ആറ് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിന്നും അനുവദിച്ചത് 1106.44 കോടിയുടെ ചികിത്സാ സഹായം

തിരുവനന്തപുരം: പൊതുആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മികവുറ്റതാക്കുന്നതിനൊപ്പം തന്നെ അര്‍ഹരായവര്‍ക്ക് ചികിത്സാ സഹായം ഉറപ്പു വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. അത് മികച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി സര്‍ക്കാരിനു സാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി 2016 മെയ് മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഏകദേശം 6 ലക്ഷം (5,97,868) പേര്‍ക്ക് ചികിത്സാ സഹായം നല്‍കി. 1106.44 കോടി രൂപ അതിനായി അനുവദിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2021 മെയ് മുതല്‍ 2022 ജനുവരി വരെ മാത്രം 235.83 കോടി രൂപ ചികിത്സാ സഹായമായി നല്‍കിക്കഴിഞ്ഞു. കോവിഡ്, ഓഖി സഹായവും പ്രളയ ദുരിതശ്വാസവും അനുവദിച്ചതിനു പുറമേയാണിത്. കോവിഡ് മഹാമാരിയും പ്രളയങ്ങളും ഉള്‍പ്പെടെ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടും ചികിത്സാ…

കിഴക്കമ്പലം ദീപു വധക്കേസ്:് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് തൃശൂര്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. കേസ് പരിഗണിക്കുന്ന ജഡ്ജി സിപിഎം ജില്ലാ സെക്രട്ടറിയുടെ മകളായതിനാല്‍ കോടതി മാറ്റം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദീപുവിന്റെ പിതാവാണ് ഹൈക്കോടതിയെ സീമിപിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിച്ചിരുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും അതിനാല്‍ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നുമായിരുന്നു പിതാവിന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. കോടതി മാറ്റം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.

കെ.എസ്.യുവിന്റെ ഹര്‍ജിയില്‍ കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് സ്റ്റേ

കൊച്ചി: കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേ. വെള്ളിയാഴ്ച നടത്താനിരുന്ന കുസാറ്റ് യൂണിയന്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.കെഎസ്യുവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സര്‍വകലാശാലയോട് കോടതി നിര്‍ദേശിച്ചു.

ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജിയും; വാട്‌സ്ആപ് കോള്‍ വധഗൂഢാലോചനയില്‍ കേസെടുക്കുന്നതിന് തലേന്ന്

കൊച്ചി: വധഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജിയുടെ പേരും. ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീന്‍ ദിലീപിനെ വിളിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ദിലീപും ഡിഐജും തമ്മിലുള്ള സംഭാഷണം നാലര മിനിറ്റ് നീണ്ടുനിന്നു. ജനുവരി എട്ടിന് വാട്‌സ്ആപ്പ് കോള്‍ വഴിയാണ് ഇരുവരും സംസാരിച്ചത്. ഈ സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുക്കുന്നതിന് ഒരു ദിവസം മുന്‍പാണ് ഡിഐജി ദിലീപിനെ വിളിച്ചിരിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദിലീപിന്റെ ഫോണിലെ രേഖകള്‍ നശിപ്പിച്ചത് അഭിഭാഷകന്റെ ഓഫീസില്‍വച്ചെന്ന് കണ്ടെത്തി. തിരുവനന്തപുരത്ത് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ച് ഫോണ്‍ രേഖകള്‍ മായിച്ചത് കണ്ടെത്തിയത്. രാമന്‍പിള്ളയുടെ ഓഫീസില്‍വച്ചും കൊച്ചിയിലെ ഹോട്ടലില്‍വച്ചുമാണ് രേഖകള്‍ നശിപ്പിച്ചത്. ഇവിടങ്ങളിലെ വൈ…

കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്; ആകെ മരണം 67,008 ആയി

കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 108 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 7536 കോവിഡ് കേസുകളില്‍, 9.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…

ലൈംഗികാരോപണം: കാലിക്കറ്റ് സര്‍വകലാശാല അസി.പ്രഫസര്‍ ഡോ.ഹാരിസിനെ പുറത്താക്കി

കോഴിക്കോട്: കാലിക്കട്ട് സര്‍വകലാശാലയില്‍ ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഹാരിസിനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. 2021 ജൂലൈയിലാണ് ഹാരിസിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാര്‍ഥി രംഗത്തെത്തിയത്. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട ആഭ്യന്തര പരാതി സമിതി കേസ് തേഞ്ഞിപ്പലം പോലീസിന് കൈമാറി. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അധ്യാപകനെതിരെ പരാതിയുമായി നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തി. പിന്നാലെ ഹാരിസിനെ അറസ്റ്റ് ചെയ്തു. സസ്‌പെന്‍ഷനുശേഷം സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ ഗൗരവതരമായ കുറ്റകൃത്യമാണ് ഹാരിസ് ചെയ്തതെന്ന് വ്യക്തമാവുകയായിരുന്നു.തുടര്‍ന്നാണ് ഹാരിസിനെ പുറത്താക്കിയത്.

ജപ്പാനില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഫുകുഷിമയില്‍ സുനാമി മുന്നറിയിപ്പ്

ന്യൂഡൽഹി: വടക്കൻ ജപ്പാനിലെ ഫുകുഷിമ തീരത്ത് ബുധനാഴ്ച റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയതായി റിപ്പോര്‍ട്ട്. ടോക്കിയോയിൽ നിന്ന് 297 കിലോമീറ്റർ വടക്കുകിഴക്കായി ഇന്ന് രാത്രി 8.06 ഓടെയാണ് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (National Center for Seismology) അറിയിച്ചു. രാത്രി 11:36 ന് ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെ, മിയാഗി, ഫുകുഷിമ ഭാഗങ്ങൾ ഉൾപ്പെടെ വടക്കുകിഴക്കൻ തീരത്തിന്റെ ഭാഗങ്ങളിൽ ഒരു മീറ്ററോളം സുനാമി തിരമാലകൾ ഉണ്ടാകാനുള്ള മുന്നറിയിപ്പ് നൽകിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. ടോക്കിയോയിലെ 700,000 ഉൾപ്പെടെ രണ്ട് ദശലക്ഷത്തിലധികം കുടുംബങ്ങൾക്ക് വൈദ്യുതി ഇല്ലെന്ന് വൈദ്യുതി ദാതാക്കളായ ടെപ്‌കോ പറഞ്ഞു. എന്നാല്‍, ആളപായമോ നാശനഷ്ടങ്ങളോ ഉടനടി റിപ്പോർട്ട് ചെയ്തിട്ടില്ല. 2011ൽ ഫുകുഷിമ ആണവദുരന്തത്തിന് കാരണമായ…

സോഷ്യൽ മീഡിയ ഉപയോഗിച്ച് നമ്മുടെ ജനാധിപത്യത്തെ ഹാക്ക് ചെയ്യുന്നു: ഗുരുതരമായ ആരോപണങ്ങളുമായി സോണിയ ഗാന്ധി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴിയുള്ള രാഷ്ട്രീയ വിവരണങ്ങൾ ലോക്‌സഭയിൽ ഉന്നയിച്ച് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി. സോഷ്യൽ മീഡിയ ഉപയോഗിച്ച് നമ്മുടെ ജനാധിപത്യത്തെ ഹാക്ക് ചെയ്യുമെന്ന ഭീഷണി വർദ്ധിച്ചു വരികയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ആഗോള കമ്പനികളെ രാഷ്ട്രീയക്കാരും രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ വിവരണങ്ങൾ രൂപപ്പെടുത്താൻ ഉപയോഗിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ആഗോള സോഷ്യൽ മീഡിയ കമ്പനികൾ എല്ലാ പാർട്ടികൾക്കും തുല്യ അവസരങ്ങൾ നൽകുന്നില്ലെന്ന് ആവർത്തിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു. അധികാരത്തോടുള്ള ഒത്താശയോടെ ഫേസ്ബുക്ക് സാമൂഹിക സൗഹാർദ്ദം തകർക്കുന്ന രീതി നമ്മുടെ ജനാധിപത്യത്തിന് അപകടകരമാണെന്നും സോണിയ ഗാന്ധി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ദയനീയമായ തോൽവിയാണ് ഉണ്ടായത്. എന്നാല്‍, കോൺഗ്രസിന്റെ മുൻനിര നേതാക്കൾ വീണ്ടും സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിൽ, കോൺഗ്രസ്…

ടി.എം.കൃഷ്ണചന്ദ്രന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പാലക്കാട് കൂനത്തറ തിയ്യന്നൂര്‍ മനയ്ക്കല്‍ ടി.എം.കൃഷ്ണചന്ദ്രന്‍ നമ്പൂതിരിയെ (37) നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു..ഏപ്രില്‍ 1 മുതല്‍ 6 മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് നിയമനം. തിയ്യന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെയും ദേവിക അന്തര്‍ജനത്തിന്റെയും മകനാണ്. ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. ബികോം ബിരുദധാരിയായ കൃഷ്ണചന്ദ്രന്‍ നമ്പൂതിരി ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് ക്ലര്‍ക്കായി ജോലി ചെയ്തു വരികയാണ്. മേല്‍ശാന്തിയാകാന്‍ 39 പേരാണ് അപേക്ഷിച്ചത്. ഇന്നലെ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നടത്തിയ അഭിമുഖത്തിന് 36 പേരാണ് എത്തിയത്. ഇവരില്‍ 33 പേര്‍ യോഗ്യത നേടിയിരുന്നു. ക്ഷേത്രത്തില്‍ ഉച്ചപ്പൂജയ്ക്കു ശേഷം ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നറുക്കെടുപ്പ് നടന്നു. നമസ്‌കാര മണ്ഡപത്തില്‍ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച പേരുകളില്‍ നിന്ന് ഇപ്പോഴത്തെ മേല്‍ശാന്തി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരി നറുക്കെടുപ്പ് നടത്തി. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം…

എസ്എഫ്‌ഐ ഭീകരസംഘടനയെ പോലെ, നിരോധിക്കണം; ലോ കോളജ് അക്രമം ലോക്‌സഭയില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍

ന്യൂഡല്‍ഹിന്മ തിരുവനന്തപുരം ലോ കോളജിലെ അക്രമം ലോക്‌സഭയില്‍ ഉന്നയിച്ച്‌ ൈഹബി ഈഡന്‍ എംപി. ഭീകരസംഘടനകളെപ്പോലെ എസ്എഫ്‌ഐയെ നിരോധിക്കണമെന്ന് ഹൈബി ആവശ്യപ്പെട്ടു. അക്രമം സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയെന്നും കേന്ദ്രം ഇടപെടണമെന്നും ഹൈബി പറഞ്ഞു. ‘കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയെയും സഹപ്രവര്‍ത്തകരെയും എസ്എഫ്ഗുണ്ടകള്‍ വളരെ ക്രൂരമായാണ് ആക്രമിച്ചത്. എസ്എഫ്‌ഐയെ ഭീകര സംഘടനകളെപ്പോലെ നിരോധിക്കുകയാണു വേണ്ടത്. എസ്എഫ്‌ഐ തുടര്‍ച്ചയായി അക്രമങ്ങള്‍ നടത്തുകയാണെന്നും അവ ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തിലുള്ളതാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു