യു എസ് – മെക്‌സിക്കോ അതിർത്തിയിലെ രഹസ്യ കുഴികളിൽ 11 മൃതദേഹങ്ങൾ കണ്ടെത്തി

മെക്‌സിക്കോ സിറ്റി: യുഎസ് അതിർത്തിയിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള രഹസ്യ ശ്മശാന കുഴികളിൽ നിന്ന് സന്നദ്ധസേവകർ 11 മൃതദേഹങ്ങൾ കണ്ടെത്തിയതായി വടക്കൻ മെക്‌സിക്കോയിലെ അധികൃതർ അറിയിച്ചു. മൃതദേഹങ്ങളിൽ ഒമ്പത് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൊനോറ സംസ്ഥാന സർക്കാർ പറഞ്ഞു. അരിസോണയിലെ യുമയിൽ നിന്ന് അതിർത്തിക്കപ്പുറത്തുള്ള സാൻ ലൂയിസ് റിയോ കൊളറാഡോയിലാണ് അന്വേഷകർ ഞായറാഴ്‌ചയും തിങ്കളാഴ്ചയും കുഴികളില്‍ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ദ്രവിച്ച നിലയിലാണെന്നും അവ തിരിച്ചറിയാൻ ജനിതക, പ്രത്യേക ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കുമെന്നും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. കാണാതായവരുടെ ബന്ധുക്കൾ മെക്‌സിക്കോയുടെ പല ഭാഗങ്ങളിലും സ്വന്തം തിരച്ചിൽ നടത്തേണ്ടിവരുന്നു. കാരണം, പോലീസിന് അതിന് കഴിയില്ല അല്ലെങ്കിൽ അവര്‍ തയ്യാറല്ല. സർക്കാർ കണക്കുകൾ പ്രകാരം മെക്സിക്കോയിൽ 98,356 പേർ അപ്രത്യക്ഷരായിട്ടുണ്ട്. മിക്കവരും മയക്കുമരുന്ന് കാർട്ടലുകളാൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. അവരുടെ ശരീരം…

ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി മാത്യുവിന്റെ പൊതുദർശനം വെള്ളിയാഴ്ച

ഒക്ലഹോമ: കോട്ടയം വടവാതൂർ ചിറക്കരോട്ട് പരേതരായ എം. മാത്യുവിന്റെയും, ശോശാമ്മയുടെയും മകൻ ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി. മാത്യുവിന്റെ (വിജി 51) പൊതുദർശനം മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ (5609 N Mueller Ave, Bethany, Oklahoma, 73008 ). കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മ ഇടവകാംഗം ആയിരുന്നു. ഭാര്യ : അടൂർ ആനന്ദപ്പള്ളി ഷിബു ഭവനിൽ ഷിബി മാത്യു. മക്കൾ: കെവിൻ മാത്യു, കേയ്റ്റ്ലിൻ മാത്യു. സഹോരങ്ങൾ: റജി മാത്യു, സജി മാത്യു. (ഇരുവരും ഒക്ലഹോമയിൽ) സംസ്കാരം മാർച്ച് 12 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം ബുക്കാനൻ ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (8712 N Council Rd, Oklahoma City, OK 73132)…

ജോൺ ചൊള്ളബേലിന് കാരോൾട്ടൻ സിറ്റി ലീഡർഷിപ്പ് അവാർഡ്

കാരോൾട്ടൻ(ഡാളസ്):ഡാളസിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും മലയാളിയുമായ ജോൺ ചൊള്ളബേലിന് കാരോൾട്ടൻ സിറ്റി ലീഡർഷിപ്പ് അവാർഡ്. മാർച്ച് രണ്ടിനാണ് ജോണിനെ ഈ പ്രത്യേക അവാർഡിനായി കരോൾ സിറ്റി കൗൺസിൽ നോമിനേറ്റ് ചെയ്തത് സിറ്റിയുടെ ബഹുമുഖ വളർച്ചയിൽ ജോൺസൺ നൽകിയ വിലയേറിയ സംഭാവനകളും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിസ്വാർഥ സന്നദ്ധ സേവന പ്രവർത്തനങ്ങളുമാണ് ശ്രീ ജോണിന് അവാർഡിന് അർഹനാക്കിയത്. 2010 മുതൽ കാരോൾട്ടൻ സിറ്റിയിൽ കുടുംബസമേതം താമസിച്ചുവരുന്ന ഇദ്ദേഹം ഈ പ്രത്യേക അവാർഡിനു പുറമെ മറ്റു പല അവാർഡുകളും നേടിയിരുന്നു.കാരോൾട്ടൻ.ഫാർമേഴ്സ് ബ്രാഞ്ച് റോട്ടറി ക്ലബ് ബോർഡ് ഓഫീസർ കൂടിയാണ് കാരോൾട്ടൻ സിറ്റി കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ മേയർ കെവിൻ ഫാൽക്കറിൽ നിന്നും ജോൺ അവാർഡ് ഏറ്റുവാങ്ങി . കോട്ടയം ഡിസ്ട്രിക്റ്റിലുള്ള ഉഴവൂരിലെ ചൊള്ളമ്പേൽ അവറാച്ചൻ ലില്ലി ദമ്പതികളുടെ മകനാണ് ഷോണി എന്ന് അറിയപ്പെടുന്ന ജോൺ .അമേരിക്കയിലെ യൂണിവേഴ്സ്റ്റിറ്റി ഓഫ് സൗത്തേൺ…

തകർന്ന കുടിവെള്ള പൈപ്പ് ലൈൻ പുനസ്ഥാപിക്കുക: വെൽഫെയർ പാർട്ടി

ചേരിയം: ചേരിയം പ്രദേശത്ത് മൂർക്കനാട് കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയ സാഹചര്യത്തിൽ പൊട്ടിപ്പോയ പൈപ്പ് ലൈൻ ഉടൻ പുനസ്ഥാപിക്കണമെന്ന് ചേരിയം വെൽഫയർ പാർട്ടി യൂണിറ്റ് ആവശ്യപ്പെട്ടു. കടുത്ത ചൂടിലും ദിവസങ്ങളായി കുടിവെള്ളം മുടങ്ങിക്കിടക്കുന്നതിൽ പ്രവർത്തകർ പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മുഹമ്മദ് ശരീഫ്, ദാനിഷ് , മമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.

വനിതാ ദിനത്തിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ച് വിമൻസ് ജസ്റ്റിസ് മൂവ്‌മെന്റ്

പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് വിമൻസ് ജസ്റ്റിസ് മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്റ്റേഡിയം സ്റ്റാന്റ് ഗ്രൗണ്ടിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പരിപാടി വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം ഇ.സി.ആയിശ ഉൽഘാടനം ചെയ്തു. വനിതാ ദിനത്തിൽ മാത്രം സ്ത്രീകളുടെ അവകാശത്തെയും അഭിമാനത്തെയും സംബന്ധിച്ച് വാചാലരാകുന്നതിന് അപ്പുറം സമൂഹം നിത്യേനയുള്ള ജീവിത സാഹചര്യത്തിൽ സ്ത്രീകൾക്ക് മാനവികമായ വലിയ പരിഗണന നൽകണമെന്നും രാഷ്ട്രീയ, മത,സാമൂഹിക, സാംസ്‌ക്കാരിക, വിദ്യാഭ്യാസ, തൊഴിൽ തുടങ്ങി എല്ലാ മേഖലകളിലും സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും ഇ.സി.ആയിശ ഓർമ്മിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആസിയ റസാഖ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ വനിതാ കമ്മീഷൻ അംഗം തുളസി ടീച്ചർ, പാലക്കാട് നഗരസഭ മുൻ കൗണ്‍സിലർ ചെമ്പകം, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഹിബ തൃത്താല,…

കുവൈറ്റില്‍ താമസ നിയമലംഘകര്‍ക്ക് രാജ്യം വിടാന്‍ അവസരം

കുവൈറ്റ് സിറ്റി : താമസ നിയമലംഘകര്‍ക്ക് പിഴ അടയ്ക്കാതെ രാജ്യം വിടാന്‍ റസിഡന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശം സമര്‍പ്പിച്ചതായി പ്രാദേശിക പത്രമായ അല്‍ അന്‍ബ റിപ്പോര്‍ട്ടു ചെയ്തു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തു നിലവില്‍ 1,50,000 നിയമലംഘകര്‍ അനധികൃതമായി താമസിക്കുന്നുണ്ട്. നേരത്തെ നിരവധി തവണ പൊതുമാപ്പ് അടക്കമുള്ള ഇളവുകള്‍ നല്‍കിയിരുന്നുവെങ്കിലും ഇത്തരക്കാര്‍ രാജ്യം വിടാന്‍ തയാറായിരുന്നില്ല. അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ സിവില്‍ വേഷത്തിലെത്തിയാണ് ഫ്‌ലാറ്റുകള്‍ കയറിയും മറ്റും അനധികൃത താമസക്കാരെ പിടികൂടുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അബാസിയ, ഹസാവി, മഹബൂല, ഫഹാഹീല്‍ തുടങ്ങിയ ഭാഗങ്ങളില്‍ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. സലിം കോട്ടയില്‍  

ഫോക്ക് വനിതാവേദി വെബിനാര്‍ മാര്‍ച്ച് 11 ന്

കുവൈറ്റ് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തില്‍, അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ചു ‘ഹെല്‍ത്തി ഡയറ്റ് വെല്‍ത്തി ലൈഫ്’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 11 നു (വെള്ളി) കുവൈറ്റ് സമയം വൈകുന്നേരം 5.30 മുതല്‍ ആരംഭിക്കുന്ന വെബിനാറിന് തിരുവനന്തപുരത്തെ ഡോ. ദിവ്യാസ് ഹോമിയോപ്പതി സ്‌പെഷാലിറ്റി ക്ലിനിക്ക് മാനേജിംഗ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. ദിവ്യ നായര്‍ നേതൃത്വം നല്‍കുന്നു. വിവരങ്ങള്‍ക്ക്: 65839954, 99553632. സലിം കോട്ടയില്‍<  

പ്രവാസി വെല്‍ഫെയര്‍ ചര്‍ച്ചാ സദസ് മാര്‍ച്ച് 11 ന്

മനാമ : പ്രവാസി വെല്‍ഫെയര്‍, ബഹറിന്‍ വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ സുരക്ഷയും അവകാശങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ സദസ് ദേശീയ മഹിള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 11 നു (വെള്ളി) വൈകുന്നേരം നാലിന് സൂം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന വെബിനാറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പ്രേമ. ജി. പിശാരടി മുഖ്യ പ്രഭാഷണം നടത്തും. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നജ്ദാ റൈഹാന്‍ വിശിഷ്ടാതിഥിയായി എത്തുന്ന സംഗമത്തില്‍ ബഹറിനിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍. പ്രവര്‍ത്തിക്കുന്ന വനിതാ പ്രമുഖരും പങ്കെടുക്കുമെന്ന് പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ഷിജിന ആഷിക് അറിയിച്ചു  

സുമിയില്‍ നിന്ന് എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യുദ്ധം രുക്ഷമായ ഉക്രൈനിയന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഇപ്പോള്‍ പോള്‍ട്ടാവയിലേക്കുള്ള യാത്രയിലാണ്. അവിടെ നിന്ന് ട്രെയിനില്‍ പടിഞ്ഞാറന്‍ ഉക്രൈനിന്‍ അതിര്‍ത്തിയിലെത്തും. അവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണ്.’, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സുമിയില്‍ നിന്നുള്ള രക്ഷാദൗത്യം തുടങ്ങിയത്. 35 ബസുകളിലായി 700 ഓളം വിദ്യാര്‍ഥികളെ പുറത്തേക്ക് അയച്ചു. സ്വദേശികളും വിദേശികളും സൂമിയില്‍ നിന്ന് അഭയം തേടി പുറത്തേക്ക് പോകുകയാണ്.      

വര്‍ക്കലയിലെ തീപിടിത്തം: അഞ്ചംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയത് വിഷപ്പുക

  തിരുവനന്തപുരം: വര്‍ക്കലയില്‍ പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേരുടെ ദാരുണ മരണത്തിനിടയാക്കിയത് വിഷപ്പുക. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. പ്രാഥമിക റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ പോലീസിന് കൈമാറി. ശരീരത്തില്‍ പൊള്ളലേറ്റെങ്കിലും മരണകാരണമല്ല. ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം ദളവാപുരത്ത് പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ വീടായ രാഹുല്‍ നിവാസിലാണ് തീ പിടിത്തം ഉണ്ടായത്. അപകടത്തില്‍ വീട്ടുടമസ്ഥനായ പ്രതാപന്‍ (ബേബി -62), ര്യ ഷെര്‍ളി (53), മകന്‍ അഖില്‍ (25), മറ്റൊരു മകനായ നിഹുലിന്റെ ഭാര്യ അഭിരാമി (24) , നിഹുലിന്റെയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഹുലിനെ (29) നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തമെന്ന് പോലീസ് പറഞ്ഞു. അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് എത്തിയ പോലീസും ഫയര്‍ ഫോഴ്‌സും വീടിന്‍ന്റെഗേറ്റും അടുക്കള വാതിലും തകര്‍ത്ത് അകത്തു കട…