ഹൂസ്റ്റണ്‍: ഇന്റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ നവംബർ 1 നു സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ സുപ്രസിദ്ധ സുവിശേഷക പ്രാസംഗീകനും, ബൈബിള്‍ പണ്ഡിതനുമായ പാസ്റ്റർ മാത്യൂസ് ജോർജ് മായായിൽ (സീനിയർ പാസ്റ്റർ ഐ പി സി , കാർമേൽ,ഡാളസ്) വചന പ്രഘോഷണം നടത്തുന്നു. കേരളത്തിൽ പത്തനംതിട്ടയിൽ ജനിച്ചു ബോംബയിൽ നിന്നും ബിരുദാനധര ബിരുദം നേടിയ മാത്യൂസ് ജോർജ് 1986 ഗൾഫിൽ എത്തിയശേഷം ജോലിയിടൊപ്പം സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപ്രതനാകുകയും , അവിടെ നിരവധി പെന്തക്കോസ്റ്റൽ കൂടായ്മകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ നാല് വർഷത്തിൽ അധികമായി കുടുംബത്തോടൊപ്പം സഭയുടെ പാസ്റ്റർ ആയി പ്രവർത്തിക്കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 മണിക്കാണ് ആരംഭികുന്നത്. വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍…
Author: പി.പി. ചെറിയാന്
ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യവുമായി ഐ.ഓ.സി. ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ഞായറാഴ്ച പദയാത്ര നടത്തുന്നു
ന്യൂയോർക്ക്: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തുന്ന 150 ദിവസം ദൈർഖ്യമുള്ള ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ന്യൂയോർക്ക് സിറ്റിയിൽ കാൽനട യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 30 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറിൽ (47th Street & 7th Ave) നിന്നും ആരംഭിച്ച് യൂണിയൻ സ്ക്വയറിലുള്ള ഗാന്ധി പ്രതിമ വരെ നടത്തുന്ന യാത്രക്ക് ഐ.ഓ.സി. ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നേതൃത്വം നൽകും. ഇന്ത്യയിലെ വിവിധ സംസ്‌ഥാനക്കാരായ ഐ.ഓ.സി. ഭാരവാഹികളും കോൺഗ്രസ്സ് അനുഭാവികളുമായ നൂറുകണക്കിന് പ്രവർത്തകർ പ്രസ്തുത പദയാത്രയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് “തുല്യതയുടെയും ഐക്യതയുടെയും സമാധാന യാത്ര” എന്നാണ് ഈ യാത്രക്ക് പേര്…
യുഎസ്-ഇന്ത്യ ബന്ധം വീണ്ടും അടുത്ത തലത്തിലേക്ക് കൊണ്ടുപോകും: ഡൊണാൾഡ് ട്രംപ്
ഫ്ലോറിഡ: ഹിന്ദുക്കളുമായും ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും താൻ മികച്ച ബന്ധമാണ് പങ്കിടുന്നതെന്ന് 200 ഓളം ഇന്ത്യൻ-അമേരിക്കൻ വംശജരുടെ സമ്മേളനത്തിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം വീണ്ടും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു. ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ റിപ്പബ്ലിക്കൻ ഹിന്ദു കോയലിഷൻ (ആർഎച്ച്‌സി) സംഘടിപ്പിച്ച ദീപാവലി പ്രസംഗത്തിൽ, 200 ഓളം ഇന്ത്യൻ-അമേരിക്കൻ വംശജരുടെ സമ്മേളനത്തിലാണ് 76 കാരനായ ട്രംപ് പറഞ്ഞു, “ഞാന്‍ ഹിന്ദുക്കളുമായും ഇന്ത്യയുമായും പ്രധാനമന്ത്രിയുമായും മികച്ച ബന്ധം പങ്കിടുന്നു.” 2024ൽ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ആർഎച്ച്‌സി സ്ഥാപകൻ ശലഭ് കുമാറിനെ ഇന്ത്യയിലെ തന്റെ അംബാസഡറായി നോമിനേറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ദീപാവലി റിസപ്ഷനിൽ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ RHC ചൊവ്വാഴ്ച പുറത്തിറക്കി. അതിൽ മുൻ പ്രസിഡന്റ് താൻ മത്സരിക്കുമെന്ന്…
ഋഷി സുനക് ഇന്ത്യയുടെ അഭിമാനം: മാധവൻ ബി നായർ
ഹൂസ്റ്റൺ: സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് ഒരു കാലത്ത് പേരുകേട്ട ബ്രിട്ടന്റെ ഇടക്കാല പ്രധാനമന്ത്രിയായി ഇന്ത്യൻ പാരമ്പര്യമുള്ള ഋഷി സുനക് ചുമതലയേറ്റ സന്ദർഭം ലോകമെമ്പാടുമുള്ള ഇന്ത്യാക്കാർക്ക് ആത്മാഭിമാനത്തിന്റെയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ് സംഭാവന ചെയ്തതെന്ന് വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമായ മാധവൻ ബി നായർ. ദശാബ്ദങ്ങൾക്ക് മുൻപ് ഇന്ത്യയുൾപ്പെടെ ലോകത്തെ അടക്കി ഭരിച്ച ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും ഏറ്റവും ധനികനായ പ്രധാനമന്ത്രിയുമായ ഋഷി സുന കിന്റെ സ്ഥാനലബ്ധിയിൽ വേൾഡ് ഹിന്ദു പാർലമെന്റ് അനുമോദിക്കുന്നുവെന്ന് ആശംസാ സന്ദേശത്തിൽ മാധവൻ ബി നായർ അറിയിച്ചു. ശരീര വർണത്തിൽ വിവേചനം കാട്ടിയിരുന്ന ബ്രിട്ടനിൽ ഹിന്ദു മത വിശ്വാസിയായ ഒരു ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയായി അവരോധിതനായത് ബ്രിട്ടീഷ് ജനത മത നിരപേക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയായി പരിണമിച്ചതിനാലാണ്. ക്രിസ്തുമതത്തിന് ഔദ്യോഗിക സ്ഥാനമുള്ള ഒരു രാജ്യത്ത് ഋഷി സുനക് പ്രധാനമന്ത്രിയാകുമ്പോൾ…
എൻ്റെ ജന്മദേശം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
കേരങ്ങളെങ്ങും വളരുന്നതാം കൊച്ചു കേരളമാണെന്റെ ജന്മദേശം! ഈ മണ്ണിലല്ലോ പിറന്നതെന്നോർക്കുമ്പോൾ രോമാഞ്ചം കൊള്ളൂന്നെൻ മേനിയാകെ! മാവേലി പണ്ടു ഭരിച്ചൊരീപ്പൂമണ്ണിൽ മാനവർക്കെൻതൈക്യമായിരുന്നു! തമ്മിൽ വഴക്കും വക്കാണവു മില്ലാതൊ- രമ്മ തൻ മക്കൾ പോൽ വർത്തിച്ചവർ! ഈണത്തിൽ പാടീ കവീശ്വരന്മാരെല്ലാം ഈ പുണ്യ ദേശത്തിൻ സൗകുമാര്യം! ഭൂമിയിലേവർക്കും മാതൃകയായല്ലോ ഈ മഹാദേശത്തിൻ സൗഹൃദവും! തുഞ്ചത്തെഴുത്തച്ഛൻ ഉള്ളൂരും വള്ളത്തോൾ കുഞ്ചനുമാശാനുമെത്ര പാടി! ചങ്ങമ്പുഴ തൻ പ്രകൃതി വർണ്ണനകൾ തങ്ങി നിന്നീടാത്തതേതു ഹൃത്തിൽ! മുറ്റുമനശ്വര സ്നേഹസംഗീതങ്ങൾ മാറ്റൊലിക്കൊണ്ടീ മഹിയിലാകെ, ശാന്തി തൻ സന്ദേശ വാഹികൾ പ്രാവുകൾ സ്വച്ഛന്ദം പാറിപ്പറന്നു ചെമ്മേ! തെച്ചിയും പിച്ചിയും തൂമുല്ലയും പച്ച- പട്ടുടുത്താടും നെൽപ്പാടങ്ങളും, തോരണം ചാർത്തി നിന്നാടും മരങ്ങളും തൂമയെഴും മൊട്ടക്കുന്നുകളും, പൊട്ടിച്ചിരിച്ചൊഴുകീടുമരുവിയും പാടിപ്പറക്കും കുയിലുകളും, വെള്ളിച്ചിലമ്പിട്ടൊഴുകും നദികളും കുളിർ കോരും നീലത്തടാകങ്ങളും, ചേലെഴും മാമരത്തോപ്പുകളും നീളെ ചോലയും വള്ളിക്കുടിലുകളും, ചെന്തെങ്ങും ചെത്തിയും ചെമ്പരത്തിപ്പൂവും എൻ്റെ നാടിൻ…
സേവനത്തിന്റെ മുഖമായ പെൺകരുത്ത് വീണ്ടും അങ്കത്തട്ടിൽ
ഹ്യൂസ്റ്റൺ: 2018 ലെ ഇലക്ഷനിൽ ടെക്സസിലെ ഫോട്ബെൻഡ് കൗണ്ടി നീലവർണമണിഞ്ഞ് ഡെമോക്രാറ്റിക് പാർട്ടിയുടെ കൈകളിലേക്ക് പതിച്ചപ്പോൾ അന്നത്തെ വിജയത്തിന്റെ ശില്പികളിൽ ഒരാളായിരുന്നു ജഡ്ജ് ജൂലി മാത്യു. ടെക്സസിലെ ആദ്യ ഏഷ്യൻ അമേരിക്കൻ വനിതാ ജഡ്ജായി. ഇന്ന് പൂർവാധികം ശക്തിയോടെ മലയാളത്തിന്റെ പെൺകരുത്ത് കച്ചമുറുക്കി അങ്കത്തട്ടിൽ ഇറങ്ങിയിട്ടുണ്ട്. പതിനഞ്ചു വർഷത്തെ നിയമ പരിജ്ഞാനവും നാലുവർഷം ജഡ്ജായി ഇരുന്ന അനുഭവ സമ്പത്തുമായിട്ടാണ് ജഡ്ജ് ജൂലി മാത്യു പോരിനിറങ്ങിയിരിക്കുന്നത്. കോടതികൾ ജനങ്ങൾക്കുവേണ്ടി ആയിരിക്കണം എന്നതാണ് ജൂലിയുടെ മുദ്രാവാക്യം. തന്റെ കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തനത്തിൽ ജൂലി അത് തെളിയിച്ചു കഴിഞ്ഞു. കോവിഡ് കാലത്തേ ലോക്ക് ഡൗണിൽ കോടതികളും കൗണ്ടി ഓഫീസുകളും അടഞ്ഞു കിടന്നപ്പോഴും ജൂലി പ്രവർത്തനനിരതയായിരുന്നു. കോവിഡ് സമയത്തു ഫിയാൻസി വിസയിലെത്തി കല്യാണം നടത്താൻ കഴിയാതെ തിരിച്ചുപോകേണ്ടിവരുമായിരുന്ന മലയാളി ചെറുപ്പക്കാരന് മുന്നിൽ പള്ളിയും പട്ടക്കാരനും വരെ കൈമലർത്തിയപ്പോൾ തുണയായതു് ജൂലി മാത്യു…
സ്വര്‍ണ്ണ പാളികള്‍ കൊണ്ട് അലങ്കരിച്ച് ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്ര ചുവരുകളും മേല്‍ത്തട്ടും
കേദാർനാഥ് (ഉത്തരാഖണ്ഡ്): അകത്തെ ഭിത്തിയിലും മേൽക്കൂരയിലും 550 സ്വർണ പാളികൾ പതിച്ചതോടെ കേദാർനാഥ് ധാമിന്റെ സങ്കേതത്തിന് പുതിയ തിളക്കം. കേദാർനാഥ് ക്ഷേത്രത്തിലെ സ്വർണം പതിക്കുന്ന ജോലികൾ ഇന്ന് രാവിലെ പൂർത്തിയായതായി ശ്രീ ബദരീനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് അജേന്ദ്ര അജയ് പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് ഈ പ്രവൃത്തി തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഐഐടി റൂർക്കി, സെൻട്രൽ ബിൽഡിംഗ് റിസർച്ച് റൂർക്കി (സിബിആർആർ), ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) എന്നിവിടങ്ങളിൽ നിന്നുള്ള ആറംഗ സംഘം കേദാർനാഥ് ധാം സന്ദർശിച്ച് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പരിശോധന നടത്തി. വിദഗ്‌ധരുടെ റിപ്പോർട്ടിലെ നിർദേശങ്ങൾക്കൊടുവിൽ കേദാർനാഥ് ക്ഷേത്രത്തിൽ സ്വർണം പൂശുന്ന ജോലികൾ ആരംഭിച്ചിരുന്നു. രണ്ട് എഎസ്ഐ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 19 കരകൗശല വിദഗ്ധർ സ്വർണ്ണ പാളികൾ പ്രയോഗിക്കുന്ന ജോലികൾ ചെയ്തതായി അദ്ദേഹം പറഞ്ഞു. അടുത്തിടെ ക്ഷേത്രം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര…
Hindu population more than doubled in Canada since 2001
Hindu population has reportedly more than doubled in Canada during 2001-2021, and Hinduism is now third largest religion of the country after Christianity and Islam. According to Statistics Canada, as reported in the 2021 Census, Hindus rose from 1.0% to 2.3% (close to 830,000 people) of total Canadian population from 2001 to 2021. Hindus now comprise 4.1% percent of the Ontario population. According to reports, here is the 2021 Hindu population in various provinces and territories of Canada: Alberta 15,835, British Columbia 16,845, Manitoba 3,475, New Brunswick 375, Northwest Territories…
ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 27 വ്യാഴം)
ചിങ്ങം: അശ്രദ്ധമായ മനോഭാവം മൂലം ഇന്ന് നിങ്ങളുടെ ചെലവുകള്‍ വര്‍ധിക്കാനിടയുണ്ട്. അതിനാല്‍ ചെലവ് കുറയ്ക്കാന്‍ ശ്രമിക്കണം. ദിവസത്തിന്റെ അവസാന പകുതി ജോലിസ്ഥലത്തെ നിസാര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കടന്നുപോകും. ഈ പ്രശ്നങ്ങള്‍ നിങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ അവ പിന്നീട് വലിയ പ്രശ്നങ്ങളായി മാറും. അതുകൊണ്ട് അവ അടിയന്തരമായി പരിഹരിക്കുക. കന്നി: വളരെ ആഴത്തിലുള്ള ഒരു ബന്ധം കണ്ടെത്തണമെന്ന നിങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയായിട്ടുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ വാക്കുകളും പ്രവര്‍ത്തിയും കൊണ്ട് മറ്റുള്ള വ്യക്തികളേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കും. മറ്റുള്ളവരോട് നിങ്ങളുടെ നര്‍മ്മരസം തുളുമ്പുന്ന കഥകള്‍ പറഞ്ഞ് അവരുടെ നല്ല അഭിപ്രായം നേടിയെടുക്കും. തുലാം: നിങ്ങള്‍ ഒരു ജോലി ഏറ്റെടുക്കുകയും അത് ഏതുവിധേനയും പൂര്‍ത്തിയാക്കുകയും ചെയ്യും. ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും ജോലിയിലുള്ള നിങ്ങളുടെ കഴിവിലും പ്രാഗല്‍ഭ്യത്തിലും മതിപ്പ് പ്രകടിപ്പിക്കും. പ്രമോഷനിലൂടെയോ നിങ്ങളുടെ ശമ്പളത്തിലുണ്ടാകാന്‍ പോകുന്ന വര്‍ധനവിലൂടെയോ ആയിരിക്കും ഇത് പ്രകടമാകുക.…
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കശ്മീർ സന്ദർശിക്കും
ശ്രീനഗർ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കാലാൾപ്പട ദിനത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ഇന്ന് ( ഒക്ടോബർ 27 വ്യാഴാഴ്ച) കശ്മീർ താഴ്‌വര സന്ദർശിക്കും. സന്ദർശന വേളയിൽ, പ്രതിരോധ മന്ത്രി സെൻട്രലിലെ ബുദ്ഗാം ജില്ലയിൽ നടക്കുന്ന കാലാൾപ്പട ദിന ചടങ്ങിൽ പങ്കെടുക്കും. അദ്ദേഹം അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കുകയും അവിടെ നിയന്ത്രണരേഖയിലെ (എൽഒസി) ഏറ്റവും പുതിയ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്യും. അദ്ദേഹത്തോടൊപ്പം കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും ഇന്ന് ജമ്മു കശ്മീരിൽ നടക്കുന്ന കാലാൾപ്പട ദിന വാർഷിക പരിപാടിയിൽ പങ്കെടുക്കും. ലഫ്. ഗവർണർ മനോജ് സിൻഹ, ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് നോർത്തേൺ കമാൻഡ് ലഫ്റ്റനന്റ് ജനറൽ ഉപീന്ദർ ദിവേദി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കാലാൾപ്പട ചടങ്ങിൽ പങ്കെടുക്കും. 1947 ഒക്‌ടോബർ 27-ന് ജമ്മു കശ്മീരിനെ പാക്കിസ്താന്‍ സൈന്യത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഇന്ത്യൻ…
