കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ 2019 ലെ ഒരു കിലോമീറ്റര്‍ ബഫര്‍സോണെന്ന മന്ത്രിസഭാ തീരുമാനം റദ്ദ് ചെയ്യേണ്ടതില്ലെന്ന വനംവകുപ്പ് മന്ത്രിയുടെ നിയമസഭാപ്രഖ്യാപനം വിചിത്രവും വഞ്ചനാപരവുമാണെന്നും നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ സംബന്ധിച്ചുള്ള നിജസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി 2022 ജൂണ്‍ 3ലെ സുപ്രീം കോടതി വിധിപ്രകാരം സെപ്തംബര്‍ 3ന് അവസാനിക്കാനിരിക്കെ സമയപരിധി നീട്ടിക്കിട്ടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ സമീപിക്കുന്നില്ലെങ്കില്‍ ബഫര്‍സോണ്‍ നിലവില്‍ വരുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി, സെബാസ്റ്റിയന്‍ സൂചിപ്പിച്ചു. നിര്‍ദിഷ്ട ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ മേഖലയിലെ നിജസ്ഥിതി പഠനറിപ്പോര്‍ട്ടുമായി കേരളം ഇതുവരെയും കേന്ദ്ര എംപവേര്‍ഡ് കമ്മറ്റിയെ സമീപിച്ചിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ മെല്ലെപ്പോക്ക് നിലപാടില്‍ ദുരൂഹതയേറുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിനെ മാത്രം കേള്‍ക്കുന്ന നിരുത്തരവാദപരമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വനംവകുപ്പ് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്ന റിവ്യൂ ഹര്‍ജിപോലും സുപ്രീം കോടതി വിധി ശരിവെയ്ക്കുന്ന സാഹചര്യം…
Year: 2022
തൃശ്ശൂർ പൂരം ലയൺസ് ക്ലബ്ബ് വീട് നിർമ്മിച്ചു നൽകി
ലയൺസ് ക്ലബ്ബ് തൃശ്ശൂർ പൂരം വീടില്ലാത്തവർക്ക് വീട് എന്ന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം 318 D ലയൺസ് ഡിസ്ട്രിക്ട് 2nd VDG Ln ജെയിംസ് വളപ്പില PMJF നിർവ്വഹിച്ചു. തൃശ്ശൂർ ജില്ലയിലെ മുണ്ടത്തിക്കോടുള്ള കുടുംബത്തിനാണ് ലയൺസ് ക്ലബ്ബ് തൃശ്ശൂർ പൂരം വീട് നിർമ്മിച്ച് നൽകിയത്. 780 ചതുരശ്രയടി വിസ്തീർണ്ണമുള്ള കോൺക്രീറ്റ് മേൽക്കൂരയോട് കൂടിയ വിട് പണി പൂർത്തിയാക്കി വാസയോഗ്യമാക്കിയാണ് വീട് കൈമാറിയത്. തൃശ്ശൂർ പൂരം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് Ln രാജീവ് VB അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസ്ട്രിക്ട് പ്രോഗ്രാം കോഓര്‍ഡിനേറ്റർ Ln അഷറഫ് PMJF, റീജനൽ ചെയർമാൻ Ln ജെയിംസ് മാളിയേക്കൽ MJF, സോൺ ചെയർമാൻ Ln ഷാജി ജോസ് പാലിശ്ശേരി, സെക്രട്ടറി ജെഷിൻ പാലത്തിങ്കൽ, ട്രഷറർ Ln ജോർജ്ജ് ക്ലബ്ബ് ഭാരവാഹികളായ Ln പ്രിൻസ് മാളിയേക്കൽ ,DC Ln സുരേന്ദ്രൻ…
ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി
എറണാകുളം: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി. ആനക്കൊമ്പ് കേസിൽ നേരിട്ട് ഹാജരാകാനുള്ള കീഴ്ക്കോടതി ഉത്തരവ് തടയണമെന്ന മോഹൻലാലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യം തള്ളിയ കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് താരത്തിന്റെ ഹർജി. ഹർജിയിൽ അത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് ജസ്റ്റിസ് മേരി ജോസഫ് വ്യക്തമാക്കി. സർക്കാർ ഹർജി തള്ളിയതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ചതിലെ നിയമപ്രശ്നവും കോടതി ചൂണ്ടിക്കാട്ടി. മോഹൻലാലിന് ഇത്തരമൊരു ഹർജി നൽകാൻ അവകാശമുണ്ടോ എന്നും, കേസിലെ പ്രതിക്ക് കോടതി നടപടികളുടെ ഭാഗമാകാമെന്നും ഹരജി നൽകാൻ അധികാരം അനുവദിച്ചാല്‍ പലരും കോടതിയെ സമീപിക്കുമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ വ്യക്തമാക്കി. സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി: കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി കീഴ്‌ക്കോടതി തള്ളിയതിനെതിരെ സർക്കാരാണ് ഹൈക്കോടതിയെ സമീപിക്കേണ്ടതെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. ഹർജിയിൽ…
ജയിലിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു
ന്യൂഡൽഹി: 2020 ഒക്ടോബർ 5 ന് ഉത്തർപ്രദേശ് പോലീസ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യുഎപിഎ) അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി തിങ്കളാഴ്ച ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ചു. ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ യുപിയിലെ ഹത്രാസിലേക്ക് പോകുകയായിരുന്നു കാപ്പനും മറ്റു മാധ്യമ പ്രവര്‍ത്തകരും. കാപ്പനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വാദിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) കാപ്പന്റെ അക്കൗണ്ടിൽ 45,000 രൂപ നിക്ഷേപിച്ചുവെന്നതാണ് ആരോപണത്തിന്റെ കാതലെന്നാണ്. എന്നാല്‍, അതിന് തെളിവുകളൊന്നുമില്ല, ആരോപണങ്ങൾ മാത്രം എന്നാണ്. പിഎഫ്ഐ ഒരു ഭീകര സംഘടനയല്ലെന്നും സിബൽ പറഞ്ഞു. PFI ഒരു നിരോധിത സംഘടനയല്ല. തന്റെ കക്ഷി പത്രപ്രവർത്തകനാണ്. ഹത്രാസ് സംഭവം റിപ്പോര്‍ട്ട്…
പതിനഞ്ചുകാരിയെ റോഡിൽ തടഞ്ഞുനിർത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
പത്തനംതിട്ട: വീടിന് സമീപത്തെ വയലില്‍ നിന്ന് വെള്ളമെടുത്ത് മടങ്ങുകയായിരുന്ന പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ആറന്മുള മല്ലപ്പുഴശ്ശേരി സ്വദേശി അനിൽ (35) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് നാലിന് ശേഷമാണ് സംഭവം. വീടിന് സമീപത്തെ വയലില്‍ നിന്ന് വെള്ളമെടുക്കാൻ പോയ പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടരുകയായിരുന്നു. വെള്ളം ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ തടഞ്ഞത്. പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞ് ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ ഭയന്നുപോയ പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. സ്ത്രീകള്‍ കുളിക്കുമ്പോള്‍ ഇയാള്‍ കുളക്കടവിലെത്തി അവരെ ശല്യം ചെയ്തിരുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടിലെത്തിയ വനിതാ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. എസ് ഐ രാകേഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇയാള്‍ സ്ഥലം വിട്ടതായി വ്യക്തമായി. ഇയാള്‍ പത്തനംതിട്ടയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതനുസരിച്ച് ആറന്മുള പൊലീസ്…
തൊടുപുഴയില്‍ ഉരുള്‍ പൊട്ടി 3 മരണം: അഞ്ചംഗ കുടുംബത്തിന്റെ വീട് ഒലിച്ചുപോയി
ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഉരുള്‍ പൊട്ടലില്‍ ഒരു വീട് ഒലിച്ചുപോയി. കുടയത്തൂർ സംഗമം കവലയ്ക്കു സമീപം ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് ഒലിച്ചുപോയത്. സോമന്റെ അമ്മ തങ്കമ്മ, മകൾ നിമ, മകൻ ആദിദേവ് എന്നിവർ മരിച്ചു. സോമനും ഭാര്യ ഷിജിക്കുമായി തിരച്ചിൽ തുടരുകയാണ്. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പുലർച്ചെ നാല് മണിയോടെ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു എന്നാണ് പ്രദേശവാസികൾ നല്‍കുന്ന വിവരം. ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണടിഞ്ഞ് കിടക്കുന്ന് ജെ സി ബി ഉപയോഗിച്ച് നീക്കാൻ ശ്രമം തുടരുകയാണ്. അപകടമുണ്ടായ ഭാഗത്ത് ഭാഗത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മലവെള്ളപ്പാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്. മരിച്ച എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി തൊടുപുഴ കുടയത്തൂരിലെ ഉരുൾപൊട്ടലിലകപ്പെട്ട കുടുംബത്തിലെ…
ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 29 തിങ്കള്‍)
ചിങ്ങം: നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കാം. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും – പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കളിൽ നിന്നും – നിങ്ങൾക്ക് പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്. കന്നി: നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ ഇന്ന് നിങ്ങളോടുള്ള ആരാധനയിലും, നിങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്നതിലും വ്യാപൃതരായിരിക്കും. നിങ്ങളുടെ ബുദ്ധിയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനുള്ള കഴിവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. നിങ്ങളുടെ പ്രണയജീവിതത്തില്‍ നിങ്ങള്‍ക്ക് ഒരു അതിശയമുണ്ടായേക്കാം. പരസ്‌പരം ഇഷ്‌ടപ്പെടുന്നവരെ സംബന്ധിച്ച് മഹത്തായ എന്തോ ഒന്ന് വരാനിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കുടുംബവുമായി ഇന്ന് വളരെ ഗുണകരമായി സമയം ചെലവഴിക്കും. കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും ഊര്‍ജ്ജസ്വലമായി പങ്കെടുക്കുകയും ചെയ്യുക. തുലാം: നിങ്ങളുടെ മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് കച്ചവടത്തിലെ ഒരു…
നാനാത്വത്തില്‍ ഏകത്വം (ലേഖനം): സണ്ണി മാളിയേക്കല്‍
നാനാത്വത്തില്‍ ഏകത്വം അതാണ് ഭാരതം. കേരളത്തെ സാമൂഹികമായി ഒരുമിച്ചു നിര്‍ത്തുന്നത് പൂര്‍ണ്ണമായും സര്‍ക്കാരോ, നിയമമോ, അടിസ്ഥാന സാനകര്യങ്ങളോ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിനൊപ്പം തന്നെ സാഹോദര്യത്തോടെ ജീവിക്കാനുള്ള തോന്നലുകളുമുണ്ട്. ആഴത്തിലുള്ള ആ തോന്നല്‍ നമ്മളെ ചേര്‍ത്തു നിര്‍ത്തുന്നു. ആ തോന്നലുകള്‍ വളര്‍ന്നു വലുതാകുന്നതല്ലേ ഓണവും, ക്രിസ്തുമസ്സും, റംസാനുമൊക്കെ. ഉല്ലാസത്തിന്റെയും, ഉത്സാഹത്തിന്റെയും അവസ്ഥയിലേക്ക് എത്തിക്കുന്ന ഉപകരണമാണ്. ഉത്സവങ്ങള്‍ കേരളീയരും, അന്യ സംസ്ഥാനക്കാരും അവരുടെ ഭാഷയും, അവരുടെ സംസ്‌ക്കാരങ്ങളുമൊക്കെയായി ഒരുമയോടെ കഴിയുന്ന ഒരു സംസ്ഥാനം മറ്റെങ്ങും ഉണ്ടോയെന്നു എനിക്ക് തോന്നുന്നില്ല. കാരണം, മാനുഷ്യരെല്ലാം ഒന്നുപോലെ എന്നു കരുതി ജീവിച്ചിരുന്ന നാടാണ് കേരളം. അതുകൊണ്ടാണ് റംസാനും, ക്രിസ്തുമസ്സും, ഹോളിയും, ഓണവും അന്യ ദേശക്കാരും, കേരളീയരും ചേര്‍ന്ന് ഒരുമയോടെ ആഘോഷിക്കുന്നത്. പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയാലും തിരികെ ജനങ്ങളെ കാണാനെത്തുന്ന രാജാവിന്റെ തിരിച്ചുവരവായി നാം ഓണം ആഘോഷിക്കുന്നു. മാവേലി തമ്പുരാനെ സ്വീകരിക്കാന്‍ ഓണക്കോടിയും, പൂക്കളവും…
ഡാളസ് ഇടവക “ഫാമിലി ഡേ” ഉജ്ജ്വല വിജയം
ഡാളസ് : ഇടവക സമൂഹത്തിൽ ആവേശം വിതറി കൊണ്ട് ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ഫാമിലി ഡേ ഓഗസ്റ്റ് 27 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു ആഘോഴിച്ചു . അതിവേഗം വളർന്നുകിണ്ടിരിക്കുന്ന ഇടവകയിൽ ഇപ്പോൾ നാനൂറില്പരം കുടുബങ്ങൾ അംഗങ്ങളായിട്ടുണ്ട് . ഇടവകയുടെ പൊതുവായ ഉണർവിനും , പുതു തലമുറയെ ഇടവകയോട് ചേർത്ത് നിറുത്തുന്നതിനും ,ഇടവകാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളും സാഹോദരിവും ഊട്ടി ഉറപ്പിക്കുന്നതിനും ലക്ഷ്യമാക്കി ഇടവകയിലെ വിവിധ മിനിസ്ടറികളുടെ നേതൃത്ത്വത്തിലാണ് ഫാമിലി ഡേ സംഘടിപ്പിച്ചത് . ഉച്ചകഴിഞ്ഞു 3 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച ഫാമിലി ഡേ , ഗ്രൂപ്പ് വാക്കിങ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ ഉൽഘാടനം നിർവഹിച്ചു . വിവിധ മിനിസ്ടറികളുടെ നേതൃത്ത്വത്തിൽ വൈവിധ്യമായ ഭക്ഷണങ്ങളും പാനീയങ്ങളും ഒരുക്കിയിരുന്നു. കുഞ്ഞുങ്ങൾക്കായി ഒരുക്കിയിരുന്ന പെറ്റിങ് സൂ , ട്രാക്‌ലസ് ട്രെയിൻ ,ഫേസ്…
പ്രൊഫ. ഗോപിനാഥ് മുതുകാടിന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത മാന്ത്രികനും മോട്ടിവേഷണല്‍ സ്പീക്കറും, ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ജീവിതം തന്നെ മാറ്റി വച്ചിരിക്കുന്ന പ്രൊഫ. ഗോപിനാഥ് മുതുകാടിനു സ്വീകരണം നല്‍കി. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രോഗ്രാം കോഡിനേറ്റര്‍ ജോര്‍ജ് മൊളാക്കല്‍ ആശംസ നേര്‍ന്നു. തുടര്‍ന്ന് പ്രൊഫസര്‍ മുതുകാട് തന്റെ പുതിയ പ്രോജക്റ്റിനെ കുറിച്ച് വിശദീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന മാജിക് പ്ലാനറ്റ് തീം പാര്‍ക്കിനെകുറിച്ച് വിശദീകരിക്കുകയും, ധനസമാഹരണം ആരംഭിക്കുകയും ചെയ്തു. ചിക്കാഗോ മലയാളി അസോസിയേഷന്റെ വകയായും ,അസോസിയേഷന്‍ അംഗങ്ങളും മറ്റു നിരവധി ആളുകളും പ്രൊഫസര്‍ മുതുകാടിന്റെ പ്രോജെക്റ്റിലേക് സംഭാവന നല്‍കുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ ലീല ജോസഫ്, ഡോ. സിബിള്‍ ഫിലിപ്പ്, വിവീഷ് ജേക്കബ്, സജി തോമസ്,ജോണ്‍സന്‍ കണ്ണൂക്കാടന്‍ ,ലെജി പട്ടരുമഠത്തില്‍, സ്വര്‍ണ്ണം ചിറമേല്‍ ,ഷൈനി തോമസ്, മുന്‍ പ്രസിഡണ്ടുമാരായ സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി…
