ന്യൂയോര്‍ക്ക്: റോക്ക്‌ലാൻഡ് സെൻ്റ് മേരീസ് ക്‌നാനായപള്ളിയിൽ സംഘടിപ്പിച്ച മാതൃദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. മെയ് 10 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. മാതൃ ദിനത്തോടനുബന്ധിച്ച് എല്ലാ അമ്മമാരുടെയും പ്രത്യേക കാഴ്ചസമർപ്പണവും നടത്തി. തുടർന്ന് വികാരി ഫാ. ജോബി പുച്ചൂക്കണ്ടത്തിലും കുട്ടികളും ചേർന്ന് അമ്മമാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിലെ ഇവന്റ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും കുടുംബസംഗമവും സംഘടിപ്പിച്ചു. മാതൃദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തി. ലേഖന മത്സരത്തിൽ അലിയാ ഫിലിപ്പ് പൊട്ടംകുഴിയിൽ, ജേക്കബ് മൂലേപറമ്പിൽ, ഹെൽന ജിമ്മി പുളിയാനാൽ, തോമസ്കുട്ടി പുണംചിറ എന്നിവർ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി. ചിത്രരചന മത്സരത്തിൽ ഡേവിഡ് വടക്കേക്കര, സായൻ ചാക്കോ, അരയംതാനത്തു, മില മാത്യു പാണപറമ്പിൽ, ഡെറിക് പുളിയിലകുന്നേൽ എന്നിവർ വിജയികളായി. ഇടവക…
Month: May 2026
മിനസോട്ട സെനറ്റ് തിരഞ്ഞെടുപ്പ്: പെഗ്ഗി ഫ്ലാനഗണ് പിന്തുണയുമായി ഇൽഹാൻ ഒമർ
മിനസോട്ട സെനറ്റ് തിരഞ്ഞെടുപ്പിൽ ലഫ്റ്റനന്റ് ഗവർണർ പെഗ്ഗി ഫ്ലാനഗണ് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ. കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്കും ട്രംപിന്റെ നയങ്ങൾക്കുമെതിരെ പോരാടാൻ ഫ്ലാനഗൺ കരുത്തയായ നേതാവാണെന്ന് ഒമർ പ്രസ്താവിച്ചു. സഹപ്രവർത്തകയായ ആംഗി ക്രെയ്ഗിനെ മറികടന്നാണ് ഇൽഹാൻ ഒമർ ഫ്ലാനഗണ് പിന്തുണ നൽകിയത്. നിലവിലെ സെനറ്റർ ടീന സ്മിത്തും ഫ്ലാനഗണ് നേരത്തെ പിന്തുണ അറിയിച്ചിരുന്നു.കുടിയേറ്റ നയങ്ങളെ ചൊല്ലി ഫ്ലാനഗണും ആംഗി ക്രെയ്ഗും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഐസ് നടപടികളെ പിന്തുണച്ച ആംഗി ക്രെയ്ഗിന്റെ നിലപാടിനെ ഫ്ലാനഗൺ രൂക്ഷമായി വിമർശിച്ചു. ഓഗസ്റ്റ് 11-നാണ് ഡെമോക്രാറ്റിക് പ്രൈമറി നടക്കുന്നത്. സർവേകളിൽ ഫ്ലാനഗൺ മുന്നിലാണെങ്കിലും ആംഗി ക്രെയ്ഗിന്റെ പക്കൽ വലിയ തോതിലുള്ള പ്രചാരണ ഫണ്ടുണ്ട്. 2002-ന് ശേഷം മിനസോട്ടയിൽ റിപ്പബ്ലിക്കൻ സെനറ്റർമാർ ജയിച്ചിട്ടില്ലാത്തതിനാൽ, ഡെമോക്രാറ്റിക് പ്രൈമറിയിൽ ജയിക്കുന്നയാൾ അടുത്ത സെനറ്ററാകാൻ സാധ്യത കൂടുതലാണ്. റിപ്പബ്ലിക്കൻ പക്ഷത്ത് നിന്ന് മുൻ…
സോളിഡാരിറ്റി സ്ഥാപകദിനം
വടക്കാങ്ങര : ‘യുവതയുടെ അഭിമാന സാക്ഷ്യത്തിന് 23 വർഷങ്ങൾ’ തലക്കെട്ടിൽ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു. വടക്കാങ്ങരയിൽ സോളിഡാരിറ്റി മുൻ ഏരിയ സെക്രട്ടറി ടി ശഹീർ പതാക ഉയർത്തി. മക്കരപ്പറമ്പ് ഏരിയ സെക്രട്ടറി പി.കെ നിയാസ് തങ്ങൾ, വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ ബാസിൽ, സെക്രട്ടറി റബീ ഹുസൈൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി.
അൽ മദ്റസ അൽ ഇസ്‌ലാമിയ്യ ദോഹ സംഘടിപ്പിച്ച “ഫിനിഷിംഗ് സ്കൂൾ” ശ്രദ്ധേയമായി
ദോഹ: അൽ മദ്റസ അൽ ഇസ്‌ലാമിയ്യ മദ്റസയിൽ നിന്നും പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ഫിനിഷിംഗ് സ്കൂൾ” പരിപാടി ശ്രദ്ധേയമായി നടന്നു. വിദ്യാർത്ഥികളുടെ ഭാവി പഠന-ജീവിത മാർഗ്ഗങ്ങളെ ലക്ഷ്യമാക്കി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആവേശത്തോടെ പങ്കെടുത്തു. മോട്ടിവേഷൻ സ്പീക്കറും പൂർവ്വ വിദ്യാർത്ഥിയുമായ ഉമർ ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജീവിതത്തിൽ ലക്ഷ്യബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. പുതിയ വിദ്യാഭ്യാസ ഘട്ടത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്ക് ദിശാബോധവും പ്രചോദനവും നൽകുന്ന വിവിധ വിഷയങ്ങൾ പരിപാടിയിൽ ചർച്ചയായി. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം, പഠനരീതി, കരിയർ ബോധവൽക്കരണം, സാമൂഹിക ഉത്തരവാദിത്വം എന്നിവയെ ആസ്പദമാക്കി ക്ലാസുകളും സംവാദങ്ങളും സംഘടിപ്പിച്ചു. പരിപാടിക്ക് അസ്ലം, റഖീബ് മേലാറ്റൂർ, സി.കെ അബ്ദുൽ കരീം, ശറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
നീറ്റ് പരീക്ഷ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
മലപ്പുറം: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പർ ചോർത്തിയ നടപടി ഗുരുതര വീഴ്ചയാണെന്നും ഉത്തരവാദിത്വമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. തുടരെ ആവർത്തിക്കുന്ന പരീക്ഷാ ക്രമക്കേട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കഴിവുകേടാണ്, രാജ്യത്ത് ഇരുപത്തി നാല് ലക്ഷം വിദ്യാർത്ഥികളുടെ ഉപരിപഠന സ്വപ്നങ്ങളെ ഇല്ലാതാക്കാനാണ് വിദ്യാഭ്യാസ മാഫിയകളുമായി ചേർന്ന് ഈ ക്രിമിനലുകൾ ശ്രമിച്ചിട്ടുള്ളത് പരീക്ഷ നടത്തിപ്പിലെ വീഴ്ചയും, അഴിമതിയും വെച്ച് പൊറുപ്പിക്കാൻ ആവില്ലെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. മലപ്പുറം കുന്നുമ്മൽ നടന്ന പ്രകടനവും പ്രതിഷേധ സംഗമവും സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അമീൻ യാസിർ വൈസ് വൈസ് പ്രസിഡന്റ്മാരായ അജ്മൽ ഷഹീൻ, സാബിറ ശിഹാബ്,…
നീറ്റ് പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാറിൻ്റെയും എൻ.ടി.എയുടെയും ഗുരുതര അലംഭാവം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം തിരുവനന്തപുരം: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നത് കേന്ദ്ര സർക്കാറിൻ്റേയും എൻ.ടി.എയുടേയും ഗുരുതര അലംഭാവം മൂലമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു. രാജ്യത്തെ 22 ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾ വർഷങ്ങളോളം തയ്യാറെടുത്ത് എഴുതിയ പരീക്ഷയാണ് ചോദ്യപ്പേർ ചോർന്നതിനെ തുടർന്ന് റദ്ദാക്കിയിരിക്കുന്നത്. 2024ൽ സമാനമായ ചോദ്യപേപ്പർ ചോർച്ച വിവാദം ഉണ്ടാവുകയും വലിയ പ്രതിഷേധങ്ങൾ രാജ്യത്ത് നടക്കുകയും സുപ്രീംകോടതി വരെ ഇടപെടുകയും ചെയ്തിട്ടും 2026ൽ വീണ്ടും സമാനമായ ചോർച്ചയും വിവാദവും ഉണ്ടാവുന്നത് പരീക്ഷ നടത്തിപ്പിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. നീറ്റ് ചോദ്യപേപ്പർ സ്വകാര്യ ഏജൻസികൾക്ക് മുൻകൂട്ടി ലഭ്യമാവുകയും അവർ കച്ചവടം നടത്തുകയും ചെയ്യുകയാണ്. പരീക്ഷ നടത്തിപ്പും ചോദ്യപേപ്പർ നിർമ്മാണവും ചോർച്ചയുമെല്ലാം സമഗ്രാന്വേഷണത്തിന് വിധേയമാക്കണം. വർഷങ്ങളോളം തയ്യാറെടുത്ത് എഴുതിയ പരീക്ഷ റദ്ദാക്കിയതിലൂടെ വിദ്യാർഥികൾ വലിയ…
നീറ്റ് പരീക്ഷാ റദ്ദാക്കാനിടയായ സാഹചര്യം, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം : പ്രവാസി വെൽഫെയർ
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) റദ്ദാക്കിയ നടപടി രാജ്യത്തെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നതാണ്. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഇത് വലിയ ആഘാതമാണ്. അവരുടെ ദീര്‍ഘനാളത്തെ പരിശ്രമം ചെലവഴിച്ച സമയം, പണം എല്ലാം വെറുതെയായി. വിദ്യാർത്ഥികളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു. NEET പോലെയുള്ള അതീവ സുരക്ഷയും പ്രാധാന്യവും ആവശ്യമായ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോരുന്നത്, സർക്കാർ സംവിധാനങ്ങളുടെ നിസ്സംഗതയും കഴിവുകേടും തുറന്നുകാട്ടുന്നു. അതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി, നിയമാനുസൃതമായ ശിക്ഷ നൽകി, അവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണം. പരീക്ഷ വീണ്ടും നടത്താന്‍ തീയ്യതി പ്രഖ്യാപിക്കുമ്പോള്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയ്ക്ക് ഒരുങ്ങാന്‍ ആവശ്യമായ സമയം നല്‍കേണ്ടതാണ്. പരീക്ഷ എഴുതാനായി വിദേശത്തുനിന്ന് എത്തുന്ന കുട്ടികൾ നേരിടുന്ന യാത്രാചെലവ്,…
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി വിതരണം തടസ്സപ്പെടും: കെഎസ്‌ഇബി
കണ്ണൂർ: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ സാധ്യത. പവർ ഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമറിലെ തകരാർ കാരണമാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്. ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ട്രാൻസ്‌ഫോർമറിന്റെ 220 കെവി ബുഷിംഗിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണികൾക്കായി ട്രാൻസ്‌ഫോർമർ അടച്ചിടുമെന്ന് കെഎസ്‌ഇബി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
പാക്കിസ്താനില്‍ ചാവേർ ബോംബർ പൊട്ടിത്തെറിച്ച് 9 പേര്‍ കൊല്ലപ്പെട്ടു; ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റു
പാക്കിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ലക്കി മർവാട്ട് ജില്ലയിലാണ് ചാവേർ ആക്രമണം ഉണ്ടായത്. സ്ഫോടക വസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് ഒമ്പത് പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോർട്ട്. വടക്കുപടിഞ്ഞാറൻ പാക്കിസ്താനിൽ ചൊവ്വാഴ്ചയുണ്ടായ ചാവേർ ആക്രമണം മേഖലയെ പിടിച്ചു കുലുക്കി. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ലക്കി മർവാട്ട് ജില്ലയിലുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് ഒമ്പത് പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പോലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, തിരക്കേറിയ സ്ഥലത്ത് സ്ഫോടക വസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിക്കുകയായിരുന്നു. നൗറംഗ് ബസാറിലെ ഫടക് ചൗക്ക് പ്രദേശത്താണ് സ്ഫോടനം നടന്നത്, ആ സമയത്ത് നിരവധി പേര്‍ അവിടെ ഉണ്ടായിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും പ്രാദേശിക അധികാരികൾ അറിയിച്ചു. പരിക്കേറ്റവരെ ഉടൻ…
ഹാന്റ വൈറസ് ഭീഷണിയെക്കുറിച്ച് യുഎഇ ആരോഗ്യ വകുപ്പിന്റെ സുപ്രധാന മുന്നറിയിപ്പ്
അബുദാബി: യുഎഇയിലെ ഹാന്റ വൈറസിന്റെയും മറ്റ് രോഗങ്ങളുടെയും ഭീഷണി നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ സർക്കാർ പൂർത്തിയാക്കി. ഏത് വെല്ലുവിളിയെയും നേരിടാൻ രാജ്യത്തെ ആരോഗ്യ സംവിധാനം സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയവും അടിയന്തര മാനേജ്‌മെന്റ് അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങളിൽ മാത്രം ആശ്രയിക്കാനും കിംവദന്തികൾ ഒഴിവാക്കാനും സർക്കാർ പൗരന്മാരോടും പ്രവാസികളോടും നിർദ്ദേശിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ആഗോളതലത്തിൽ ഹാന്റ വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണ്. ഈ വൈറസ് കോവിഡ്-19 പോലെയല്ലെന്ന് വിദഗ്ധർ വ്യക്തമാക്കി. യുഎഇയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പൊതുജനാരോഗ്യ ഭീഷണി വളരെ കുറവാണെന്ന് അബുദാബിയിലെ ഡോ. യാസിദ് അബെദ് അൽ ഖലേക് പറഞ്ഞു. വളരെ അടുത്തും ദീർഘവുമായ സമ്പർക്കം ആവശ്യമുള്ളതിനാൽ ഈ വൈറസിന്റെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്നത് വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രി അഹമ്മദ് അലി അൽ സയേഗ് ദേശീയ സംഘവുമായി ഒരു പ്രധാന…
