ആളുമാറി അക്കൗണ്ടിലെത്തിയത് 70,000 രൂപ; തിരിച്ചേല്‍പ്പിച്ച് വീട്ടമ്മ

മങ്കര: ആളുമാറി തന്റെ സേവിംഗ്സ് അക്കൗണ്ടിലെത്തിയ പണം ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കി വീട്ടമ്മ മാതൃകയായി. മങ്കര കല്ലൂര്‍ കരടിമലക്കുന്നിലെ ബാലകൃഷ്ണന്റെ ഭാര്യ ശ്യാമയാണ് തന്റെ അക്കൗണ്ടിലെത്തിയ 70,000 രൂപ തിരികെ വി.ഇ.ഒ. ബിന്ദു മോഹന്‍ദാസിനെ ഏല്പിച്ചത്. ശ്യാമയ്ക്ക് പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം വീടുനിര്‍മാണത്തിനുള്ള ധനസഹായം ലഭിച്ചിരുന്നു. വീടുനിര്‍മാണം നടന്നുവരികയാണ്. മൂന്നാമത്തെ ഗഡു ചുമര്‍പണി പൂര്‍ത്തീകരിച്ചാല്‍ ലഭിക്കുമെന്ന് വി.ഇ.ഒ. പറഞ്ഞിരുന്നു. മൂന്നാംഗഡു 48,000 രൂപയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍, പണി നടക്കവേ അക്കൗണ്ടില്‍ 70,000 രൂപ നിക്ഷേപിച്ചതായി സന്ദേശം ലഭിച്ചു. അന്വേഷിച്ചപ്പോഴാണ് പണം അക്കൗണ്ട് നമ്പര്‍ മാറിയെത്തിയതാണെന്ന് മനസ്സിലായത്. പറളിപഞ്ചായത്തിലെ ഒരു ഗുണഭോക്താവിന് ലഭിക്കേണ്ട പണമാണ് ശ്യാമയ്ക്ക് ലഭിച്ചത്. തുടര്‍ന്ന്, ശ്യാമ ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് വെള്ളിയാഴ്ച രാവിലെ വി.ഇ.ഒ.യ്ക്ക് കൈമാറി. പണം ബ്ലോക്ക് അധികാരികള്‍ക്ക് കൈമാറിയതായി വി.ഇ.ഒ. അറിയിച്ചു.

യുക്രെയ്നിൽ സമാധാന അന്തരീക്ഷത്തിനായി ഡാളസിൽ സർവ്വമത പ്രാർത്ഥന

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസിന്റെ (KECF) നേതൃത്വത്തിൽ മാർച്ച് 13 ഞായറാഴ്ച്ച (നാളെ) വൈകിട്ട് 8 മണിക്ക് സൂം ഫ്ലാറ്റ്‌ഫോമിലൂടെ യുക്രെയ്‌നിൽ സമാധാന അന്തരീക്ഷം നിലനിൽക്കുവാനും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുവാനുമായി സർവ്വമത പ്രാർത്ഥന നടത്തുന്നു. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളിൽ അവർക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം മൂലം മരണപ്പെട്ട ഇരു രാജ്യങ്ങളിലെ ജനങ്ങളുടെയും,സൈനീകരുടെയും കുടുംബാംഗങ്ങൾക്ക് സമാധാനം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിച്ച് ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടാകുവാനും വേണ്ടി ദൈവസന്നിധിയിൽ അല്പ സമയം പ്രാർത്ഥിക്കുവാനായി നടത്തപ്പെടുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി കെഇസിഎഫ് ഡാളസ് പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി അലക്സ് അലക്‌സാണ്ടർ എന്നിവർ അറിയിച്ചു. kecfdallas.org എന്ന വെബ്സൈറ്റിലൂടെയും, യൂട്യൂബിലൂടെയും ഏവർക്കും ഇതിൽ പങ്കാളികൾ ആകാവുന്നതാണ്. Zoom lD :…

എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും മക്കയിലും മദീനയിലും പ്രവേശനം നല്‍കും

റിയാദ്: എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും മക്കയിലെ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവേശനം നല്‍കുന്നു. ഹജ്, ഉംറ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. റമദാനില്‍ ഉംറക്കായുള്ള അനുമതി നിര്‍ത്തലാക്കിയിട്ടില്ല. പ്രായഭേദമില്ലാതെ കുട്ടികള്‍ക്ക് ഹറമിലേക്ക് പ്രവേശനം നല്‍കുവാനാണ് തീരുമാനം വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്കും പ്രവേശനം നല്‍കും. സൗദി ഹജ്, ഉംറ മന്ത്രാലയ വക്താവ് എന്‍ജിനീയര്‍ ഹിശാം സഈദ് ആണ് ഇതുസംബന്ധമായി അറിയിച്ചത്. നമസ്‌കാരങ്ങള്‍ക്കായി ഹറമില്‍ പ്രവേശിക്കാനുള്ള അനുമതി റദ്ദാക്കിയത് എടുത്തുകളഞ്ഞിട്ടുണ്ട്. ഇതോടെ ബന്ധുക്കളുടെ കൂടെ എത്തുന്ന ഏത് പ്രായത്തിലുള്ള കുട്ടികള്‍ക്കും ഹറമുകളില്‍ പ്രവേശിക്കാനാകും. അതേസമയം ഉംറക്കും റൗദ സന്ദര്‍ശനത്തിനും കുട്ടികള്‍ക്കുകൂടി അനുമതി നല്‍കും. ഉംറ ബുക്കിംഗ് പൂര്‍ത്തിയായെന്ന പ്രചരണം ശരിയല്ല. റമദാനില്‍ ഉംറക്കായുള്ള അനുമതി ഇപ്പോഴും ലഭ്യമാണ്. ഇപ്രാവശ്യം ഹജ് നിര്‍വഹിക്കാന്‍ കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കള്ളന്മാരെ പേടിച്ച് 20 പവനും 15,000 രൂപയും വീട്ടമ്മ കുഴിച്ചിട്ടു, സ്ഥലം മറന്നു; ഒടുവില്‍ പോലീസ് എത്തി കുഴിച്ചെടുത്തു

ഓച്ചിറ (കൊല്ലം): വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ കള്ളന്മാരെ പേടിച്ച് വീട്ടമ്മ പറമ്പില്‍ കുഴിച്ചിട്ടത് 20 പവന്‍ സ്വര്‍ണാഭരണങ്ങളും 15,000 രൂപയും ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും. എന്നാല്‍ എവിടെയാണ് കുഴിച്ചിട്ടതെന്ന് വീട്ടമ്മ മറന്നതിനാല്‍, പോലീസ് പറമ്പ് കുഴിച്ച് ഇവ കണ്ടെടുത്തു. ഓച്ചിറ ചങ്ങന്‍കുളങ്ങര കൊയ്പള്ളിമഠത്തില്‍ (ചന്ദ്രജ്യോതി) അജിതകുമാരി 65)യാണ് സ്വര്‍ണവും പണവും കുഴിച്ചിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ ഭര്‍ത്താവ് രാമവര്‍മത്തമ്പുരാനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് കുഴിച്ചിട്ടത്. ഏകമകന്‍ വിദേശത്താണ്. ബന്ധുവീട്ടില്‍നിന്ന് തിരികെ വന്നതിനേ തുടര്‍ന്ന് ഇവര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ സ്വര്‍ണവും പണവും തിരികെ എടുത്തില്ല. ദിവസങ്ങള്‍ കഴിഞ്ഞതോടെ കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നു. ബുദ്ധിമുട്ടാകുമോയെന്ന് ഭയന്ന് പോലീസില്‍ അറിയിച്ചില്ലെന്ന് അജിതകുമാരി പറയുന്നു.. ഇതിനിടെ പറമ്പുകുഴിച്ച് സ്വര്‍ണവും പണവും രേഖകളും കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം വാര്‍ഡ് അംഗം ആനേത്ത് സന്തോഷിനെ അറിയിച്ചു. വാര്‍ഡ് അംഗം ഇവരുമൊത്ത് ഓച്ചിറ…

മലപ്പുറത്ത് 1.47 കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് 1.47 കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയില്‍. എറണാകുളം സ്വദേശികളായ അനില്‍, രാജു എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയില്‍ നിന്ന് എത്തിച്ചതാണ്് പണം. ഈ ദിവസങ്ങളില്‍ കുഴല്‍പ്പണം കടത്ത് വര്‍ധിക്കുമെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ 4 കോടി രൂപയാണ് മലപ്പുറത്തുനിന്ന് പിടികൂടിയത്. മുന്‍പ് മലപ്പുറം കേന്ദ്രീകരിച്ചായിരുന്നു കുഴല്‍പ്പണം കടത്തെങ്കില്‍ ഇപ്പോള്‍ തൃശൂര്‍, എറണാകുളം ലോബികളാണ് കള്ളക്കടത്തിന് പിന്നില്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 4 പേർ 6 ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കി; ആറ് പേര്‍ അറസ്റ്റില്‍

ബെംഗളൂരുവിൽ 16 വയസ്സുള്ള പെൺകുട്ടിയെ നാല് പേർ ചേര്‍ന്ന് ആറ് ദിവസം കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രതികളായ സ്ത്രീകൾ മയക്കമരുന്ന് ചേർത്ത ജ്യൂസ് നല്‍കി പെൺകുട്ടി ബോധാവസ്ഥയിലായപ്പോൾ എല്ലാവരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ആഗ്ര സ്വദേശി കലാവതി (52), ബന്ദേപാല്യ സ്വദേശി രാജേശ്വരി (50), ഹൊസൂരിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയുടെ ഡെപ്യൂട്ടി മാനേജർ കേശവമൂർത്തി (47), കോറമംഗല സ്വദേശി എസ് സത്യരാജു (43), യെലഹങ്ക സ്വദേശി ശരത് (38), ബേഗൂർ സ്വദേശി റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്. കൂട്ട ബലാത്സംഗത്തിന് ഒത്താശ ചെയ്‌തതിനാണ് തയ്യൽക്കാരായ സ്ത്രീകളെ അറസ്റ്റ് ചെയ്‌തത്. ബെംഗളൂരുവിലെ എച്ച്എസ്ആർ പ്രദേശത്ത് തയ്യൽക്കട നടത്തുകയാണ് അറസ്റ്റിലായ രാജേശ്വരി. പീഡനത്തിനിരയായ പെൺകുട്ടി സ്‌കൂൾ കഴിഞ്ഞ് തയ്യൽ പഠിക്കാൻ കടയിൽ പോകുമായിരുന്നു. അവസരം മുതലെടുത്ത്…

ടാറ്റു കലാകാരന്‍ സുജേഷിനെതിരെ പരാതിയുമായി വിദേശവനിതയും; പരാതികള്‍ ഏഴായി

കൊച്ചി: കൊച്ചിയിലെ ടാറ്റു കലാകാരന്‍ സുജേഷിനെതിരെ പരാതിയുമായി വിദേശ വനിതയും. സ്‌പെയിന്‍ സ്വദേശിനിയാണ് ഇമെയില്‍ വഴി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇടപ്പള്ളിയിലെ ഇന്‍ക്‌ഫെക്ട് സ്റ്റുഡിയോയില്‍ ടാറ്റു ചെയ്യുന്നതിനിടെ സുജേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സംഭവം നടക്കുമ്പോള്‍ കൊച്ചിയിലെ ഒരു കോളജില്‍ വിദ്യാര്‍ഥിനിയായിരുന്നു പരാതിക്കാരി. ഇതോടെ സുജേഷിനെതിരായ പരാതികളുടെ എണ്ണം ഏഴായി. നേരത്തെ പാലാരിവട്ടം സ്‌റ്റേഷനില്‍ നാലും ചേരാനല്ലൂര്‍ സ്‌റ്റേഷനില്‍ രണ്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു

പാലക്കാട്: കുത്തേറ്റു ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. മാർച്ച് രണ്ടിന് പഴമ്പാലക്കോട് ക്ഷേത്രത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് അരുൺകുമാറിന് കുത്തേറ്റത്. എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അരുണ്‍കുമാറിനെ കുത്തിയത് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുപേര്‍ ഇന്നലെ കീഴടങ്ങിയതായും സൂചനയുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. ഒരു പ്രതി ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം. അരുണ്‍ കുമാറിന്‍റെ മരണത്തില്‍ അനുശോചിച്ച്‌ നാളെ രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ആലത്തൂര്‍ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നത്തെ നക്ഷത്ര ഫലം (മാര്‍ച്ച് 12 ശനി)

ചിങ്ങം നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസം കൂടെയുണ്ട്. സുഹൃത്തുക്കൾ, പ്രത്യേകിച്ച് എതിർലിംഗത്തിലുള്ളവർ, ചിന്താശേഷിയുള്ളവരും ദൈര്യമുള്ളവരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങള്‍ക്കുള്ള സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നു. കന്നി ഇന്നൊരു തകര്‍പ്പന്‍ ദിവസമാണ്. ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്‍റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് വരുമാന വര്‍ദ്ധനവോ പ്രൊമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യത. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പുര്‍ണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും. തുലാം ഈ ദിവസം കച്ചവടക്കാർക്ക് ലാഭകരമായിരിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നു. തൊഴിലാളികളും സ്ഥാപന ജോലിക്കാരും അവരുടെ സഹപ്രവർത്തകരെയും സഹായകരെയും അത്ഭുതകരവും ഊഷ്മളവും സഹകരണപരവുമായി കണ്ടെത്തും. ഒരു നീണ്ട അവധി, ഒരുപക്ഷേ ഒരു തീർഥാടനത്തിനുള്ള അവസരം കൂടെയുണ്ടാകും. വൃശ്ചികം ഇന്ന്, സുരക്ഷിതമായി തുടരാൻ നിങ്ങൾ ജാഗ്രതയും വിവേകവും പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ നമ്മുടെ വഴിക്ക് പോകാനിടയില്ല. അതിനാൽ,…

മുഖത്തെ പാടുകളും കറകളും കളയാൻ അര്‍ഗാന്‍ എണ്ണ ഉത്തമം

നിങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വിലകൂടിയ ഫേസ് സെറം, മോയിസ്ചറൈസർ എന്നിവയെക്കാൾ പ്രയോജനപ്രദമായ കുറച്ച് എണ്ണകൾ വിപണിയിൽ ലഭ്യമാണ്. മുഖത്തെ ചർമ്മത്തെ മൃദുവും കളങ്കരഹിതവും ആരോഗ്യകരവുമാക്കാൻ സഹായിക്കുന്ന *അർഗാൻ (അർഗനിയ സ്പിനോസ) ഓയിലും ഈ പട്ടികയിൽ ഉൾപ്പെടുന്നു. അർഗൻ ഓയിൽ ചർമ്മത്തിൽ പുരട്ടുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം: അർഗൻ ഓയിൽ മുഖത്ത് പുരട്ടുന്നതിന്റെ ഗുണങ്ങൾ ഒന്നാമതായി, അർഗൻ ഓയിലിൽ കൂടുതൽ ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ ഉണ്ടെന്ന് പറയാം. ചർമ്മത്തിന്റെ ഈർപ്പം – ചർമ്മത്തിന് ഈർപ്പത്തിന്റെ ആവശ്യകത ചൂടിൽ നിലനിൽക്കും. അതിന്റെ കുറവ് കാരണം, ചർമ്മം പരുക്കനും കറയും ആയി തുടരുന്നു. എന്നാൽ, മുഖത്ത് അർഗൻ ഓയിൽ പുരട്ടുന്നതിലൂടെ ചർമ്മത്തിന് ഒമേഗ -3 ഫാറ്റി ആസിഡുകൾ ലഭിക്കുന്നു, ഇത് മുഖത്തെ വരൾച്ച ഇല്ലാതാക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് വേണമെങ്കിൽ, രാത്രി ഉറങ്ങുന്നതിന് മുമ്പ് കുറച്ച്…