കീവ്: യുക്രൈനില്‍ റഷ്യ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ കിഴക്കന്‍ യുക്രൈനിലെ സൂമിയില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. സൂമിയില്‍ നിന്നും ഇര്‍പിന്നുമാണ് ഒഴിപ്പിക്കല്‍. സൂമിയില്‍ നിന്ന് 35 ബസുകളിലാണ് വിദേശികളെയും സ്വദേശികളെയും പോള്‍ട്ടോവയിലേക്ക് എത്തിക്കുന്നത്. 694 വിദ്യാര്‍ഥികളെ സൂമിയില്‍ നിന്ന് ഒഴിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പറഞ്ഞു. മികോളീവ് തുറമുഖത്ത് കുടുങ്ങിയ 75 ഇന്ത്യന്‍ നാവികരുടെ ഒഴിപ്പിക്കലും ഇതോടൊപ്പം നടക്കുന്നുണ്ട്. ഇന്നലെ 57 നാവികരെ ഒഴിപ്പിച്ചിരുന്നു. ഇവരില്‍ രണ്ട് ലെബനീസ്, മൂന്ന് സിറിയന്‍ ജീവനക്കാരുമുണ്ടായിരുന്നു. 23 പേരെ കൂടി ഇനി ഒഴിപ്പിക്കാനുണ്ട്. ഇന്നത്തോടെ ദൗത്യ അവസാനിപ്പിക്കാന്‍ കഴിയുമെന്നും കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിക്കുന്ന ഇന്ത്യക്കാരെ വിമാനമാര്‍ഗം നാളെയും മറ്റന്നാളുമായി ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കും. പോള്‍ട്ടോവയില്‍ നിന്ന് പടിഞ്ഞാറന്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. കീവ് ചെര്‍ണിഹീവ്, സുമി, കര്‍കീവ്, മരിയുപോള്‍ എന്നീ അഞ്ച് നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍…
Year: 2022
വെണ്‍മണിയില്‍ ദമ്പതികളെ കൊന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസ്: ബംഗ്ലാദേശ് സ്വദേശിയായ ഒന്നാം പ്രതിക്ക് വധശിക്ഷ
മാവേലിക്കര: വെണ്‍മണിയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ലബിലു ഹസന് (39)വധശിക്ഷയും രണ്ടാം പ്രതി ജുവല്‍ ഹസന് (24)ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദമ്പതികളെ കൊലപ്പെടുത്തി 45 പവന്‍ സ്വര്‍ണവും 17,000 രൂപയും പ്രതികള്‍ കവര്‍ന്നിരുന്നു. വെണ്‍മണി കൊടുകുളഞ്ഞി കരോട് ആഞ്ഞലിമൂട്ടില്‍ എ.പി ചെറിയാന്‍ (കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ (ലില്ലി-68) എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 നവംബര്‍ 11നായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്. കൊലപാതകം, കുറ്റകൃത്യം ചെയ്യാന്‍ വീടിനുള്ളില്‍ അതിക്രമിച്ചുകയറി, കവര്‍ച്ച തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രതികള്‍ രണ്ടു പേരും കുറ്റകൃത്യത്തില്‍ തുല്യ പങ്കാളികളാണെന്നും കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതികളെ നവംബര്‍ 13ന് വിശാഖപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു അറസ്റ്റു ചെയ്യുകയായിരുന്നു. ബംഗാള്‍ വഴി ബംഗ്ലാദേശിലേക്ക് കടക്കാനായിരുന്നു…
കോവിഡ്: ഇന്ത്യയില്‍ 3993 പുതിയ രോഗബാധിതരും 108 മരണവും
ന്യുഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 3993 പുതിയ കോവിഡ് കേസുകള്‍ മാത്രം. 108 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. 4170 പേര്‍ ഇന്നലെ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. സജീവ രോഗികളുടെ എണ്ണം 49,948 ആയി കുറഞ്ഞു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.46% ആയി. 662 ദിവസത്തിനു ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 77.43 കോടി കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ 8,73,395 ടെസ്റ്റുകള്‍ നടത്തി. ഇതുവരെ സംസ്ഥാന/കേന്ദ്ര ഭരണ സര്‍ക്കാരുകള്‍ക്ക് 180.14 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. സര്‍ക്കാരുകളുടെ പക്കല്‍ 15.49 കേടി ഡോസ് ഉപയോഗിക്കാതെ കരുതലായി ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
വനിതാ ദിനത്തില്‍ തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം: മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
തൊടുപുഴ: വനിതാ ദിനത്തില്‍ തൊടുപുഴയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശിനി സോനയെ ആണ് മുന്‍ ഭര്‍ത്താവ് രാഹുല്‍ ആക്രമിച്ചത്. സോനയുടെ മുഖത്തേക്കാണ് രാഹുല്‍ ആസിഡ് ഒഴിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. രാഹുലുമായി പിരിഞ്ഞുകഴിയുകയാണ് സോന. സോന താമസിക്കുന്ന വീട്ടില്‍ കയറിയാണ് ആക്രമണം. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ മുട്ടം പോലീസ് കസ്റ്റഡിയിലെടുത്തു മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസ്: ഉടമ റോയ് വയലാറ്റിനും സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യമില്ല
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ പീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നും രണ്ടും പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹോട്ടല്‍ ഉടമ റോയ് വയലാറ്റ്, സുഹൃത്ത് സൈജു തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അതേസമയം, മൂന്നാം പ്രതി അഞ്ജലി റീമാ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. റോയ് വയലാറ്റിനെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിക്കിടെ റോയ് വയലാറ്റ് തന്നെയും മകളെയും ലൈംഗികമായി അതിക്രമിച്ചുവെന്നും രക്ഷപ്പെടാന്‍ ശ്രമിച്ച തങ്ങളെ സൈജുവും അഞ്ജലിയും ചേര്‍ന്ന തടഞ്ഞുവെന്നും കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ദുബായില്‍ നിന്ന് വീട്ടിലെത്തിയ അഹ്‌സല്‍ അലിയെ കാത്തിരുന്നത് ദുരന്തം; ഗേറ്റ് തലയില്‍ വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം
ഈരാറ്റുപേട്ട: ദുബായില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയ നാലു വയസ്സുകാരന്‍ അഹ്‌സല്‍ അലിയെ കാത്തിരുന്നത് ദാരുണാന്ത്യം. നാട്ടിലെത്തിയ രണ്ടാം ദിവസം വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ ഇളകി തലയില്‍ വീണ് അഹ്‌സല്‍ മരിച്ചു. ഈരാറ്റുപേട്ട കോരക്കാടത്ത് ജവാദിന്റെ മകന്‍ അഹ്‌സന്‍ അലിയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗേറ്റ് തലയില്‍ വീണുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
സില്‍വര്‍ ലൈന്‍ കുഴിക്കുമേല്‍ കിടന്ന് 70കാരിയുടെ പ്രതിഷേധം
ആലുവ: ജനവാസ മേഖലയില്‍ സില്‍വര്‍ലൈന്‍ സര്‍വേ കുറ്റികള്‍ സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ നേരിട്ടത് വേറിട്ടൊറു പ്രതിഷേധം. കുറ്റിയിടാന്‍ ഉദ്യോഗസ്ഥരെടുത്ത കുഴിക്കു മുകളില്‍ കിടന്ന് ഒരു വയോധികയും കൊച്ചുമകനും പ്രതിഷേധിച്ചു. ആലുവ കീഴ്മാട് സ്വദേശിനി ആമിനയുമ്മ (70)യും കൊച്ചുമകനുമാണ് പ്രതിഷേധിച്ചത്. ഒടുവില്‍ കുറ്റിയിടാതെ ഉദ്യോഗസ്ഥര്‍ പിന്മാറി. ആമിനയുമ്മയെ മാറ്റാന്‍ വനിത പോലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചുവലിച്ചുവെങ്കിലും അവര്‍ മാറിയില്ല. പോലീസ് ഒരുപാട് ഉപദ്രവിച്ചു. കയ്യില്‍പിടിച്ച വലിച്ചിഴച്ചു. ശ്വാസംമുട്ടി വയ്യെന്ന് പറഞ്ഞിട്ടും കേട്ടില്ല. മറ്റു പോലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ പറഞ്ഞതോടെയാണ് പോലീസ് പിന്മാറിയതെന്ന് ആമിനയുമ്മ പറയുന്നു. കീഴ്മാട് വീടുകള്‍ക്കു മുകളിലൂടെ സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുമെന്ന് അവന്നതോടെയാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയത്.
ഡബ്ല്യു.എം.സി വനിതാ ദിനാഘോഷം പ്രൗഢഗംഭീരമായി
ഫിലഡൽഫിയ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് ഇന്ത്യൻ നാഷണൽ വിമൻസ് ഡേയും ആസാദി കാ മഹോത്സവവും കൊണ്ടാടി. ഡബ്ല്യു എം സി അമേരിക്ക റീജിയൻ പ്രസിഡന്റ് ഡോ തങ്കം അരവിന്ദ് സ്വാഗതമാശംസിച്ചു. ഡബ്ല്യുസിസി അമേരിക്ക റീജിയൻ വുമൻസ് ഫോറം പ്രസിഡന്റ് ഡോ. നിഷ പിള്ള ആമുഖ പ്രസംഗത്തിൽ, ഭാരതത്തെ എല്ലാ കഴിവുകളും കൂടിയ സുന്ദരിയായ പ്രിയയോട് ഉപമിച്ചുകൊണ്ടായിരുന്നു സംസാരിച്ചത്. അവളിൽ ആകൃഷ്ടയായി സ്നേഹം നടിച്ച് എത്തിയവരുടെ അധിനിവേശത്തിൽ പതറി പോകാതെ അഹിംസയിലൂടെ അധർമത്തെ നേരിട്ട് സ്വാതന്ത്ര്യം നേടിയെടുത്ത ഭാരതാംബയെ സാഷ്ടാംഗം നമിച്ച് കൊണ്ടാണ് കഥ പൂർത്തിയാക്കിയത്. പതാകയിലെ മൂന്നു നിറങ്ങൾ സ്ത്രീത്വത്തിന് ഗുണങ്ങളെ പ്രതിനിധീകരിക്കുന്നത് പച്ചനിറം സമൃദ്ധിയും സ്വാശ്രയതയും വെള്ളനിറം സമാധാനത്തെയും കുങ്കുമ വർണ്ണം ത്യാഗങ്ങളിലൂടെ നേട്ടങ്ങൾ കൊയ്യുന്നതും സൂചിപ്പിക്കുന്നു. ലിംഗ സമത്വമുള്ളഒരു രാജ്യമല്ല നമ്മൾ ആഘോഷിക്കുന്നത് സ്ത്രീകളെ അല്ല മറിച്ച് സമൂഹത്തിൽ…
സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള, ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്റെ 2022-ലെ ഭാരവാഹികള്‍ ചുമതലയേറ്റ് പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കയിലെ മലയാളി സാമൂഹ്യ-സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യംകൊണ്ടും സമര്‍പ്പിത സേവനംകൊണ്ടും ഏവര്‍ക്കും സുപരിചിതയായ ജെമിനി തോമസ് ആണ് പ്രസിഡന്റ്. ദേശീയ പ്രസ്ഥാനങ്ങളിലും ആതുരസേവന രംഗത്തും മാധ്യമ-കലാ രംഗത്തും നിറഞ്ഞുനില്‍ക്കുന്ന ജോസ് ഏബ്രഹാം സെക്രട്ടറിയും, അഭിനയ രംഗത്തും സാമൂഹ്യ പ്രവര്‍ത്തന മേഖലയിലും സജീവമായ അലക്‌സ് വലിയവീടന്‍ ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കലാകാരനും ഗായകനുമായ റോഷന്‍ മാമ്മന്‍ വൈസ് പ്രസിഡന്റായും, സംഘടനാപാടവത്തിലും എക്യൂമെനിക്കല്‍ രംഗത്തും വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള ജോസ് വര്‍ഗീസ് ജോയിന്റ് സെക്രട്ടറിയുമായിട്ടുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് പതിനേഴംഗ മാനേജിംഗ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്. സ്ഥാനമൊഴിയുന്ന 2021 വര്‍ഷത്തെ പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി അലക്‌സ് തോമസ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഡെയ്‌സി തോമസ് പാലത്തറ വാര്‍ഷിക കണക്കും…
ഭൂമി (കവിത) ജോണ്‍ ഇളമത
ഒരു മഹാമുഴക്കത്തിലന്നു ഗര്‍ജ്ജിച്ചു ഗര്‍ജ്ജിച്ചു ഭൂമി ജനിച്ചു. ഇരുളിന്‍ മറപൊട്ടി പകലിന്‍ ഗര്‍ഭത്തില്‍ ഭൂമി ജനിച്ചു ആഴിയും ആകാശവും വേര്‍പരിഞ്ഞു ഇരുളും പകലും ഇഴപിരിഞ്ഞു ഭൂമി ജനിച്ചു. ആഴിയില്‍ ജീവന്‍ തുടിച്ചു ആദ്യത്തെ ഭ്രൂണം പൊട്ടി ആഴിയില്‍ കരകള്‍ ഉയര്‍ന്നു ഭൂമി ജനിച്ചു. ഭൂണങ്ങള്‍ വളര്‍ന്നു പക്ഷിയായി പാമ്പായി മൃഗങ്ങളായ് മനുഷ്യരായ് ഭൂമി ജനിച്ചു. ഭൂമിയെ കീഴടക്കി മനുഷ്യര്‍, സ്വാര്‍ത്ഥരായ് പാമ്പായിഴഞ്ഞു ഭൂമി ജനിച്ചു. കൊടും വിഷം ചീറ്റി മനുഷ്യര്‍ ഭൂമിയയെ കാളകൂട വിഷമാക്കിമാറ്റി ഭൂമി ജനിച്ചു. ആയുധങ്ങള്‍ ചീറി ആകാശത്തില്‍, അണുവായുധങ്ങള്‍ ഒരുക്കി ഭൂമി ജനിച്ചു പരസ്പരം ചീറിയടുത്തു വിഷപാമ്പുകള്‍ കടിച്ചു കീറി നശിക്കാനായ് ഭൂമി ജനിച്ചു!
