തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം ഇടുക്കി ജില്ലയിലെ രാജകുമാരി പഞ്ചായത്ത് അംഗം എം.കെ. ടിസിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അയോഗ്യയാക്കി. നിലവില്‍ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആറ് വര്‍ഷത്തേക്കാണ് വിലക്ക്. ടിസി നിലവില്‍ രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ആയതിനാല്‍ അംഗത്വത്തിന് പുറമെ പ്രസിഡന്ററ് സ്ഥാനവും നഷ്ടമാകും. രാജകുമാരി പഞ്ചായത്ത് അംഗം പി.ടി. എല്‍ദോ നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്റെ നടപടി. 2015 നവംബറില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ടിസി ജയിച്ചത്. 2019 സെപ്റ്റംബര്‍ 17 നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇവര്‍ കാലുവാരി യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചു. വിപ്പ് ലംഘിച്ച് മത്സരിച്ച ഇവര്‍ ജയിച്ച് പ്രസിഡന്റ് ആയി. ഇതിനെതിരെയായിരുന്നു എല്‍ദോ പരാതിപ്പെട്ടത്.
Year: 2022
യെമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സേവ് നിമിഷ പ്രിയ കമ്മിറ്റി
പാലക്കാട്: സ്വദേശിയെ വധിച്ച കേസില്‍ യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സേവ് നിമിഷ പ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മറ്റി. കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ കുടുംബവുമായി ചര്‍ച്ച ആരംഭിച്ചു. ദയാധനമായി രണ്ട് കോടി രൂപവരെ നല്‍കേണ്ടി വന്നേക്കാം. ഈതുക ഒരുമാസത്തിനകം കണ്ടെത്തണം. വധിശിക്ഷയ്‌ക്കെതിരെ ഉടന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു തിങ്കളാഴ്ചയാണ് നിമിഷ പ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍ കോടതി ശരിവച്ചത്. ഇതോടെ എല്ലാ വഴികളും അടഞ്ഞുവെന്ന പ്രചാരണം ശരിയല്ലെന്ന് സേവ് നിമിഷപ്രിയ ഗ്ലോബല്‍ ആക്ഷന്‍ കമ്മറ്റി വൈസ് ചെയര്‍പേഴ്ണും അഭിഭാഷകയുമായ ദീപ ജോസഫ് പറഞ്ഞു. അനകൂല വിധിക്ക് സാധ്യത കുറവാണെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കൊല്ലപ്പെട്ട യമന്‍ സ്വദേശി തലാല്‍ അബ്ദുല്‍ ഹമദിയുടെ കുടുംബത്തിന് ദയാധനം നല്‍കിയാലും വധശിക്ഷ ഒഴിവാകും. ജനകീയ…
കൊരട്ടിയില്‍ യുവതിയെ ഭര്‍തൃമാതാവിന്റെ സുഹൃത്ത് വീട്ടില്‍ കയറി മര്‍ദ്ദിച്ചു; മുഖത്ത് ഇടിയേറ്റ യുവതി ആശുപത്രിയില്‍
കൊച്ചി: തൃശൂര്‍ കൊരട്ടിയില്‍ യുവതിയെ ഭര്‍തൃമാതാവിന്റെ സുഹൃത്ത് വീട്ടില്‍ കയറി മര്‍ദ്ദിച്ചു. അമ്മയും സുഹൃത്തും തമ്മിലുള്ള അതിരുവിട്ട ബന്ധം എതിര്‍ത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നു പറയുന്നു. മുഖത്ത് ഇടിയേറ്റു ഗുരുതരാവസ്ഥയിലായ പെരുമ്പാവൂര്‍ സ്വദേശിനി എം.എസ്. വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊരട്ടി പാലപ്പള്ളി മോഴിക്കുളം മുകേഷുമായി ആറുമാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. കൊരട്ടിയിലെ ഭര്‍തൃവീട്ടില്‍ എത്തിയ യുവതിയെ ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും മര്‍ദിച്ചിരുന്നതായും തന്നെ പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു. മൂന്നു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന സുഹൃത്തുമായി അമ്മയുടെ അടുപ്പം അതിരുവിടുന്നെന്നു തോന്നിയപ്പോള്‍ വിലക്കിയതാണ് മര്‍ദനത്തിനു കാരണമെന്നാണു യുവതി പറയുന്നത്. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് ഇയാള്‍ എന്നാണ് അവകാശവാദം. ഇത്തരത്തില്‍ വശത്താക്കിയതാണ് തന്റെ അമ്മയെ എന്നു പരുക്കേറ്റ യുവതിയുടെ ഭര്‍ത്താവ് പറയുന്നു. ഇയാള്‍ പറയുന്നതു മാത്രമേ അമ്മ കേള്‍ക്കൂ എന്നു വന്നതോടെയാണ് വീട്ടില്‍ വരുന്നതിനും അനാവശ്യമായി ഫോണ്‍…
കോവിഡ് നിയന്ത്രണം നീക്കുന്നു; രാജ്യാന്തര വിമാന സര്‍വീസുകള്‍ 27 മുതല്‍ പഴയ നിലയിലേക്ക്
ന്യുഡല്‍ഹി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുന്നു. മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകും. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാകും യാത്ര ക്രമീകരണങ്ങളെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജ്യാന്തര വിമാന സര്‍വീസ് സാധാരണ നിലയിലാകുന്നത്. നിലവില്‍ എയര്‍ ബബിള്‍ അടിസ്ഥാനത്തിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ നടത്തുന്നത്. കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം രാജ്യത്ത് ഉണ്ടായതിനെ തുടര്‍ന്ന് തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടാനും തീരുമാനിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് നില വില്‍ പ്രതിദിന കോവിഡ് കേസുകള്‍ 5000ല്‍ താഴെ എത്തിയ സാഹചര്യത്തിലാണ് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
അന്താരാഷ്ട്ര വനിതാ ദിനാചരണം
ചെങ്ങമനാട്: ചെങ്ങമനാട് വാണീകളേബരം വായനശാലയുടെയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചെങ്ങമനാട് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ 2022 മാർച്ച് എട്ടാം തീയതി വാണീകളേബരം വായനശാലാ ഹാളിൽ വച്ച് അന്താരാഷ്‌ട്ര വനിതാ ദിനം ആചരിച്ചു. ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സെബാ മുഹമ്മദാലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനശാലാ വൈസ് പ്രസിഡന്റ് ശ്രീമതി കെ എൽ ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകയായ ശ്രീമതി ജ്യോതി നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീമതി കെ സി വത്സല സ്വാഗതവും വാർഡ് മെമ്പർ ശ്രീമതി ശോഭന സുരേഷ്‌കുമാർ ആശംസയും, വായനശാല ജോയിന്റ് സെക്രട്ടറി എം കെ തങ്കമണിയമ്മ കൃതജ്ഞതയും രേഖപ്പെടുത്തി.
കല്ലമ്പലത്ത് കഞ്ചാവ് കേസ് പ്രതി പിടികൂടുന്നതിടെ പോലീസുകാര്‍ക്കു നേരെ ആക്രമണം; അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം: കല്ലമ്പലത്ത് പ്രതിയെ പിടികൂടുന്നതിനിടയില്‍ പോലീസുകാര്‍ക്ക് നേരെ ആക്രമണം. അഞ്ച് പോലീസുകാര്‍ക്ക് കുത്തേറ്റു. കഞ്ചാവ് കേസ് പ്രതി അനസാണ് അഞ്ച് പോലീസുകാരെ കുത്തി പരിക്കേല്‍പ്പിച്ചത്. പോലീസുകാരെ അക്രമിച്ച മുഹമ്മദ് അനസിനെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കല്ലമ്പലം പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസുകാര്‍ക്ക് നേരെയാണ് കഞ്ചാവ് കേസ് പ്രതി അനസ് ജാനിന്റെ ആക്രമണമുണ്ടായത്. പിടികിട്ടാപ്പുള്ളിയായിരുന്നു അനസ്. കല്ലമ്പലത്തെ ഒരു ബാറില്‍ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസുകാര്‍ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്. പോലീസെത്തിയതോടെ അക്രമാസക്തനായ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു. ചന്തു, ജയന്‍, ശ്രീജിത്ത്, വിമോദ്, വിജിത് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. രണ്ട് പേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അക്രമം നടത്തിയ പ്രതി മുഹമ്മദ് അനസ് ജാനിനെ…
Union Coop Receives Top Officials from Reckitt Benckiser
Reckitt Benckiser, trading as ‘Reckitt’, is a British multinational consumer goods company headquartered in Slough, England. Dubai, UAE: The largest Consumer Cooperative in the UAE – Union Coop received a delegation from Reckitt Benckiser, a very prevalent international brand as part of the cooperative’s endeavors to strengthen partnerships with leading companies in the field of retail trade and to familiarize them with the advanced work mechanisms that they currently follow per the international standards and their plans to expand and spread in the future. Mr. LAXMAN NARASIMHAN – the CEO,…
കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്; ആകെ മരണം 66,374 ആയി
കേരളത്തില്‍ 1791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂര്‍ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ 72, പാലക്കാട് 70, മലപ്പുറം 67, കണ്ണൂര്‍ 58, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,135 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 64,077 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 62,912 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1165 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 178 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 12,677 കോവിഡ് കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചു
ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാൻ ഖാനെ താഴെയിറക്കാനുള്ള ശ്രമത്തിൽ പ്രതിപക്ഷ അംഗങ്ങൾ ഇന്ന് (ചൊവ്വാഴ്‌ച) ദേശീയ അസംബ്ലി സെക്രട്ടേറിയറ്റിൽ സംയുക്തമായി അവിശ്വാസ പ്രമേയം സമർപ്പിച്ചു. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന ദേശീയ അസംബ്ലി (എന്‍എ) സമ്മേളനം വിളിക്കണമെന്ന ആവശ്യവും പ്രതിപക്ഷം സമർപ്പിച്ചിട്ടുണ്ട്. പിഎംഎൽ-എൻ നേതാക്കളായ റാണ സനാവുല്ല, അയാസ് സാദിഖ്, ഖ്വാജ സാദ് റഫീഖ്, മറിയം ഔറംഗസേബ്, പിപിപി നേതാക്കളായ ഷാസിയ മാരി, നവീദ് ഖമർ, മറ്റ് അംഗങ്ങൾ എന്നിവരടങ്ങുന്ന പ്രതിപക്ഷ പ്രതിനിധി സംഘമാണ് പ്രമേയം സമർപ്പിച്ചത്. ദേശീയ അസംബ്ലി സമ്മേളനം ആവശ്യപ്പെടുന്ന പ്രമേയത്തിൽ 100 ലധികം നിയമനിർമ്മാതാക്കളുടെ ഒപ്പ് ഉണ്ടെന്ന് പിപിപി നേതാവ് നവീദ് ഖമർ പറഞ്ഞു. എന്‍ എ നിയമങ്ങൾ അനുസരിച്ച്, ഒരു അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാൻ ഒരു സെഷൻ ആവശ്യപ്പെടുന്നതിന്, കുറഞ്ഞത് 68 അംഗങ്ങളില്‍ നിന്നെങ്കിലും ഒപ്പ് ആവശ്യമാണ്. പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം വിജയിക്കണമെങ്കിൽ…
ഡിജിപിയുടെ പേരില്‍ അധ്യാപികയുടെ 14 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയന്‍ പൗരന്‍ ഡല്‍ഹിയില്‍ പിടിയില്‍
ന്യുഡല്‍ഹി: ഡിജിപി അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ്ആപ് സന്ദേശമയച്ച് അധ്യാപികയുടെ പക്കല്‍ നിന്നും 14 ലക്ഷം രുപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. നൈജീരിയന്‍ പൗരനായ റൊമാനസ് ക്ലീബൂസാണ് ഡല്‍ഹിലെ ഉത്തം നഗറില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസാണ് അറസ്റ്റു ചെയ്തത്. ദ്വാരക കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ നാളെ കേരളത്തിലേക്ക് കൊണ്ടുവരും. കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയില്‍ നിന്നാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ പണം തട്ടിയെടുത്തത്. ഓണ്‍ൈലന്‍ ലോട്ടറിയെടുക്കുന്ന പതിവുള്ള അധ്യാപികയ്ക്ക് ഡി.ജി.പിയുടെ പേരില്‍ സന്ദേശമയച്ച റൊമാനസ്, ലോട്ടറി അടിച്ചെന്നും നികുതിയിനത്തില്‍ 14 ലക്ഷം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. താന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തും മുന്‍പ് അടയ്ക്കണമെന്നാണ് സന്ദേശത്തില്‍ നിര്‍ദേശിച്ചത്. അതുപ്രകാരം പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച അധ്യാപികയ്ക്ക് ഡി.ജി.പി ഡല്‍ഹിയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ സന്ദേശം യഥാര്‍ത്ഥമാണെന്ന് കരുതി സന്ദേശത്തില്‍ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയക്കുകയായിരുന്നു.…
