മനുഷ്യജീവന് സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ ക്രൂരതയ്ക്ക് അവസാനമുണ്ടാകണം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കാഞ്ഞിരപ്പള്ളി: മനുഷ്യജീവന് സംരക്ഷണം നല്‍കാത്ത ഭരണസംവിധാനങ്ങളുടെ ക്രൂരതയ്ക്ക് അവസാനമുണ്ടാകണമെന്നും കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമത്തില്‍ രണ്ടു മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടിരിക്കുമ്പോള്‍ വനംവകുപ്പിനും വനപാലകര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ മനുഷ്യാവകാശകമ്മീഷനോട് ആവശ്യപ്പെട്ടു. വന്യജീവികളെ വനത്തിനുള്ളില്‍ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനുണ്ട്. വന്യമൃഗങ്ങള്‍ കൃഷിഭൂമിയിലിറങ്ങി മനുഷ്യനെ അക്രമിച്ച് കൊലപ്പെടുത്തുമ്പോള്‍ വനനിയമങ്ങളും ന്യായീകരണങ്ങളുമായി ജനപ്രതിനിധികളും ഭരണ ഉദ്യോഗസ്ഥവര്‍ഗ്ഗവും നീങ്ങിയാല്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമൊരുങ്ങും. മനുഷ്യരെ ജീവിക്കാന്‍ അനുവദിക്കാത്ത ജനാധിപത്യഭരണം ആര്‍ക്കുവേണ്ടിയാണെന്ന് മലയോരജനത ഗൗരവമായി ചിന്തിക്കണം. സ്വന്തം കൃഷിഭൂമിയില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോഴും മൃഗങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ നേതൃത്വങ്ങളും നീതിപീഠങ്ങളും നാളുകളായി തുടരുന്ന നീതിനിഷേധവും നിസംഗതയും നിഷ്‌ക്രിയത്വവും അവസാനിപ്പിക്കുന്നില്ലെങ്കില്‍ മൃഗങ്ങളുടെ മനുഷ്യവേട്ട ആവര്‍ത്തിക്കപ്പെടുകയും അനേകരുടെ ജീവനെടുക്കുകയും ചെയ്യും. ഇതിനുള്ള സാഹചര്യം മനുഷ്യജീവന് ഹാനികരമാകുന്നതിനെ കൊല്ലാന്‍ നിയമമുള്ള നാട്ടില്‍ സര്‍ക്കാര്‍ സൃഷ്ടിക്കരുതെന്നും വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ടിഎംഎ പഡോസന്‍ സിഎസ്ആര്‍ പുരസ്‌കാരം കേരള ഗവര്‍ണറില്‍ നിന്നും യുഎസ് ടി ഏറ്റുവാങ്ങി

വിവിധ മേഖലകളില്‍ വിപുലമായ സാമൂഹിക പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന കര്‍ത്തവ്യങ്ങള്‍ക്കായി യുഎസ് ടി നടത്തിവരുന്ന ശ്രമങ്ങള്‍ക്കുളള അംഗീകാരമാണ് ടിഎംഎ സിഎസ്ആര്‍ പുരസ്‌കാരം. തിരുവനന്തപുരം: ഡിജിറ്റല്‍ ട്രാന്‍സ്ഫർമേഷന്‍ സൊല്യൂഷൻസ് മേഖലയിലെ മുൻനിര കമ്പനിയായ യു എസ് ടി തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന്റെ ഈ വർഷത്തെ ടി എം എ പഡോസന്‍ സിഎസ്ആര്‍ 2023 പരുസ്‌കാരം ഏറ്റുവാങ്ങി. സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍) പ്രതിഫലിപ്പിക്കുന്ന നിരവധി പദ്ധതികള്‍ കേരളത്തിലെ വിവിധ മേഖലകളില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്നതിന്റെ പിന്നിലെ പ്രയത്‌നത്തിനാണ് ഈ ബഹുമതി. തിരുവനന്തപുരം ഹോട്ടല്‍ ഒ ബൈ താമരയില്‍ സംഘടിപ്പിച്ച തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍ (ട്രിമ) വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും യു എസ് ടി സിഎസ്ആര്‍ ഗ്ലോബല്‍ പ്രോഗ്രാം മാനേജര്‍ സ്മിത ശര്‍മ, യു എസ് ടി തിരുവനന്തപുരം, കൊച്ചി, സിഎസ്ആര്‍ അംബാസഡര്‍മാരായ സോഫി ജാനറ്റ്,…

കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ശിലാസ്ഥാപനവും നിർമ്മാണോദ്‌ഘാടനവും മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു

80 കോടി നിര്‍മ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി വഴി ഐ ടി / ഐ ടി അടിസ്ഥാന വ്യവസായങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യലക്ഷ്യം പദ്ധതി ആരംഭിക്കുമ്പോള്‍ 5000 പേര്‍ക്ക് നേരിട്ടും 7500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിന്‍ഫ്രയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കുട്ടത്തെ കിന്‍ഫ്ര ഫിലീം ആൻഡ് വീഡിയോ പാര്‍ക്കില്‍ പുതുതായി നിര്‍മ്മിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ ശിലാസ്ഥാപനവും നിര്‍മ്മാണ ഉദ്ഘാടനവും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു. ആറു നിലകളിലായി 2 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐ ടി / ഐ ടി അധിഷ്ഠിത വ്യവസായങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 80 കോടി രൂപ നിര്‍മ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2025 നവംബറില്‍…

ക്രൈസ്തവ ന്യൂനപക്ഷ റിപ്പോര്‍ട്ടിന്മേൽ തുടര്‍നടപടികളും ക്ഷേമപദ്ധതികളും അടിയന്തരമായിട്ടുണ്ടാകണം: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച് വിവിധ ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് കേരള ക്രൈസ്തവ സമൂഹം കാണുന്നതെന്നും തുടര്‍നടപടികളും ക്ഷേമപദ്ധതികളും അടിയന്തരമായി സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ്. വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കടുത്ത വിവേചനവും നീതിനിഷേധവും തുടർച്ചയായി നേരിടുകയും, വിവിധ ന്യൂനപക്ഷ സമിതികളില്‍ നിന്ന് ക്രൈസ്തവര്‍ പുറന്തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിശദമായ പഠനത്തിനായി ജെ.ബി.കോശി കമ്മീഷനെ നിയമിച്ചത്. ഇതിനിടയില്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം, വിവേചനവും നീതി നിഷേധവുമാണന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദ് ചെയ്ത് വിധി പ്രഖ്യാപിക്കുകയും ചെയ്തതു. കാര്‍ഷിക മലയോര തീരദേശ മേഖലയിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സാമ്പത്തികത്തകര്‍ച്ച, ജീവിത പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ,…

ആശുപത്രി ജീവനക്കാരെ ആക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമത്തിന് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയാണ് ഓർഡിനൻസ്. ഡോക്ടർമാരും ആരോഗ്യ-ആഭ്യന്തര വകുപ്പുകളും മുന്നോട്ടുവച്ച നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഓർഡിനൻസ് തയ്യാറാക്കിയത്. 2012ലെ കേരള ഹെൽത്ത് കെയർ സർവീസ് വർക്കേഴ്സ് ആൻഡ് ഹെൽത്ത് കെയർ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് പ്രോപ്പർട്ടി) നിയമം ഈ നിയമത്തെ കൂടുതൽ ശക്തിപ്പെടുത്തും. ആശുപത്രി ആക്രമണങ്ങൾക്കുള്ള ശിക്ഷ ആറ് മാസത്തിൽ നിന്ന് ഏഴ് വർഷമായി ഉയർത്തും. ആരോഗ്യ പ്രവർത്തകർക്കെതിരായ വാക്ക്, വാക്കാലുള്ള അധിക്ഷേപങ്ങൾ ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരും. ഡോക്ടർമാർക്കൊപ്പം മെഡിക്കൽ വിദ്യാർഥികൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നിയമപരിരക്ഷ ലഭിക്കും. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങളുടെ വിചാരണ പ്രത്യേക കോടതിയിൽ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്. ഓര്‍ഡിനന്‍സ് സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അടുത്ത നിയമസഭാ…

ആൾക്കൂട്ട കൊലപാതകം; കുറ്റക്കാർക്കെതിരെ നടപടി എടുക്കുക – വെൽഫെയർ പാർട്ടി

മലപ്പുറം : ആൾക്കൂട്ട കൊലപാതകം കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികൾക്ക് നേരെ നടന്ന ഈ ആക്രമണം മലയാളിയുടെ അവരോടുള്ള അപരബോധത്തിന്റെ കൂടി പ്രതിഫലനമാണ്. നിയമം ജനങ്ങൾ കയ്യിലെടുക്കാൻ തുടങ്ങിയാൽ അരാജകത്വമാണ് ഉണ്ടാവുക. ഇത്തരം ആൾക്കൂട്ട കൊലപാതങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.

ഇന്ത്യയില്‍ നിന്നു 17 കേന്ദ്രങ്ങളിലേക്ക് നെറ്റ്‌വര്‍ക്ക് സെയില്‍ പ്രഖ്യാപിച്ച് സ്‌കൂട്ട്

തിരുവനന്തപുരം: സിംഗപൂര്‍ എയര്‍ലൈന്‍സിന്റെ ലോ കോസ്റ്റ് സബ്‌സിഡിയറിയായ സ്‌കൂട്ട് മെയ് 16 മുതല്‍ 20 വരെ നെറ്റ് വര്‍ക് സെയില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം തുടങ്ങിയിടങ്ങളിലെ യാത്രക്കാര്‍ക്ക് ദക്ഷിണ പൂര്‍വ്വേഷ്യയിലേയും പൂര്‍വ്വേഷ്യയിലേയും 17 കേന്ദ്രങ്ങളിലേക്ക് 6200 രൂപ മുതല്‍ തുടങ്ങുന്ന നിരക്കുകളില്‍ പറക്കാനാവും. 2023 ആഗസ്റ്റ് 31 വരെ സ്‌കൂട്ടിന്റെ നെറ്റ്‌വര്‍ക്കില്‍പെട്ട ജപ്പാന്‍, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപൂര്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കേന്ദ്രങ്ങള്‍ ഉപഭോക്താക്കള്‍ക്കു തെരഞ്ഞെടുക്കാം. ഇന്ത്യയില്‍ നിന്നു നേരിട്ടു ഫ്‌ളൈറ്റുകള്‍ ഉള്ളവയ്ക്കു പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സിംഗപൂര്‍ വഴിയുള്ള യാത്രകളും തെരഞ്ഞെടുക്കാം. സ്‌കൂട്ട് പ്ലസില്‍ കൂടുതല്‍ ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

തേനിയില്‍ മരക്കൊമ്പ് തലയിൽ വീണ് 15 വയസ്സുകാരി മരിച്ചു

കുമളി: കുടുംബാംഗങ്ങൾക്കൊപ്പം തേനിയിലെ വെള്ളച്ചാട്ടം കാണാനെത്തിയ പെൺകുട്ടി ഒടിഞ്ഞുവീണ മരക്കൊമ്പ് തലയിൽ വീണ് മരിച്ചു. ചെന്നൈ നീലങ്കര സ്വദേശിനി ഫെമിന (15) ആണ് മരിച്ചത്. കമ്പത്തിന് സമീപമുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു പെൺകുട്ടി. ബന്ധുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിച്ച് വാഹനത്തിൽ കയറാനൊരുങ്ങവേ മരക്കൊമ്പ് ഫെമിനയുടെ തലയിൽ വീഴുകയായിരുന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ഉ​ട​ൻതന്നെ ക​മ്പ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഫെ​മി​ന.  

കോൺഗ്രസ് വിട്ടു പോയ എല്ലാവരും തിരികെ വരണമെന്ന് കെ മുരളീധരന്‍

കോൺഗ്രസ് വിട്ടവരെല്ലാം പാർട്ടിയിലേക്ക് തിരിച്ചുവരണമെന്നാണ് പൊതുവികാരമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. കേരള കോൺഗ്രസ് ജോസ് കെ മാണി, എൽജെഡി, കേരള കോൺഗ്രസ് പിള്ള തുടങ്ങിയവർ തെറ്റിദ്ധാരണയുടെ പേരിലാണ് പുറത്തുപോയത്. അവരെല്ലാം തിരിച്ചുവരണമെന്നാണ് ആഗ്രഹം. എന്നാൽ, ഇക്കാര്യം മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 20-20 (മുഴുവൻ സീറ്റുകൾ) നേടുമെന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫിനൊപ്പം നിൽക്കുന്ന മുസ്ലീം ലീഗിനെ സിപി‌എം പുകഴ്ത്തുന്നതിൽ എതിർപ്പില്ല. എന്നാൽ, മുസ്ലീം ലീഗിനെ പുകഴ്ത്തി യു.ഡി.എഫിൽ പിളർപ്പുണ്ടാക്കാമെന്ന് എൽ.ഡി.എഫ് കരുതേണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

സംഗീത അദ്ധ്യാപകൻ്റെ അരങ്ങേറ്റം കാണികൾക്ക് കൗതകവും ആവേശവും പകർന്നു

എടത്വ: സംഗീത അദ്ധ്യാപകൻ്റെ അരങ്ങേറ്റം കാണികൾക്ക് കൗതകവും ആവേശവും പകർന്നു. ഇന്നലെ എടത്വ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടന്ന വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലാണ് സംഗീത അദ്ധ്യാപകൻ എടത്വ കണ്ടത്തിൽ ബിൽബി മാത്യൂവിൻ്റെ നേതൃത്വത്തിൽ ചെണ്ടമേളവും കൊമ്പും അരങ്ങേറിയത്. പള്ളിയുടെ പ്രധാന അള്‍ത്താരയില്‍ നിന്നാരംഭിച്ച പ്രദക്ഷിണം ആനവാതിലിലൂടെ പള്ളിയുടെ വടക്ക് വശത്ത് ഉള്ള പാലം കടന്ന് മാര്‍ക്കറ്റ് ചുറ്റി അമ്പലപ്പുഴ-തിരുവല്ല റോഡരുകിലെ വലിയ കുരിശടി വലംവച്ച് പള്ളിപ്പാലത്തിലൂടെ ദൈവാലയത്തില്‍ എത്തുന്നതു വരെ മേളത്തോടൊപ്പം ബിൽബി മാത്യൂവിൻ്റെ പ്രകടനം ശ്രദ്ധേയമായി. സുനിൽ കുമാർ അശാനിനിൽ നിന്നും ചെണ്ടമേളവും , അജി ആശാനിൽ നിന്നും കൊമ്പും ദിലീപ് ആശാനിൽ നിന്നു താളവും അഭ്യസിച്ച ബിൽബി മാത്യൂ ശിഷ്യഗണത്തിന് ഏറെ പ്രിയപെട്ട ഗുരു കൂടിയാണ്. മുൻ വർഷങ്ങളിൽ തിരുനാൾ ജനറൽ കൺവീനറായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം എടത്വപള്ളിയിൽ…