എടത്വ: വേർപാടിൻ്റെ നൊമ്പരങ്ങൾക്കിടയിലും മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ച ജീവകാരുണ്യ പ്രവർത്തകന് അഭിനന്ദന പ്രവാഹം. തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ ഭാര്യമാതാവ് വാർദ്ധക്യ സഹജമായ രോഗത്താൽ ഏകദേശം നാലര മാസത്തോളം ഡോ. ജോൺസൺ വി. ഇടിക്കുളയുടെ പരിചരണത്തിൽ ആയിരുന്നു. ജൂൺ 11ന് അത്യാസന നിലയിലെത്തിയതിനെ തുടർന്ന് എടത്വ ജൂബിലി ഹോസ്പിറ്റലിൽ ചികിത്സ തേടി. ആ സമയം ആശുപത്രിയുടെ മതിലിൽ വിശന്ന് കരയുന്നതും ആരോ ഉപേക്ഷിച്ചതുമായ ഒരു പൂച്ച കുഞ്ഞ് ഇവരുടെ ശ്രദ്ധയിൽ പെട്ടു. തിരക്കുകൾക്കിടയിലും കോട്ടയം സി.എം.എസ് കോളജ് വിദ്യാർത്ഥിയായ മകൻ ഡാനിയേൽ ഭക്ഷണത്തിൻ്റെ ഒരു പങ്ക് പൂച്ചയ്ക്ക് മാറ്റിവെച്ചു കൊണ്ട് അല്പസമയം അതിനെ താലോചിച്ചു. ഇവരുടെ അടുത്തേക്ക് ഓടിയെത്തി ചെയ്യുന്ന സ്നേഹപ്രകടനങ്ങൾ മൂലം ഈപൂച്ച കുഞ്ഞിനെ ഉപേക്ഷിച്ചു കളയാൻ ഇരുവർക്കും മനസ്സായില്ല. തൊട്ടടുത്ത ദിവസം വൈകിട്ട് മാതാവ് മരണപെടുകയും…
Category: KERALA
സുരേഷ് ഗോപി താരപരിവേഷങ്ങളില്ലാത്തെ മനുഷ്യ സ്നേഹിയാണെന്ന് നടന് ഷാജു ശ്രീധര്‍
കൊച്ചി: നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെയും കുടുംബത്തെയും മുകാംബികയിൽ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ഷാജു ശ്രീധർ. ഷാജു ഭാര്യയും കുട്ടികളുമായി മൂകാംബികയിലെത്തിയപ്പോൾ അപൂർവമായ കുടുംബസംഗമം. താരങ്ങളില്ലാത്ത മനുഷ്യസ്നേഹി എന്ന അടിക്കുറിപ്പോടെയാണ് ഷാജു കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഞങ്ങളുടെ സൂപ്പർതാരത്തിനോടും കുടുംബത്തിനോടും ഒപ്പം ഒരു ഒത്തുകൂടൽ എന്നും ഷാജു കൂട്ടിച്ചേർക്കുന്നു. മൂകാംബികയിൽ ദർശനത്തിന് എത്തിയതിനിടെയായിരുന്നു അപ്രതീക്ഷിതമായ കൂടിക്കാഴ്ച. മൂകാംബികയിൽ പൂജയ്ക്ക് എത്തിയതായിരുന്നു സുരേഷ് ഗോപിയും കുടുംബവും. ഷാജുവും കുടുംബവും മൂകാംബികയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ കണ്ടിട്ട് പോയാൽ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് മൂകാംബികയുടെ സന്നിധിയിൽ താരകുടുംബങ്ങൾ ഒത്തുകൂടിയത്. രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷമാണ് ഇവർ പിരിഞ്ഞത്. സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കളായ ഗോകുൽ, മാധവ്, ഭാഗ്യ എന്നിവരും ഒപ്പമുണ്ടായിരുന്നു. രണ്ട് കുട്ടികൾക്കൊപ്പമാണ് ഷാജു ഭാര്യ ചാന്ദ്നിക്കൊപ്പമെത്തിയത്. ക്ഷേത്ര ദർശനം കഴിഞ്ഞ വേഷത്തിൽ…
അവയവ കച്ചവട മാഫിയക്കെതിരെ പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അതിക്രമം
കൊച്ചി: ലേക് ഷോർ ആശുപത്രിയിലെ അവയവക്കടത്ത് മാഫിയക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസിന്റെ അതിക്രമം. അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റാന്‍ നിർത്തിയ പ്രവർത്തകര്‍ക്കു നേരെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. പോലീസ് മർദ്ദനത്തിൽ ബോധരഹിതനായ പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണന്റെ കോളറിനുൾപ്പെടെ പോലീസ് പിടിച്ചുവലിച്ചു. വനിതാ പ്രവർത്തകരെ ഉൾപ്പെടെയാണ് പോലീസ് വളഞ്ഞിട്ട് തല്ലിയത്. വൻ പോലീസ് സന്നാഹമാണ് പ്രതിഷേധം നേരിടാൻ സ്ഥലത്തുണ്ടായിരുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് ഉൾപ്പടെയുളള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ തുടങ്ങിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ ലാത്തിച്ചാർജും. പ്രവർത്തകരെ മർദിച്ചതിനെ സംസ്ഥാന അധ്യക്ഷൻ ചോദ്യം ചെയ്തതോടെ പോലീസിന് രോഷാകുലരായി. അബോധാവസ്ഥയിലായ പ്രവര്‍ത്തകനെ കൈയ്യിൽ പിടിച്ച് പോലീസ് വലയത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ ലാത്തി വീശിയ പോലീസുകാർ ഷർട്ടിന്റെ കോളറില്‍…
കുടിവെള്ള വാഹന ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈലും കവര്‍ച്ച ചെയ്ത സഹോദരങ്ങളെ അറസ്റ്റു ചെയ്തു
കളമശ്ശേരി: കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറെ ആക്രമിച്ച് പഴ്സും മൊബൈല്‍ ഫോണും കവര്‍ന്ന സഹോദരങ്ങളെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങൽ മുടക്കൽ വൈശാഖം വീട്ടിൽ രാഹുൽ (39), സഹോദരൻ രാജേഷ് (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു പേരടങ്ങുന്ന സംഘത്തിലുള്ളവരായിരുന്നു ഇവര്‍. വെള്ളിയാഴ്ച രാത്രി 11.30നാണ് കിന്‍ഡര്‍ ആശുപത്രിയുടെ മുന്പില് വെച്ചായിരുന്നു പുത്തന്‍കുരിശ് സ്വദേശിയായ യോഹന്നാന് മർദനമേറ്റത്. ഒരുമാസം മുമ്പ് യോഹന്നാന് ജോലി ചെയ്തിരുന്ന ചമ്പക്കരയിലുള്ള വിന്‍സെന്റ് എന്നയാളുടെ കുടിവെള്ള വിതരണ സ്ഥാപനത്തിലെ ജീവനക്കാരാണ് ആക്രമിച്ചതെന്ന് പറയപ്പെടുന്നു. കുമ്പളത്തെ ഒരു പ്രമുഖ ഹോട്ടലിലെ കുടിവെള്ള വിതരണം നിന്നുപോകാന്‍ കാരണക്കാരന്‍ യോഹന്നാനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യോഹന്നാനെ വിദഗ്ധ ചികിത്സക്കായി ആസ്റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോതമംഗലം മാർ തോമ ചെറിയ പള്ളി റസാഖ് പാലേരി സന്ദർശിച്ചു
കോതമംഗലം: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ഒന്നിപ്പ് സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴച്ച രാവിലെ കോതമംഗലം മാർ തോമാ ചെറിയ പള്ളി സന്ദർശിച്ചു. പള്ളി വികാരി ഫാദർ ജോസ് പരത്തു വയലിൽ, സഹവികാരിമാരായ ഫാ. ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയക്കൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു സാമൂഹ്യ രാഷ്ട്രീയ സഭവ വികാസങ്ങളും യാക്കോബായ സമുദായവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഇരു നേതാക്കളും ചർച്ച നടത്തി. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട വെൽഫെയർ പാർട്ടിയുടെ പ്രവർത്തനങ്ങളെ വലിയ മതിപ്പോടു കൂടിയാണ് കാണുന്നതെന്ന് ഫാ. ജോസ് വയലിൽ സൂചിപ്പിച്ചു. പുതിയ കാല വെല്ലുവിളികളെ നേരിടാൻ കൂട്ടായ മുന്നേറ്റങ്ങളും ചുവടുവെപ്പുകളും നടത്തേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു വന്നു. പള്ളി ട്രസ്റ്റിമാരായ അഡ്വ. സി. ഐ. ബേബി ചുണ്ടാട്ട്, മാർ ബസേലിയോസ് എഞ്ചിനീയറിങ് കോളേജ്…
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തു
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് ചപ്പാറ പുതുവീട്ടിൽ നായിഫ് (21) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രതിയുടെ ചപ്പാറയിലെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐ ഹരോൾഡ് ജോർജ്, രവികുമാർ, ജെയ്സൻ, സി.പി.ഒമാരായ രാജൻ, ഫൈസൽ, സുജീഷ്, ഗോപകുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
റോഡരികില്‍ കക്കൂസ് മാലിന്യം തള്ളി
പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മക്കരപ്പറമ്പ് കാച്ചിനിക്കാട് വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി വഴിയാത്രക്കാർ പോകുന്ന റോഡരികിലും ആളുകൾ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു മുന്നിലുമായി കക്കൂസ് മാലിന്യം തള്ളി. മുൻപും മാലിന്യം ഇവിടെ തള്ളുകയും പോലീസിലും മറ്റും ജനങ്ങൾ പരാതി നൽകുകയും ചെയ്തിരുന്നു. അവർക്കെതിരെ നടപടി എടുക്കാത്തതാണ് വീണ്ടും ഇത്തരം മാലിന്യം തള്ളുന്നതിലേക്ക് നയിച്ചത്. ഇതിനെതിരെ ശക്തമായി നടപടിയെടുക്കണം. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന സമയത്ത് കക്കൂസ് മാലിന്യങ്ങൾ തൊട്ടടുത്ത തോടിലേക്ക് ഒഴുകുകയും രോഗ വ്യാപനത്തിന് കാരണമാകും എന്നതിനാൽ ജനങ്ങൾ രോഷാകുലരാണ്.. പരാതി കൊടുത്തതിന് തുടർന്ന് മങ്കട എസ്ഐയും സംഘവും സ്ഥലം സന്ദർശിച്ചു. വാർഡ് മെമ്പർമാരായ അനീസ് മഠത്തിൽ, പട്ടാക്കൽ കുഞ്ഞുട്ടി, ഗഫൂർ ചോലക്കൽ, ആരിഫ് ചുണ്ടയിൽ, മുഹമ്മദ് കാച്ചിനിക്കാട് എന്നിവർ സംഭവസ്ഥല സന്ദർശിച്ചു.
മലമ്പുഴ അകമലവാരത്തെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണം; ആനക്കല്ല് ട്രൈബൽ വെൽഫെയർ സ്ക്കൂൾ ഹയർ സെക്കൻഡറി ആക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
പാലക്കാട്: മലമ്പുഴ അകമലവാരത്തെ പറച്ചാത്തി, കൊച്ചിത്തോട്, ആനക്കല്ല്, ചേമ്പ്ന അടക്കമുള്ള ആദിവാസി കോളനികൾ ഫ്രറ്റേണിറ്റി ജില്ല, മണ്ഡലം നേതാക്കൾ സന്ദർശിച്ചു. വിദ്യാഭ്യാസ മേഖലയിലടക്കം നേരിടുന്ന പ്രശ്നങ്ങൾ കോളനിവാസികൾ നേതാക്കളോട് വിശദീകരിച്ചു. മുഴുമേഖലകളിലും തികഞ്ഞ വിവേചനമാണ് അധികാരികൾ പ്രദേശത്തോടും ജനവിഭാഗത്തോടും ചെയ്യുന്നത്. അകമലവാരത്തെ കുട്ടികൾ പഠിക്കുന്നത് ആനക്കല്ല് ഗവ. ട്രൈബൽ വെൽഫെയർ ഹൈസ്ക്കൂളിലാണ് (GTWHS, Aanakkallu ). എന്നാൽ, ഇവിടെ പത്താം ക്ലാസ് വരെയുള്ളൂവെന്നതിനാൽ കോളനികളിലെ വിദ്യാർത്ഥികൾ ഇതോടെ പഠനം നിർത്തുന്ന സ്ഥിതിയുണ്ട്. പത്തിനു ശേഷം പഠിക്കാനായി വിദ്യാർത്ഥികൾ ഏറ്റവും ചുരുങ്ങിയത് മലമ്പുഴയെങ്കിലും വരണം. അകമലവാരത്തെ കുട്ടികൾക്ക് മലമ്പുഴ ജി.വി.എച്ച്.എസ്.എസിൽ എത്താൻ കൃത്യമായ യാത്ര സംവിധാനങ്ങളില്ല. അതിരാവിലെ പുറപ്പെടേണ്ടി വരികയും രാത്രി ഏറെ വൈകിയും മാത്രം വീട്ടിൽ എത്തുകയും ചെയ്യുന്ന സ്ഥിതിയാണ്. അതുപോലെ ഓട്ടോയിലും മറ്റും പോകേണ്ടതിനാൽ യാത്രക്കായി ഒരു ദിവസം ഒരു നേരത്തേക്ക് ചുരുങ്ങിയത് നൂറ് രൂപയെങ്കിലും…
നവോത്ഥാന ചരിത്രത്തെ അപഹരിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾ പ്രതിരോധിക്കണം: റസാഖ് പാലേരി
പറവൂർ: കേരളത്തെ ജനാധിപത്യവത്കരിച്ച നവോത്ഥാന ചരിത്രം അപഹരിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ തിരിച്ചറിയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. “ഒന്നിപ്പ്” സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി പറവൂരിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ ചരിത്രത്തിലെ നവോത്ഥാനത്തിന്റെ ഉള്ളടക്കം മേധാവിത്വങ്ങളോടും അധീശത്വങ്ങളോടും മൂടുറച്ച പൊതുബോധങ്ങൾക്കുമെതിരായ പോരാട്ടങ്ങളും ജനകീയ മുന്നേറ്റങ്ങളും സാമൂഹിക പരിവർത്തനങ്ങളുമായിരുന്നു എന്നും സമൂഹം ഇന്നനുഭവിക്കുന്ന ജനാധിപത്യത്തെ ആകൃതിപ്പെടുത്തിയതും ശക്തിപ്പെടുത്തിയതും അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു. സവർണ്ണ ഹിന്ദുത്വ വംശീയത അടക്കമുള്ള പുതിയ കാലത്തെ സാമൂഹ്യ രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ നവോഥാന പാഠങ്ങൾ പ്രചോദനമാകണമെന്നും ദലിതരും മുസ്ലിംകളും ആദിവാസികളും മറ്റു മത ന്യൂനപക്ഷങ്ങളും സ്ത്രീകളും ഭാഷാ ന്യൂനപക്ഷങ്ങളും ദരിദ്രരുമടങ്ങുന്ന സവർണ്ണ വംശീയതയുടെ ഇരകളെ തന്നെ സ്വാംശീകരിക്കാനുള്ള സംഘ് പദ്ധതികളെ…
വെൽഫെയർ പാർട്ടി ചെറുകുളമ്പ യൂണിറ്റ് കൺവെൻഷൻ
ചെറുകുളമ്പ : വെൽഫെയർ പാർട്ടി ചെറുകുളമ്പ യൂണിറ്റ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ കൗൺസിൽ അംഗം എൻ ടി ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. മങ്കട മണ്ഡലം ട്രഷറർ അഷ്റഫ് കുറുവ മുഖ്യപ്രഭാഷണം നടത്തി. കുറുവ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞലവി സ്വാഗതവും യൂണിറ്റ് സെക്രട്ടറി ഫർഹാൻ നന്ദി പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, പഞ്ചായത്ത് സെക്രട്ടറി മുനീറ തുടങ്ങിയവർ സംസാരിച്ചു.
