ഒക്ലഹോമ വിമാനാപകടം; പൈലറ്റ് ഉള്‍പ്പടെ മൂന്നു മരണം

പോണ്ട്ക്രീക്ക് (ഒക്ലഹോമ): നോര്‍ത്ത് വെസ്റ്റേണ്‍ ഒക്ലഹോമയിലുണ്ടായ വിമാനാപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പൈലറ്റ് വില്യം ബില്‍ (58), ഭാര്യ ക്രിസ്റ്റി ബില്‍ (58), മകള്‍ റീഗന്‍ (21) എന്നിവരാണ് മരിച്ചതെന്ന് ഒക്ലഹോമ ഹൈവേ പെട്രോള്‍ സംഘം അറിയിച്ചു. ഇവര്‍ നെബ്രാസ്‌ക സ്വദേശികളാണ്. മാര്‍ച്ച് 17 നു വൈകുന്നേരം നാലോടെ ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം ഒക്ലഹോമ സിറ്റിയില്‍നിന്നും 129 കിലോമീറ്റര്‍ അകലെ പോണ്ട് ക്രിക്കില്‍ നിയന്ത്രണം വിട്ട് അതിവേഗം നിലത്തുപതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങളാണ് വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മില്‍ഫോര്‍ഡിലെ ലോന്പര്‍ ഫ്യൂണറല്‍ ആന്‍ഡ് ക്രിമേഷന്‍ സര്‍വീസ് ഉടമയാണ് വില്യം. ടെക്‌സസില്‍ താമസിക്കുന്ന മകളെ സന്ദര്‍ശിച്ച ശേഷം മടങ്ങുന്‌പോഴാണ് കുടുംബം അപകടത്തില്‍പെട്ടത്. അപടത്തെകുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ദേശിയ സുരക്ഷാ ബോര്‍ഡും സംയുക്തമായി അന്വേഷണം ആരംഭിച്ചു. എയര്‍ക്രാഫ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ലെന്നും…

നോർവേയിൽ സൈനിക വിമാനം തകർന്ന് നാല് യുഎസ് സൈനികർ കൊല്ലപ്പെട്ടു

നേറ്റോ അഭ്യാസത്തിൽ പങ്കെടുക്കുന്ന യുഎസ് സൈനിക വിമാനം നോർവേയിൽ തകർന്നു വീണ് നാല് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതായി സ്കാൻഡിനേവിയൻ സൈന്യം ശനിയാഴ്ച പുറത്തുവിട്ട വാര്‍ത്താബുള്ളറ്റിനില്‍ അറിയിച്ചു. നേറ്റോയിൽ നിന്നും പങ്കാളി രാജ്യങ്ങളിൽ നിന്നുമുള്ള 30,000 സൈനികർ ഉൾപ്പെടുന്ന കോൾഡ് റെസ്‌പോൺസ് സൈനികാഭ്യാസത്തിൽ പങ്കെടുക്കുകയായിരുന്നു നാലു പേരും. ഇരുന്നൂറോളം വിമാനങ്ങളും അന്‍പതോളം കപ്പലുകളും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ ഒന്നു വരെ ഈ അഭ്യാസം തുടരും. യുഎസ് മറൈൻ കോർപ്സിന്റെ V-22B ഓസ്പ്രേ വിമാനം വടക്കൻ നോർവേയിലെ ബോഡോയ്ക്ക് തെക്ക് വെള്ളിയാഴ്ച വൈകുന്നേരം കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു. ശനിയാഴ്ച 01:30 (0030 GMT) ന്, “പോലീസ് സംഭവസ്ഥലത്തെത്തി. നോർഡ്‌ലാൻഡ് കൗണ്ടിയിലെ പോലീസ് നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. പോലീസിന് അറിയാവുന്നിടത്തോളം, നാല് പേർ അമേരിക്കൻ പൗരന്മാരാണ്,” നോർവീജിയൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അഭ്യാസത്തിനിടെ MV-22B Osprey ഉൾപ്പെട്ട ഒരു…

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിംഗ്; പരാതിയുമായി ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും റാഗിംഗ്. ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റാംഗിംഗ് നടന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ചയും മെഡിക്കല്‍ കോളജില്‍ നിന്ന് റാഗിംഗ് പരാതി ഉയര്‍ന്നിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാംഗിംഗ് മൂലം ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചിരുന്നു. ഫെബ്രുവരി നാലിനും 11നുമിടയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യിച്ചു പീഡിപ്പിച്ചുവെന്ന് കൊല്ലം സ്വദേശി ജിതിന്‍ ജോയി ആണ് പരാതിപ്പെട്ടിരുന്നത്. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്തിരുന്നു. ജിതിന്‍ ജോയി നിലവില്‍ മറ്റൊരു മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന് പഠനം തുടരുകയാണ്.

കെ.റെയിലിനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്തുകൂടി ട്രെയിന്‍ ഓടിക്കും: പ്രകോപനവുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. കെ റെയിലിനെ എതിര്‍ത്താല്‍, സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച്, പദ്ധതി നടപ്പിലാക്കുമെന്ന് വര്‍ഗീസ് പറഞ്ഞു. നെടുങ്കണ്ടത്ത് നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ല് പിഴുതെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെ, ഇന്ത്യയിലെ ജനങ്ങള്‍ പിഴുതെടുക്കുകയാണ്. കേരളത്തിന്റെ വികസനം തടയാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നും വര്‍ഗീസ് ആരോപിച്ചു. നേരത്തെ, സുധാകരന്റെ ജീവന്‍ സി.പി.എമ്മിന്റെ ദാനമാണെന്നു സി.വി വര്‍ഗീസ് പറഞ്ഞത് വിവാദമായിരുന്നു.

വെന്തു തീരുന്ന ജൈവ സമ്പത്ത് (ലേഖനം): ഹണി സുധീര്‍

ചുട്ടുപൊള്ളുന്ന വെയിലിൽ കാട്ടിൽ പക്ഷികളുടെ ഒരു യോഗം കൂടികൊണ്ടിരിക്കുകയായിരുന്നു. വിഷയം ആഗോള താപനമായിരുന്നു. കൂട്ടത്തിൽ തലവൻ വേഴാമ്പലിനു ഒരു നിവേദനം കൊടുത്തിട്ടു കാലം മ്മിണി ആയി. ഒരു മഴ പോലും ഇല്ല. ആശാൻ ഒറ്റക്കാലിൽ നിന്ന്‌ തപസ്സിരുന്നാൽ മഴ പെയ്യുമത്രേ! എന്നാണ് കാടിന്റെ വിശ്വാസം. മയിലുകൾ കൂട്ടമായി നാട്ടിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്നെന്നുള്ള നാട്ടുവർത്തമാനം ഉണ്ട്. എന്ത് ചെയ്യാം മഴ ഇന്ന് പെയ്യും നാളെ പെയ്യും എന്നും പറഞ്ഞിരിക്യല്ലാതെ നിവൃത്തി ഇല്ല. ഒരു പുതുമഴയെങ്കിലും കിട്ടിട്ട് വേണം ഒന്ന് പറന്നുയരാൻ. മണ്ണിനടിയിൽ നിന്നും ഇയ്യാംപാറ്റകളുടെ നെടുവീർപ്പുകൾ അരണകൾക്കു കേൾക്കാമായിരുന്നു. പച്ചില കൊത്തിക്കും പച്ചതുള്ളനും മാത്രേ ലേശം പച്ചയുള്ളു ബാക്കി എല്ലാം സർവത്ര ഉണങ്ങിവരണ്ടു.പുല്ലുകൾക്ക് സ്വർണ്ണനിറമാണ്. ഉണങ്ങി വരണ്ടാലും തലയെടുപ്പോടെ നില്കുന്നുണ്ട്. കാട്ടുപുല്ലുകൾ.ഓന്ത്കൾ നിറം മാറി മരമേത് ഓന്ത്‌ ഏതെന്നു മനസിലാക്കാൻ പറ്റാതായി. ചെറുകിളികൾ എല്ലാരും പറക്കാൻ പറ്റാത്ത…

‘ഹിന്ദി അറിയുന്നവര്‍ നേതൃത്വത്തിലേക്ക് വരണം’: കെ.സി ഉന്നമിട്ട് കെ. മുരളീധരന്‍

തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ലക്ഷ്യമിട്ട് കെ. മുരളീധരന്‍ എംപി. ഹിന്ദി ഭാഷ അറിയുന്നവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരേണ്ടതെന്നാണ് മുരളീധരന്റെ പരാമര്‍ശം. തനിക്ക് ഹിന്ദി വഴങ്ങാത്തതിനാലാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധിക്കാത്തത്. ചെന്നിത്തലക്ക് ഹിന്ദി നന്നായി വഴങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു. ജെബി മേത്തറിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്‍ഡ് എടുത്ത ഉചിതമായ തീരുമാനമെന്നും മുരളീധരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജി-23 നേതാക്കളും കെ.സി വേണുഗോപാലിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഹിന്ദി അറിയാവുന്നവരോ ഉത്തരേന്ത്യയില്‍ നിന്നുള്ളവരോ നേതൃത്വത്തില്‍ വരണമെന്ന് ഭൂപീന്ദര്‍ ഹൂഡ അടക്കം പറഞ്ഞിരുന്നു.

കർണാടകയിൽ പുതിയ ഹിജാബ് വിവാദം; അനുമതി നൽകിയില്ലെങ്കിൽ 231 വിദ്യാർത്ഥികൾ പരീക്ഷ എഴുതുകയില്ലെന്ന്

ബംഗളൂരു: കർണാടക ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാനത്ത് വീണ്ടും സജീവമായിരിക്കുകയാണ്. ഇവിടെ ഉപ്പിനങ്ങാടിയിൽ 231 മുസ്ലീം വിദ്യാർത്ഥികൾ സർക്കാർ പിയു കോളേജ് പരീക്ഷ എഴുതാൻ വിസമ്മതിച്ചു. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് വെള്ളിയാഴ്ച കോളേജ് വിദ്യാർത്ഥിനികളോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രകടനം നടത്തിയത്. ഹൈക്കോടതിയുടെ ഉത്തരവാണ് കോളേജിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കോടതിയുടെ ഉത്തരവ് ലംഘിക്കുന്ന ആർക്കും പരീക്ഷ എഴുതാനാകില്ലെന്ന് പിയു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ചൊവ്വാഴ്ച ഹൈക്കോടതി ശരിവച്ചിരുന്നു. ഹിജാബ് നിരോധനത്തിനെതിരെ നിലകൊണ്ട ആറ് വിദ്യാർത്ഥിനികളുടെ ഹർജി കോടതി തള്ളിയിരുന്നു. മംഗലാപുരത്ത് നിന്ന് 50 കിലോമീറ്റർ അകലെ ഉപ്പിനങ്ങാടിയിലാണ് കന്നഡ പരീക്ഷ നടന്നത്. ഇവിടെ ചില മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിച്ച് വന്നതിനാൽ പരീക്ഷ…

‘കശ്മീർ ഫയലുകൾ’ എന്ന സിനിമ നുണകളുടെ ഭാണ്ഡക്കെട്ടാണെന്ന് ഒമർ അബ്ദുള്ള

ന്യൂഡല്‍ഹി: ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമ നുണകളുടെ ഭാണ്ഡക്കെട്ടാണെന്ന് ഒമര്‍ അബ്ദുള്ള വിശേഷിപ്പിച്ചു. വിവേക് ​​അഗ്നിഹോത്രിയുടെ ഈ സിനിമയിൽ ഒരുപാട് നുണകൾ കൂട്ടിക്കെട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു കൊമേഴ്‌സ്യൽ സിനിമയാണെങ്കിൽ കാര്യമില്ലെന്നും എന്നാൽ, യാഥാർത്ഥ്യമാണ് സിനിമയില്‍ കാണിക്കുന്നതെന്നാണ് അതിന്റെ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. താഴ്‌വരയിലെ കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിച്ചില്ലെന്ന ആരോപണത്തിൽ, അക്കാലത്ത് കേന്ദ്രത്തിൽ ബിജെപി പിന്തുണയുള്ള വിപി സിംഗ് സർക്കാരായിരുന്നു ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകൾക്ക് കാശ്മീർ വിട്ടുപോകേണ്ടി വന്നപ്പോൾ അന്നവിടെ ഗവർണർ ഭരണം ഏർപ്പെടുത്തി. കശ്മീരി പണ്ഡിറ്റുകൾ തീവ്രവാദത്തിന്റെ ഇരകളായി മാറിയെന്നും, ഇത് എല്ലാവർക്കും സങ്കടകരമാണെന്നും, എന്നാൽ മുസ്ലീങ്ങളെയും സിഖുകാരെയും തോക്കിന് മുനയിൽ നിർത്തിയിരിക്കുകയാണെന്നും ഒമർ പറഞ്ഞു. അവരുടെ ത്യാഗം മറക്കാൻ പാടില്ല. അവർ ഇനിയും തിരിച്ചുവരാനുണ്ട്. അവർക്ക് തിരിച്ചുവരാൻ സാധിക്കുന്ന തരത്തിൽ അത്തരത്തിലുള്ള ഒരു അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെടണമെന്നും, എന്നാൽ…

തൃശൂരില്‍ വനിത വസ്ത്രവ്യാപാരശാല ഉടമയെ വെട്ടിക്കൊന്ന പ്രതി തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരശാല ഉടമയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി റിയാസ് ആണ് മരിച്ചത്. ഏറിയാട്ടെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു വസ്ത്രവ്യാപാരിയായ കടയുടമ റിന്‍സിയെ മുന്‍ ജീവനക്കാരനായ റിയാസ് വെട്ടിയത്. എറിയാട് കെവിഎച്ച്എസ് സ്‌കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്രവ്യാപാര സ്ഥാപനം അടച്ച് മക്കളുമൊത്ത് വീട്ടിലേക്കു മടങ്ങവെയായിരുന്നു ആക്രമണം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ റിന്‍സി മരിക്കുകയായിരുന്നു. റിന്‍സിയുടെ കടയിലെ മുന്‍ ജീവനക്കാരനാണ് റിയാസ്. എറിയാട് ബ്ലോക്കിനു സമീപം ബൈക്കിലെത്തിയ പ്രതി റിന്‍സി വന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ മദ്രസ അധ്യാപകരെ കണ്ട് പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കായുള്ള പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയില്‍ പ്രതിയെ കണ്ടെത്തിയത്.

ചൈനയ്ക്കും യൂറോപ്പിനും ശേഷം കൊറോണ വൈറസിന്റെ നാലാം തരംഗം ഇന്ത്യയിലും വരുമെന്ന് ഉറപ്പ്: വിദഗ്ധര്‍

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ ഉപ-വകഭേദമായ BA2 കാരണം, ദക്ഷിണ കൊറിയയിലും ബ്രിട്ടനിലും യൂറോപ്പിലെ പല രാജ്യങ്ങളിലും കൊറോണ വൈറസ് അണുബാധയുടെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതേസമയം, ഇന്ത്യയിലെ സ്ഥിതിഗതികൾ പരിശോധിച്ചാൽ, വിദഗ്ധർ ഇവിടെ നാലാമത്തെ തരംഗത്തെക്കുറിച്ച് കൂടുതൽ ആശങ്കാകുലരല്ല. അതിനായി, വാക്സിനേഷനും പ്രതിരോധശേഷിയും ഉൾപ്പെടെ നിരവധി കാരണങ്ങൾ കണക്കാക്കുന്നു. നിലവിൽ, രാജ്യത്ത് ദിവസേനയുള്ള അണുബാധ കേസുകളുടെ എണ്ണം കുറച്ച് ദിവസങ്ങളായി മൂവായിരത്തിൽ താഴെയാണ്. മഹാരാഷ്ട്ര സർക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാവും ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറലുമായ ഡോ. സുഭാഷ് സലുങ്കെ പറയുന്നു, “നമുക്ക് ജാഗ്രത നഷ്ടപ്പെടുത്താൻ കഴിയില്ല. കാരണം, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ സംഭവിക്കുന്നത് പോലെ നാലാമത്തേതും ഉണ്ട്. ഇന്ത്യയിൽ നാലാമത്തെ തരംഗമ വരുമെന്ന് ഉറപ്പാണെന്നും, അത് എപ്പോൾ വരും, അത് എത്രത്തോളം അപകടകരമാണെന്നും പഠനം നടത്തുകയാണ്,” അദ്ദേഹം പറഞ്ഞു. 2021 ഡിസംബറിനും ഫെബ്രുവരിക്കും ഇടയിലുള്ള മൂന്നാം തരംഗത്തിനിടയിൽ പ്രതിരോധശേഷി വർധിച്ചതിനാലും…