കൊച്ചി: വ്യവസായ സൗഹൃദ അന്തരീക്ഷം സംസ്ഥാനത്ത് ഉയർന്നു വരുന്ന സാഹചര്യത്തില്‍, കേരളത്തിലെ അംബാസഡർമാരാകാൻ വ്യവസായ മന്ത്രി പി. രാജീവ് സംരംഭകരോട് ആഹ്വാനം ചെയ്തു. മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ ഈയിടെയായി പ്രക്ഷുബ്ധമായ വ്യാവസായിക പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട പ്രതികൂല വാർത്താ റിപ്പോർട്ടിംഗും മാറിക്കൊണ്ടിരിക്കുന്നത് നല്ല സൂചനയാണ്, ശനിയാഴ്ച കിൻഫ്ര ഇൻ്റർനാഷണൽ എക്‌സിബിഷൻ സെൻ്ററിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച മെഷിനറി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സംരംഭകത്വത്തിൻ്റെ വർഷങ്ങളായി ആചരിച്ച രണ്ടു വർഷങ്ങൾ വിജയകരമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) മേഖലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 91,000 കോടി രൂപയുടെ നിക്ഷേപം നടന്നു. “ഭൂമിയുടെ അപൂർവമായ ലഭ്യതയാൽ കേരളത്തിൽ വ്യാവസായിക വികസനത്തിനുള്ള സാധ്യത പരിമിതമാണ്. എന്നാൽ, വൈദഗ്ധ്യത്തിലും നൈപുണ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങൾക്ക് സംസ്ഥാനത്തെ…
Category: KERALA
വിനോദസഞ്ചാരം, വിദ്യാഭ്യാസം, വ്യാപാരം, സംസ്‌കാരം എന്നിവയിൽ കേരളവുമായി ബന്ധം ഉറപ്പിക്കാൻ റഷ്യ ആഗ്രഹിക്കുന്നു: അംബാസഡർ
തിരുവനന്തപുരം: വിനോദസഞ്ചാരം, വ്യാപാരം, സംസ്‌കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കേരളവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ തങ്ങളുടെ രാജ്യത്തിന് താൽപ്പര്യമുണ്ടെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പറഞ്ഞു. റഷ്യയുടെ ഓണററി കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന റഷ്യൻ ഹൗസ് സന്ദർശിച്ചപ്പോഴാണ് അലിപോവ് ഇക്കാര്യം പറഞ്ഞത്. കേരളത്തിലെയും റഷ്യയിലെയും സർവ്വകലാശാലകൾ തമ്മിലുള്ള സഹകരണം വിദ്യാഭ്യാസ മേഖലയിലെ ബന്ധം ദൃഢമാക്കുന്നതിന് വലിയ സംഭാവന നൽകുമെന്ന് അലിപോവ് പറഞ്ഞു. സമകാലിക റഷ്യൻ സാഹിത്യത്തെയും സിനിമകളെയും ജനകീയമാക്കുന്നതിന് കേരളത്തിൽ കൂടുതൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും കേരളവും തമ്മിലുള്ള സാംസ്കാരിക ബന്ധം കണക്കിലെടുത്താണ് മുൻ സോവിയറ്റ് യൂണിയൻ തിരുവനന്തപുരത്ത് അഞ്ചാമത്തെ സാംസ്കാരിക കേന്ദ്രം തുറന്നതെന്ന് അലിപോവ് ചൂണ്ടിക്കാട്ടി. റഷ്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് കേരളം. റഷ്യയിൽ ആയുർവേദം വളരെ പ്രചാരത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൻ്റെ സന്ദർശന വേളയിൽ, റഷ്യൻ അംബാസഡർ പുതുതായി…
ഉത്തമ സമൂഹത്തെ സൃഷ്ടിക്കാൻ ഹദീസ് പഠനം വ്യാപകമാക്കണം: എം.ഐ അബ്ദുൽ അസീസ്
മലപ്പുറം: ഉൽകൃഷ്ടവും ഉത്തമവുമായ സമൂഹത്തെ സൃഷ്ടിക്കാൻ ഹദീസ് പഠനം വ്യാകമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. ‘സുന്നത്തിനോടുള്ള സമീപനവും ഹദീസ് നിഷേധ പ്രവണതകളും’ വിഷയത്തിൽ മലപ്പുറം ടൗൺ ഹാളിൽ ഐ.പി.എച്ച് പുസ്തക മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്ക്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹദീസ് നിഷേധത്തിന്റെ പേരിൽ യുക്തിവാദവും മതനിരാസ പ്രവണതകളും സമുദായത്തിലേക്ക് ഒളിച്ച് കടത്താൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ പ്രവാചക വചനങ്ങളെപ്പറ്റി പഠിക്കാനുള്ള അവസരങ്ങളും സന്ദർഭങ്ങളും വ്യാപകമാക്കുകയും ആദർശത്തിന്റെ കരുത്തിൽ നിന്നുകൊണ്ട് ആശയപരമായി സംവദിക്കുകയുമാണ് ചെയ്യേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു. സയ്യിദ് മൗദുദി സാഹിബിൻ്റെ പ്രവാചകൻ, പ്രവാചകത്വം ഹദീസ് നിഷേധം എന്ന പുസ്തകത്തിന്റെ പ്രകാശനം എം.ഐ അബ്ദുൽ അസീസ് നിർവഹിച്ചു. അൽ ജാമിഅ അൽ ഇസ്ലാമിയ ലക്ചറർ അബ്ദുൾ നസീർ അസ്ഹരി പുസ്തകം ഏറ്റുവാങ്ങി. സമീർ കാളികാവ് അധ്യക്ഷത…
മുസ്ലിം സ്ത്രീ പൊതു ഭാവനയും വൈവിധ്യങ്ങളും സെമിനാർ ശ്രദ്ധേയമായി
മലപ്പുറം: ടൗൺ ഹാളിൽ നടക്കുന്ന ഐ.പി.എച്ച് പുസ്തകമേളയുടെ മൂന്നാം ദിവസം ‘മുസ്ലിം സ്ത്രീ പൊതു ഭാവനയും വൈവിധ്യങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. ഇസ്ലാമിൽ ഏറ്റവും മഹത്വമായ പദവിയും അവകാശവുമാണ് സ്ത്രീകൾക്ക് നൽകിയിട്ടുള്ളത്. മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം ഇന്ന് ലിബറൽ സെക്കുലർ ലോകത്ത് ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുതയാണ്. ഇസ്ലാമിന്റെ അവകാശങ്ങളിൽ നിന്നുകൊണ്ട് പൊറുതിമുട്ടിക്കൊണ്ടിരിക്കുന്നവളാണ് മുസ്ലിം സ്ത്രീയെന്നും മുസ്‌ലിം സ്ത്രീകളുടെ ചിഹ്നങ്ങൾ പുരോഗമന വിരുദ്ധമായി അടയാളപ്പെടുത്തി കൊണ്ടിരിക്കുന്നതും ഇസ്ലാമോഫോബിയയോടുള്ള താൽപര്യം മൂലമാണ്. സ്ത്രീയുടെ പദവിയും മഹത്വവും ഉയർത്തിയ ദർശനമാണ് ഇസ്ലാമെന്ന് പൊതു സമൂഹത്തിന് പരിചയപ്പെടുത്തേണ്ടതുണ്ടെന്നും സെമിനാർ അഭിപ്രായപ്പെട്ടു. ഷിഫാന എടയൂർ അദ്ധ്യക്ഷത വഹിച്ചു. പി റുക്സാന (ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം), അഡ്വ ത്വഹാനി (ഹരിത), ഷമീമ സക്കീർ (ഫ്രറ്റേണിറ്റി മൂവ്മെന്റ്), പി.പി നാജിയ, ജന്നത്ത് പി, സി.എച്ച് സാജിത എന്നിവർ സംസാരിച്ചു.
ഐ.പി.എച്ച് പുസ്തക മേളയിൽ സെമിനാർ സംഘടിപ്പിച്ചു
മലപ്പുറം: ടൗൺ ഹാളിൽ നടക്കുന്ന ഐ.പി.എച്ച് പുസ്തക മേളയുടെ രണ്ടാം ദിനം ‘ഖിലാഫത്താനന്തര മുസ്‌ലിം ലോകം നൂറു വർഷങ്ങൾ’ വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആറര നൂറ്റാണ്ടോളം ലോകത്ത് ഹൃദ്യമായ ഭരണം കാഴ്ച വെച്ച ഉസ്മാനിയ ഖിലാഫത്ത് തകർക്കുന്നതിന് വേണ്ടി സയണിസ്റ്റ് സാമ്രാജ്യത്വ ശക്തികൾ നടത്തിയ ഗൂഢാലോചനകൾ വിശദമായ പഠനത്തിന് വിധേയമാക്കണമെന്നും അത് പുതു തലമുറക്ക് പകർന്നു നൽകണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ചരിത്രവും അവരുടെ സംഭാവനകളും തമസ്ക്കരിക്കാൻ ഇന്ത്യയിലും ലോകത്തും ശ്രമങ്ങൾ നടക്കുമ്പോൾ ഇത്തരം സെമിനാറുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എ.എ ഹലീം രചിച്ച ‘ഉസ്മാനി ഖിലാഫത്ത് ചരിത്രം സംസ്കാരം’ എന്ന പുസ്തകം ഒ. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. ഗ്രന്ഥത്തിൻ്റെ എഡിറ്റർ ഗ്രന്ഥ പരിചയം നടത്തി. ഡോ എ.എ ഹലീം ഗ്രന്ഥം ഉസ്മാനിയ ഖിലാഫത്തിനെക്കുറിച്ച്…
റംഷീനയുടെ ആത്മഹത്യ; കാരണക്കാരായവർ ശിക്ഷിക്കപ്പെടണം: വിമൻ ജസ്റ്റിസ്
പാലക്കാട്. വളാഞ്ചേരിയിലെ ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട പാലക്കാട് വിളയൂർ സ്വദേശി റംഷീനയുടെ വീട് വിമൻ ജസ്റ്റിസ് ജില്ലാ നേതാക്കൾ സന്ദർശിച്ചു. നൽകിയ സ്ത്രീധനം പോരാത്തതിനെ ചൊല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്ന സ്കൂൾ അധ്യാപകനായ ഫൈസലിന്റെ മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്യപ്പെട്ടതാണ് റംഷീനയുടെ മരണത്തിൽ കലാശിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പോലീസ് ഉർജ്ജിത അന്വേഷണം നടത്തി മകളുടെ മരണത്തിനു കാരണം പുറത്ത് കൊണ്ട് വരണമെന്നും പ്രതികൾ ശിക്ഷിക്കപ്പെടണമെന്നതുമാണ് കുടുംബത്തിന്റെ അവശ്യം. 10 ഉം 5 ഉം പ്രായമുള്ള 2 കുട്ടികളുടെ മാതാവായ റംഷീന 2024 ജനുവരി 25 നാണ് സംശയാസ്പദമായ രീതിയിൽ ഭർതൃഗൃഹത്തിൽ ആത്മഹത്യചെയ്ത നിലയിൽ കാണപ്പെട്ടത്. ആക്‌ഷന്‍ കൗൺസിൽ രൂപീകരിച്ച് സമര, നിയമ പോരാട്ടത്തിന് തയ്യാറെടുക്കുന്ന കുടുംബത്തിന് വിമൻ ജസ്റ്റിസ് പിന്തുണ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ഷക്കീല ടീച്ചറുടെ നേതൃത്വത്തിൽ…
കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തിയ എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിഎംഎസ് സംസ്ഥാന സമ്മേളനം
പാലക്കാട്: സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിന് മുതലാളിത്ത മനോഭാവമാണെന്ന് ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ ആരോപിച്ചു. ക്ഷേമ പെൻഷൻ കിട്ടാതെ ആയിരക്കണക്കിന് ആളുകൾ കഷ്ടപ്പെടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഡൽഹിയിൽ സമര നാടകം സംഘടിപ്പിക്കുകയാണെന്ന് വെള്ളിയാഴ്ച ബിഎംഎസ് 20-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ രംഗത്തും പരാജയപ്പെട്ടപ്പോഴാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ ഇറങ്ങിപ്പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലയുടെ സംരക്ഷണത്തിനായി മുറവിളി കൂട്ടുന്ന സി.പി.ഐ.എം നേതൃത്വത്തിലുള്ള സർക്കാർ ബജറ്റിൽ പൊതുമേഖലയുടെ സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഊരാലുങ്കലിന് (ഊരാലുങ്കല്‍ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി) കീഴടങ്ങാൻ കെഎസ്ആർടിസിയെ പ്രേരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു. അഴിമതിയും വഞ്ചനയും കാര്യക്ഷമതയില്ലായ്മയും സ്വജനപക്ഷപാതവും കുപ്രചരണവുമെല്ലാം സംസ്ഥാന സർക്കാരിൻ്റെ പര്യായമായി മാറിയിരിക്കുകയാണെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ബിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ…
സ്‌കിൽ ഇന്ത്യ മിഷന്‍ തുണച്ചു; ക്യാന്‍സറിനെ അതിജീവിച്ച കൊല്ലം സ്വദേശിനി രാജ്യത്തിന് മാതൃകയായി
എറണാകുളം: നാടെങ്ങും സ്ത്രീകൾക്ക് ആവേശം പകരുന്ന അതിജീവനത്തിൻ്റെ കഥയാണ് കൊല്ലം സ്വദേശി പ്രസീതയ്ക്ക് പറയാനുള്ളത്. മൂന്ന് വർഷമായി ക്യാൻസറുമായി മല്ലിട്ട പ്രസീത ഇപ്പോൾ ഒരു സംരംഭകയായി വിജയിക്കുകയാണിപ്പോള്‍. രോഗം ബാധിച്ച് ശാരീരികമായി അവശതയിലായപ്പോൾ മനക്കരുത്തും നിശ്ചയദാർഢ്യവും പ്രസീതയെ തൻ്റെ സംരംഭം കെട്ടിപ്പടുക്കാന്‍ പ്രചോദനം നല്‍കി. സ്‌കിൽ ഇന്ത്യ മിഷൻ്റെ ഭാഗമായ പ്രധാൻ മന്ത്രി കൗശൽ കേന്ദ്രയിൽ പിഎംകെവിവൈ സ്‌കീമിന് കീഴിലുള്ള അപ്പാരൽ കോഴ്‌സിന് ചേർന്നതോടെയാണ് പ്രസീതയുടെ ജീവിതം മാറിമറിഞ്ഞത്. ഇതോടെ സംരംഭകത്വമെന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി വയ്ക്കാൻ പ്രസീതയ്ക്ക് കഴിഞ്ഞു. വസ്ത്ര വ്യവസായത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സാങ്കേതിക മേഖലകളിൽ ആഴത്തിലുള്ള അറിവ് നേടാനും ഈ പദ്ധതി പ്രസീതയെ സഹായിച്ചു. ഇതുകൂടാതെ ഉല്പന്നങ്ങൾക്ക് എങ്ങനെ വിപണി കണ്ടെത്താമെന്നും പരിശീലന പരിപാടിയിലൂടെ പ്രസീതയ്ക്ക് പഠിക്കാൻ കഴിഞ്ഞു. കോഴ്‌സ് പൂർത്തിയാക്കിയ ശേഷം പ്രസീത നൈപുണ്യ സർട്ടിഫിക്കറ്റ് നേടുകയും പ്രധാനമന്ത്രി തൊഴിലുറപ്പ് പദ്ധതിയിൽ…
എം എസ് സ്വാമിനാഥന്‍ – ഇന്ത്യയുടെ ഹരിത വിപ്ലവത്തിന്റെ പിതാവ്
പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങിയ നാടിനെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് കൊണ്ടുവന്നത് എം എസ് സ്വാമിനാഥനാണ്. ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥന് ഭാരതരത്നം നല്‍കി ആദരിക്കുന്നത് ഏറ്റവും ഉചിതമായ തീരുമാനമാണ്. 1960കളില്‍ ദാരിദ്ര്യത്തിൻ്റെ ഏറ്റവും മോശമായ രൂപമായ പട്ടിണിയിലേക്ക് രാജ്യം നീങ്ങിയപ്പോള്‍ ദുരിതകാലത്തിന് അറുതി വരുത്തി, വിശപ്പിൻ്റെ കാഠിന്യത്തിൽ നിന്ന് കൈപിടിച്ചുയർത്തി രാജ്യത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച ഹരിത വിപ്ലവ നായകനാണ് എം.എസ്.സ്വാമിനാഥൻ. നാടിന്‍റെ പട്ടിണി മാറ്റാന്‍ കൈമെയ് മറന്ന് അധ്വാനിക്കുന്ന കര്‍ഷകര്‍ക്ക് പട്ടിണിയില്‍ നിന്ന് മോചനം എങ്ങനെ സാധ്യമാക്കുമെന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്ന ഗവേഷകനായിരുന്നു എം എസ് സ്വാമിനാഥന്‍. അതിന്‍റെ ഉത്തരമായിരുന്നു ഇന്ത്യയുടെ ഹരിത വിപ്ലവം. 1925 ഓഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്ത് ജനിച്ച് കേരളത്തിലെ കുട്ടനാട്ടില്‍ വളര്‍ന്ന സ്വാമിനാഥന്‍ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടറായിരുന്ന നാളുകളാണ് ഇന്ത്യന്‍ കാര്‍ഷിക…
ഭാരതരത്നം ലഭിച്ച എം എസ് സ്വാമിനാഥന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ഹരിത വിപ്ലവത്തിൻ്റെ പിതാവായി വാഴ്ത്തപ്പെടുന്ന എംഎസ് സ്വാമിനാഥന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം നൽകിയതിൽ ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് നടൻ സുരേഷ് ഗോപി. “ഭാരതരത്‌ന ലഭിച്ചതിൽ ഇതിഹാസനായ എംഎസ് സ്വാമിനാഥൻ സാറിന് ഹൃദയംഗമമായ കൃതഞ്ജത! കൃഷിക്കും സുസ്ഥിര വികസനത്തിനും നിങ്ങൾ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ നമ്മുടെ രാജ്യത്ത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ ദർശനത്തിന് അർഹമായ ബഹുമതി! നമ്മുടെ മാതൃരാജ്യത്തോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ ബഹുമതി. ജയ് ഹിന്ദ്!” സുരേഷ് ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു. എം എസ് സ്വാമിനാഥൻ്റെ ജന്മനാടായ ആലപ്പുഴയിലെ മങ്കൊമ്പുമായുള്ള തൻ്റെ പൂർവിക ബന്ധം ചൂണ്ടിക്കാട്ടി മലയാളി എന്ന നിലയിലുള്ള അഭിമാനവും സുരേഷ് ഗോപി പ്രകടിപ്പിച്ചു. മങ്കൊമ്പ് സ്വദേശിയായ ഒരാൾക്ക് ഇത്തരമൊരു മഹത്തായ ബഹുമതി ലഭിച്ചതിൽ അദ്ദേഹം അതിയായ സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു. https://www.facebook.com/ActorSureshGopi/posts/930930085068676?ref=embed_post
