ലിജുവിനുവേണ്ടി കത്തെഴുതിയിട്ടില്ല; ജെബി മേത്തര്‍ അര്‍ഹതപ്പെട്ടയാള്‍, തിരഞ്ഞെടുപ്പ് കെ.പി.സി.സി പട്ടികയില്‍ നിന്ന്: കെ. സുധാകരന്‍

കണ്ണുര്‍: കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയായി ജെബി മേത്തറിന്റെ പേര് അപ്രതീക്ഷിതമായി വന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. താന്‍ ഒപ്പിട്ട് കൊടുത്ത നാല് പേരുടെ ലിസ്റ്റില്‍ ജെബിയുടെ പേരുണ്ടായിരുന്നു. അതില്‍ ഒരാളെ തിരഞ്ഞെടുക്കാനുളള അധികാരം ഹൈക്കമാന്‍ഡിനുണ്ട്. ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്ത് എഴുതാന്‍ താന്‍ മണ്ടനല്ലെന്നും സുധാകരന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണുമാണ് ജെബി. വനിതാ യുവ ന്യൂനപക്ഷ മുഖം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിയായി ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം, തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല തുടങ്ങിയ ഘടകങ്ങളും കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍ അച്ചുതണ്ടിന്റെ പിന്തുണയുമാണ് ജെബി മേത്തറിന് രാജ്യസഭയിലേക്കുളള വാതില്‍ തുറന്നത്. മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയിലേക്ക് മൂന്നുതവണ പരാജയപ്പെട്ടത് ലിജുവിനും 2011 ലെ തോല്‍വി ജെയ്സണും തിരിച്ചടിയായി.  

ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ കൊമ്പ് തട്ടി വീണ പാപ്പാന്‍ മരിച്ചു

ഷൊര്‍ണൂര്‍: ആനയുടെ കൊമ്പ് തട്ടി ലോറിയില്‍നിന്ന് റോഡില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം പാപ്പാന്‍ മരിച്ചു. കുഴല്‍മന്ദം ചെറുകുന്ന് കുഞ്ഞിരംവീട്ടില്‍ മണികണ്ഠനാണ് (42) മരിച്ചത്. മംഗലാംകുന്ന് ഗണേശന്‍ എന്ന ആനയെ ലോറിയില്‍ കൊണ്ടുപോകുമ്പോള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ കുളപ്പുള്ളിയിലായിരുന്നു അപകടം. പുലര്‍ച്ചെ ചായ കുടിക്കാനായി ലോറി നിര്‍ത്തിയ സമയത്ത് പട്ടനല്‍കാനായി കയറിയ മണികണ്ഠന്‍ ആനയുടെ കൊമ്പ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഹൈവേ പോലീസടക്കമുള്ളവരാണ് പരിക്കേറ്റ മണികണ്ഠനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. കാവശ്ശേരി പൂരത്തിന് എഴുന്നള്ളിക്കാനായി ആനയെ കൊണ്ടുപോകുകയായിരുന്നു മണികണ്ഠനെന്ന് ബന്ധുക്കള്‍ പറഞ്ഞു

കെ.സി.വേണുഗോപാലിനെ നോട്ടീസ്; കോഴിക്കോട് രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ.സി.വേണുഗോപാലിനെതിരേ പരസ്യ വിമര്‍ശനം ഉന്നയിച്ച പ്രദേശിക നേതാക്കള്‍ക്കെതിരേ നടപടിയുമായി കോഴിക്കോട് ഡിസിസി. വിമര്‍ശനം നടത്തിയ രണ്ടു പ്രാദേശിക നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ അറിയിച്ചു. സലീം കുന്ദമംഗലം, അബ്ദുള്‍ റസാഖ് എന്നിവര്‍ക്കെതിരേയാണ് ജില്ലാ നേതൃത്വം നടപടിയെടുത്തത്. കോഴിക്കോട് വെള്ളലി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളാണ് ഇരുവരും.

ലോ കോളജിലെ അക്രമം: തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ലോ കോളജിലെ എസ്എഫ്‌ഐ അതിക്രമത്തില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തില്‍ എത്തിയ പ്രതിഷേധക്കാരെ ആല്‍ത്തറ ജംഗ്ഷനില്‍ ബാരിക്കേഡ് നിരത്തി പോലീസ് തടഞ്ഞു.   തുടര്‍ന്ന് പ്രതിഷേധക്കാര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രതിഷേധക്കാരില്‍ ചിലരെ പോലീസ് ബലമായി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിനിടയാക്കിയത്. ലോ കോളജില്‍ കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ച എസ്എഫ്‌ഐക്കാരെ പോലീസ് സഹായിക്കുകയാണെന്നും അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരോപിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം.

പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ. റെയില്‍ അടക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങില്ല. എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ.റെയില്‍ കല്ലിടലിനെതിരെ കഴിഞ്ഞ ദിവസം കണ്ട പ്രതിഷേധങ്ങള്‍ വികസനത്തിന് എതിരാണ്. നാടിന്റെ പുരോഗതിക്ക് കോണ്‍ഗ്രസ് തടസ്സം നില്‍ക്കുന്നു. ബി.ജെ.പിയും സമാന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വീണ്ടും രംഗത്തെത്തി. പദ്ധതിയുടെ അതിരടയാളക്കല്ലുകള്‍ ഇനിയും പിഴുതെറിയും. സ്ത്രീകളും കുട്ടികളുമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. അവരുടെ പോരാട്ടം അത്ഭുതപ്പെടുത്തുന്നുവെന്നും സതീശന്‍ പറഞ്ഞു.

നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധുമാഷ് അന്തരിച്ചു

കോഴിക്കോട്: പ്രമുഖ നാടക, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധുമാഷ് (73) അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. നൂറു കണക്കിന് വേദികളില്‍ അവതരിപ്പിക്കപ്പെട്ട ‘അമ്മ’ നാടകത്തിന്റെ രചയിതാവും സംവിധായകനുമാണ്. അമ്മ, ഇന്ത്യ 1947, പടയണി, കലിഗുല തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന നാടകങ്ങള്‍. ഷട്ടര്‍, ലീല തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തുഞ്ചന്‍ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്.

ഭാവനയെ ക്ഷണിച്ചത് താന്‍തന്നെ; ദിലീപിനെ ജയിലില്‍ പോയി കണ്ടത് യാദൃശ്ചികം: സംവിധായകന്‍ രഞ്ജിത്

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂര്‍ത്തം ഉണ്ടാക്കാന്‍ വേണ്ടിയല്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. താനാണ് വ്യക്തിപരമായി ഭാവനയെ ക്ഷണിച്ചത്. അക്കാദമിയിലെ എല്ലാവരുമായി ആലോചിച്ചാണ് ക്ഷണിച്ചത്. സ്വകാര്യത മാനിച്ചാണ് വിവരം രഹസ്യമാക്കി വെച്ചത്. മാധ്യമങ്ങള്‍ നെഗറ്റിവിറ്റിയെ ഹൈലൈറ്റ് ചെയ്ത് നിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. ദിലീപുമായി അടുത്ത ബന്ധമില്ല. ഒരു യാത്രയ്ക്കിടെ യാദൃച്ഛികമായിട്ടാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടതെന്നും രഞ്ജിത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ജയിലില്‍ കാണാന്‍ വേണ്ടി താന്‍ സ്വന്തം നിലയ്ക്ക് പോയതല്ല. സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് പോയത്. കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തു നില്‍ക്കുന്നത് കണ്ട് ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ ആണ് അകത്തു കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്.-…

ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തുമെന്ന് ഭയന്ന് പുടിൻ 1000 പേഴ്‌സണൽ സ്റ്റാഫിനെ നീക്കം ചെയ്തു

മോസ്കോ: ഉക്രെയ്‌നുമായുള്ള യുദ്ധത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തന്റെ പേഴ്‌സണൽ സ്റ്റാഫിലെ 1000 പേരെ പുറത്താക്കി. ഇവരുടെ സ്ഥാനത്ത് പുതിയ ആളുകളെ നിയമിക്കുകയും ചെയ്തു. പുടിനെ വിഷം കൊടുത്ത് കൊല്ലുമെന്ന് സംശയിക്കുന്നതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമീപകാല ഇന്റലിജൻസ് റിപ്പോര്‍ട്ടുകളാണ് പുടിനെ ഭയപ്പെടുത്തുന്നത്. ഉക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിൽ തനിക്കെതിരെ പ്രത്യേക ഓപ്പറേഷൻ നടത്തുമെന്ന് റഷ്യൻ ടിവിയിൽ സംസാരിക്കവെ വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു. ദേശവിരുദ്ധരായ ചിലർ കൊലപാതകം ആസൂത്രണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പുടിന്‍ പറഞ്ഞു. ഭക്ഷണത്തിൽ വിഷം കലർത്തിയതായി സംശയിക്കുന്നുണ്ടെന്ന് പുടിന്‍ തന്നോട് പറഞ്ഞിരുന്നതായി ഒരു മാധ്യമത്തിന്റെ എഡിറ്റര്‍ പറയുന്നു. റഷ്യയിലെ ഏറ്റവും സാധാരണമായ കൊലപാതക രീതി വിഷം ഉപയോഗിച്ച് കൊല്ലുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുടിൻ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് പരിശോധിക്കുന്നു. എന്നാല്‍, പുടിൻ തന്റെ പേഴ്സണൽ സ്റ്റാഫിലെ 1000 പേരെ പൂർണ്ണമായും മാറ്റി.…

രാശിഫലം – മാർച്ച് 20

വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്. 2022 മാർച്ച് 20 ഞായറാഴ്ചയാണ്. ഞായറാഴ്ച സൂര്യഭഗവാനെ ആരാധിക്കുന്നതിനുള്ള സമർപ്പണമാണ്. ഈ ദിവസം സൂര്യദേവന് ജലം അർപ്പിക്കുന്നത് വളരെ ഫലപ്രദമാണ്. സൂര്യനെ ആരാധിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. കാരണം, ആത്മാവിന്റെ കാരണവും സൂര്യനാണ്. മേടം – മനസ്സിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. കുടുംബത്തിന് പിന്തുണ ലഭിക്കും. സുഹൃത്തിന്റെ സഹായത്താൽ വരുമാനം വർദ്ധിക്കും. കുടുംബത്തിൽ പിരിമുറുക്കം ഉണ്ടാകാം. ക്ഷമ കുറവായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. സ്ഥലം മാറ്റവും ഉണ്ടായേക്കാം. ഇടവം – മനസ്സ് സന്തോഷിക്കും. കുടുംബജീവിതം സന്തോഷകരമാകും. കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. ബിസിനസ്സ് സ്ഥിതി മെച്ചപ്പെടും. സംഭാഷണത്തിൽ ക്ഷമയോടെയിരിക്കുക. ദാമ്പത്യ സന്തോഷം വർദ്ധിക്കും. ജോലിയിൽ പുരോഗതിക്ക് സാധ്യതയുണ്ട്. സംസാരത്തിൽ…

ടെക്സാസിലെ കാട്ടുതീ 45,000 ഏക്കറിലധികം കത്തി നശിച്ചു; 50ഓളം വീടുകൾ പൂര്‍ണ്ണമായോ ഭാഗികമായോ കത്തി നശിച്ചു

ഹ്യൂസ്റ്റണ്‍: സെന്‍‌ട്രല്‍ ടെക്സസില്‍ മാരകമായി പടര്‍ന്ന കാട്ടുതീയില്‍ 45,000 ഏക്കറിലധികം (17,700 ഹെക്ടർ) വനം കത്തി നശിക്കുകയും, ഒരാളെങ്കിലും കൊല്ലപ്പെടുകയും 50ഓളം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ കത്തി നശിക്കുകയും, 500-ഓളം പേരെ ഒഴിപ്പിക്കുകയും ചെയ്തു. ഈസ്റ്റ്‌ലാൻഡ് കോംപ്ലക്‌സ് ഫയർ എന്ന് വിളിക്കപ്പെടുന്ന ഡാളസ്-ഫോർട്ട് വർത്ത് ഏരിയയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കാട്ടുതീ വ്യാഴാഴ്ച വൈകുന്നേരമാണ് ആരംഭിച്ചത്. ഈസ്റ്റ്‌ലാൻഡ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഡപ്യൂട്ടി ബാർബറ ഫെൻലി ആളുകളെ രക്ഷപ്പെടാൻ സഹായിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്ന് അധികൃതർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 15 ശതമാനം തീ നിയന്ത്രണവിധേയമായതായി ടെക്സസ് എ ആൻഡ് എം ഫോറസ്റ്റ് സർവീസ് ട്വിറ്ററിൽ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ വീടുകളും കെട്ടിടങ്ങളും സംരക്ഷിക്കാന്‍ അഗ്നി നിയന്ത്രണ സം‌വിധാനങ്ങള്‍ ഉപയോഗിച്ചതു കൂടാതെ, വിമാനങ്ങൾ വെള്ളവും അഗ്നിശമന രാസവസ്തുക്കളും പ്രയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തീപിടുത്തം ബാധിച്ച…