ബ്രദര്‍ റെജി കൊട്ടാരം ടീം നയിക്കുന്ന നോമ്പുകാല വാർഷിക ധ്യാനം ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിൽ

ഷിക്കാഗോ : ഷിക്കാഗോ തിരുഹൃദയ ക്നാനായ ഫൊറോനാ ദൈവാലയത്തിൽ 2022 ഏപ്രിൽ 8 മുതൽ 10 വരെ ഈസ്‌ററിനു മുന്നോടിയായുള്ള നോമ്പുകാല വാർഷിക ധ്യാനം നടക്കും. അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍ റജി കൊട്ടാരമാണ് ധ്യാന ശുശ്രുഷകൾക്ക് നേത്യുത്വം നൽകുന്നത്. കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക വിഭാഗമായി ശനി, ഞായർ ദിനങ്ങളിൽ ധ്യാനം ക്രമീകിരിച്ചിട്ടുണ്ട്. ഏപ്രിൽ 8 ന് വൈകിട്ട് ആറു മുതൽ ഒൻപത് വരെയും, 9 ന് രാവിലെ 10 മുതൽ വൈകിട്ട് 7 വരേയും, 10 ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരേയുമാണ് ധ്യാനം ക്രമീകിരിച്ചിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ കുമ്പസാരിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കുന്നതാണ്. ധ്യാനത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി വെരി. റവ. ഏബ്രഹാം മുത്തോലത്ത് അറിയിക്കുന്നു.

ഷിക്കാഗോ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി റാഫിൾ ടിക്കറ്റ് വിതരണോദ്ഘാടനം

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ ദൈവാലയത്തിൽ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി റാഫിൾ ടിക്കറ്റ് വിതരണോദ്ഘാടനം ഫൊറോനാ വികാരി വെരി. റവ. ഏബ്രഹാം മുത്തോലത്ത് നിർവഹിച്ചു. മാർച്ച് 27 ഞായറാഴ്ച 9:45 നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി മുൻ പ്രസിഡന്റും പ്രവർത്തകനുമായ ജേക്കബ് പുല്ലാപ്പള്ളിക്ക് നൽകിക്കൊണ്ടാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ഷിക്കാഗോ തിരുഹൃദയ ക്നാനായ ദൈവാലയത്തിൽ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റി അംഗങ്ങൾ അനേകരെ സഹായിക്കുന്നുണ്ടെന്നും, അവരുടെ പ്രവർത്തങ്ങളിൽ പ്രത്യേകിച്ച് പാവപ്പെട്ടവർക്കുള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാമായ റാഫിൾ ടിക്കറ്റ് എടുത്ത് സഹകരിക്കണമെന്നും റവ. ഏബ്രഹാം മുത്തോലത്ത് തന്റെ സന്ദേശത്തിൽ അറിയിക്കുകയുണ്ടായി. ഒന്നാം സമ്മാനമായി സാബു & ജോസ്സി പടിഞ്ഞാറേൽ സ്പോൺസർ ചെയ്ത 65” Samsung 4K UHD സ്മാർട്ട് TV യും, രണ്ടാം സമ്മാനമായി ലിന്റൊ & ആഗ്നസ് ഒരവകുഴിയിൽ സംഭാവന ചെയ്ത ഡെൽ…

ഏഴു വയസ്സുകാരന്റെ മരണം; അമ്മയുടെ കാമുകൻ അറസ്റ്റിൽ

ടെക്സസ്: മാരകമായി പരുക്കേറ്റതിനെ തുടർന്ന് ഏഴു വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ കാമുകൻ അറസ്റ്റിൽ. കുട്ടിയുടെ മരണത്തിനു കാരണമായ മാരകമുറിവുകൾ ഏൽപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മാതാവിനെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അടിയന്തരമായി വൈദ്യസഹായം ആവശ്യപ്പെട്ടു പൊലീസിനു ഫോൺ വന്നതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ആണു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപു തന്നെ മരണം സംഭവിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് കുട്ടിയും അമ്മയും താമസിച്ചിരുന്ന വീട്ടിൽ എത്തി തിരച്ചിൽ നടത്തി. മാതാവിനെയും കാമുകനെയും ചോദ്യം ചെയ്തു. എന്നാൽ വിശദമായ അന്വേഷണത്തിൽ കാമുകനെ കുറിച്ചോ അയാളുടെ താമസസ്ഥലത്തെ കുറിച്ചോ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ സംഭവം നടന്ന വീട്ടിൽ അല്ല ഇയാൾ താമസിച്ചിരുന്നതെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നാഷണല്‍ ചൈൽഡ് അബ്യൂസ് പ്രിവൻഷൻ മാസമായി ആചരിക്കുന്ന ഏപ്രിൽ ഒന്നിനു തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത്…

ഇന്ത്യ- യുഎഇ വ്യാപാര കരാര്‍:ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സംഘടന പങ്കാളിത്തം വഹിക്കണം

അബുദാബി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് അബുദാബി ചാപ്റ്റര്‍ ഡിജിറ്റല്‍ ഇക്കോണമിയുമായി ബന്ധപ്പെട്ട ചര്‍ച്ച സംഘടിപ്പിച്ചു. ഇന്ത്യയും യു എ ഇ യും തമ്മില്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്വ കരാര്‍ നടപ്പിലാക്കുമ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സംഘടനക്ക് ശ്രദ്ധേയമായ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. സര്‍ക്കാരിനെയും , സംരംഭകരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി സംഘടന പ്രവര്‍ത്തിക്കണം. ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിലും , വ്യാപിപ്പിക്കുന്നതിലും ഇന്ത്യ ബഹുദൂരം മുന്‍പോട്ടു പോയതായി അംബാസിഡര്‍ ചൂണ്ടിക്കാട്ടി. ചാപ്റ്റര്‍ ചെയര്‍മാന്‍ ജോണ്‍ ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്ത്യ പ്രസിഡന്റ് ദേബാശിഷ് മിത്ര മുഖ്യ പ്രഭാഷണം നടത്തി . ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി രോഹിത് ഡേയ്മ , വൈസ് ചെയര്‍മാന്‍ എന്‍ വി കൃഷ്ണന്‍ എന്നിവര്‍…

മാസപ്പിറവി കണ്ടില്ല; ഒമാനില്‍ റംസാന്‍ വ്രതാരംഭം ഞായറാഴ്ച

മസ്‌കറ്റ്: വെള്ളിയാഴ്ച രാജ്യത്ത് മാസപ്പിറവി കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്നു റംസാന്‍ വ്രതാരംഭം ഞായറാഴ്ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതാരംഭം ശനിയാഴ്ച ആരംഭിച്ചു.  

ജി. സുധാകരനും പാര്‍ട്ടിയും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് കോടിയേരി

കണ്ണൂര്‍: ജി. സുധാകരനും പാര്‍ട്ടിയും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുധാകരന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പകരം പ്രതിനിധിയെ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ അസ്വഭാവികതയൊന്നും ഇല്ലെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചത്. തനിക്ക് പകരമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. മഹേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ച് സുധാകരന്‍ ജില്ലാ സെക്രട്ടറി ആര്‍. നാസറിന് കത്തും നല്‍കിയിരുന്നു 23-മത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസാണ് കണ്ണൂരില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 800 ഓളം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. അവര്‍ക്കെല്ലാം കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രം മനസ്സിലാക്കാന്‍ ഉതകും വിധം സംവിധാനങ്ങള്‍ അക്കാദമിയില്‍ ഒരുക്കും.

ഇന്ധന വില ഞായറാഴ്ചയും വര്‍ധിക്കും; 10 ദിവസത്തിനുള്ളില്‍ പെട്രോളിന് 8.71 രൂപയും ഡീസലിന് 8.42 രൂപയും കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് ഞായറാഴ്ചയും ഇന്ധന വില വര്‍ധിക്കും. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിക്കുന്നത്. പത്ത് ദിവസത്തിനിടെ പെട്രോളിന് 8.71 രൂപയും ഡീസലിന് 8.42 രൂപയും വര്‍ധിച്ചു.    

കോതമംഗലം എസ്.എച്ച് കോണ്‍വെന്റില്‍ സന്യാസ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

കോതമംഗലം: കന്യാസ്ത്രീ മഠത്തില്‍ ഒരു സന്യാസ വിദ്യാര്‍ഥി തൂങ്ങിമരിച്ചു. കോതമംഗലം എസ്എച്ച് സമൂഹത്തിലെ അന്നു അലക്സി (21) നെയാണ് കോതമംഗലം നോവിഷ്യേറ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്‌കാരം നടത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനിയാണ് അന്നു അലക്‌സ്‌ ഏപ്രില്‍ ഒന്നിന് രാത്രി10.15 വരെ മഠത്തിലെ പൊതു പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. രാത്രി 11ന് നിശ്ചയിച്ചിരുന്ന പ്രത്യേക പ്രാര്‍ഥനയ്ക്ക് ചാപ്പലില്‍ അന്നുവിനെ കാണാതെ വന്നതോടെയാണ് മുറിയില്‍ അന്വേഷിച്ചത്. അകത്തുനിന്നു കുറ്റിയിട്ടിരിക്കുന്നതായി കാണപ്പെട്ട താഴത്തെ നിലയിലുള്ള ഒരു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊച്ചിയില്‍ പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളോട് ബൈക്കിലെത്തി ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കൊച്ചി: പനമ്പിള്ളി നഗര്‍ ഭാഗത്തു രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്തിരുന്ന യുവാവ് പിടിയില്‍. കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി.കുര്യനെയാണ് (31) സിറ്റി പൊലീസ് കമ്മിഷ്ണറുടെ പ്രത്യേക അന്വേഷണ സംഘമായ ഷാഡോ പൊലീസ് അറസ്റ്റു ചെയ്തത്. മൂവാറ്റുപുഴയില്‍ വാഹന ഷോറൂമില്‍ സിവില്‍ എന്‍ജിനീയറായി ജോലി നോക്കുകയാണ് ഇയാള്‍. പുലര്‍ച്ചെ മൂന്നിന് മൂവാറ്റുപുഴയില്‍ നിന്ന് ഇയാള്‍ കൊച്ചിയിലേക്ക് സ്‌കൂട്ടറില്‍ എത്തിയാണ് സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്. സ്്രതീകള്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അതിക്രമം നടത്തിയശേഷം അതിവേഗം സ്‌കൂട്ടര്‍ ഓടിച്ചുപോകുകയുമായിരുന്നു ഇയാളുടെ രീതി. നമ്പര്‍ പ്ലേറ്റ് നീക്കിയ സ്‌കൂട്ടറിലാണ് ഇയാള്‍ കറങിയിരുന്നത്. ഇടപ്പള്ളിയിലും പനമ്പള്ളി നഗറിലുമായി അഞ്ച് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പനമ്പിള്ളി നഗര്‍ ഭാഗത്തുനിന്നും 75 സിസിടിവി കാമറകളിലെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. നഗരത്തിന്റെ…

സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂടി; ലിറ്ററിന് 22 രൂപയുടെ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയ്ക്കും വില കൂടി. ലിറ്ററിന് 22 രൂപ കൂടിയാണ് വര്‍ധിക്കുന്നത്. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണെണ്ണക്ക് ഈ മാസം മുതല്‍ 81 രൂപയാകും റേഷന്‍ കടയിലെ വില. ഈ മാസം മുതല്‍ മണ്ണെണ്ണ ലിറ്ററിന് 80 രൂപ ആയിരിക്കുമെന്ന് മൊത്ത വിതരണക്കാര്‍ക്ക് വിവരം ലഭിച്ചു. അതേസമയം ഇത്രയും ഉയര്‍ന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാര്‍.