രാശിഫലം (18-11-2023 ശനി)

ചിങ്ങം: നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. ഇന്ന് നിങ്ങളുടെ ദഹനവ്യവസ്ഥ തകരാറിലായതിനാൽ നിങ്ങൾക്ക് ശാരീരികമായി ബലഹീനത അനുഭവപ്പെടും. എന്നാൽ ദിവസത്തിന്‍റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്ക് സാധ്യത, ധനം സൂക്ഷിച്ച് കൈകാര്യം ചെയ്യുക. നിങ്ങളുടെ തെറ്റായ മാനസികാവസ്ഥ ചീത്തപ്പേരുണ്ടാക്കിയേക്കാം. നിങ്ങളുടെ പ്രശസ്‌തി നഷ്‌ടപ്പെടുത്തരുത്. നിയുക്ത ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം. തുലാം: നന്നായി തുടങ്ങുന്നതെല്ലാം നന്നായി പര്യവസാനിക്കണമെന്നില്ല. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ രാവിലെ തന്നെ അതിന് തുടക്കം കുറിക്കുക. വീട്ടില്‍ ശാന്തത പാലിച്ചുകൊണ്ട് തര്‍ക്കങ്ങളില്‍നിന്നും കലഹങ്ങളില്‍നിന്നും അകന്നു നില്‍ക്കുക. വൈകുന്നേരത്തോടെ ഗൃഹാന്തരീക്ഷത്തില്‍ ഐക്യവും സാമാധാനവും തിരിച്ചുവരും. വൃശ്ചികം: രാവിലെ എല്ലാ മേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. പ്രത്യേകിച്ചും പ്രൊഫഷണല്‍ രംഗത്ത്. അവിടെ ഭാരിച്ച അധ്വാനവും കുറഞ്ഞ വേതനവും എന്ന അനുഭവം നിങ്ങളുടെ മനോവീര്യം…

നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയ്‌ക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി. നിമിഷ പ്രിയയുടെ അപ്പീൽ തള്ളിക്കൊണ്ടുള്ള യെമൻ സുപ്രീം കോടതി വിധി കേന്ദ്ര സർക്കാർ വ്യാഴാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. നവംബര്‍ 16 വ്യാഴാഴ്ച, നിമിഷയുടെ അമ്മ പ്രേമ മേരി ഇരയുടെ കുടുംബവുമായി രക്തപ്പണം (Blood Money) നല്‍കാനുള്ള ചര്‍ച്ചകള്‍ക്കായി യെമൻ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന്റെ സഹായം തേടി നൽകിയ ഹർജി കേന്ദ്രത്തിന് അപേക്ഷാ രൂപത്തിൽ സമർപ്പിക്കാൻ നിർദേശിച്ചു. വിഷയത്തിൽ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന് ഏഴു ദിവസത്തെ സമയവും അനുവദിച്ചു. നഴ്‌സിന്റെ അപ്പീൽ യെമൻ കോടതി തള്ളിയ കാര്യം നടപടിക്രമങ്ങൾക്കിടെയാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈമാറാൻ പ്രേമ മേരിയോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. യെമൻ കോടതിയുടെ വിധി…

മർകസ് സാമൂഹ്യ കുടിവെള്ളപദ്ധതി സമർപണം കൊടുവള്ളിയിൽ (18/11/2023 ശനി)

കോഴിക്കോട്: മർകസ് സാമൂഹ്യക്ഷേമ വകുപ്പായ ആർ.സി.എഫ്.ഐ കൊടുവള്ളി കല്ലിടുക്കിൽ നിർമിച്ച കമ്യൂണിറ്റി വാട്ടർ പ്രൊജക്റ്റ് 18/11/2023 ശനിയാഴ്ച നാടിന് സമർപ്പിക്കും. കുടിവെള്ളക്ഷാമം പതിവായ സാഹചര്യം പ്രദേശവാസികൾ മർകസ് അധികൃതരെ ഉണർത്തിയതിനെ തുടർന്നാണ് നഗരസഭയിലെ കല്ലിടുക്ക് പറമ്പത്തുകാവ് പ്രദേശത്ത് ശുദ്ധജല പദ്ധതി ആരംഭിക്കുന്നത്. പ്രദേശത്തെ 25 കുടുംബങ്ങൾക്ക് ഉപകരിക്കുന്ന വിധം നിർമിച്ച കിണറും 10000 ലിറ്റർ ടാങ്കും പൈപ്പ് കണക്ഷനുമാണ് ഇന്നുനടക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുന്നത്. ഈ വർഷം ഇത് ഒൻപതാമത്തെ കമ്യൂണിറ്റി വാട്ടർ പ്രോജക്റ്റാണ് മർകസിന് കീഴിൽ നിർമിച്ച് പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നത്. വയനാട് ജില്ലയിലെ കൽപറ്റ, മേപ്പാടി, കുപ്പാടിത്തറ, പാലക്കാട് ജില്ലയിലെ തെക്കേപ്പൊറ്റ, ആലത്തൂർ, കണ്ണൂർ ജില്ലയിലെ ഇരിക്കൂർ, മലപ്പുറത്തെ എടവണ്ണപ്പാറ, മധ്യപ്രദേശിലെ ഇൻഡോർ എന്നിവിടങ്ങളിലാണ് നാൽപത് മുതൽ അറുപത് കുടുംബങ്ങൾക്ക് വരെ ഉപയോഗിക്കാനാവുന്ന സാമൂഹ്യ കുടിവെള്ള പദ്ധതികൾ ഈ വർഷം മർകസ് നിർമിച്ചത്. കൂടാതെ സാമ്പത്തികമായി…

മോൺ ജയിംസ് പറപ്പള്ളിയുടെ നാലാം ചരമവാർഷിക ദിനാചരണവും മെഡിക്കൽ ക്യാമ്പും നാളെ

എടത്വ: മഹാ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ സ്ഥാപകൻ മോൺ ജയിംസ് പറപ്പള്ളിയുടെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നവംബർ 18 ശനിയാഴ്ച രാവിലെ 9 മുതൽ 1.30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. നേത്ര വിഭാഗം, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പ് . സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയ ഉണ്ടായിരിക്കും. ക്യാമ്പ് എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഡോ.ഫാദർ റെജി കുന്നേൽ അദ്ധ്യക്ഷത വഹിക്കും. സെൻ്റ് ജോർജ് ഫൊറോനാ ചർച്ച് വികാരി ഫാദർ ഫിലിപ്പ് വൈക്കത്തു ക്കാരൻവീട്ടിൽ മുഖ്യ പ്രഭാഷണം നടത്തും.വാർഡ് അംഗം രേശ്മ ജോൺസൺ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഡയാലിസിസ് കിറ്റുകളുടെ വിതരണം ഐ.എം.എ ജില്ലാ പ്രസിഡൻ്റ് ഡോ. മനീഷ് നായർ നിർവഹിക്കുമെന്ന് നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ലിസ്സാ വരമ്പത്ത്, സിസ്റ്റർ ലീമാ റോസ് എന്നിവർ അറിയിച്ചു.

എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും നിലപാടുകൾ ‘ഇന്ത്യ’ മുന്നണിയുടെ രാഷ്ട്രീയത്തോട് പ്രതിബദ്ധത ഇല്ലാത്തത്: റസാഖ് പാലേരി

പൊന്നാനി: ഇന്ത്യ മുന്നണിയുടെ ഭാഗമായ എൽ ഡി എഫും യു ഡി എഫും കേരളത്തിൽ സ്വീകരിക്കുന്ന നിലപാട് രാജ്യത്തൊട്ടാകെ ഇന്ത്യ മുന്നണി മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ സമീപനങ്ങളോടും മുദ്രാവാക്യങ്ങളോടും പ്രതിബദ്ധത പുലർത്താത്തതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. ആലത്തിയൂരിൽ വെൽഫെയർ പാർട്ടി പൊന്നാനി പാർലമെൻറ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ ഒരു ഫാഷിസ്റ്റ് വിരുദ്ധ മതനിരപേക്ഷ മുന്നണി അധികാരത്തിൽ വരിക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ മുന്നണി രൂപീകരിക്കപ്പെട്ടത്. എന്നാൽ കേവല ഫാഷിസ്റ്റ് വിരുദ്ധത കൊണ്ടു മാത്രം വോട്ട് നേടാമെന്ന് കരുതുന്നത് ശരിയല്ല. വ്യത്യസ്ത ജനവിഭാഗങ്ങളുടെ അവകാശങ്ങളും നിലനിൽപും ചോദ്യം ചെയ്യുകയാണ് സംഘ്പരിവാർ സർക്കാർ രാജ്യത്ത് ചെയ്തു കൊണ്ടിരിക്കുന്നത്. അതിനെ മറികടക്കാനാകും വിധം വിവിധ ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളാനും തെരഞ്ഞെടുപ്പിൽ അവരുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്താനും ഇന്ത്യ മുന്നണിയിലെ കക്ഷികൾക്ക്…

ലാഭത്തിനുവേണ്ടി കണ്ണടച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: നിയമപരമായി ആവശ്യമുള്ള രേഖകളില്ലാതെയും അവ പുതുക്കാതെയും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നതിനെതിരെ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിനും വഞ്ചനയ്ക്കും കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. അടുത്ത കാലത്തായി സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ കേരള പോലീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അംഗീകാരം നേടിയ ശേഷം മാത്രമേ ‘നിധി’ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് പ്രവർത്തിക്കാൻ കഴിയൂ. രാജ്യത്തെ പതിനായിരത്തിലധികം കമ്പനികളിൽ രണ്ടായിരത്തോളം കമ്പനികൾ മാത്രമാണ് കൃത്യമായ രേഖകൾ നൽകിയിട്ടുള്ളത്. നിധി കമ്പനികൾക്ക് നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾ (എൻബിഎഫ്‌സി) പോലെ ചിട്ടി, ഹയർ പർച്ചേസ്, ലീസിംഗ് ഫിനാൻസ് എന്നിവ നടത്താൻ കഴിയില്ല. മറ്റ് കമ്പനികളിൽ ഓഹരി നിക്ഷേപം പാടില്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍: അനന്തപത്മനാഭ നിധി ലിമിറ്റഡ്, അമല…

250 ഓളം റോഹിങ്ക്യൻ അഭയാർത്ഥികളെ ഇന്തോനേഷ്യയില്‍ നിന്ന് കടലിലേക്ക് തിരിച്ചയച്ചു

ജക്കാർത്ത: തടി ബോട്ടിലെത്തിയ 250 ഓളം റോഹിങ്ക്യൻ അഭയാർത്ഥികളെ പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ രോഷാകുലരായ നാട്ടുകാര്‍ കടലിലേക്ക് തിരിച്ചയച്ചതായി അധികൃതര്‍ പറഞ്ഞു. അവർക്ക് വെള്ളവും ഭക്ഷണവും നൽകിയെങ്കിലും അവരെ ആഷെ പ്രവിശ്യയിലെ പൈനുങ്ങിലെ കടൽത്തീരത്ത് ഇറങ്ങാന്‍ അനുവദിച്ചില്ല. പീഡനത്തിനിരയായ മ്യാൻമർ ന്യൂനപക്ഷത്തിൽ നിന്നുള്ള 250 ഓളം വരുന്ന സംഘമാണ് വ്യാഴാഴ്ച ആഷെ പ്രവിശ്യയുടെ തീരത്ത് എത്തിയത്. എന്നാല്‍, രോഷാകുലരായ നാട്ടുകാർ ബോട്ട് ഇറക്കരുതെന്ന് അവരോട് ആവശ്യപ്പെട്ടു. ചില അഭയാർത്ഥികൾ പിന്നീട് നീന്തി കരയിലെത്തി കടൽത്തീരത്ത് തളർന്നുവീണു. അവശരായ അഭയാര്‍ത്ഥികള്‍ ബോട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരായ ശേഷം, ഡസൻ കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് വടക്കൻ ആഷെയുടെ തീരത്തെത്തി അവിടെ കടൽത്തീരത്ത് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും, നാട്ടുകാർ വീണ്ടും അവരെ ബോട്ടിൽ കയറ്റി കടലിലേക്ക് തിരിച്ചയച്ചു. ഏകദേശം മൂന്നാഴ്‌ച മുമ്പാണ് ബംഗ്ലാദേശിൽ നിന്ന് അവര്‍ ബോട്ടില്‍ കയറിയതെന്ന് ചിലര്‍ പറഞ്ഞു. ഭൂരിഭാഗം മുസ്ലീം റോഹിങ്ക്യൻ…

ശക്തി പദ്ധതി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കി; കൂടുതൽ ബസുകൾ വേണമെന്ന് യാത്രക്കാർ

ബെംഗളൂരു: ജൂലൈ 11 ന് ആരംഭിച്ച സ്ത്രീകൾക്ക് സൗജന്യ യാത്രാ സം‌രംഭമായ ‘ശക്തി’ പദ്ധതി ആരംഭിച്ചതോടെ, കർണാടകയിലുടനീളം യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധേയമായ വിജയം നേടിയെങ്കിലും, സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള ബസ് യാത്രക്കാരുടെ അഭൂതപൂർവമായ കുതിച്ചുചാട്ടം, നിലവിലുള്ള ബസുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ ബസ് സ്റ്റോപ്പുകളിലെ തിരക്ക്, അസ്വസ്ഥത മുതലായ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. ‘ശക്തി’ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ്, ഏകദേശം 84.5 ലക്ഷം പേരാണ് പ്രതിദിനം സംസ്ഥാന ട്രാൻസ്പോർട്ട് ബസുകളിൽ യാത്ര ചെയ്തിരുന്നത്. പദ്ധതി നിലവിൽ വന്നതിന് ശേഷം ഇത് പ്രതിദിനം 1.06 കോടി യാത്രക്കാരായി ഉയർന്നു. 55 ശതമാനം സ്ത്രീകളും 45 ശതമാനം പുരുഷന്മാരുമാണ് നിലവില്‍ ബസ് യാത്രക്കാരായിട്ടുള്ളത്. ഇത് ബസ് ഉപയോഗത്തിലെ വിശാലമായ ജനസംഖ്യാപരമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ‘ശക്തി’ പദ്ധതി കൂടുതൽ സ്ത്രീകളെ മതകേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാൻ പ്രാപ്തരാക്കുക…

ലോക കപ്പ് ഫൈനൽ മത്സരത്തിൽ പ്രധാനമന്ത്രി മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാർലെസും പങ്കെടുക്കും

അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഞായറാഴ്ച ഇവിടെ നടക്കുന്ന ലോക കപ്പ് ക്രിക്കറ്റ് ഫൈനലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസും പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ സുരക്ഷയ്ക്കും മറ്റ് ക്രമീകരണങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വെള്ളിയാഴ്ച ഗാന്ധിനഗറിൽ ഉന്നതതല യോഗം ചേർന്ന് സുരക്ഷയും മറ്റ് ക്രമീകരണങ്ങളും അവലോകനം ചെയ്തതായി ഔദ്യോഗിക അറിയിപ്പ് അറിയിച്ചു. ഗ്രൗണ്ടിനും ടീമുകൾക്കും വിഐപികൾക്കും സുരക്ഷയൊരുക്കാനും ട്രാഫിക് മാനേജ്‌മെന്റ് ശ്രദ്ധിക്കാനും 4,500 പേരെ വിന്യസിക്കുന്നതുൾപ്പെടെ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള വിപുലമായ ക്രമീകരണങ്ങളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചതായി പ്രസ്താവനയിൽ പറയുന്നു. വിഐപികളുടെ സഞ്ചാരം മൂലം സാധാരണക്കാർ ബുദ്ധിമുട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ മുഖ്യമന്ത്രി, അടച്ചിടുന്ന റോഡുകളെക്കുറിച്ചും വഴിതിരിച്ചുവിടലുകളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ജനങ്ങൾക്ക് മുൻകൂട്ടി നൽകണമെന്ന് നിർദ്ദേശിച്ചു. രാജ്യത്തിന്റെ…

ചൈനീസ് കൽക്കരി കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ 26 പേർ മരിച്ചു

ബെയ്ജിംഗ്: ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലുള്ള കൽക്കരി കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ 26 പേർ മരിക്കുകയും 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാവിലെ 6.50ഓടെയാണ് സംഭവം. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. അഗ്നിശമനസേനാ സംഘം തീ നിയന്ത്രണ വിധേയമാക്കി. റിപ്പോർട്ടുകൾ പ്രകാരം, ഈ കമ്പനി ചൈനയിൽ പ്രതിവർഷം 120 ടൺ കൽക്കരി ഖനനം ചെയ്യുന്നു.