അനധികൃത പ്രവാസികളെ പിടികൂടാൻ കുവൈറ്റില്‍ വ്യാപക പരിശോധന ആരംഭിച്ചു; 45 പേർ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികളെ പിടികൂടാൻ കുവൈറ്റിൽ പരിശോധന ശക്തമാക്കി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് 45 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് മൂന്ന് നിയമലംഘനങ്ങളും കണ്ടെത്തി. ഭിക്ഷാടനം നടത്തിയ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇവരുടെ സ്പോൺസർക്കെതിരെയും നടപടിയുണ്ടാകും. തൊഴിൽ നിയമങ്ങൾ ലംഘിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്യുന്നവരെയും റെസിഡന്‍സി നിയമങ്ങൾ പാലിക്കാത്തവരെയും പിടികൂടാൻ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധന നടന്നുവരികയാണ്. കുവൈറ്റിൽ താമസ നിയമങ്ങൾ ലംഘിച്ച് താമസിക്കുന്നവരും രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിച്ച് ജോലി ചെയ്യുന്നവരുമാണ് പിടിക്കപ്പെടുന്നത്. പരിശോധനയിൽ നിയമം ലംഘിച്ചതായി കണ്ടെത്തുന്നവരെ ഉടൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും അവിടെ നിന്ന് നടപടികൾ പൂർത്തിയാക്കിയ…

ഇന്ത്യൻ വംശജയായ റിതു ഖുള്ളര്‍ ആൽബർട്ട പ്രവിശ്യാ കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്

കാനഡയിലെ ആൽബർട്ട പ്രവിശ്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ഇന്ത്യൻ വംശജയായ വനിതയെ നിയമിച്ചു. അമ്പത്തിയെട്ടുകാരിയായ റിതു ഖുള്ളര്‍ ആൽബർട്ടയിലെ അപ്പീൽ കോടതിയിലെ ഉന്നത ജഡ്ജിയാകുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസ് അറിയിച്ചു. ഖുള്ളർ 2017-ൽ ആൽബർട്ടയിലെ ക്വീൻസ് ബെഞ്ചിലെ ജഡ്ജിയായിരുന്നു. അന്ന് കോര്‍ട്ട് ഓഫ് ക്വീൻസ് ബെഞ്ചിലേക്ക് നിയമിക്കപ്പെട്ടപ്പോൾ പ്രവിശ്യയുടെ ചരിത്രത്തിൽ ജഡ്ജിയായി നിയമിക്കപ്പെട്ട ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയായ വനിതയായിരുന്നു അവർ. ഒരു വർഷത്തിനുശേഷം, അവര്‍ക്ക് ആൽബർട്ടയിലെ അപ്പീൽ കോടതിയിലേക്ക് സ്ഥാനക്കയറ്റം നേടി. ഇപ്പോൾ വീണ്ടും, കനേഡിയൻ അപ്പീൽ കോടതിയിലേക്ക് നാമകരണം ചെയ്യപ്പെടുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ വനിതയാണ് ഖുള്ളര്‍. വെറും അഞ്ച് വർഷത്തിനുള്ളിൽ ഒരു ട്രയൽ കോടതി ജഡ്ജിയിൽ നിന്ന് പ്രവിശ്യയിലെ ഉന്നത സ്ഥാനത്തേക്ക് കുത്തനെയുള്ള സ്ഥാനക്കയറ്റമാണ് ഖുള്ളറിന് ലഭിച്ചത്. ജഡ്ജിയാകുന്നതിന് മുമ്പ് അഭിഭാഷകയായിരുന്നു. “ബഹുമാനപ്പെട്ട റിതു ഖുള്ളര്‍ തന്റെ പുതിയ സ്ഥാനം ഏറ്റെടുക്കുമ്പോൾ എല്ലാ…

ഇന്ത്യ പ്രസ് ക്ളബ് മാധ്യമശ്രീ പുരസ്കാരം: ഡബിൾ ഹോഴ്സ് മുഖ്യ സ്‌പോൺസർ

മയാമി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഭിമാനപദ്ധതിയായ മാധ്യമശ്രീ പുരസ്‌കാരത്തിന്റെ മുഖ്യ സ്പോൺസർ ഡബിൾ ഹോഴ്‌സ് ബ്രാൻഡ് ഉടമകളായ മഞ്ഞിലാസ് ഗ്രൂപ്പ് ആണ്. തൃശൂർ കേന്ദ്രമായി ലോകമെങ്ങും മികച്ച ഭക്ഷ്യ വസ്തുക്കൾ നിർമ്മിച്ചു വിതരണം ചെയ്യുന്ന മഞ്ഞിലാസ് ഗ്രൂപ്പും അവരുടെ ഡബിൾ ഹോഴ്സ് ബ്രാൻഡും വിശ്വസ്തതയുടെ പര്യായമാണ്. 2023 ജനുവരി 6 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് കൊച്ചി ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വർണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ, മാധ്യമരത്ന ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്. രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. എല്ലാവർക്കും നല്ല ഭക്ഷണം എന്ന ആശയമാണ് “ഡബിൾ ഹോഴ്‌സ്” എന്ന ലോക മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ആരംഭിക്കാൻ സ്ഥാപകനായ എം.ഒ. ജോണിനെ പ്രചോദിപ്പിച്ചത്. ദീർഘദർശിയും മാനുഷികവാദിയുമായ ബിസിനസ്സുകാരനായിരുന്നു അദ്ദേഹം. കേരളത്തിലെ വ്യാപാരികളുടെ ഏറ്റവും വലിയ സംഘടനയായ കേരള വ്യാപാരി…

കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

ആലപ്പുഴ: കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള (സി.എഫ്.കെ)യുടെ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ജില്ലാ സപ്ലൈ ഓഫീസർ ഡി. ഗാനാ ദേവി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജു പള്ളിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സി.എഫ്.കെ സ്ഥാപക ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് ചെയർമാൻ സഖറിയാസ് എൻ സേവ്യർ, സംസ്ഥാന വൈസ് ചെയർമാൻ പി. അബ്ദുൽ മജീദ്, ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ ക്ലാരമ്മ പീറ്റർ, സഖരിയ പള്ളിക്കണ്ടി, ഇന്ദിരാദേവി, എസ്. ശ്രീജിത്ത്കുമാർ, കവയിത്രി റ്റി സുവർണ്ണ കുമാരി, ഡി. പത്മജദേവി എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാരവാഹികളായി റ്റി. സുവർണ്ണ കുമാരി (പ്രസിഡൻ്റ്), ശ്രീജിത്ത്കുമാർ (സെക്രട്ടറി), ക്ലാരമ്മ പീറ്റർ (ട്രഷറാർ) എന്നിവർ ഉൾപ്പെട്ട 21 അംഗ കമ്മറ്റിയെ തെരെഞ്ഞെടുത്തു.

അറ്റ്‌ലാന്റയിലെ ക്നാനായ സംഘടന കെ സി എ ജിക്ക് ഡൊമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി

അറ്റ്‌ലാന്റ: സഭയും സമുദായവും കൈകോർത്ത് പള്ളിയും സംഘടനയും ഒറ്റക്കെട്ടായി സഹകരിച്ചു പോകുന്നതിൽ അഭിമാനം കൊള്ളുന്ന അറ്റ്‌ലാന്റയിലെ ക്നാനായക്കാരുടെ സംഘടനയായ കെ സി എ ജി യുടെ അമരത്തേക്ക് 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നവംബർ 26 ന്, ഹോളി ഫാമിലി ക്നാനായ പള്ളിയിൽ, താങ്ക്സ്ഗിവിംഗ് കുർബാനക്ക് ശേഷം വികാരി ബിനോയ് നാരമംഗലത് അച്ചന്റെ സാന്നിത്യത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍, മുൻ പ്രസിഡന്റ് ജാക്സൺ കുടിലിൽ അദ്ധ്യക്ഷത വഹിച്ചു. ലെയ്സണ്‍ ബോർഡ് ചെയർ മീന സജു വട്ടക്കുന്നത്ത് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഡൊമിനിക് ചാക്കോനാൽ തന്നോടൊപ്പം ഒരു ടീമായി പ്രവർത്തിക്കാൻ മുന്നോട്ടു വന്ന ടോമി വാലിച്ചിറ (വൈസ് പ്രസിഡന്റ്), ബിജു വെള്ളാപ്പള്ളികുഴിയിൽ (സെക്രട്ടറി), പൗർണമി വെങ്ങാലിൽ (ജോയിന്റ് സെക്രട്ടറി), ബിജു അയ്യംകുഴക്കൽ (ട്രഷർ), ദീപക് മുണ്ടുപാലത്തിങ്കല്‍, ശാന്തമ്മ പുല്ലഴിയിൽ, തോമസ്…

ജൂലിയൻ അസാഞ്ചിനെതിരായ കേസ് പിൻവലിക്കാൻ ലോക മാധ്യമങ്ങൾ ബൈഡനോട് അഭ്യർത്ഥിച്ചു

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ചിനെതിരായ കുറ്റാരോപണങ്ങൾ പിൻവലിക്കണമെന്ന് പ്രധാന ലോക വാർത്താ ഏജൻസികൾ ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഒന്നാം ലോക മഹായുദ്ധത്തിലെ ചാരന്മാരെ പ്രോസിക്യൂട്ട് ചെയ്യാൻ രൂപകൽപ്പന ചെയ്ത നിയമപ്രകാരം ചാരവൃത്തി ആരോപിച്ച് യുഎസിലേക്ക് കൈമാറുന്നതിനായി കാത്തിരിക്കുകയാണ്, ഒരു ബ്രിട്ടീഷ് ജയിലിനുള്ളിൽ തടവിലാക്കപ്പെട്ട ഓസ്‌ട്രേലിയൻ പൗരനായ അസാൻജ്. ഗാർഡിയൻ, ലെ മോണ്ടെ, ഡെർ സ്പീഗൽ, എൽ പൈസ് എന്നിവർ ന്യൂയോര്‍ക്ക് ടൈംസുമായി ചേർന്ന് അസാൻജിനെതിരായ ആരോപണങ്ങളെ എതിർത്ത് വിക്കിലീക്സ് പുറത്തുവിട്ട മെറ്റീരിയൽ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമല്ലെന്ന് വാദിച്ചു. തന്ത്രപ്രധാനമായ വിവരങ്ങൾ നേടുന്നതും പ്രസിദ്ധീകരിക്കുന്നതും മാധ്യമപ്രവർത്തകരുടെ ദൈനംദിന ജോലിയുടെ പ്രധാന ഭാഗമാണെന്ന് മാധ്യമങ്ങള്‍ എഴുതി. 2010 സെപ്റ്റംബർ 28-ന്, “കേബിൾഗേറ്റ്” ചോർച്ചയിൽ അസാൻജ് നേടിയ 250,000 രേഖകളിൽ നിന്നുള്ള ഉദ്ധരണികൾ പുറത്തുവിടാൻ അഞ്ച് പ്രധാന വാർത്താ ഏജന്‍സികള്‍ സഹകരിച്ചിരുന്നു. അന്ന് അമേരിക്കൻ സൈനികയായിരുന്ന ചെൽസി മാനിംഗ് വിക്കിലീക്‌സിലേക്ക് ചോർത്തി നൽകിയ…

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഫാമിലി & യൂത്ത് കോൺഫറൻസിന് തയ്യാറെടുക്കുന്നു

ന്യൂയോർക്ക്: മലങ്കര ഓർത്ത‍ഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ, അടുത്ത വർഷം ഫാമിലി & യൂത്ത് കോൺഫറൻസ് നടത്താൻ പദ്ധതിയിടുന്നു. നവംബർ 27 ഞായാറാഴ്ച ന്യൂയോർക്കിലെ സഫേൺ സെന്റ് മേരീസ് ഓർത്ത‍ഡോക്സ് ചർചിൽ നടന്ന ആദ്യ യോഗത്തിൽ അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പൊലീത്ത 2023 ഫാമിലി & യൂത്ത് കോൺഫറൻസിനു നേതൃത്വം നൽകുന്ന കോർ കമ്മിറ്റിയെ പരിചയപ്പെടുത്തി. കോർ കമ്മിറ്റിയിൽ ഫാ. സണ്ണി ജോസഫ് (കോൺഫറൻസ് ഡയറക്ടർ), ചെറിയാൻ പെരുമാൾ (ജനറൽ സെക്രട്ടറി), മാത്യു കെ. ജോഷ്വ (ട്രഷറർ), സൂസൻ ഡേവിഡ് (സുവനീർ എഡിറ്റർ), സജി പോത്തൻ (ഫിനാൻസ് മാനേജർ) എന്നിവരാണുള്ളത്. സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, നിരവധി വൈദികർ, വിവിധ ഇടവകകളിൽ നിന്നുള്ള അൽമായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫാ. സണ്ണി ജോസഫും ചെറിയാൻ പെരുമാളും…

മേരിക്കുട്ടി ജോർജ് (83) മെരിലാൻഡിൽ നിര്യാതയായി

ബുവി (മെരിലാൻഡ്): ആദ്യകാല മലയാളികളിൽ ഒരാളായ മേരിക്കുട്ടി ജോർജ് (83) മെരിലാൻഡിൽ നിര്യാതയായി. കോഴഞ്ചേരി ചെമ്പിക്കര മലയിൽ തെക്കേമല കുടുംബാംഗമാണ്. റിട്ട. ആർ.എൻ. ആണ്. 1975-ൽ അമേരിക്കയിലെത്തി. വാഷിംഗ്ടൺ ഡി.സിയിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് അംഗമാണ്. മക്കൾ: വില്യം, വിത്സൺ, മെഴ്‌സി. മരുമക്കൾ: ബീന ജോർജ്, ലൂക്ക് ഷിബു. കൊച്ചുമക്കൾ: മൈക്കൽ, സ്റ്റെയ്സി, ആരൻ, കെസിയ, ബെഞ്ചമിൻ. സഹോദരർ: സി.എസ്. റോസമ്മ, സി.എസ്. ജോൺസൺ, സി.എസ്. തോമസ്, പരേതനായ സി.എസ്. സ്റ്റീഫൻ. സംസ്കാരം പിന്നീട്.

ഡാളസിൽ സംയുക്ത ക്രിസ്തുമസ് – പുതുവത്സരാഘോഷം ശനിയാഴ്ച വൈകിട്ട് 5-ന്

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന നാല്പത്തി നാലാമത് സംയുക്ത ക്രിസ്‌തുമസ് – പുതുവത്സരാഘോഷങ്ങൾ ഡിസംബർ 3 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മാർത്തോമ്മ ഇവന്റ് സെന്റർ ഡാളസ്, ഫാർമേഴ്സ് ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് (11500 Luna Road, Dallas, Texas 75234) നടത്തപ്പെടും. മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയുടെ അധിപൻ ആയി പുതിയതായി ചുമതലയേറ്റെടുത്ത അഭിവന്ദ്യ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും. ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് പ്ലാനോ സെന്റ്.പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയാണ്. വിവിധ സഭാവിഭാഗത്തിൽപ്പെട്ട ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 43 വർഷമായി…

മിസോറി പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതി കെവിൻ ജോൺസന്റെ വധശിക്ഷ നടപ്പാക്കി

മിസോറി: 2005-ല്‍ 19 വയസ് പ്രായമുണ്ടായിരുന്ന സമയത്ത് ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കെവിന്‍ ജോണ്‍സന്റെ പുനര്‍ വിചാരണാ ഹര്‍ജി അവസാന നിമിഷം സുപ്രീം കോടതി നിരസിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് മിസോറി സ്റ്റേറ്റ് വധശിക്ഷ നടപ്പാക്കി. വൈകുന്നേരം 7:40 ന് ജോൺസൺ മരിച്ചതായി മിസോറി ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കാരെൻ പോജ്മാൻ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. മോയിലെ ബൂൺ ടെറെയിലെ ഈസ്റ്റേൺ റിസപ്ഷൻ, ഡയഗ്‌നോസ്റ്റിക് ആന്റ് കറക്ഷണൽ സെന്ററിൽ വെച്ചാണ് 37 കാരനായ കെവിന്‍ ജോണ്‍സനെ മാരകമായ വിഷം കുത്തിവെച്ച് വധിച്ചത്. ജോൺസണെ വധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച് ജസ്റ്റിസുമാരോട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജോൺസന്റെ അഭിഭാഷകൻ നേരത്തെ സുപ്രീം കോടതിയിൽ പരാതി നൽകിയിരുന്നു. ലിബറൽ ജസ്റ്റിസുമാരായ സോണിയ സോട്ടോമേയറും കേതൻജി ബ്രൗൺ ജാക്‌സണും എതിർത്തതോടെ, ഷെഡ്യൂൾ ചെയ്ത 6 മണിക്ക് വധശിക്ഷ…