തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം നടന്നു

എടത്വ :തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം പ്രസിഡന്റ് റിക്സൺ എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ ഗോപകുമാർ വാർഷിക റിപ്പോർടും ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി റിക്സൺ എടത്തിൽ (പ്രസിഡന്റ് ), അരുൺ പുന്നശ്ശേരിൽ ( സെക്രട്ടറി ) , ഷിക്കു കുര്യൻ (ട്രഷറാർ ), ജോജി വയലപ്പള്ളി, മധു ഇണ്ടംതുരുത്തിൽ ( വൈസ് പ്രസിഡന്റുമാർ ), ഡോ ജോൺസൺ വി. ഇടിക്കുള, ജോമോൻ ചക്കാലയിൽ (ജോ:സെക്രട്ടറിമാർ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റി രൂപികരിച്ചു. സമ്മേളനത്തില്‍ തലവടി ടൗൺ ബോട്ട് ക്ലബ് ഭാരവാഹികള്‍, തലവടി ചുണ്ടൻ വള്ളം ഓഹരി ഉടമകൾ, തലവടി ചുണ്ടൻ വള്ളം ഫാൻസ് അസോസിയേഷന്‍, തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്‍ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.തലവടി ചുണ്ടന് നിലവിൽ അഞ്ഞൂറിലധികം ഓഹരി…

പൈപ്പ് ഇടാൻ കുഴിയെടുത്തു; അറ്റകുറ്റ പണി നടത്തിയില്ല; റോഡ് ‘തോടായി ‘

എടത്വ: സ്കൂൾ തുറക്കാന്‍ ഒരാഴ്ച മാത്രം. വിദ്യാര്‍ഥികള്‍ സഞ്ചരിക്കേണ്ട റോഡുകൾ കുണ്ടും കുഴിയുമായി മാറി. കുട്ടനാട്ടിൽ കുടിവെള്ള വിതരണം ചെയ്യുന്നതിന് റോഡുകൾ വെട്ടി പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ആകെ 10 അടിയുള്ള റോഡുകളുടെ ഇരു വശങ്ങളില്‍ ജെസിബി ഉപയോഗിച്ച് കുഴികൾ എടുക്കുന്നത് മൂലം ടാർ ഇളകി മാറുകയാണ്. തെരെഞ്ഞെടുപ്പിന് മുമ്പ് ചില ഇടങ്ങളിൽ പൈപ്പ് ലൈന്‍ വലിച്ചു. റോഡ് വെട്ടി പൊളിച്ചപ്പോൾ പ്രദേശവാസികൾ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു. പൂർവ്വസ്ഥിതിയിലാക്കുമെന്ന് കരാറുകാർ വാഗ്ദാനം ചെയ്തെങ്കിലും റോഡുകൾ ഇപ്പോൾ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകകാശ കമ്മീഷന് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള ഹർജി നല്‍കി. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്ന വാഹനങ്ങൾ ഈ റോഡിലൂടെ വരാൻ മടിക്കുകയാണ്. ഇതു മൂലം കുട്ടികളുടെ മാതാപിതാക്കൾ ആശങ്കയിലാണ്.  …

മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂർ ക്ഷേത്രത്തില്‍ ആചാര ലംഘനം നടത്തിയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍; അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തില്‍ ആചാര ലംഘനം നടന്നിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. സന്ദർശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പ്രതികരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രി ആചാരലംഘനമൊന്നും നടത്തിയിട്ടില്ലെന്നും, നിയമപ്രകാരമാണ് ദർശനം നടത്തിയതെന്നും ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് പറഞ്ഞു. അഞ്ച് പേർക്ക് പ്രവേശനം അനുവദിക്കുന്ന നെയ്‌വിളക്ക് ചീട്ട് സതീശൻ എടുത്തതായി ദേവസ്വം ബോർഡ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചതും ദര്‍ശനം നടത്തിയതും. സംഭവവുമായി ബന്ധപ്പെട്ട് ഗോപുരം മാനേജരുടെയും സുരക്ഷാ ജീവനക്കാരുടെയും മൊഴി ബോർഡ് രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ ദർശനം തടസ്സപ്പെടുത്തിയെന്നോ ആര്‍ക്കും തൊഴാന്‍ കഴിയാതെ മടങ്ങേണ്ടി വന്നില്ലെന്ന പരാതിയൊന്നും ഇല്ലെന്നും സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി. ഞായറാഴ്ച നടത്തിയ ദർശനം നിയമാനുസൃതമായിരുന്നുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. നെയ്‌വിളക്ക് ടിക്കറ്റ് വാങ്ങിയവർക്ക്…

ഫ്രറ്റേണിറ്റി സമര ജാഥ സമാപനം ഇന്ന് (May 26, ചൊവ്വ)

തിരുവനന്തപുരം: കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നയിക്കുന്ന സമര ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. രാവിലെ 10.30ന് പ്രസ് ക്ലബ്ബ് പരിസരത്തുനിന്ന് തുടങ്ങി പാളയം വരെ വിദ്യാർത്ഥി-യുവജന റാലി നടക്കും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ സമാപന സമ്മേളനം നടക്കും. ധ്വന്ത പ്രശാന്ത്, റസാഖ് പാലേരി, റമീസ് ഇ.കെ, പി.രാമഭദ്രൻ, സണ്ണി എം.കപിക്കാട് അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ വ്യവസ്ഥാപിത കൊലപാതകത്തിനിരയായ നിതിൻ രാജിൻ്റെ അച്ഛൻ കെ.എൽ.രാജൻ വിഷ്ടാതിഥിയാകും. രോഹിത് ആക്ടിൻ്റെ ആവശ്യകത വിശദീകരിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ബുക്ക്ലെറ്റ് റാപ്പർ വേടന് കൈമാറി. സംസ്ഥാന സെക്രട്ടറി അൻവർ സ്വലാഹുദ്ദീൻ, അഫ്‌നാൻ, നാസിം എന്നിവർ നേതൃത്വം നൽകി.

മലപ്പുറത്തിന് വേണ്ടത് കുത്തിനിറച്ച ക്ലാസുകളല്ല; സ്ഥിരം ബാച്ചുകളാണ്: കെവി സഫീർഷ

മലപ്പുറം: പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമെന്ന പേരിൽ പ്രഖ്യാപിച്ച താൽക്കാലിക ബാച്ചുകളും മാർജിനൽ സീറ്റ് വർധനവും പ്രശ്നത്തിന്റെ യഥാർത്ഥ പരിഹാരമല്ല. വർഷങ്ങളായി ആവർത്തിക്കുന്ന ഈ പ്രതിസന്ധി അവസാനിപ്പിക്കാൻ മലപ്പുറം ജില്ലയ്ക്ക് ആവശ്യമായ 628 സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെവി സഫീർഷ പറഞ്ഞു. ഓരോ വർഷവും വിദ്യാർത്ഥികളെ അധികമായി ക്ലാസ് മുറികളിൽ ഉൾപ്പെടുത്തി പ്രതിസന്ധി താൽക്കാലികമായി മറികടക്കാനുള്ള സമീപനമാണ് തുടരുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ചുള്ള സ്ഥിരം ബാച്ചുകളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാതെ വിദ്യാഭ്യാസ നിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്താനാവില്ല. വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ കുത്തിനിറയ്ക്കുന്നത് ഒരു പരിഹാരമല്ല; അത് അവരുടെ പഠനാവകാശത്തോടുള്ള അനീതിയാണ്. പ്ലസ് വൺ പ്രവേശന പ്രതിസന്ധി മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെയും കുടുംബങ്ങളെയും ബാധിക്കുന്ന വിഷയമാണ്. അതിനാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നത്…

മഴക്കാല പൂർവ്വ ശുചീകരണം നടത്തി

വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി വടക്കാങ്ങര എട്ടാം വാർഡിൽ ശുചീകരണം നടത്തി. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സമീറ താങ്കയത്തിൽ അധ്യക്ഷത വഹിച്ചു. അങ്ങാടിയും പരിസരവും, റോഡ് സൈഡ്, ബഡ്സ് സ്കൂൾ, ശിശുവിഹാർ അംഗൻവാടി, ഹോമിയോ ഡിസ്പെൻസറി എന്നിവ ശുചീകരിച്ചു. സന്നദ്ധ സംഘടനാ പ്രവർത്തകർ, ലെജന്റ്സ് ക്ലബ്ബ്, ടീം വെൽഫെയർ, വൈറ്റ് ഗാർഡ്, മെക്സെവൻ കൂട്ടായ്മ, ഓട്ടോറിക്ഷ യൂനിയൻ, നാട്ടുകാർ തുടങ്ങി നിരവധി പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കെ ജാബിർ, വി ശരീഫ്, കെ.ടി ബഷീർ, ഹബീബുള്ള പട്ടാക്കൽ, സി.പി ഷഫീക്ക്, കെ.പി ബഷീർ, കെ.പി അൻവർ സാദത്ത് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കെ.എസ്‌.ടി‌.എം. വെൽഫെയർ ഹോം സമർപ്പിച്ചു

മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം.) മലപ്പുറം ജില്ല കമ്മിറ്റി വിഭാവനം ചെയ്ത “ഹൃദയമുദ്ര” പദ്ധതിയുടെ ഭാഗമായി അരീക്കോട് കീഴ്പ്പറമ്പിൽ നിർമ്മിച്ച അഞ്ചാമത് കെ.എസ്.ടി.എം. വെൽഫെയർ ഹോം സമർപ്പിച്ചു. കെ.എസ്.ടി.എം. സംസ്ഥാന പ്രസിഡൻ്റ് എ.എ. കബീർ (കൊല്ലം) വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി നാസർ കീഴുപറമ്പ് ,വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് എന്നിവർ ചേർന്ന്, വെൽഫെയർ പാർട്ടി കീഴ്പ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എം. റഹ്മത്തുള്ളക്ക് താക്കോൽ കൈമാറി നിർവഹിച്ചു .കെ.എസ്.ടി എം. മലപ്പുറം ജില്ല പ്രസിഡന്റ് ജാബിർ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എം. മുൻ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ശരീഫ്.വി, കെ.എസ്.ടി.എം. ജില്ല സെക്രട്ടറി ജുനൈദ് വേങ്ങൂർ,വാർഡ് മെമ്പർ കെ.വി.സലീന ഹസ്സൻ , അബൂബക്കർ വി.,അരീക്കോട് സബ് ജില്ല കെ.എസ്.ടി.എം പ്രസിഡണ്ട് നിസാമുദ്ദീൻ വി.പി.എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എം അംഗങ്ങളിൽ നിന്നും മറ്റുമുള്ള…

കേരളത്തിൽ പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം എത്താൻ സാധ്യത

ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടരുന്ന കടുത്ത ചൂടിനും പൊള്ളുന്ന വെയിലിനും ഇടയിൽ, പൊതുജനങ്ങൾക്ക് കാര്യമായ ആശ്വാസം നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ പ്രവചനങ്ങൾ പ്രകാരം, കേരളത്തിൽ കനത്ത മഴ ആരംഭിച്ചിട്ടുണ്ട്, ഇത് തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ നേരത്തെയുള്ള വരവിനെ സൂചിപ്പിക്കുന്നു. ജൂൺ 1 ന് സാധാരണയായി കേരളത്തിൽ എത്തുന്ന തീയതിയെ അപേക്ഷിച്ച്, മെയ് 26 ന് മൺസൂൺ കേരള തീരത്ത് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ, തെക്കൻ അറബിക്കടലിലേക്കും, കൊമോറിൻ മേഖലയിലേക്കും, ബംഗാൾ ഉൾക്കടലിലേക്കും, ആൻഡമാൻ കടലിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്കും മൺസൂൺ വേഗത്തിൽ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ മാറിയിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കേരളത്തിൽ കാലവർഷം നേരത്തെ എത്താൻ സാധ്യതയുള്ളതിനാൽ, സംസ്ഥാനത്തെ പല ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

പരിയത്തു കാവിലെ കുടിയൊഴിപ്പിക്കല്‍: സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റു പോം‌വഴികളില്ലെന്ന് ഹൈക്കോടതി

കൊച്ചി: എറണാകുളം പരിയാത്തു കാവിൽ പ്രദേശത്തെ തര്‍ക്കഭൂമിയില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരിയാത്തു പ്രദേശത്തെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കണം. വിധി നടപ്പിലാക്കുകയല്ലാതെ മറ്റ് മാർഗമില്ല. കോടതി വിധിയെ സർക്കാർ മാനിക്കണം. കുടിയൊഴിപ്പിക്കലിലെ സാങ്കേതിക വശങ്ങളെക്കുറിച്ച് സംസാരിച്ച് സർക്കാർ സമയം പാഴാക്കരുത്. സുപീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രശ്നം പരിഹരിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന സർക്കാർ അപേക്ഷ കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. കോടതി വിധി സർക്കാർ പാലിക്കണം. കുടിയൊഴിപ്പിക്കലിലെ സാങ്കേതിക വശങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. തർക്ക ഭൂമിയിൽ തങ്ങളുടെ അവകാശങ്ങൾ സ്ഥാപിക്കുന്നതിന് ദളിത് കുടുംബങ്ങൾ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തർക്ക ഭൂമിയിൽ താമസിക്കുന്നവർക്ക് അവിടെ താമസിക്കാൻ…

പ്രവാസി മലയാളിയെയും ഭാര്യയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: നാല്പത് വര്‍ഷത്തിലേറെയായി യു എ ഇയില്‍ ബിസിനസ് നടത്തി വന്നിരുന്ന കൊല്ലം കടയ്ക്കല്‍ അഞ്ചുമുക്ക് ഉഷസ്സില്‍ സുഗതനെയും (67), ഭാര്യ ലത (56) യെയും കൊല്ലത്തെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യു എ ഇ റാസല്‍ഖൈമയിലും നാട്ടിലുമായി വിജയകരമായ സംരംഭങ്ങള്‍ നടത്തി വരികയായിരുന്ന സുഗതന്‍ – ലത ദമ്പതികളുടെ മരണം റാസല്‍‌ഖൈമയിലും നാട്ടിലുമുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും ഞെട്ടിച്ചു. ശനിയാഴ്ച രാവിലെ ഇവര്‍ക്ക് ഭക്ഷണവുമായി വീട്ടിലെത്തിയ ബന്ധു ഇവര്‍ കതക് തുറക്കാത്തതിനത്തെുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഗതനെ തൂങ്ങി മരിച്ച നിലയിലും ലതയെ കട്ടിലില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടത്. ഇരുവരും ശനിയാഴ്ച വൈകുന്നേരം റാസല്‍ഖൈമയിലേക്ക് തിരിച്ചുപോകേണ്ടവരായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയിലും ഇവർ മകളുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന മകന്‍ കഴിഞ്ഞ ദിവസം യു.എ.ഇയിലേക്ക് മടങ്ങിയിരുന്നു. നല്ല സാമ്പത്തിക ഭദ്രതയിലായിരുന്ന ഇവരെ…