വിസ്‌കോണ്‍സിന്‍: മയക്കുമരുന്നു ലഹരിയില്‍ കാമുകന്റെ അവയവങ്ങള്‍ അറുത്തെടുത്ത് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിച്ച യുവതി അറസ്റ്റില്‍. യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 23-ന് നടന്ന ക്രൂരമായ കൊലപാതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാര്‍ച്ച് 2 ചൊവ്വാഴ്ചയാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് 24-കാരി ടെയ്‌ലര്‍ ഡി ഷാബിസിനസിനെ പോലീസ് അറസ്റ്റു ചെയ്തു. ഗ്രീന്‍ ബെ സ്‌റ്റോണ്‍ബ്രൂക്ക് ലെയിനിലുള്ള വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഇരുവരും മയക്കുമരുന്നു ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. മയക്കുമരുന്നിന്റെ ലഹരിയില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനുശേഷമാണ് ടെയ്‌ലര്‍ കാമുകനെ കഴുത്തു ഞെരിച്ചു കൊന്ന് ‘പുരുഷാവയവവും’ മറ്റു അവയവങ്ങളും ഛേദിച്ച് ബക്കറ്റിലും, മണ്‍പാത്രത്തിലും നിക്ഷേപിക്കുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ മാതാവാണ് ആദ്യമായി ബക്കറ്റില്‍ ഇട്ടിരുന്ന മകന്റെ തല കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റു പല ഭാഗത്തുനിന്നും യുവാവിന്റെ ശരീര ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.…
Category: AMERICA
ഉക്രെയ്നിലെ റഷ്യൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കി
ന്യൂയോര്‍ക്ക്: ലോകത്തെ “ടൗൺ ഹാൾ” എന്നറിയപ്പെടുന്ന ഐക്യരാഷ്ട്ര സഭ, റഷ്യ ഉക്രെയിനില്‍ നടത്തുന്ന അധിനിവേശം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന പ്രമേയം പാസ്സാക്കി. 193 അംഗരാജ്യങ്ങളുള്ള യു എന്‍ അസംബ്ലിയില്‍ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ ശബ്ദമുണ്ട്. ഉക്രേനിയൻ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക അഖണ്ഡത എന്നിവ പുനഃസ്ഥാപിക്കുന്ന പ്രമേയത്തിന് 141 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. റഷ്യ “അന്തർദേശീയമായി അംഗീകരിക്കപ്പെട്ട അതിരുകൾക്കുള്ളിലെ ഉക്രെയ്ൻ പ്രദേശത്ത് നിന്ന് എല്ലാ സൈനിക സേനകളെയും ഉടനടി പൂർണ്ണമായും നിരുപാധികമായും പിൻവലിക്കണമെന്ന്” പ്രമേയം ആവശ്യപ്പെട്ടു. 90-ലധികം രാജ്യങ്ങൾ ഇത് സ്പോൺസർ ചെയ്തു, അത് പാസാക്കാൻ നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അഞ്ച് രാജ്യങ്ങൾ – ബെലാറസ്, ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ (ഉത്തര കൊറിയ), എറിത്രിയ, റഷ്യ, സിറിയ – ഇതിനെതിരെ വോട്ട് ചെയ്‌തപ്പോൾ 35 പേർ വിട്ടുനിന്നു. ഇന്ത്യ ഉള്‍പ്പെടെ 35…
ന്യൂയോര്‍ക്ക് നഗരത്തില്‍ ഏഷ്യന്‍ വനിതകള്‍ ആക്രമിക്കപ്പെട്ട സംഭവം; അക്രമി അറസ്റ്റില്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തില്‍ കഴിഞ്ഞ വാരാന്ത്യം ഒരു ദിവസം രണ്ടു മണിക്കൂറിനുള്ളില്‍ ഏഴ് ഏഷ്യന്‍ അമേരിക്കന്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന നഗരത്തിലെ താമസക്കാരന്‍ സ്റ്റീവന്‍ സജോനിക്കിനെ (28) പോലീസ് അറസ്‌റ് ചെയ്തു. മാര്‍ച്ച് 2 ബുധനാഴ്ച വൈകീട്ട് മിഡ് ടൗണിലുള്ള പബ്ലിക് ലൈബ്രറിക്ക് പുറത്ത് വച്ചാണ് സ്റ്റീവനെ പോലീസ് പിടികൂടിയത്. ഏഴു അഗ്രവേറ്റഡ് ഹരാസ്മെന്റിന് കേസ്സെടുത്തു . അക്രമിക്കപ്പെടുകയോ, വംശീയ അധിക്ഷേപത്തിന് വിധേയരാകുകയോ ചെയ്ത ഏഴു സ്ത്രീകളുമായി സ്റ്റീവന് പ്രത്യേക ബന്ധമൊന്നും ഇല്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഏഷ്യന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ ഭയവിഹ്വലരാണ്. മാഡിസണ്‍ അവന്യുവില്‍ ഞായറാഴ്ച വൈകീട്ട് ആറു മണിക്കാണ് ആദ്യ ആക്രമണം . 57 വയസ്സുള്ള സ്ത്രീയെ യാതൊരു പ്രകോപനവും ഇല്ലാതെ മുഖത്തടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പത്ത് മിനിറ്റിന് ശേഷം ഒരു…
അമേരിക്കന്‍ വിമാനങ്ങള്‍ റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് റഷ്യ വിലക്കി
വാഷിംഗ്ടണ്‍: റഷ്യന്‍ വിമാനങ്ങള്‍ അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വിലക്കി ബൈഡന്‍ ഉത്തരവിട്ടതിന് പിന്നാലെ അമേരിക്കന്‍ വിമാനങ്ങളും റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് റഷ്യ വിലക്കി. അമേരിക്കക്ക് പുറമെ കാനഡ, യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളും റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സ്, ബ്രിട്ടന്‍, ഓസ്ട്രിയ, ജര്‍മനി, പോളണ്ട്, ബള്‍ഗേറിയ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിന് തിരിച്ചടിയെന്നോണം അമേരിക്കയടക്കം പന്ത്രണ്ട് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കാണ് റഷ്യ വ്യോമാതിര്‍ത്തി അടച്ചത്. കാര്‍ഗോ സര്‍വീസുകളായ ഫെഡെക്‌സ്, യു.പി.എസ് റഷ്യക്ക് മീതെ പറക്കുകയില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു . റഷ്യയിലെക്ക് ഒരു പാക്കേജൂം ഡെലിവറി നടത്തുകയില്ലെന്ന് ഫെഡെക്‌സ് പ്രഖ്യാപിച്ചപ്പോള്‍ റഷ്യയില്‍ നിന്നോ റഷ്യയിലേക്കോ യാതൊന്നും യു.പി.എസ് സ്വീകരിക്കുകയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട് വിമാന സര്‍വീസുകളും കാര്‍ഗോ ഫ്ളൈറ്റുകളും നിരോധിച്ചതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.
മല്ലപ്പള്ളി സംഗമത്തിന്റെ പൊതുയോഗം മാർച്ച് 5 ന്
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മല്ലപ്പള്ളി സംഗമത്തിന്റെ 2022 ലെ പൊതുയോഗം മാർച്ച് 5 നു ശനിയാഴ്ച രാവിലെ 11 മുതൽ 2 വരെ സ്റ്റാഫോഡിൽ വച്ച് (920, Murphy Road, Stafford,TX) നടത്തപ്പെടുന്നതാണ്. സമ്മേളനത്തിലേക്ക് സംഗമത്തിന്റെ അംഗങ്ങളായ എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ കാരുണ്യത്തിൻ കരസ്പർശമായ വിദ്യാഭ്യാസ സഹായനിധി റിപ്പോർട്ടും കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി റെസ്‌ലി മാത്യുവും വാർഷിക കണക്ക് ട്രഷറർ സെന്നി ഉമ്മനും അവതരിപ്പിക്കുമെന്ന് പ്രസിഡണ്ട് ചാക്കോ നൈനാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ചാക്കോ നൈനാൻ 832 661 7555.
ആരുടെ പോക്കറ്റ് വികസിപ്പിക്കാനാണ് ഈ വികസന രേഖ!
ഇ.എം.എസിനു ശേഷം പിണറായി ചരിത്രം രചിക്കുന്നുവത്രെ!? സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നവകേരള വികസനരേഖ (ഇടതുപക്ഷത്തെ അതല്ലാതാക്കുന്ന) ഇവർ കൊണ്ടാടുമ്പോൾ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല അടക്കം സ്വകാര്യ മേഖലയിലും പി.പി.പി (പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ) മോഡലിലും വൻകിട സ്വകാര്യ കുത്തകകളുടെ കൈകളിലേക്ക് എത്തിക്കുന്ന വലതുപക്ഷ മുതലാളിത്ത സവർണ നിലപാടുകളിലേക്ക് പൂർണമായും സിപിഎം മാറുന്നു. കേന്ദ്രത്തിൽ ബിജെപി വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടത്തുമ്പോൾ സംസ്ഥാനത്ത് അതിന്റെ മറ്റൊരു പതിപ്പായ സ്വകാര്യവൽക്കരണം നടത്തുന്നു സിപിഎം. ഈ നയമായിരുന്നില്ലല്ലോ ഇടതുപക്ഷത്തിന്, സിപിഎമ്മും LDF ഉം ഉയർത്തിയ കഴിഞ്ഞ കാല സമരങ്ങൾ എന്തിന് വേണ്ടിയായിരുന്നു? യുഡിഎഫ് ഭരിക്കുമ്പോൾ സംസ്ഥാനത്തെ തലതിരിഞ്ഞ സ്വകാര്യവൽക്കരണ വിദ്യാഭ്യാസ നയങ്ങളെ എതിർത്ത് എസ്‌എഫ്‌ഐ നടത്തിയ, കാമ്പസുകളെ പഠിപ്പ് മുടക്കി പൊതുമുതൽ നശിപ്പിച്ച അക്രമാസക്ത വിപ്ലവ സമരങ്ങൾ, സെക്രട്ടേറിയറ്റ് നടയിലെ രാപ്പകൽ സമരങ്ങൾ എല്ലാം ഇനി ഏത് ചരിത്രത്തിൽ…
വേള്‍ഡ് ഡേ ഓഫ് പ്രയര്‍ 2022 ഫിലഡല്‍ഫിയയില്‍ മാര്‍ച്ച് 5 ശനിയാഴ്ച നടക്കും
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ വിശ്വാസ സമൂഹത്തിന് പ്രാര്‍ത്ഥനാ ദിനമായി ആഘോഷിക്കുവാനായി വര്‍ഷങ്ങളായി ഫിലഡല്‍ഫിയ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്ന അഖില ലോക പ്രാര്‍ത്തനാ ദിനം ഈ വര്‍ഷവും 2022 മാര്‍ച്ച് 5 ശനിയാഴ്ച നടക്കും. ഫിലഡല്‍ഫിയയിലെ 608 വെല്‍ഷ് റോഡിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറേനാ ചര്‍ച്ചില്‍ രാവിലെ കൃത്യം 9.30 ന് ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ഈ.എഫ്.ഐ.സി.പി വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വര്‍ഷാ ജോണ്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടത്തുന്ന പ്രാര്‍ത്ഥനാ ദിന പരിപാടിയില്‍ ആളുകള്‍ക്ക് നേരിട്ടും വെര്‍ച്വല്‍ പ്ളാറ്റുഫോമിലൂടെയും പരിപാടി സംപ്രേഷണം ചെയ്യുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷത്തെ പ്രധാന പ്രാസംഗിക ശ്രീമതി നീനു മേരി വര്‍ഗീസ്സാണ്. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് ഈസ്റ്റ് റീജിയനിലെ യൂത്ത് ചാപ്ലെയിനായി പ്രവര്‍ത്തിക്കുന്ന റവ. തോമസ് കെ. മാത്യുവിന്‍റെ സഹധര്‍മ്മിണിയും, ബഹുമുഖ പ്രതിഭയും പ്രശസ്ത…
ആത്മഹത്യ (ചെറുകഥ): മൊയ്തീന്‍ പുത്തന്‍ചിറ
ആദ്യ രാത്രിയില്‍ ബെഡ്റൂമിന്റെ അരണ്ട വെളിച്ചത്തില്‍ അയാളുടെ കരവലയങ്ങളിലൊതുങ്ങി കിടക്കവെ അവള്‍ ചാദിച്ചു.. “മൂന്നു പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടും മരിക്കാത്ത ആളാണെന്ന് കേട്ടിട്ടുണ്ട്.” തലയുയര്‍ത്തി അയാളവളെ മെല്ലെ നോക്കി. കണ്ണുകള്‍ അയാളില്‍ നിന്നെടുക്കാതെ അവള്‍ വീണ്ടും ചോദിച്ചു… “എന്തിനാ ആത്മഹത്യ ചെയ്യണമെന്നു തോന്നിയിരുന്നത്?” “വെറുതെ” നിസ്സംഗതയോടെ അയാള്‍ പറഞ്ഞു. “വെറുതെ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ?” അയാളൊന്നും മിണ്ടിയില്ല. മച്ചിലേക്ക് കണ്ണുംനട്ടു കിടന്ന അയാള്‍ നെടുവീര്‍പ്പിട്ടു. “പ്രേമനൈരാശ്യം വല്ലതും തോന്നിയിട്ടായിരുന്നോ?” “പ്രേമം. ആരു പ്രേമിക്കാന്‍…….. ആര്‍ക്കും എന്നെ വേണ്ടായിരുന്നു.” അയാളറിയാതെ തന്നെയാണ് അയാളില്‍നിന്നും ആ വാക്കുകള്‍ പുറത്തു ചാടിയതെന്ന് അവള്‍ക്കു തോന്നി. അവളയാളെ സൂക്ഷിച്ചു നോക്കി. അയാളൂടെ കണ്ണുകള്‍ ജനാലയ്ക്കു പുറത്ത് അഗാധമായ ഇരുട്ടിന്റെ സാന്ത്വനങ്ങളിലെവിടെയോ ആയിരുന്നു. “ആത്മഹത്യ ചെയ്താലെന്തെന്ന് ഞാനും ചിലപ്പോഴെല്ലാം ആലോചിക്കാറുണ്ടായിരുന്നു. പക്ഷെ ധൈര്യമുള്ളവര്‍ക്കല്ലേ അതിനൊക്കെ കഴിയൂ… ഞാനൊരു ഭീരുവായിരുന്നു. അതിനാല്‍ ശ്രമിച്ചില്ല” അറിയാതെയുയര്‍ന്ന…
ഫോമയുടെ യുദ്ധ വിരുദ്ധ-ലോക സമാധാന പ്രാർത്ഥനാ യോഗം നാളെ വൈകിട്ട്
കോവിഡ് മഹാമാരിയുടെ ദുരിതങ്ങളിൽ നിന്ന് ലോക ജനത മോചിതരാകുന്നതിനു മുൻപെ മറ്റൊരു യുദ്ധത്തിന്റെ ദാരുണമായ കെടുതികളിൽ ഉക്രയിനും ഉക്രയിനിലെ ജനതയും നിസ്സഹായരായി നിൽക്കുകയാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ, നിരായുധരും, നിരാലംബരുമായ ജനങ്ങളെ സാമ്പത്തിക-രാഷ്ട്രിയ-വാണിജ്യ താൽപര്യങ്ങൾക്കായി കൊന്നൊടുക്കുന്നത് എത്ര ഭീതിതമാണെന്ന് ഓരോ യുദ്ധവും നമ്മളോട് വിളിച്ചു പറയുന്നുണ്ട്. എല്ലാ യുദ്ധങ്ങളും ഇല്ലാതാവണമെന്ന് ലോക ജനത ആഗ്രഹിക്കുന്നു. ഉക്രയിനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, യുദ്ധത്തിൽ മരണപ്പെട്ടവർക്ക് ആത്മ ശാന്തി നേർന്നും, യുദ്ധമല്ല, സമാധാനമാണ് ലോകത്തിനാവശ്യമെന്നു ഇരുവിട്ടും, ശാന്തിയുടെയും സമാധാനത്തിന്റെയും പ്രാർത്ഥനയുമായി ഫോമാ നാളെ വൈകിട്ട് എട്ടു മണിക്ക് (2022 മാർച്ച് 3 ) മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥന സംഘടിപ്പിക്കും. അഭിവന്ദ്യനായ ബിഷപ്പ് ജോയ് ആലപ്പാട്ട്, മില്ലേനിയം ഗ്രൂപ്പ് ചെയർമാൻ എരണിക്കൽ ഹനീഫ്, അയ്യപ്പ സേവാ സംഘം പ്രതിനിധി പാർത്ഥസാരഥി എന്നിവർ പങ്കെടുക്കും. മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥനാ യോഗത്തിൽ…
റഷ്യ-ഉക്രെയ്ന്‍ യുദ്ധം: പല നഗരങ്ങളിലും റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കി
കീവ്: ഉക്രൈനിലെ പല പ്രധാന നഗരങ്ങളിലും റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കി. എന്നാൽ, തലസ്ഥാനമായ കീവിലേക്ക് സൈന്യം നീങ്ങിയിട്ടില്ല. അതേസമയം, യുദ്ധം തടയാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇരുപക്ഷവും അറിയിച്ചു. പുതിയ ചർച്ചകൾ എപ്പോൾ നടക്കുമെന്നോ അവയുടെ ഫലം എന്തായിരിക്കുമെന്നോ ഇതുവരെ വ്യക്തമല്ല. ഒരിക്കൽ കൂടി ചർച്ചയ്ക്ക് മുമ്പ് റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന് ഉക്രൈൻ പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു. ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിനും കീവിലെ പ്രധാന ടിവി ടവറിനുമിടയിലുള്ള ഒരു പ്രധാന സ്‌ക്വയറിൽ നടന്ന ബോംബാക്രമണത്തെ ഉക്രെയ്‌നിന്റെ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ‘ഭീകരാക്രമണമെന്നും’, ‘ഇത് ആരും ഒരിക്കലും മറക്കില്ല’ എന്നും പറഞ്ഞു. ബുധനാഴ്‌ചയും ഉക്രെയ്‌നിൽ ബോംബാക്രമണം തുടർന്നു. രണ്ട് ക്രൂയിസ് മിസൈലുകൾ ഒരു ആശുപത്രിക്ക് നേരെ തൊടുത്തുവിട്ടതായി വടക്കൻ നഗരമായ ചെർണിഹിവിന്റെ ആരോഗ്യ ഭരണവിഭാഗം മേധാവി സെർഹി പിവോവറെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
