തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനൊടുവില്‍ കുടുംബത്തിനൊപ്പം കഴിയാത്ത ഭര്‍ത്താവ് വീട്ടിലെത്തുമ്പോള്‍ ഭാര്യ കാമുകനെ വിവാഹം കഴിച്ച് അയാള്‍ക്കൊപ്പം നാടുവിട്ടു. പ്രായപൂര്‍ത്തിയകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ചാണ് അമ്മ കാമുകനൊപ്പം പോയത്. അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നാണ് പറയുന്നത്. നെടുമങ്ങാടാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിന് അമ്മയേയയും കാമുകനേയും പോലീസ് അറസ്റ്റു ചെയ്തു. നെടുമങ്ങാട് കരിപ്പുര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളാണ് മിനിമോള്‍ക്ക്. വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മിനിമോളുടെ ഭര്‍ത്താവ് നാട്ടിലെത്തിയത്. ഇതിന് മുന്‍പായി മിനി, ഷൈജുവിനെ വിവാഹം ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും മുങ്ങുകയും ചെയ്തു. അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Year: 2022
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭര്‍ത്താവിന് കൂട്ടുവന്ന ഭാര്യ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനൊപ്പം ഒളിച്ചോടി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള ഭര്‍ത്താവിന് കൂട്ടുവന്ന ഭാര്യ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനൊപ്പം ഒളിച്ചോടി. ഭര്‍ത്താവിന്റെ ചികിത്സാ ചെലവിലേക്ക് ബന്ധുക്കള്‍ സമാഹരിച്ച പണവും ബാങ്കിലെ നിക്ഷേപവും എടുത്തുകൊണ്ടാണ് ഇവര്‍ മുങ്ങിയത്. ജനുവരി 17 മുതല്‍ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ 58കാരനായ ഭര്‍ത്താവ്. ഇദ്ദേഹത്തിന് കൂട്ടായി ഭാര്യയുമെത്തിയിരുന്നു. ഇതേസമയം, മറ്റൊരു രോഗിയുടെ സഹായിയായി എത്തിയ അടൂര്‍ സ്വദേശിയുമായി യുവതി പരിചയത്തിലായി. ഭര്‍ത്താവിനെ വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷമാണ് യുവതി ഇയാള്‍ക്കൊപ്പം പോയത്. ചികിത്സയ്ക്കായി ബന്ധുക്കള്‍ നല്‍കിയ പണവും ബാങ്കിലെ നിക്ഷേപവും എടുത്താണു പോയതെന്നും പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ട്.
ഉക്രെയ്നിലെ സൈനിക പരിശീലന കേന്ദ്രത്തിൽ റഷ്യൻ മിസൈൽ ആക്രമണം; 100 ലധികം സൈനികർ കൊല്ലപ്പെട്ടു
ഉക്രെയ്നും റഷ്യൻ സൈനികരും തമ്മിലുള്ള യുദ്ധം അനുദിനം നിർണായകമാവുകയാണ്. ഷൈറ്റോമിർ മേഖലയിലെ ഉക്രേനിയൻ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യൻ സൈനിക സേനയുടെ മിസൈൽ ആക്രമണത്തില്‍ നൂറിലധികം ഉക്രേനിയൻ, വിദേശ സൈനികർ കൊല്ലപ്പെട്ടതായി ഞായറാഴ്ച റഷ്യൻ മാധ്യമമായ സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന്റെ 25-ാം ദിവസം ഉക്രെയ്‌നിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെക്കോവ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടു. ഉക്രെയിനിലെ ഷൈറ്റോമിർ മേഖലയിലുള്ള സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. മറുവശത്ത്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിക്കാൻ തയ്യാറാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി പറഞ്ഞു. എന്നാൽ, ചർച്ച പരാജയപ്പെട്ടാൽ ഒരു മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങളുമായുള്ള യുദ്ധത്തിൽ നിരവധി റഷ്യൻ സൈനികർക്ക് നഷ്ടം സംഭവിച്ചതായി ഉക്രേനിയൻ…
കേരളത്തില്‍ ഞായറാഴ്ച 596 പേര്‍ക്ക് കോവിഡ്; മരണങ്ങളില്ല
കേരളത്തില്‍ 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം 39, ആലപ്പുഴ 32, കണ്ണൂര്‍ 32, പത്തനംതിട്ട 29, പാലക്കാട് 25, മലപ്പുറം 23, വയനാട് 19, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,590 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,746 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,073 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 73 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5812 കോവിഡ് കേസുകളില്‍, 11.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…
ബസില്‍ നിന്നിറങ്ങുന്നതിനിടെ ബാലന്‍സ് തെറ്റി വീണത് മറ്റൊരു ബസിന്റെ അടിയിലേക്ക്; പിന്‍ചക്രങ്ങള്‍ തലയിലൂടെ കയറിയിറങ്ങിയ ഗൃഹനാഥന് ദാരുണാന്ത്യം
കോട്ടയം: ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബസില്‍ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തന്‍പറമ്പില്‍ പരേതരായ പി.ജെ. തോമസ്- ത്രേസ്യാമ്മ തോമസ് ദമ്പതികളുടെ മകന്‍ ടോണി മാത്യു(57) ആണ് മരിച്ചത്. ഞായറാഴ്ച മൂന്നിന് കോഴിക്കോടുനിന്നു തിരുവനന്തപുരത്തേക്കു പോകുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ചങ്ങനാശേരി സ്റ്റാന്‍ഡില്‍ വന്നിറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ചങ്ങനാശേരിയില്‍ വര്‍ഷങ്ങളായി എവര്‍ ഗ്രീന്‍ എന്ന സ്ഥാപനം നടത്തി ഡെക്കറേഷന്‍ ജോലികള്‍ ചെയ്തുവരികയായിരുന്നു ടോണി. ഡെക്കറേഷന്‍ ജോലിയുമായി ബന്ധപ്പെട്ടു പോയി മടങ്ങി വീട്ടിലേക്കു വരുമ്പോഴാണ് അപകടം സംഭവിച്ചത്. ടോണി ബസില്‍നിന്ന് ഇറങ്ങുന്നതിനിടെ തൊട്ടുപിറകിലുണ്ടായിരുന്ന യാത്രികന്റെ ബാഗില്‍ അറിയാതെ കൈ ഉടക്കി ബാലന്‍സ് തെറ്റി താഴേയ്ക്കു വീഴുകയായിരുന്നു. യാത്രികരെ ഇറക്കി മുന്നോട്ട് എടുത്ത തിരുവനന്തപുരത്തുനിന്നു കോതമംഗലത്തേക്കു പോകാനെത്തിയ സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ പുറകിലെ ടയറിനടിയിലേക്കാണ് വീണത്. ഈ സമയം പെട്ടെന്നു മുന്നോട്ടെടുത്ത ബസിന്റെ…
ജെബി മേത്തറുടെ രാജ്യസഭാ സീറ്റ് പേയ്‌മെന്റ് സീറ്റെന്ന്, കോണ്‍ഗ്രസിനെ ഞെട്ടിച്ച് എ.എ.അസീസിന്റെ പരാമര്‍ശം
തിരുവനന്തപുരം: കോണ്‍ഗ്രസ് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ക്കു രാജ്യസഭാ സീറ്റ് നല്‍കിയത് പെയ്‌മെന്റ് സീറ്റാണെന്ന് യു.ഡി.എഫ് ഘടകകക്ഷി നേതാവിന്റെ പരാമര്‍ശം. വിവാദമായതോടെ പരാമര്‍ശം നിഷേധിച്ച് തടിതപ്പാന്‍ ശ്രമം. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആണ് കോണ്‍ഗ്രസിനെ ഞെട്ടിച്ച പരാമര്‍ശം നടത്തിയത്. ആര്‍വൈഎഫ് പ്രതിനിധി സമ്മേളനത്തിലായിരുന്നു അസീസിന്റെ വിവാദ പരാമര്‍ശം. പരാമര്‍ശം വാര്‍ത്തയായതോടെ അദ്ദേഹം അത് നിഷേധിച്ചു. ജെബി മേത്തറുടേത് പെയ്‌മെന്റ് സീറ്റ് ആണെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും അതേസമയം, യൂത്ത് കോണ്‍ഗ്രസില്‍ ചിലര്‍ ഇങ്ങനെ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും അസീസ് പറഞ്ഞു. അസീസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെത്തി. അസീസിന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുന്നു. അസീസിനെതിരെ കര്‍ശന നടപടി വേണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. യുഡിഎഫില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കുറേകാലമായി അസീസ് ശ്രമിക്കുകയാണ്. ആര് പണം കൊടുത്തെന്നും ആര് വാങ്ങിയെന്നും അസീസ് വ്യക്തമാക്കണം. എന്‍.കെ. പ്രേമചന്ദ്രന്‍ അസീസിനെ…
പോലീസ് ജീപ്പില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ വീണ് പരിക്കേറ്റ യുവാവ് മരിച്ചു
തിരുവനന്തപുരം: പൂന്തുറയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് വീണ് മരിച്ചു. പോലീസ് ജീപ്പില്‍നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം യുവാവിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്ത സനോബര്‍ (32) ആണ് മരിച്ചത്. ഇയാള്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കൊണ്ടുപോകുമ്പോഴാണ് വീണത്. ജീപ്പില്‍നിന്ന് ചാടിയതാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മര്‍ദനത്തെ തുടര്‍ന്ന് വീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇടുക്കി പാർലമെന്റ് സീറ്റിൽ മന്ത്രി റോഷി അഗസ്റ്റിൻ ഡീൻ കുര്യാക്കോസിന് വെല്ലുവിളിയാകുമോ? (ലേഖനം)
ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഡീൻ കുര്യാക്കോസിന് വെല്ലുവിളിയാകുമോ ? ഈ ചോദ്യം നിലവിലെ രാഷ്ട്രിയ സാഹചര്യത്തിൽ വളരെ ഏറെ പ്രസക്തമാണ്. കാരണം, ആ രിതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ദേശീയ രാഷ്ട്രിയത്തിൽ ചലനം സൃഷ്ടിക്കുക എന്നത് ഇടതുമുന്നണിയെയും പ്രത്യേകിച്ച് മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എം നെയും സംബന്ധിച്ച് തങ്ങളുടെ പ്രസ്റ്റീജ് വിഷയം ആണ്. തുടർഭരണത്തിന്റെ ആഹ്ലാദത്തിൽ അവർ മുന്നോട്ടു നീങ്ങുമ്പോൾ കേരളത്തിൽ നിന്ന് വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ എം.പി മാരെ സൃഷ്ടിച്ച് ഡൽഹിയ്ക്ക് വിടുക എന്നത് അവരുടെ ആവശ്യമായിരിക്കുന്നു. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും അവർ സാധ്യമായ ആരുമായും തയാറായെന്നും വരാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി നേതൃത്വം നൽകുന്ന കെ.എം. മാണിയുടെ കേരള കോൺഗ്രസിനെ പി.ജെ. ജോസഫിൽ നിന്നും പിളർത്തി ഇടതു മുന്നണിയുടെ…
എംഎസിഎഫ് റ്റാമ്പാ ഹോളി ആഘോഷിച്ചു
ഹോളി ആയീരേ ! റ്റാമ്പയിൽ ഹോളി ആഘോഷം എത്തി, ആർപ്പു വിളികളോടെയും നിറഞ്ഞ മനസ്സോടെ പരസ്പരം വർണപൊടികൾ കൂട്ടുകാരെ അണിയിച്ചു കൊണ്ടും എം എ സി എഫിന്റെ നേതൃത്വത്തിൽ ഹോളി റ്റാമ്പായിൽ ആഘോഷിച്ചു . മിക്കവാറും കുട്ടികൾക്കും പ്രായമായവർക്കും ഇതൊരു ആദ്യാനുഭവമായിരുന്നു. എല്ലാവര്ക്കും ഇത് കുട്ടിക്കാലത്തെ മധുരാനുഭവങ്ങളുടെയും ഓർമ്മ പുതുക്കലും ആയി മാറി . കുട്ടികളും മുതിർന്നവരും വർണങ്ങളും പിച്ച്കാരിയും ഉപയോഗിച്ച് ഹോളി ആഘോഷിച്ചപ്പോൾ ഈ ഭാരതീയ പാരമ്പര്യം സിനിമകൾക്കപ്പുറത്തു നേരിട്ട് പങ്കെടുക്കാൻ നല്ലൊരു അവസരമൊരുക്കി. സെക്രട്ടറി ലക്ഷ്‌മി രാജേശ്വരി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ ട്രെഷറർ സാജൻ കോരത്, പ്രസിഡന്റ് ബാബു തോമസ് എന്നിവർ പരിപാടികൾ ഓർഗനൈസ് ചെയ്തു. എം എ സി എഫ് ട്രസ്റ്റി ബോർഡ് ചെയർമാൻ ടി ഉണ്ണികൃഷ്ണൻ, BOD സാജ് കാവിന്റരികത്തു, മുൻ എം എ സി എഫ് ലീഡർ ജെയിംസ് ഇല്ലിക്കൽ…
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ സജീവമാക്കുന്നു
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കുന്നതിന് മാർച്ച് 20 ഞായറാഴ്ച വൈകിട്ട് 5:00 മണിക്ക് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അദ്ധ്യക്ഷതയിൽ ഗാർലൻഡ് ഇന്ത്യ ഗാർഡൻസിൽ ചേർന്ന പ്രവർത്തക യോഗം തീരുമാനിച്ചു. സാമൂഹിക അകലത്തെക്കുറിച്ചോ, മഹാമാരിയെക്കുറിച്ചോ ആശങ്കപ്പെടാതെയാണ് നേരത്തെ അറിയിച്ചതനുസരിച്ചു ഐ പി സി നോർത്ത് ടെക്സസ് ചാപ്റ്റർ അംഗങ്ങൾ ദീർഘ നാളുകൾക്കുശേഷം ഒത്തുകൂടുന്നതെന്നു പ്രസിഡന്റ് സണ്ണി മാളിയേക്കൽ അദ്ധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ചാപ്റ്റർ സെക്രട്ടറി പി പി ചെറിയാൻ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിയുക്ത പ്രസിഡന്റ് സിജു വി ജോർജ് രണ്ടു വർഷത്തെ കർമ്മ പരിപാടികൾ വിശദീകരിച്ചു. നാഷണൽ കമ്മിറ്റിയുമായി സഹകരിച്ച് സംഘടനയെ ശക്തിപ്പെടുത്തുന്നതിനും, ചാപ്റ്റർ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും ബിജിലി ജോർജിനെ യോഗം ചുമതലപ്പെടുത്തി. ബെന്നി ജോൺ, സാം മാത്യു, ഫിലിപ്പ് തോമസ് (പ്രസാദ്) എന്നിവർ…
