കൊച്ചി: തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുഞ്ഞ് ആരോഗ്യനില മെച്ചപ്പെട്ടതോടെ ആശുപത്രി വിട്ടു. കുട്ടിയുടെ തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ തിരുവനന്തപുരം എസ്എടി ആശുപത്രി നടക്കും. കുട്ടിയുടെ താത്ക്കാലിക സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പിതാവിന് കൈമാറി. തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും വിദഗ്ധ ചികിത്സ നല്‍കുക. സംസാരശേഷി വീണ്ടെടുക്കാനുള്ള ചികിത്സ അടക്കം നല്‍കും. കോലഞ്ചേരിയിലെ ആശുപത്രിയില്‍ മൂന്നാം പിറന്നാളും ആഘോഷിച്ച ശേഷമാണ് പെണ്‍കുഞ്ഞ് മടങ്ങുന്നത്. കഴിഞ്ഞ മാസം 26നാണ് ദുരൂഹ സാഹചര്യത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ആശുപത്രിയിലാക്കിയത്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിന് അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കൈ ഒടിഞ്ഞ നിലയിലുമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ദേഹത്ത് പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയും പങ്കാളിയും മകനും ഇതിനു…
Year: 2022
തിരുവല്ലത്ത് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം: മൂന്ന് എസ്.ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍; സി.ഐയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിക്കാനിടയായ സംഭവത്തില്‍ മൂന്ന് എസ്.ഐമാറക്ക് സസ്‌പെന്‍ഷന്‍. എസ്.ഐമാരായ വിപിന്‍, വൈശാഖ് , ഗ്രേഡ് എസ്.ഐ സജീവന്‍എന്നിവര്‍ക്കെതിരെയാണ് നടപടി. തിരുവല്ലം സി.ഐ സുരേഷ് വി.നായര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിലാണ് നടപി. തിരുവല്ലം ജഡ്ജിക്കുന്ന് സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിലാണ് തിരുവല്ലം സ്വദേശി സുരേഷ് അടക്കമുള്ളവര്‍ കസ്റ്റഡിയിലായത്. കസ്റ്റഡിയിലിരിക്കേ നെഞ്ചുവേദന അനുഭവപ്പെട്ട സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. കസ്റ്റഡി മര്‍ദ്ദനമാണ് മരണകാരണതെമന്ന് ആരോപിച്ച നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണകാരണമായ പരിക്കുകയോ മര്‍ദ്ദനത്തിന്റെ പാടുകളോ സുരേഷിന്റെ ശരീരത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലമ്പൂരില്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് സൂര്യാഘാതമേറ്റു
മലപ്പുറം: നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് സൂര്യാഘാതമേറ്റു. എല്‍ഡിഎഫ് കൗണ്‍സിലര്‍ പി. ഗോപാലകൃഷ്ണനാണ് പൊള്ളലേറ്റത്. ചൂട് കനത്തതിനാല്‍ ഉച്ച സമയങ്ങളില്‍ പുറത്ത് ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ബാലചന്ദ്രകുമാറിനെ കണ്ടകാര്യം പോലീസിനോട് പറയരുത്- ദിലീപിന്റെ അഭിഭാഷകന്‍ വിലക്കിയെന്ന് ജോലിക്കാരന്റെ മൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നടന്‍ ദിലീപിനെതിരെ വീട്ടുജോലിക്കാരന്റെ മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ച് വീട്ടുജോലിക്കാരന്‍ ദാസനാണ് ദിലീപിനെ വെട്ടിലാക്കുന്ന മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിനെതിരേ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒരു കാര്യവും പോലീസിനോടു പറയരുതെന്നു ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ദാസന്റെ വെളിപ്പെടുത്തിയിട്ടുള്ളത്. ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമുളള വെളിപ്പെടുത്തല്‍ നടത്തിയത് സംവിധായകന്‍ ബാലചന്ദ്രകുമാറായിരുന്നു. പള്‍സര്‍ സുനിയെ കണ്ട കാര്യം ബാലചന്ദ്രകുമാര്‍ ദാസനോടു പറഞ്ഞിരുന്നത്രേ. ഇക്കാര്യത്തെക്കുറിച്ചു പോലീസ് ചോദിച്ചാല്‍ തനിക്ക് ഒന്നും ഓര്‍മയില്ലെന്നു പറയണമെന്ന് അഭിഭാഷകരും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ആവശ്യപ്പെട്ടതായാണ് ദാസന്റെ മൊഴി. പള്‍സര്‍ സുനിയെ ജയിലില്‍നിന്ന് ഇറങ്ങുമ്പോള്‍ കൊലപ്പെടുത്തണമെന്ന് സുരാജ് പറയുന്നത് കേട്ടിരുന്നതായി ചോദ്യംചെയ്യലില്‍ ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ കൃത്രിമം കാട്ടി തെളിവ്…
കാവ്യാ മാധവന്റെ ‘ലക്ഷ്യ’ ബോട്ടിക്കില്‍ തീപിടിത്തം; തയ്യല്‍ മെഷീനും തുണികളും കത്തിനശിച്ചു
കൊച്ചി: നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ഇടപ്പള്ളി ലക്ഷ്യ ബൊട്ടിക്ക് ലക്ഷ്യയില്‍ തീപിടിത്തം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. അഞ്ചരയോടെ തീയണച്ചതായി അഗ്‌നിശമനസേന അറിയിച്ചു. തുണികളും തയ്യല്‍ മെഷീനുകളും കത്തിനശിച്ചു. തേപ്പ്‌പെട്ടിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.
പെട്രോളടിക്കാന്‍ പണമില്ല; ചെലവ് കുറയ്ക്കണം, കടം വാങ്ങി പെട്രോളടിക്കാന്‍ പോലീസിനോടു ഡിജിപി
തിരുവനന്തപുരം: ഇന്ധനമടിക്കാന്‍ പണമില്ലാതെ കേരള പോലീസ്. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനെത്തുടര്‍ന്ന് പേരൂര്‍ക്കട എസ്എപി ക്യാന്പിലുള്ള പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധന വിതരണം നിര്‍ത്തി. രണ്ടര കോടിയോളം രൂപയാണ് ഇന്ധന കമ്പനിക്കു പോലീസ് നല്‍കാനുള്ളത്. ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച തുക വിനിയോഗിച്ചു കഴിഞ്ഞതായും കൂടുതല്‍ പണം ചോദിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും ഡിജിപി അനില്‍ കാന്ത് പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ നിന്നോ സ്വകാര്യ പമ്പുകളില്‍നിന്നോ കടമായി ഇന്ധനം വാങ്ങാനാണ് ഡിജിപിയുടെ നിര്‍ദേശം. ചെലവുകുറയ്ക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു. ഇന്നു മുതലാണ് എസ്എപി ക്യാന്പില്‍നിന്നു പോലീസിനുള്ള ഇന്ധന വിതരണം നിര്‍ത്തിയത്. കട ബാധ്യത ഉള്ളതിനാല്‍ വിതരണം തുടരാനാവില്ലെന്നാണ് എണ്ണ കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, പൊതുജനങ്ങളുടെ വാഹനത്തിലേക്ക് ഇന്ധനം ഇവിടെനിന്നു നിറയ്ക്കാന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ധനം വാങ്ങാനായി കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ കടം വാങ്ങാന്‍ ശ്രമിക്കാറുണ്ടെങ്കിലും സംസ്ഥാനത്തെ സുരക്ഷാ സേനയായ പോലീസ്…
‘സി.പി.എം ഭിക്ഷ നല്‍കിയ ജീവന്‍’: കെ.സുധാകരനെതിരെ ഭീഷണിയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി
ഇടുക്കി: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരേ കൊലവിളി പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതം. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലെന്നുമാണ് വര്‍ഗീസിന്റെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു സി.വി. വര്‍ഗീസിന്റെ വിവാദ പരാമര്‍ശം. സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഎം നേതാവ് ഓര്‍മിപ്പിച്ചു. ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയെ കെ. സുധാകരന്‍ നിരവധി തവണ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സി.വി. വര്‍ഗീസിന്റെ പരാമര്‍ശം. സുധാകരനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തില്‍ കെ.പി.സി.സി മൈനോരിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഡി.ജി.പിക്ക് പരാതി നല്‍കി. എന്നാല്‍ പരാമര്‍ശം പ്രകോപനമല്ലെന്നും സുധാകരനുള്ള മറുപടി മത്രമാണെന്നുമാണ് സി വി വര്‍ഗീസിന്റെ വിശദീകരണം. ”ധീരജ് കേസിലെ…
പന്നിയുടെ ഹൃദയം ലഭിച്ച ഡേവിഡ് ബെന്നറ്റ് മരണത്തിന് കീഴടങ്ങി
ബാൾട്ടിമോർ (മെരിലാന്റ്): ശസ്ത്രക്രിയയിലൂടെ ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച ആദ്യ വ്യക്തിയെന്ന ചരിത്രം സൃഷ്ടിച്ച മെരിലാന്റിലെ ഡേവിഡ് ബെന്നറ്റ് (57) മരണത്തിനു കീഴടങ്ങി. ഏകദേശം രണ്ട് മാസം മുമ്പ് (ജനുവരി 7-ന്), ചരിത്രപരമായ ട്രാന്‍സ്‌പ്ലാന്റ് സ്വീകരിച്ച ബെന്നറ്റ് ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ശസ്ത്രക്രിയ നടത്തിയ മെരിലാൻഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റര്‍ (UMMC) ബുധനാഴ്ച അറിയിച്ചു. മരണകാരണം ഡോക്ടർമാർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ദിവസങ്ങൾക്കുമുമ്പ് ആരോഗ്യനില വഷളായിത്തുടങ്ങിയതായി ശസ്ത്രക്രിയക്ക് മേല്‍നോട്ടം വഹിച്ച, യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് കാർഡിയാക് സെനോട്രാൻസ്പ്ലാന്റേഷൻ പ്രോഗ്രാമിന്റെ സയന്റിഫിക് ഡയറക്ടറും സർജറി പ്രൊഫസറുമായ ഡോ. മുഹമ്മദ് എം മൊഹിയുദ്ദീൻ പറഞ്ഞു. ഈ പുതിയ പരീക്ഷണത്തെ ബെന്നറ്റിന്റെ മകൻ ആശുപത്രിയെ പ്രശംസിക്കുകയും അവയവങ്ങളുടെ കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങളിൽ ഇത് സഹായിക്കുമെന്ന് കുടുംബം പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകാൻ തുടങ്ങിയതോടെ അദ്ദേഹം സുഖം പ്രാപിക്കില്ലെന്ന്…
COVID-19 കേസുകൾ, മരണങ്ങൾ ആഗോളതലത്തിൽ കുറയുന്നു: ലോകാരാഗ്യ സംഘടന
ആഗോളതലത്തിൽ പുതിയ കൊറോണ വൈറസ് കേസുകളുടെയും മരണങ്ങളുടെയും എണ്ണം കഴിഞ്ഞ ആഴ്‌ചയിൽ കുറയുന്നത് തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന ബുധനാഴ്ച പറഞ്ഞു. പശ്ചിമ പസഫിക്കില്‍ മാത്രമേ കോവിഡ്-19ന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. ബുധനാഴ്ച പുറത്തിറക്കിയ കോവിഡിനെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടിൽ, കഴിഞ്ഞ ആഴ്ചയിൽ പുതിയ COVID-19 അണുബാധകൾ 5% കുറഞ്ഞതായും, ഇത് ഒരു മാസത്തിലേറെ മുമ്പ് ആരംഭിച്ച കുറയുന്ന പ്രവണത തുടരുന്നുവെന്നും യു എന്‍ ആരോഗ്യ ഏജന്‍സി പറഞ്ഞു. മരണങ്ങളും 8% കുറഞ്ഞു, കഴിഞ്ഞ രണ്ടാഴ്ചയായി ആഗോളതലത്തിൽ രോഗബാധ കുറയുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പടിഞ്ഞാറൻ പസഫിക്കിൽ മാത്രമാണ് കൊറോണ വൈറസ് കേസുകളിൽ വർധനയുണ്ടായത്. അവിടെ 46% വർദ്ധനവ് റിപ്പോർട്ട് ചെയ്തു. ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ആഴ്‌ചയിൽ ഹോങ്കോങ്ങിൽ പ്രതിദിനം 150 മരണങ്ങൾ രേഖപ്പെടുത്തി. ഇത് 1 ദശലക്ഷം ആളുകൾക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന മരണനിരക്കാണ്. വളരെ…
റഷ്യക്കെതിരെ സാമ്പത്തിക യുദ്ധം അഴിച്ചുവിട്ട് അമേരിക്ക
വാഷിംഗ്ടണ്‍: ഊർജ വിപണിയിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ട് അമേരിക്ക റഷ്യയ്ക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് ബുധനാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പാശ്ചാത്യ ഉപരോധങ്ങൾ “വിദ്വേഷം നിറഞ്ഞതും സാഹചര്യത്തെ കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്നു മാത്രമല്ല, ഗൗരവമായി ചിന്തിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു” എന്ന് പെസ്കോവ് പറഞ്ഞു. റഷ്യൻ സെൻട്രൽ ബാങ്കിന്റെ വിദേശ ആസ്തി മരവിപ്പിക്കുന്നത് മുതൽ റഷ്യയുടെ ക്രൂഡ് ഓയിൽ കയറ്റുമതി നിരോധിച്ചതു കൂടാതെയാണ് വാഷിംഗ്ടണും യൂറോപ്യൻ സഖ്യകക്ഷികളും റഷ്യയുടെ മേൽ സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ സംസാരിച്ച പ്രസിഡന്റ് ജോ ബൈഡൻ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ “പ്രധാന സ്രോതസ്സിനെ” വെട്ടിക്കുറയ്ക്കുന്നതിന് റഷ്യൻ എണ്ണയുടെയും മറ്റ് ഊർജ്ജ ഇറക്കുമതിയുടെയും നിരോധനം പ്രഖ്യാപിച്ചു. പ്രതികരണത്തെക്കുറിച്ച് മോസ്കോ ഇപ്പോൾ വളരെ ഗൗരവമായി ചിന്തിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ബുധനാഴ്ച പറഞ്ഞു.…
