ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്. ഷാന്‍ വധക്കേസില്‍ പോലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരും ഉള്‍പ്പെടെ 11 പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിസംബര്‍ 18 ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനു വെട്ടേറ്റത്. വീട്ടിലേക്കു സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിന്നാലെ കാറിലിലെത്തിയവര്‍ ഷാനി ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Year: 2022
സ്‌കൂളില്‍ തൊഴിലുറപ്പ് യോഗം; കുട്ടികള്‍ കഞ്ഞിപ്പുരയില്‍; ചൂടില്‍ വെന്തുരുകി കരഞ്ഞ് നിലവിളിച്ച് കുട്ടികള്‍
തിരുവനന്തപുരം: അക്ഷരം നുകരാനെത്തിയ കുരുന്നുകളെ കഞ്ഞിപ്പുരയിലേക്ക് മാറ്റി ക്ലാസ് മുറിയില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് യോഗം. മാരായമുട്ടം തത്തിയൂര്‍ ഗവ.സ്‌കൂളിലെ രണ്ട് ക്ലാസ് മുറികളില്‍ നിന്നാണ് കുട്ടികളെ ഒഴിപ്പിച്ച് യോഗം നടത്തിയത്. കഞ്ഞിപ്പുരയില്‍ തിങ്ങിനിറഞ്ഞിരുന്ന കുട്ടികള്‍ കടുത്ത ചൂടില്‍ വെന്തുരുകി. ചൂട് സഹക്കാന്‍ കഴിയാതെ കുട്ടികള്‍ കരഞ്ഞതോടെ നാട്ടുകാര്‍ ഇടപെടുകയും അധ്യാപകര്‍ കുട്ടികളെ പുറത്തേക്ക് മാറ്റുകയും ചെയ്തു. നാട്ടുകാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസില്‍ വിവരം അറിയിച്ചതോടെ എഇഒ സ്‌കൂളിലെത്തി യോഗം തടഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാമത്തെ യോഗമാണ് സ്‌കൂളില്‍ നടന്നത്. പെരുങ്കടവിള പഞ്ചായത്തിലെ മൂന്നോളം വാര്‍ഡുകളുടെ യോഗമായിരുന്നു ഇന്ന്. യോഗം നടക്കുമ്പോഴെല്ലാം കുട്ടികളെ ക്ലാസില്‍നിന്ന് ഒഴിപ്പിക്കുന്നത് പതിവാണ്. ഇന്ന് കുട്ടികളെ തൊട്ടടുത്ത പാചകപ്പുരയിലേക്കാണ് മാറ്റിയത്. തുടര്‍ന്ന്, ചൂട് കുടുതലായപ്പോള്‍ അധ്യാപകര്‍ കുട്ടികളെ അവിടെ നിന്നു മാറ്റി. നാട്ടുകാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലേക്കു പരാതി വിളിച്ചറിയിച്ചതോടെ എഇഒ എത്തി…
ലോ കോളജ് സംഘടനം; കെ.എസ്.യുവിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തുനീക്കി
തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ് യു വനിതാ പ്രവര്‍ത്തകയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. നിയമസഭയിലേക്ക് പ്രവേശിക്കുന്ന റോഡില്‍ തന്നെ പോലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗം നടത്തി. ഇതിനിടെ കല്ലേറുമുണ്ടായി. തുടര്‍ന്ന് പാളയത്ത് കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധം നടത്തി. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപം സ്ഥാപിച്ചിരുന്ന ഇടത് സംഘടനകളുടെ ഫ്ളക്സുകളും കൊടികളും തകര്‍ത്തു. പോലീസുമായി നേരിട്ട് ഏറ്റുമുട്ടലുമുണ്ടായി. കെ.എം.അഭിജിത്, ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളര്‍ സംഭവസ്ഥലത്തെത്തിയിരുന്നു.
തെളിവ് നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസിലെന്ന് ക്രൈംബ്രാഞ്ച്; നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ നടന്‍ ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസില്‍വച്ചെന്ന് കണ്ടെത്തല്‍. തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ച് ഫോണ്‍ രേഖകള്‍ മായിച്ചത് കണ്ടെത്തിയത്. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ചും കൊച്ചിയിലെ ഹോട്ടലില്‍വച്ചുമാണ് രേഖകള്‍ നശിപ്പിച്ചത്. ഇവിടങ്ങളിലെ വൈ ഫൈയാണ് ഇതിനായി ഉപയോഗിച്ചത്. സ്വകാര്യ ഫോറന്‍സിക് വിദഗ്ധനായ സായിശങ്കറെ വിളിച്ചുവരുത്തിയാണ് ഫോണ്‍ രേഖകള്‍ മായിച്ചത്. സായിശങ്കര്‍ പ്രതികളെ സഹായിച്ചതായി വെളിപ്പെട്ടതോടെ ഇയാളെ പ്രതിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ഇയാളെ അടുത്ത ദിവസം ചോദ്യം ചെയ്യും. ഇതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതികളുടെ ഫോണ്‍ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വാദം നടക്കുമ്പോള്‍ രേഖകള്‍ മായിക്കുന്ന തിരക്കിലായിരുന്നു അഭിഭാഷക സംഘമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് അതിജീവിത ബാര്‍ കൗണ്‍സിലില്‍ പരാതി…
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റം ജോലിയും കാര്യക്ഷമതയും നോക്കി; ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റം സര്‍വീസ് റൂളിന്റെ ഭാഗമാക്കണമെന്നുള്ള ഭരണപരിഷ്‌കാര കമ്മീഷന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഉടന്‍ തന്നെ മാറ്റങ്ങള്‍ പ്രാബല്യത്തിലാക്കി സര്‍ക്കുലര്‍ ഇറങ്ങും. ജോലിയും കാര്യക്ഷമതയും പരിഗണിച്ച് വേണം സ്ഥാനക്കയറ്റം നല്‍കേണ്ടതെന്നാണ് ശിപാര്‍ശ. ഫയലുകള്‍ വൈകിപ്പിച്ചാലും ജനങ്ങളോട് മോശമായി പെരുമാറിയാലും ജോലിസമയത്ത് സീറ്റിലില്ലെങ്കിലും സ്ഥാനക്കയറ്റം തടയും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് എന്ന് തരംതിരിച്ചും ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് 13, നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് ഒന്‍പത് എന്ന് സ്‌കോര്‍ നിശ്ചയിച്ചുമാണ് ഇതുവരെ സ്ഥാനക്കയറ്റം നിശ്ചയിച്ചിരുന്നത്. പുതിയ പരിഷ്‌കാര പ്രകാരം രണ്ടു കൂട്ടര്‍ക്കും 20 ആണ് സ്‌കോര്‍. ഭരണപരിഷ്‌കാര വകുപ്പിന്റെ നിര്‍ദേശം ചീഫ് സെക്രട്ടറി സര്‍ക്കാരിനു കൈമാറിയിരുന്നു. ശിപാര്‍ശ സര്‍ക്കാരും അംഗീകരിച്ച സ്ഥിതിക്ക് സര്‍ക്കുലര്‍ ഉടന്‍ ഇറങ്ങും.
കോളജ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു; രണ്ടു പേര്‍ കസ്റ്റഡിയില്‍
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കോളജ് വിദ്യാര്‍ഥിനിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ ചേലൂര്‍ സ്വദേശി ടെല്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാറളം സ്വദേശിയായ സാഹിര്‍ , ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത് ബുധനാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുട ജ്യോതീസ് കോളജിലെ വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ സംഘം ശല്യം ചെയ്യുകയായിരുന്നു. സംഭവം കണ്ട് ടെല്‍സണ്‍ ചോദ്യം ചെയ്യുകയായിരുന്നു. പ്രകോപിതനായ സാഹിര്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ടെല്‍സനെ കുത്തുകയും ഉടന്‍ തന്നെ ബൈക്ക് എടുത്ത് പോവുകയും ചെയ്തു. എന്നാല്‍ മറ്റൊരു വാഹനവുമായി അപകടം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പരിക്കേറ്റ ടെല്‍സനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മോഷ്ടാവെന്ന് ആരോപിച്ച് ഓട്ടോഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം; നാല് മണിക്കൂറിനു ശേഷം ആളുമാറിയെന്ന് പറഞ്ഞ് വിട്ടയച്ചു
തിരുവനന്തപുരം: മോഷണക്കേസിലെ പ്രതിയെന്നാരോപിച്ച് ആളുമാറി ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിന് പോലീസ് മര്‍ദ്ദനം. നട്ടെല്ലിന് ക്ഷതമേറ്റ യുവാവ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സ തേടി. യുവാവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.മണക്കാട് സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കുമാര്‍ (40) എന്ന യുവാവിനെയാണ് മോഷണക്കേസിലെ പ്രതിയെന്ന് സംശയിച്ച് ആളുമാറി ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം നടന്നത്. നാല് മണിക്കൂറിന് ശേഷം ആള് മാറിയെന്ന് മനസിലാക്കിയ ശേഷം യുവാവിനെ പോലീസ് വിട്ടയച്ചു. പോലീസ് ഇദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചെന്നും വീട്ടിലെത്തിയപ്പോള്‍ അവശനിലയിലായിരുന്നതിനാലാണ് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍കുമാറിന് പരാതി നല്‍കി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷണര്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചു.
സിപിഎം ടിക്കറ്റില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ റഹിം രാജ്യസഭയിലേക്ക്
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍് എ.എ റഹിം രാജ്യസഭയിലേക്ക്. റഹിമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് റഹിമിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. സിപിഐ സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് സ്ഥാനാര്‍ഥി. എഐവൈഎഫിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയാണ് സന്തോഷ് കുമാര്‍. ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ എല്‍ഡിഎഫ് മത്സരിക്കുന്ന രണ്ട് സീറ്റുകള്‍ സിപിഎമ്മും സിപിഐയും വീതിച്ചെടുക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു. കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണത്തിലാണ് ഇടതുമുന്നണിക്ക് വിജയിക്കാനാവുക. സഭയിലെ അംഗബലം അനുസരിച്ച് ഒന്ന് യുഡിഎഫിനും ലഭിക്കും.
ഇമ്മാനുവേൽ മാർത്തോമാ സേവികസംഘത്തിന്റെ നേതൃത്വത്തിൽ അഖിലലോക പ്രാർത്ഥനാദിനം ആചരിച്ചു
ഹൂസ്റ്റൺ: അഖില ലോക പ്രാർത്ഥന ദിനത്തോടനുബന്ധിച്ചു ഇമ്മാനുവേൽ മാർത്തോമാ ഇടവക സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാദിനം ആചരിച്ചു. ലോക പ്രാർത്ഥന ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും മാർച്ച് മാസം ആദ്യത്തെ വെള്ളിയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏകദേശം 170 രാജ്യങ്ങളിൽ നിന്നുള്ള, വിവിധ സംസ്ക്കാരവും പാരമ്പര്യത്തിലുമുള്ള വനിതകൾ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ഒത്തുകൂടുന്നു. ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കി അവയെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാര്ഥിക്കുന്നതിനായി പ്രത്യേകം വേര്തിരിച്ചിരിക്കുന്ന ദിനമാണ് വേൾഡ് ഡേ പ്രയർ. മാർച്ച് 12 ന് ശനിയാഴ്ച്ച രാവിലെ ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ വച്ചു നടത്തപ്പെട്ട പ്രാർത്ഥനാദിന സമ്മേളനത്തിൽ 60 പരം സ്ത്രീകൾ പങ്കെടുത്തു. പ്രത്യേക ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം ഡോ ഷെറിൻ മറിയം സോനു ഈ വർഷത്തെ പ്രധാന ചിന്താവിഷയത്തെ ആധാരമാക്കി ദൈവവചന ധ്യാനത്തിന് നേതൃത്വം നൽകി. ” ഞാൻ നിങ്ങളെക്കുറിച്ച് നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്ന് ഞാൻ…
കേരള ഹിന്ദു സൊസൈറ്റി ഡോ. വിശ്വനാഥ കുറുപ്പിനു യാത്രയയപ്പു നൽകി
ഡാളസ്: കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡോ. വിശ്വനാഥ കുറുപ്പിനു സമുചിത യാത്രയയപ്പു നൽകി. മെഡിക്കൽ കോളേജ് റിട്ടയേർഡ് പ്രൊഫസറും ആത്മീയ പ്രഭാഷകനും ഹിന്ദു സമൂഹത്തിലെ ആദരണീയനും ജ്ഞാനപ്പാന, ഹരിനാമകീർത്തനം, ദൈവദശകം തുടങ്ങി നിരവധി ആത്മീയ ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകനുമാണ് ഡോ. വിശ്വനാഥ കുറുപ്പ്. സ്വാമി രംഗനദാനന്ദ, സ്വാമി ചിന്മയാനന്ദ, മാതാ അമൃതാനന്ദമയി എന്നിവർ കുറുപ്പിന്റെ ആത്മീയാചാര്യന്മാരാണ്. ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര ഹാളിൽ നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ പരമേശ്വരൻ നായർ പൊന്നാടയും, സതീഷ് ചന്ദ്രൻ, സാജൻ, എന്നിവർ ഫലകവും നൽകി വിശ്വനാഥ കുറുപ്പിനെ ആദരിച്ചു. ഡോ. സജി നായർ, രാമചന്ദ്രൻ നായർ, രാജേന്ദ്ര വാര്യർ, കേശവൻനായർ, സുനിൽ കാരാടിയിൽ, റെനിൽ രാധാകൃഷ്ണൻ, ഭാസി നായർ, ഗുരുവായൂരപ്പൻ മേൽശാന്തി ശ്രീ ഗിരീഷ് വടക്കേടത്തു നമ്പൂരി, സി കെ സോമൻ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.…
