22 ലക്ഷം രൂപ തിരികെ നൽകിയ പാക് ഡ്രൈവറെ ദുബായ് പോലീസ് ആദരിച്ചു
അബുദാബി : യാത്രക്കാരൻ മറന്നുവെച്ച 101,463 ദിർഹം (22,80,920 രൂപ) തിരികെ നൽകിയ ദുബായ് ആസ്ഥാനമായുള്ള പാക്കിസ്താന് ഡ്രൈവറെ പൊലീസ് ആദരിച്ചു. ഒരു റെന്റൽ ലിമോസിൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പാക് സ്വദേശി 28 കാരനായ മുഹമ്മദ് സുഫിയാൻ റിയാദിനെയാണ് അൽ ബർഷ പോലീസ് സെന്ററിൽ സത്യസന്ധതയ്ക്ക് ആദരിച്ചത്. ദുബായ് പോലീസ് കാണിച്ച ആദരവിന് അദ്ദേഹം നന്ദി അറിയിച്ചു. തന്റെ ശക്തമായ കടമബോധവും ഉടമയുടെ അവകാശങ്ങളും...