എടത്വ :തലവടി ചുണ്ടൻ വള്ളം സമിതി വാർഷിക സമ്മേളനം പ്രസിഡന്റ് റിക്സൺ എടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ ഗോപകുമാർ വാർഷിക റിപ്പോർടും ട്രഷറാർ പ്രിൻസ് പാലത്തിങ്കൽ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി റിക്സൺ എടത്തിൽ (പ്രസിഡന്റ് ), അരുൺ പുന്നശ്ശേരിൽ ( സെക്രട്ടറി ) , ഷിക്കു കുര്യൻ (ട്രഷറാർ ), ജോജി വയലപ്പള്ളി, മധു ഇണ്ടംതുരുത്തിൽ ( വൈസ് പ്രസിഡന്റുമാർ ), ഡോ ജോൺസൺ വി. ഇടിക്കുള, ജോമോൻ ചക്കാലയിൽ (ജോ:സെക്രട്ടറിമാർ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റി രൂപികരിച്ചു. സമ്മേളനത്തില്‍ തലവടി ടൗൺ ബോട്ട് ക്ലബ് ഭാരവാഹികള്‍, തലവടി ചുണ്ടൻ വള്ളം ഓഹരി ഉടമകൾ, തലവടി ചുണ്ടൻ വള്ളം ഫാൻസ് അസോസിയേഷന്‍, തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്‍ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.തലവടി ചുണ്ടന് നിലവിൽ അഞ്ഞൂറിലധികം ഓഹരി…
Year: 2026
പൈപ്പ് ഇടാൻ കുഴിയെടുത്തു; അറ്റകുറ്റ പണി നടത്തിയില്ല; റോഡ് ‘തോടായി ‘
എടത്വ: സ്കൂൾ തുറക്കാന്‍ ഒരാഴ്ച മാത്രം. വിദ്യാര്‍ഥികള്‍ സഞ്ചരിക്കേണ്ട റോഡുകൾ കുണ്ടും കുഴിയുമായി മാറി. കുട്ടനാട്ടിൽ കുടിവെള്ള വിതരണം ചെയ്യുന്നതിന് റോഡുകൾ വെട്ടി പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. ആകെ 10 അടിയുള്ള റോഡുകളുടെ ഇരു വശങ്ങളില്‍ ജെസിബി ഉപയോഗിച്ച് കുഴികൾ എടുക്കുന്നത് മൂലം ടാർ ഇളകി മാറുകയാണ്. തെരെഞ്ഞെടുപ്പിന് മുമ്പ് ചില ഇടങ്ങളിൽ പൈപ്പ് ലൈന്‍ വലിച്ചു. റോഡ് വെട്ടി പൊളിച്ചപ്പോൾ പ്രദേശവാസികൾ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു. പൂർവ്വസ്ഥിതിയിലാക്കുമെന്ന് കരാറുകാർ വാഗ്ദാനം ചെയ്തെങ്കിലും റോഡുകൾ ഇപ്പോൾ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. റോഡ് സഞ്ചാര യോഗ്യമാക്കുന്നതിന് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകകാശ കമ്മീഷന് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള ഹർജി നല്‍കി. വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചിരുന്ന വാഹനങ്ങൾ ഈ റോഡിലൂടെ വരാൻ മടിക്കുകയാണ്. ഇതു മൂലം കുട്ടികളുടെ മാതാപിതാക്കൾ ആശങ്കയിലാണ്. …
ഈദ്ഗാഹുകളിൽ ഖുതുബയുടെ മലയാള പരിഭാഷ
ദോഹ: ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന് കീഴിലെ ശൈഖ് അബ്ദുല്ല ബിൻ ആൽമഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുമായി ചേർന്ന് പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷാ സൗകര്യം ഒരുക്കും. പള്ളികൾ, സ്റ്റേഡിയങ്ങളിലെ ഈദ്ഗാഹ് വേദികൾ എന്നിവടങ്ങളിലാണ് പ്രവാസി മലയാളികൾക്കായി ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. അൽ ഖോർ ലുലു ഈദ് ഗാഹ് (ജംഷീദ് ഇബ്രാഹിം), മസ്ജിദ് മുനീറ അൽ സുവൈദി-യൂനിവേഴ്സിറ്റി പെട്രാൾ പമ്പിന് സമീപം (ഡോ. അബ്ദുൽ വാസിഅ്), അൽ അറബി സ്റ്റേഡിയം ഈദ് ഗാഹ് (പി.പി. അബ്ദുറഹീം), വക്റ സ്പോർട്സ് ക്ലബ് ഗ്രൗണ്ട് -പഴയ അൽ മീര (കെ.ടി. മുബാറക്), ജാസിം ദർവീസ് ഈദ് ഗാഹ് -റീജൻസി സിഗ്നലിന് സമീപം (യാസിർ അറഫാത്ത്) എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയതായി സംഘാടകർ അറിയിച്ചു ഇവിടങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
മുഖ്യമന്ത്രി വിഡി സതീശന്‍ ഗുരുവായൂർ ക്ഷേത്രത്തില്‍ ആചാര ലംഘനം നടത്തിയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍; അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്
തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര ദര്‍ശനത്തില്‍ ആചാര ലംഘനം നടന്നിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. സന്ദർശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പ്രതികരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രി ആചാരലംഘനമൊന്നും നടത്തിയിട്ടില്ലെന്നും, നിയമപ്രകാരമാണ് ദർശനം നടത്തിയതെന്നും ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് പറഞ്ഞു. അഞ്ച് പേർക്ക് പ്രവേശനം അനുവദിക്കുന്ന നെയ്‌വിളക്ക് ചീട്ട് സതീശൻ എടുത്തതായി ദേവസ്വം ബോർഡ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചതും ദര്‍ശനം നടത്തിയതും. സംഭവവുമായി ബന്ധപ്പെട്ട് ഗോപുരം മാനേജരുടെയും സുരക്ഷാ ജീവനക്കാരുടെയും മൊഴി ബോർഡ് രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ ദർശനം തടസ്സപ്പെടുത്തിയെന്നോ ആര്‍ക്കും തൊഴാന്‍ കഴിയാതെ മടങ്ങേണ്ടി വന്നില്ലെന്ന പരാതിയൊന്നും ഇല്ലെന്നും സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി. ഞായറാഴ്ച നടത്തിയ ദർശനം നിയമാനുസൃതമായിരുന്നുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കിയിരുന്നു. നെയ്‌വിളക്ക് ടിക്കറ്റ് വാങ്ങിയവർക്ക്…
ഡൽഹി-മുംബൈ ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ ലഭിക്കാന്‍ സാധ്യതയെന്ന് ഐഎംഡി
രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളിൽ ഇടിമിന്നൽ, മഴ, മിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മുന്നറിയിപ്പ്. മെയ് 28 മുതൽ 31 വരെ ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂഡൽഹി: കൊടും ചൂടിൽ വലയുന്ന രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഇപ്പോൾ മൺസൂണിന്റെ വരവിനായി കാത്തിരിക്കുകയാണ്. എന്നാൽ, ഇത്തവണ മൺസൂൺ എത്താൻ അൽപ്പം വൈകിയേക്കാം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്, ജൂൺ 2 നും 4 നും ഇടയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മുമ്പ്, മെയ് 26 ന് അത് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. എന്നാല്‍, മൺസൂൺ എത്തുന്നതിനു മുമ്പുതന്നെ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രീ-മൺസൂൺ മഴ ആരംഭിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. തെക്കുപടിഞ്ഞാറൻ മൺസൂണിന് അനുകൂലമായ…
ബംഗാളിൽ ബിജെപിയുടെ ‘മത്സ്യ-അരി ദൗത്യം’!: മമത ബാനർജിയുടെ ഭയത്തെക്കുറിച്ചുള്ള അവകാശവാദത്തെ എതിർത്ത് സുവേന്ദു അധികാരി 400 കൗണ്ടറുകൾ തുറന്നു
ബംഗാളികളുടെ പ്രിയപ്പെട്ട ആഹാരമായ മത്സ്യവും ചോറും ഇനി പശ്ചിമ ബംഗാളിൽ വെറും 5 രൂപയ്ക്ക് ലഭ്യമാകും. സുവേന്ദു സർക്കാരിന്റെ ഈ പ്രധാന പ്രഖ്യാപനം രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. തിരഞ്ഞെടുപ്പ് സമയത്ത് ചൂടേറിയ വിഷയമായിരുന്ന മത്സ്യവും ചോറും പുതിയ പൊതു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ “മത്സ്യവും ചോറും” വീണ്ടും ചർച്ചാ കേന്ദ്രമായി മാറി. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മത്സ്യത്തിന്റെയും ഭക്ഷണത്തിന്റെയും വിഷയം ചൂടേറിയ വിഷയമായിരുന്നപ്പോൾ, സുവേന്ദു അധികാരി സർക്കാർ ഇപ്പോൾ സംസ്ഥാനത്തെ ജനങ്ങൾക്ക് ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അതനുസരിച്ച്, ബംഗാളിൽ വെറും 5 രൂപയ്ക്ക് മത്സ്യവും ചോറും ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചു. സബ്സിഡി നിരക്കിൽ മത്സ്യവും ചോറും നൽകുന്ന 400 സമർപ്പിത കാന്റീനുകൾ സംസ്ഥാനത്തുടനീളം തുറക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. “മത്സ്യവും അരിയും ബംഗാളികളാണ്” എന്ന ചൊല്ലുമായി ബംഗാൾ വളരെക്കാലമായി തിരിച്ചറിയപ്പെടുന്നതിനാൽ,…
രാശിഫലം (26-05-2026 ചൊവ്വ)
ചിങ്ങം: ഇന്ന് അമിത പ്രതീക്ഷയോടെ കാര്യങ്ങളെ സമീപിക്കരുത്. ഉത്‌പാദന ക്ഷമത കുറഞ്ഞ ദിനമാണ് ഇന്ന്. സമചിത്തതയോടെ കാര്യങ്ങളെ നേരിടാൻ ശീലിക്കുക. കന്നി: ഇന്ന് സമ്മിശ്ര അനുഭവങ്ങളുടെ ഒരു ദിനമാണ്. നിങ്ങളുടെ ആശയങ്ങളും സംഭാഷണങ്ങളും എല്ലാവരാലും അംഗീകരിക്കപ്പെടും. ഇത് നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും, ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും. തുലാം: ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാണ് പ്രത്യേകിച്ച് ഇൻ്റർവ്യൂവിൽ നിന്ന്. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കൂ. ശ്രമം തുടരുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും. വൃശ്ചികം: ജീവിതം മികച്ച അധ്യാപകനാണ് എന്നാണ് അറിവുള്ളവർ പറയുന്നത്. ഇന്ന് നിങ്ങൾക്ക് ഇത് അനുഭവിക്കാൻ കഴിയും. കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ ഇന്ന് പഠിച്ചേക്കാം.’തെറ്റ് ചെയ്യുന്നത് മനുഷ്യ സഹജമാണ് ക്ഷമിക്കുന്നത് ദൈവികവും’ ഈ വാചകം എല്ലായ്‌പ്പോഴും ഓർക്കുക. ഇന്ന് നിങ്ങൾ ചെയ്യുന്ന…
ഫ്രറ്റേണിറ്റി സമര ജാഥ സമാപനം ഇന്ന് (May 26, ചൊവ്വ)
തിരുവനന്തപുരം: കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നയിക്കുന്ന സമര ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. രാവിലെ 10.30ന് പ്രസ് ക്ലബ്ബ് പരിസരത്തുനിന്ന് തുടങ്ങി പാളയം വരെ വിദ്യാർത്ഥി-യുവജന റാലി നടക്കും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ സമാപന സമ്മേളനം നടക്കും. ധ്വന്ത പ്രശാന്ത്, റസാഖ് പാലേരി, റമീസ് ഇ.കെ, പി.രാമഭദ്രൻ, സണ്ണി എം.കപിക്കാട് അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ വ്യവസ്ഥാപിത കൊലപാതകത്തിനിരയായ നിതിൻ രാജിൻ്റെ അച്ഛൻ കെ.എൽ.രാജൻ വിഷ്ടാതിഥിയാകും. രോഹിത് ആക്ടിൻ്റെ ആവശ്യകത വിശദീകരിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ബുക്ക്ലെറ്റ് റാപ്പർ വേടന് കൈമാറി. സംസ്ഥാന സെക്രട്ടറി അൻവർ സ്വലാഹുദ്ദീൻ, അഫ്‌നാൻ, നാസിം എന്നിവർ നേതൃത്വം നൽകി.
മലപ്പുറത്തിന് വേണ്ടത് കുത്തിനിറച്ച ക്ലാസുകളല്ല; സ്ഥിരം ബാച്ചുകളാണ്: കെവി സഫീർഷ
മലപ്പുറം: പ്ലസ് വൺ പ്രവേശന പ്രതിസന്ധിക്ക് പരിഹാരമെന്ന പേരിൽ പ്രഖ്യാപിച്ച താൽക്കാലിക ബാച്ചുകളും മാർജിനൽ സീറ്റ് വർധനവും പ്രശ്നത്തിന്റെ യഥാർത്ഥ പരിഹാരമല്ല. വർഷങ്ങളായി ആവർത്തിക്കുന്ന ഈ പ്രതിസന്ധി അവസാനിപ്പിക്കാൻ മലപ്പുറം ജില്ലയ്ക്ക് ആവശ്യമായ 628 സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെവി സഫീർഷ പറഞ്ഞു. ഓരോ വർഷവും വിദ്യാർത്ഥികളെ അധികമായി ക്ലാസ് മുറികളിൽ ഉൾപ്പെടുത്തി പ്രതിസന്ധി താൽക്കാലികമായി മറികടക്കാനുള്ള സമീപനമാണ് തുടരുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ചുള്ള സ്ഥിരം ബാച്ചുകളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാതെ വിദ്യാഭ്യാസ നിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്താനാവില്ല. വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ കുത്തിനിറയ്ക്കുന്നത് ഒരു പരിഹാരമല്ല; അത് അവരുടെ പഠനാവകാശത്തോടുള്ള അനീതിയാണ്. പ്ലസ് വൺ പ്രവേശന പ്രതിസന്ധി മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെയും കുടുംബങ്ങളെയും ബാധിക്കുന്ന വിഷയമാണ്. അതിനാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നത്…
മഴക്കാല പൂർവ്വ ശുചീകരണം നടത്തി
വടക്കാങ്ങര : മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി വടക്കാങ്ങര എട്ടാം വാർഡിൽ ശുചീകരണം നടത്തി. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സമീറ താങ്കയത്തിൽ അധ്യക്ഷത വഹിച്ചു. അങ്ങാടിയും പരിസരവും, റോഡ് സൈഡ്, ബഡ്സ് സ്കൂൾ, ശിശുവിഹാർ അംഗൻവാടി, ഹോമിയോ ഡിസ്പെൻസറി എന്നിവ ശുചീകരിച്ചു. സന്നദ്ധ സംഘടനാ പ്രവർത്തകർ, ലെജന്റ്സ് ക്ലബ്ബ്, ടീം വെൽഫെയർ, വൈറ്റ് ഗാർഡ്, മെക്സെവൻ കൂട്ടായ്മ, ഓട്ടോറിക്ഷ യൂനിയൻ, നാട്ടുകാർ തുടങ്ങി നിരവധി പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കെ ജാബിർ, വി ശരീഫ്, കെ.ടി ബഷീർ, ഹബീബുള്ള പട്ടാക്കൽ, സി.പി ഷഫീക്ക്, കെ.പി ബഷീർ, കെ.പി അൻവർ സാദത്ത് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
