ഐ.ഓ.സി. ന്യൂയോർക്കിൽ ഗാന്ധി ജയന്തി ആഘോഷിച്ചു

ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐ.ഓ.സി.) ന്യൂയോർക്ക് ഘടകം മൻഹാട്ടൻ ഗാന്ധി പാർക്കിലുള്ള മഹാത്മാ ഗാന്ധിയുടെ പൂർണകായ പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി ഗാന്ധിജയന്തി ആഘോഷിച്ചു. ഗാന്ധിജിയുടെ 154 -മത് ജന്മ ദിനമായ 2022 ഒക്ടോബർ 2- ന് രാവിലെ ന്യൂയോർക്ക് സിറ്റിയിലെ യൂണിയൻ സ്ക്വയറിലുള്ള ഗാന്ധി പാർക്കിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ഭാരവാഹികൾ എത്തി ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെ ഭാരത ജനതയെ ബ്രിട്ടീഷ് അടിമത്വത്തിൽ നിന്നും സ്വതന്ത്രമാക്കുന്നതിനു നേതൃത്വം വഹിച്ച് സ്വാതന്ത്ര്യ സമരങ്ങളുടെ നെടുംതൂണായി നിന്ന് നമുക്ക് വിമോചനം നേടി തന്ന മഹാത്‌മാവിനെ ഏഴാം കടലിനക്കരെ അമേരിക്കയിലാണെങ്കിലും നിറഞ്ഞ മനസ്സോടെ സ്മരിക്കുവാൻ ഓവർസീസ് കോൺഗ്രസ്സ് പാർട്ടി പ്രതിനിധികൾക്കു സാധിച്ചു. മൂന്നുനാലു ദിവസമായി പെയ്ത മഴ മൂലം പ്രതികൂല കാലാവസ്ഥയായിരുന്നെങ്കിലും കോൺഗ്രസ്സ് പാർട്ടിയോട് കൂറ് പുലർത്തിയും മഹാത്‌മാവിന്റെ സ്മരണകൾക്ക് മുന്നിൽ…

കൊച്ചിയിൽ ബിസിസിഐ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നു

കൊച്ചി: രാജ്യത്ത് ആദ്യമായി കൊച്ചിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയം പുതിയ രീതിയിൽ നിർമിക്കാൻ ലാൻഡ് പൂളിങ് പദ്ധതിക്ക് സാധ്യത. കൊച്ചിയിൽ എക്‌സ്‌ക്ലൂസീവ് ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്ന ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ)യോട് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ഔട്ട് ഓഫ് ദി ബോക്‌സ് പദ്ധതി നിർദ്ദേശിച്ചു. ജിസിഡിഎയുടെ അഭിപ്രായത്തിൽ, ലാൻഡ് പൂളിംഗ് പദ്ധതിയോ സംവിധാനമോ പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിലെ കാലതാമസം ഒഴിവാക്കുക മാത്രമല്ല, ഭാവിയിൽ സംസ്ഥാനത്ത് വലിയ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾക്ക് മാതൃകയാക്കുകയും ചെയ്യും. ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിന് പിന്തുണ തേടി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആഴ്ചകൾക്ക് മുമ്പ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ജില്ലയിലേക്ക് വൻതോതിലുള്ള നിക്ഷേപം ക്ഷണിക്കുന്നതിന്റെ ഭാഗമായി ഏക്കർ കണക്കിന് ഭൂമിയുള്ളവരിൽ നിന്ന് ജിസിഡിഎ താൽപര്യപത്രം…

ഐ.പി.സി ഒഡീഷ നോര്‍ത്ത് സോണ്‍ റീജിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഒഡീഷ: പെന്തക്കോസ്തല്‍ ചര്‍ച്ച് റായിഗഢില്‍ വെച്ച് ഒക്ടോബര്‍ 8-ന് നടന്ന ഐ.പി.സി ഒഡീഷ നോര്‍ത്ത് സോണ്‍ റീജിയന്‍റെ ജനറല്‍ ബോഡി അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ ഡോണ്‍ കുരുവിള (പ്രസിഡന്‍റ്), പാസ്റ്റര്‍ സുനാം സാമല്‍ (വൈസ് പ്രസിഡന്‍റ്), പാസ്റ്റര്‍ ബിജു എം മാത്യു (സെക്രട്ടറി), പാസ്റ്റര്‍ സുധീര്‍ നായ്ക്ക് (ജോ. സെക്രട്ടറി), ബ്രദര്‍ ബീരേന്ദ്രകുമാര്‍ സുന (ട്രഷറര്‍), പാസ്റ്റര്‍ ജോണ്‍സി മാത്യൂസ് (പി.വൈ.പി.എ & സണ്‍‌ഡേ സ്കൂള്‍ പ്രസിഡന്‍റ്), പാസ്റ്റര്‍ ഡോണ്‍ കുരുവിള, ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (ജനറല്‍ കൗണ്‍സില്‍ അംഗംങ്ങള്‍) എന്നിവരെ കൂടാതെ പതിനഞ്ച് കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇരുപത്തൊന്ന് കൗണ്‍സിലിനേയും തിരഞ്ഞെടുത്തു. ഇലക്ഷന്‍ നിരീഷകരായി ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗംങ്ങളായ കേരളത്തില്‍ നിന്നും, നോര്‍ത്ത് ഇന്ത്യയില്‍ നിന്നുമുള്ളവര്‍ പങ്കെടുത്തു. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഡോണ്‍ കുരുവിള 2019-2022 കാലഘട്ടത്തില്‍ ആരംഭിച്ച ഒഡീഷ…

ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് “നിത്യ സ്നേഹം 2022” അനുഗ്രഹമായി നടത്തപ്പെട്ടു

ന്യൂയോർക്ക്: സഹ്യദയ ക്രിസ്ത്യൻ ആർട്സിന്റെ നേത്യത്വത്തിൽ നടന്ന ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് അനുഗ്രഹമായി. ടൈസൺ സെന്റ്‌റിൽ നടന്ന പരിപാടി പാസ്റ്റർ ജോൺ തോമസ്സിന്റെ പ്രാത്ഥനയോടെയായിരുന്നു ആരംഭിച്ചത്. മ്യൂസിക്കൽ നൈറ്റിൽ സഹ്യദയ ക്രിസ്ത്യൻ ആർട്സ് ജോയിന്റ് സെക്രട്ടറി റെജി ജോസഫ്, ന്യൂ ജേഴ്സി ആയിരുന്നു മാസ്റ്റർ ഓഫ് സെറിമണി. സഹ്യദയ ക്രിസ്ത്യൻ ആർട്സ് ചെയർമാനും ഡിവൈൻ മ്യൂസിക് ഡയറക്ടറും ഈ പ്രോഗ്രാമിന്റെ കോർഡിനേറ്ററുമായ ലാജി തോമസ് സ്വാഗതം ആശംസിച്ചു. ഗായക സംഘം ഒരുമിച്ച് ആലപിച്ച ‘എൻ മനോഫലകങ്ങളിൽ ‘ എന്ന ഗാനത്തോടെയായിരുന്നു മ്യൂസിക് നൈറ്റ് ആരംഭിച്ചത്. മുഖ്യാതിഥിയായി ആയിരുന്ന ഫാദർ ജോണി ചെങ്ങലാൻ സി എം ഐ (ഒ എൻ ജി ചർച്ച്, ബ്രൂക്ക്‌ലിൻ ) സന്ദേശം നൽകുകയും തന്റെ കീട്ടാറിൽ ‘ ഇസ്രായേലിൻ നാഥൻ ‘ എന്ന ഗാനം ആലപിക്കുകയും ചെയ്തു. ഗായകരായ നൈനാൻ കോടിയാട്ട്, ജിബിൻ…

കേന്ദ്ര മന്ത്രി വി മുരളീധരനു ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ നിവേദനം നല്‍കി

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാനയാത്ര സേവനത്തിനായി ഫോമായുടെ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലും, അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ജെയിംസ് കല്ലറകനിയും കേന്ദ്ര മന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു. അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളം അമേരിക്കയുടെ സൗത്ത് ഈസ്റ്റ് റീജിയന്‍ സംസ്ഥാനങ്ങളായ, ജോർജിയ, ടെന്നസി, അലബാമ, കെന്റക്കി, സൗത്ത് കരോലിന, എന്നിവിടങ്ങളിലെ ഇന്ത്യക്കാരും മലയാളികളും നിത്യം ഉപയോഗിക്കുന്ന വിമാന കേന്ദ്രം ആണ്. അവിടെനിന്നും ആഴ്ചയിൽ രണ്ട് സര്‍‌വ്വീസെങ്കിലും ഏർപ്പാടു ചെയ്യുവാൻ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കാര്യമായി ഇടപെടാമെന്നും, മലയാളികൾ മാത്രമല്ല എല്ലാ ഇന്ത്യക്കാർക്കും അത് ഉപകാരപ്പെടുമെന്നും വ്യോമയാന മന്ത്രാലയത്തിന് നിവേദനം കൈമാറുമെന്നും മന്ത്രി ഉറപ്പു നല്‍കി.

മദ്യപിച്ചു വാഹനമോടിച്ച ഇന്‍ഡ്യാന മേയർ അറസ്റ്റിൽ

ഇന്‍ഡ്യാന: ഇന്‍ഡ്യാനയിലെ ഫോർട്ട് വെയ്ൽ മേയറും, ഡമോക്രാറ്റിക് പാർട്ടിയുടെ മുതർന്ന നേതാവുമായ ടോം ഹെൻട്രിയെ (70) മദ്യപിച്ചു വാഹനമോടിച്ച കേസില്‍ അറസ്റ്റ് ചെയ്തതായി ഇന്ത്യാന പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു. ഒക്ടോബർ 8 ശനിയാഴ്ച രാത്രിയിലായിരുന്നു മേയർ അറസ്റ്റിലായത്. മേയറുടെ കാർ അപകടത്തിൽ പെട്ടെങ്കിലും ആർക്കും പരിക്കേറ്റില്ല. 2008 മുതൽ 4 തവണ തുടർച്ചയായി മേയറാവുകയും അഞ്ചാം തവണ മത്സര രംഗത്തു സജീവമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കേസിൽ മേയർ ഉൾപ്പെടുന്നത്. ഫോർട്ട് വൈൻ സിറ്റിയിലെ ജനങ്ങളോടും കുടുംബാംഗങ്ങളോടും ഈ സംഭവത്തിൽ മാപ്പപേക്ഷിക്കുന്നുവെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എന്നാൽ, അപകടത്തിൽ ആർക്കും പരിക്കേറ്റില്ല എന്നതു ആശ്വാസകരമാണെന്നും മേയർ പറഞ്ഞു. അഞ്ചാം തവണ നടക്കുന്ന തിരഞ്ഞെടുപ്പിൽ മേയർ നേരിടുന്നത് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ടോം ഡിഡിയറെയാണ്. ശനിയാഴ്ച അറസ്റ്റ് ചെയ്ത മേയറെ തിങ്കളാഴ്ച വിട്ടയച്ചതായി അലൻ കൗണ്ടി…

മലയാളി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് (MASC) മലയാളി വനിത ഫാഷന്‍ മത്സരം രജിസ്ട്രേഷന്‍ ഒക്ടോബര്‍ 15 വരെ

ബ്രാംപ്ടൺ: മലയാളി ആർട്സ് & സ്പോർട്സ് ക്ളബ് (MASC) മലയാളി വനിത ഫാഷൻ മത്സരം സീസൺ ത്രീയിൽ പങ്കെടുക്കാൻ ഇനിയും അവസരം. രജിസ്ട്രേഷൻ ഒക്ടോബർ പതിനഞ്ചിന് അവസാനിക്കും. പ്രാഥമിക തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവരെ പങ്കെടുപ്പിച്ച് നവംബർ 26ന് ലൈവ് ഫാഷൻ ഷോയും അവാർഡ് നൈറ്റ്സ് ഗാലയും നടത്തും. ഒന്നാം സമ്മാനം 1500 ഡോളറാണ്. രണ്ടും മൂന്നും സമ്മാനക്കാർക്കുള്ള 750, 500 ഡോളർ ഉൾപ്പെടെ മൊത്തം 5000 ഡോളർ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നതെന്നു പ്രസിഡന്റ് സന്തോഷ് കുമാറും സെക്രട്ടറി പ്രവീൺ ജനാർദനും ട്രഷറർ ഷെനി ഏബ്രഹാമും അറിയിച്ചു. റിയൽറ്റർ ജയിംസ് വർഗീസാണു മെഗാ സ്പോൺസർ. ആദ്യ സീസണിൽ മിഥു തെരേസ മാത്യുവും രണ്ടാം സീസണിൽ അപർണ മേനോനുമായിരുന്നു വിജയകിരീടം ചൂടിയത്. ഫാഷൻ ഷോയുടെ മൂന്നാം സീസണിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ആദ്യം വിഡിയോ ആണ് അയയ്ക്കേണ്ടത്. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും:…

നോയിഡയില്‍ അജ്നാര സൊസൈറ്റിയുടെ സെക്യൂരിറ്റി ഗാര്‍ഡിനെ മർദ്ദിച്ച രണ്ട് സ്ത്രീകൾ അറസ്റ്റിൽ

ഫേസ് 3 ഏരിയയിലെ സെക്ടർ 121 ലെ അജ്നാര സൊസൈറ്റിയിൽ ശനിയാഴ്ച രാത്രി വൈകി സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതിന് മൂന്ന് സ്ത്രീകൾക്കെതിരെ കേസെടുത്തു. സൊസൈറ്റിയുടെ സ്റ്റിക്കർ പതിക്കാത്ത കാറിലാണ് യുവതികൾ ഉണ്ടായിരുന്നതെന്നും അതിനാലാണ് ഇവരെ ചോദ്യം ചെയ്യുന്നതിനായി ഗാർഡുകൾ തടഞ്ഞതെന്നും പോലീസ് പറഞ്ഞു. നോയിഡ: ഫേസ് 3 ഏരിയയിലെ സെക്ടർ 121ലെ അജ്നാര സൊസൈറ്റിയിൽ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിൽ പ്രതികളായ മൂന്ന് സ്ത്രീകളിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മർദനവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. ശനിയാഴ്ചയാണ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ സംഭവം നടക്കുമ്പോൾ ഇരുവർക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ സ്ത്രീ ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 30 വയസ്സിന് താഴെയുള്ള മൂന്ന് സ്ത്രീകൾ സൊസൈറ്റിയുടെ സ്വകാര്യ സെക്യൂരിറ്റി ഗാർഡായ ഉജ്ജ്വല്‍ ശുക്ലയുമായി വഴക്കിട്ടിരുന്നു.…

ഗർഭഛിദ്ര നിരോധനം അധാർമ്മികമെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

ഓസ്റ്റിൻ (ടെക്സസ്): അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കേ ടെക്സസിൽ കർശനമായി നടപ്പാക്കുന്ന ഗർഭഛിദ്ര നിരോധന നിയമത്തെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അപലപിച്ചു. ഗർഭഛിദ്ര നിരോധനം തികച്ചും അധാർമ്മികമാണെന്നാണ് ഡമോക്രാറ്റിക് പാർട്ടിയുടെ ഓസ്റ്റിനിൽ ഒക്ടോബർ 8 ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പു പ്രചരണയോഗത്തിൽ കമലാ ഹാരിസ് വിശേഷിപ്പിച്ചത്. ഗർഭഛിദ്രം നടത്തുന്നവരെ തടവിലിടുമെന്ന ടെക്സസ് സംസ്ഥാന നിയമത്തെ നിയമപരമായി നേരിടുന്നതിന് പ്രോസിക്യൂട്ടർമാരുടേയും സ്റ്റേറ്റ് അധികൃതരുടേയും സഹകരണം ഹാരിസ് അഭ്യർത്ഥിച്ചു. ഗർഭഛിദ്രത്തിനെ അനുകൂലിക്കുന്ന ഡോക്ടർമാരേയും നഴ്സുമാരേയും ക്രിമിനലുകളായി കാണുന്ന അറ്റോർണി ജനറലും ഗവർണറും ഇനിയും അധികാരത്തിൽ തുടരണമോ എന്ന് നിശ്ചയിക്കേണ്ടത് ടെക്സസ് വോട്ടർമാരാണെന്നും അവർ പറഞ്ഞു. ലിൻഡൻ ബി ജോൺസൻ പ്രസിഡൻഷ്യൽ ലൈബ്രറിയിൽ കമലാ ഹാരിസ് നടത്തിയ പ്രസംഗം ശ്രവിക്കുന്നതിന് എത്തിച്ചേർന്നവരിൽ ഭൂരിപക്ഷവും ടെക്സസ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായിരുന്നു. “സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സംസ്ഥാന ഗവൺമെന്റിന് യാതൊരു അധികാരവുമില്ല. അതു…

ഫാദർ സ്റ്റാൻ സ്വാമിയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു: ശശി തരൂർ

ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ ഫാദർ സ്റ്റാൻ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം മുംബൈയിലെ ആശുപത്രിയിൽ മരണമടഞ്ഞിരുന്നു. അവഗണിക്കപ്പെട്ട ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ അനുസ്മരണ പരിപാടിയിൽ പറഞ്ഞു. ന്യൂദൽഹി: ഫാദർ സ്റ്റാൻ സ്വാമിയുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ‘മനുഷ്യാവകാശങ്ങൾ സാർവത്രികമാണോ?’ എന്ന വിഷയത്തിൽ ഫാദർ സ്റ്റാൻ സ്വാമി സ്മാരക പ്രഭാഷണത്തിലാണ് തിരുവനന്തപുരം എംപി തരൂർ ഇക്കാര്യം പ്രതിപാദിച്ചത്. ദാരിദ്ര്യത്തിനും അവഗണനയ്ക്കും ഇരയാകുന്ന ആദിവാസികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നതാണ് ഫാദർ സ്വാമിയുടെ ദുരന്തം, അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് ഒക്‌ടോബർ എട്ടിന് റാഞ്ചിയിലെ വീട്ടിൽ നിന്നാണ് അന്തരിച്ച ഫാദർ സ്റ്റാൻ സ്വാമിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത്. ഭീമ-കൊറേഗാവ് ജാതി…