണം എയർപോർട്ട് സ്റ്റേഷനിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.…

ദുരിതാശ്വാസ പ്രവർത്തനം; ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ രൂപരേഖ തയാറാക്കി

എടത്വ :കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർ ക്ക് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിന് ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ രൂപരേഖ തയാറാക്കി.ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ കുട്ടനാടിൻ്റെയും സമീപ പ്രദേശങ്ങളിലുമായി വിവിധ ക്ളബുകളിലൂടെ 12.6 ലക്ഷം രൂപയുടെ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് നടന്ന ആലോചന യോഗത്തിൽ പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു . ഓവർസീസ് കോർഡിനേറ്റർ ഡിജോ ജോസഫ് പഴയമഠം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോഡി കന്നേൽ, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, അഡ്മിനിസ്‌ട്രേറ്റര്‍ ബിനോയി ജോസഫ്, സർവീസ് കൺവീനർ വിൽസൺ ജോസഫ് കടുമത്തിൽ, വുമൺസ് ഫോറം കൺവീനർ ഷേർലി അനിൽ, കെ ജയചന്ദ്രന്‍ എന്നിവർ പ്രസംഗിച്ചു. ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318ബി ഗവർണർ ആർ വെങ്കിടാചലം നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലയൺസ്…

ഡോറാ മോൾ ഇനി ഇമ്പങ്ങളുടെ പറുദീസയിൽ; തലവടി ഗ്രാമം യാത്രമൊഴി നല്‍കി

തലവടി :ആനപ്രമ്പാല്‍ വടക്ക് കൊമ്പിത്ര ലേക്ക് വ്യൂ ലിജു കെ.ഫിലിപ്പിന്റെയും ജെൻസി ലിജുവിന്റെയും മകൾ ഡാഫിനി ലിജു ഫിലിപ്പിന് (ഡോറ മോൾ -11)തലവടി ഗ്രാമം വിടചൊല്ലി. ചികിത്സയിലിരിക്കെ ജൂൺ 4ന് ദുബായില്‍ വെച്ച് മരണപ്പെട്ട ഡോറയുടെ മൃതദേഹം ജൂൺ 7ന് കൊച്ചി വിമാന താവളത്തിൽ നിന്നും എടത്വയിൽ എത്തിച്ചു. ഞായറാഴ്ച രാവിലെ 9 മുതല്‍ പൊതുദർശനത്തിന് വച്ചപ്പോൾ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഡോറാമോളെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും ആയിരക്കണക്കിന് ജനങ്ങൾ എത്തി.വള്ളംകളിയോട് ഏറെ ആവേശം കാണിച്ച ഡോറാ മോൾക്ക് ബാഷ്പാഞ്ജലി അർപ്പിക്കുവാൻ വിവിധ ജലോത്സവ സമിതി ഭാരവാഹികളും എത്തിയിരുന്നു. 1.30ന് ആരംഭിച്ച ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ആനപ്രമ്പാൽ മാർത്തോമ്മാ ഇടവക വികാരി റവ ജോസഫ് കെ.ജോർജ് നേതൃത്വം നല്‍കി. വിവിധ സഭകളിലെ വൈദീകരും ക്രൈസ്തവ സംഘടന ഭാരവാഹികളും പങ്കെടുത്തു.വിലാപ യാത്രയായി ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ മൃതദേഹം…

ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്പ്പ്; വിദ്യാര്‍ത്ഥികളടക്കം 11 പേർ മരിച്ചു; അക്രമി ആത്മഹത്യ ചെയ്തു

ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ ഒരു സ്കൂളിൽ ചൊവ്വാഴ്ച നടന്ന വെടിവെയ്പില്‍ നിരവധി പേർ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂളിൽ വെടിവയ്പ്പിന്റെ ശബ്ദം കേട്ടതിനെ തുടർന്നാണ് തങ്ങൾ അവിടെ എത്തിയതെന്ന് പോലീസ് പറഞ്ഞു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഒരു സ്കൂളിൽ ഉണ്ടായ ഭീകരമായ വെടിവയ്പ്പിൽ കുറഞ്ഞത് 11 പേർ കൊല്ലപ്പെട്ടു. അതേസമയം, നിരവധി പേർക്ക് പരിക്കേറ്റു. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഈ ദാരുണമായ സംഭവം രാജ്യത്തെയാകെ നടുക്കി. സ്‌കൂളിലെ വിദ്യാർത്ഥിയാണെന്ന് കരുതപ്പെടുന്ന അക്രമി വെടിവയ്പ്പിന് ശേഷം ആത്മഹത്യ ചെയ്തതായി ഓസ്ട്രിയൻ സ്റ്റേറ്റ് മീഡിയയായ ഒആർഎഫിനെ ഉദ്ധരിച്ച് യുകെ മീഡിയ ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. സംഭവം സ്‌കൂളിലെ വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും ഭയത്തിന്റെയും പരിഭ്രാന്തിയുടെയും അന്തരീക്ഷം സൃഷ്ടിച്ചു. ഓസ്ട്രിയൻ പോലീസ് പറയുന്നതനുസരിച്ച്, രാവിലെ 10 മണിയോടെ സ്കൂളിനുള്ളിൽ…

രാജ രഘുവംശി കൊലക്കേസ്: ഭർത്താവിനെ കൊലപ്പെടുത്താന്‍ വാടക കൊലയാളികള്‍ക്ക് സോനം രഘുവംശി 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പൊലീസ്

മേഘാലയയിൽ ഹണിമൂണിനിടെ ഇൻഡോറിലെ വ്യവസായി രാജ രഘുവംശി കൊല്ലപ്പെട്ടത് രാജ്യത്തെയാകെ ഞെട്ടിച്ച സംഭവമാണ്. ഈ കേസിൽ മേഘാലയ പോലീസ് വലിയൊരു വെളിപ്പെടുത്തൽ നടത്തി, രാജയുടെ ഭാര്യ സോനം രഘുവംശി തന്റെ ഭർത്താവിനെ കൊല്ലാൻ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയതായും 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും പറഞ്ഞു. ഈ വിവാദ കേസിൽ സോനവും കാമുകനെന്ന് ആരോപിക്കപ്പെടുന്ന രാജ് കുശ്വാഹയും ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2025 മെയ് 11 ന് ഇൻഡോറിൽ വെച്ചാണ് രാജ രഘുവംശിയും സോനവും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് വെറും ഒൻപത് ദിവസങ്ങൾക്ക് ശേഷം, മെയ് 20 ന്, ഇരുവരും മേഘാലയയിലേക്ക് ഹണിമൂണിനായി പോയി. രാജയെ കൊലപ്പെടുത്താനുള്ള സോനത്തിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു ഈ ഹണിമൂൺ എന്ന് പോലീസ് പറഞ്ഞു. മെയ് 21 ന് അവർ ഷില്ലോങ്ങിലെത്തി, മെയ് 22 ന് സോഹ്രയിലേക്ക് (ചിറാപുഞ്ചി) പോയി.…

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം ഉൾപ്പെടെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകള്‍: വ്യാഴാഴ്ച: കണ്ണൂർ, കാസർഗോഡ് ജില്ലകൾ. വെള്ളിയാഴ്ച: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ശനിയാഴ്ച: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ അടുത്ത ഏഴ് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയുണ്ടാകും. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വളരെ ശക്തമായ മഴ ലഭിക്കും. ജൂൺ 14 മുതൽ 16 വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശും.