കാസ്ഗഞ്ച്: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ തിങ്കളാഴ്ച ഒരു പരിശീലന വിമാനം പെട്ടെന്ന് നിയന്ത്രണം വിട്ട് തകർന്നു വീണു. കാസ്ഗഞ്ചിലെ കാംപൂർ ബഹേദിയ ഭദാരിയ പ്രദേശത്താണ് അപകടം നടന്നത്, സാങ്കേതിക തകരാറോ മറ്റ് കാരണങ്ങളോ കാരണം പറന്നുയര്‍ന്ന വിമാനം നിർമ്മാണത്തിലിരിക്കുന്ന ഒരു ഹൈവേയിൽ പെട്ടെന്ന് തകര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്ഫോടനം മുഴുവൻ പ്രദേശത്തും പരിഭ്രാന്തി സൃഷ്ടിച്ചു, നിമിഷങ്ങൾക്കുള്ളിൽ ഗ്രാമവാസികളുടെ ഒരു വലിയ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. അപകടത്തിൽ വിമാനം പറത്തിയിരുന്നത് ഒരു വനിതാ ട്രെയിനി പൈലറ്റായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിലെ ഏക ജീവനക്കാരിയായിരുന്നു അവർ. അപകടത്തിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ തീവ്രത കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെയും ജില്ലാ ഭരണകൂടത്തെയും വിവരമറിയിച്ചു. രക്ഷാപ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തകരും സ്ഥലത്തെത്തി രക്തം വാർന്ന വനിതാ പൈലറ്റിനെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തു. അടിയന്തര പ്രഥമശുശ്രൂഷ നൽകിയ ശേഷം, അടുത്തുള്ള…
Month: June 2026
സ്വർണ്ണവും വെള്ളിയും വാങ്ങാനുള്ള അവസരം!; 40 ദിവസത്തിനുള്ളിൽ ₹42,000 വരെ വില കുറഞ്ഞു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദേശം ഒന്നര മാസം മുമ്പ് പൗരന്മാർക്ക് പ്രത്യേക അഭ്യർത്ഥന നടത്തിയതിനുശേഷം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലകൾ ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. വിലയേറിയ ലോഹങ്ങളുടെ വിലയിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിപണി പ്രവർത്തനത്തിലും വാങ്ങൽ സ്വഭാവത്തിലുമുള്ള ഈ മാറ്റം നിക്ഷേപകർ മുതൽ പൊതുജനങ്ങൾ വരെയുള്ള എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാൽപ്പത് ദിവസത്തിനുള്ളിൽ, ബുള്ളിയൻ വിപണിയുടെ മുഴുവൻ ചലനാത്മകതയും മാറി. ശുദ്ധമായ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 ഗ്രാമിന് ₹11,700 കുറഞ്ഞു, ഇത് നിരവധി മാസങ്ങളായി നിലനിന്നിരുന്ന വിലക്കയറ്റ പ്രവണതയെ തടഞ്ഞു. സ്വർണ്ണത്തിന്റെ മാത്രമല്ല, വെള്ളിയുടെയും വിലയിൽ കുത്തനെ ഇടിവ് സംഭവിച്ചു, കിലോഗ്രാമിന് ₹42,000 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വിലയിലെ ഈ ഗണ്യമായ ഇടിവിന് പിന്നിൽ രണ്ട് പ്രധാന ഘടകങ്ങളാണെന്ന് വിപണി വിദഗ്ധർ പറയുന്നു. ഒന്നാമതായി, രാജ്യത്തേക്കുള്ള സ്വർണ്ണ…
ജർമ്മനിയിലെ സ്റ്റേഡിലുള്ള യുവജന കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു; അക്രമിയെ അറസ്റ്റ് ചെയ്തു
ഹാംബര്‍ഗ് (ജര്‍മ്മനി): വടക്കൻ ജർമ്മനിയിലെ സ്റ്റേഡ് നഗരത്തിൽ തിങ്കളാഴ്ച നടന്ന വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അക്രമിയെന്ന് സംശയിക്കുന്നയാളുൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം പോലീസ് അന്വേഷിച്ചുവരികയാണ്. ഹാംബർഗിന് പടിഞ്ഞാറ് ഏകദേശം 50,000 പേർ താമസിക്കുന്ന സ്റ്റേഡ് നഗരത്തിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട അഞ്ച് പേരും മുതിർന്നവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വെടിവയ്പ്പുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. വെടിവെച്ചയാളെന്ന് സംശയിക്കുന്നയാളെയും രണ്ടാമത്തെ ആളെയും കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. എന്നാല്‍, രണ്ടാമത്തെ ആളുടെ പങ്ക് ഇതുവരെ വ്യക്തമായിട്ടില്ല. അക്രമികളില്‍ ചിലര്‍ ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സെൻട്രൽ സ്റ്റേഡിലെ ഒരു യുവജന കേന്ദ്രത്തിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍, ഒരു പോലീസ് വക്താവ് ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയും സംഭവത്തിന്റെ കൃത്യമായ സ്ഥലം നൽകാൻ വിസമ്മതിക്കുകയും ചെയ്തു.…
ആര്‍. രാജഗോപാലിന് വോട്ടവകാശവും പാസ്പോര്‍ട്ടും നിഷേധിച്ചത് ജനാധിപത്യ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം: എഫ്.ഡി.സി.എ
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ‘ദി ടെലിഗ്രാഫ്’ പത്രത്തിന്റെ മുന്‍ എഡിറ്ററുമായ ആര്‍. രാജഗോപാലിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ നീക്കം ചെയ്യുകയും, അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് പുതുക്കല്‍ തടഞ്ഞു വെക്കുകയും ചെയ്ത നടപടിയില്‍ എഫ്.ഡി. സി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഭരണഘടനാ സ്ഥാപനമായ ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന എസ് ഐ ആര്‍ പ്രക്രിയയുടെ മറവില്‍ രാജ്യത്ത് നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ, രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ എഡിറ്ററായിരുന്ന ഒരു പൊതുവ്യക്തിത്വത്തിന് പോലും ഈ ദുരവസ്ഥ നേരിടേണ്ടിവന്നിരിക്കുന്നു എന്നത് അങ്ങേയറ്റം ഭീതിജനകമാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയതിന് കൃത്യമായ കാരണം വ്യക്തമാക്കാന്‍ പോലും അധികാരികള്‍ തയ്യാറായിട്ടില്ല. ഇതിലും ഭയാനകമായ കാര്യം, വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തിന്റെ…
മണ്ണെണ്ണ സബ്സിഡിയും ഭവനപദ്ധതിയും സ്വാഗതാർഹം; തീരത്തെ തകർക്കുന്ന കരിമണൽ-ധാതു ഇടനാഴി നിർദ്ദേശം അടിയന്തരമായി പിൻവലിക്കുക: ഓൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (FITU)
മലപ്പുറം: സംസ്ഥാന ബജറ്റിൽ മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ആവശ്യങ്ങളായ മണ്ണെണ്ണ സബ്സിഡി ഉയർത്തിയ നടപടിയെയും പാവപ്പെട്ട തൊഴിലാളികൾക്കായുള്ള പ്രത്യേക ഭവനപദ്ധതി പ്രഖ്യാപനത്തെയും ഓൾ കേരള മത്സ്യത്തൊഴിലാളി യൂണിയൻ (FITU) സ്വാഗതം ചെയ്യുന്നു. തീരദേശ ജനതയുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കി സർക്കാർ നടപ്പിലാക്കിയ ഈ ആശ്വാസ പദ്ധതികൾ അഭിനന്ദനാർഹമാണ്. എന്നാൽ, ഇതേ ബജറ്റിൽ തന്നെ പ്രഖ്യാപിച്ച ‘അപൂർവ്വ ധാതു ഇടനാഴി’ പദ്ധതി കേരളത്തിന്റെ തീരദേശത്തെയും ലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെയും പൂർണ്ണമായി തുടച്ചുനീക്കാനുള്ള കോർപ്പറേറ്റ് അജണ്ടയാണെന്ന് യൂണിയൻ ചൂണ്ടിക്കാണിച്ചു. ഒരു കൈകൊണ്ട് ആശ്വാസമേകി മറുകൈകൊണ്ട് തീരദേശവാസികളുടെ നിലനിൽപ്പിന്റെ അടിവേരറുക്കുന്ന ഈ ജനവിരുദ്ധ നിർദ്ദേശം സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വികസനത്തിന്റെ പകിട്ടേറിയ വാഗ്ദാനങ്ങൾ നൽകി കരിമണൽ-ധാതു ഖനന ലോബികൾക്ക് കേരളത്തിന്റെ കടൽത്തീരം അടിയറവ് വെക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം. തീരദേശ ജനതയുടെ ജീവനും തൊഴിലിനും കരിനിഴൽ വീഴ്ത്തുന്ന ഈ…
ചമ്പക്കുളം ജലോത്സവത്തിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്ര വിജയ കിരീടമണിഞ്ഞു; മാലിയിൽ പുളിക്കത്ര തറവാട്ടിൽ ആവേശം വാനോളം
കുട്ടനാട്: ചമ്പക്കുളം ജലോത്സവത്തിൽ രാജ പ്രമുഖൻ ട്രോഫി ആരോമ ചുണ്ടനും വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ഷോട്ട് പുളിക്കത്രയും വിജയ കിരീടമണിഞ്ഞു. കന്നി പോരാട്ടത്തിൽ അരോമ ചുണ്ടൻ വിജയം നേടിയപ്പോൾ മാലിയിൽ പുളിക്കത്ര തറവാട്ടിൽ ആവേശം വാനോളമാണ്. ചമ്പക്കുളം ജലോത്സവത്തിൽ ‘ഷോട്ട് പുളിക്കത്ര’ യിൽ കെഎം ജോബ് കന്യാക്കോണിൽ ക്യാപ്റ്റനായി വെളിയനാട് ജയശ്രീ ബോട്ട് ക്ലബ്ബാണ് തുഴയെറിഞ്ഞതെന്ന് ജോർജ്ജ് ചുമ്മാർ മാലിയിൽ അറിയിച്ചു. തുഴച്ചിൽ ആരംഭിക്കുന്നതിന് മുമ്പ് വെളിയനാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഫാ. ജോസഫ് കുറിയന്നൂര്‍ പറമ്പിൽ വള്ളം ആശിർവദിച്ചു. ഡോ. ജോൺസൺ വി ഇടിക്കുള ഒന്നാം തുഴ കൈമാറി. ക്ലബ് പ്രസിഡന്റ് പി. സി. മോനിച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് വെളിയനാട്, ബിനോജ് കുര്യൻ, ഒന്നാം പങ്കായക്കാരൻ സൈനപ്പൻ, സനിൽ ചട്ടുകത്തിൽ എന്നിവർ പ്രസംഗിച്ചു. എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ…
ചമ്പക്കുളം ജലോത്സവം: ‘ഷോട്ട് പുളിക്കത്ര’ യിൽ വെളിയനാട് ജയശ്രീ ബോട്ട് ക്ലബ് തുഴയെറിയും
കുട്ടനാട്: ഈ വർഷത്തെ ജലോത്സവങ്ങൾക്ക് തുടക്കമാകുന്നു. ജൂൺ 29ന് നടക്കുന്ന ചമ്പക്കുളം ജലോത്സവത്തിൽ ‘ഷോട്ട് പുളിക്കത്ര’ യിൽ വെളിയനാട് ജയശ്രീ ബോട്ട് ക്ലബ് തുഴയെറിയുമെന്ന് ജോർജ്ജ് ചുമ്മാർ മാലിയിൽ അറിയിച്ചു. എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് ഉച്ചയ്ക്ക് 3ന് നടത്തും.സ്വാഗത സംഘം ചെയര്‍മാന്‍ ഡോ ജോൺസൺ വാലയിൽ ഇടിക്കുള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറൽ കൺവീനർ റജി എം.വർഗ്ഗീസ് ശതാബ്ദി ആഘോഷ രൂപരേഖ അവതരിപ്പിച്ചു.കൺവീനർ പി.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. കൺവീനർമാരായ ജിബി ഈപ്പൻ,സനിൽ ചട്ടുകത്തിൽ,എന്നിവർ പ്രസംഗിച്ചു. ചടങ്ങിന് മുന്നോടിയായി ഷോട്ട് പുളിക്കത്ര കളിവള്ളത്തിന് അകമ്പടിയായി ചെറുവള്ളങ്ങളുടെ ജല ഘോഷയാത്ര സംഘടിപ്പിക്കും.ഫോട്ടോ പ്രദർശനം,ആദ്യകാല തുഴച്ചിൽക്കാരെ ആദരിക്കൽ,ശില്പികളെ ആദരിക്കൽ, സ്മരണിക പ്രകാശനം എന്നിവ നടത്തും. എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി…
നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമവും ‘ബാക്ക് ടു ബാലറ്റ്’ ക്യാമ്പയിൻ ഉദ്ഘാടനവും കണ്ണൂരിൽ
കണ്ണൂർ: ദേശിയ പാഠ്യപദ്ധതി കുറുക്കുവഴിയിലൂടെ നടപ്പാക്കാനുള്ള പദ്ധതിയാണ് പി എം ശ്രീ പദ്ധതി എന്നറിഞ്ഞിട്ടും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമം കണ്ണൂരിൽ വെച്ച് നടക്കും . ഒപ്പം തന്നെ തെരെഞ്ഞെടുപ്പുകളിൽ ഇവിഎം തട്ടിപ്പ് തുടരുന്ന പശ്ചാത്തലത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ, രാജ്യത്തിന്റെ വീണ്ടെടുപ്പിന് ‘ബാലറ്റിലേക്ക് തിരികെ’ എന്ന പ്രമേയത്തിലുള്ള സംസ്ഥാന ക്യാമ്പയിൻ ഉദ്‌ഘാടനവും നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു . സംഘപരിവാർ ഭരണകൂടം ഇ.വി.എം തട്ടിപ്പിലൂടെ രാജ്യത്തെ തങ്ങളുടെ കീഴിലാക്കി ഭരിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ നിന്ന് മാറി പഴയ രീതിയിൽ ഉള്ള പേപ്പർ ബാലറ്റ് സംവിധാനത്തിലേക്ക് നമ്മുടെ തെരെഞ്ഞെടുപ്പ് നടത്തൽ അനിവാര്യമാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ്കൾ ബാലറ്റ് സംവിധാനത്തിലേക്ക് മാറിയിട്ടില്ലെങ്കിൽ ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചില്ലെങ്കിലും…
ലഹരിക്കെതിരെ സംഗീതവുമായി മാനവിയം ഖത്തര്‍; അല്‍ തുമാമ മാളില്‍ അരങ്ങേറിയ ‘സംഗീതമാണ് ലഹരി’ അവിസ്മരണീയമായി
ദോഹ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മാനവിയം ഖത്തറിന്റെ നേതൃത്വത്തില്‍ ‘സംഗീതമാണ് ലഹരി’ എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. മീഡിയ പ്ലസ്, ‘ക്യൂ മെലോഡിയ’, ടീം വിജിലന്റ്, ദോഹ ജംഗ്ഷന്‍, ലഹരി നിര്‍മാര്‍ജന സമിതി എന്നീ കൂട്ടായ്മകളുമായി സഹകരിച്ചാണ് ദോഹയിലെ അല്‍ തുമാമ മാളില്‍ വെച്ച് പരിപാടി നടത്തിയത്. ഇ്ന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന്‍ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാനവീയം ഖത്തര്‍ പ്രസിഡന്റ് മധു അഭിമന്യു ചടങ്ങിന് അധ്യക്ഷത വഹിച്ചു. കര്‍ണാടക സംഘം ഖത്തര്‍ പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗേളു ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥകാരനും മീഡിയ പ്‌ളസ് സിഇഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങര ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. മുഹ്‌സിന്‍ തളിക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുക്കിയ ഈ പരിപാടി സംഗീതത്തെയും സാമൂഹിക പ്രതിബദ്ധതയെയും…
പ്രവാസി വെൽഫെയർ തിരുവനന്തപുരം സുരക്ഷാ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
ദോഹ: പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോയൽ ഗാർഡൻസ് ഹാളിൽ ‘ഫയർ സേഫ്റ്റി ഫസ്റ്റ്’ എന്ന തലക്കെട്ടില്‍ ഫയർ സുരക്ഷാ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ കമ്മറ്റിയംഗവും സേഫ്റ്റി ഓഫീസറുമായ സർജിൻ മേരിജോൺ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. വീടുകളിലെ സുരക്ഷാ മുൻകരുതലുകൾ, തീപിടുത്തം ഉണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ, അഗ്നിശമന ഉപകരണങ്ങളുടെ ശരിയായ ഉപയോഗം തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിത്യജീവിതത്തിലും തൊഴിലിടങ്ങളിലും ഉപകാരപ്രദമായ ഒട്ടനവധി കാര്യങ്ങള്‍ പരിശീലത്തില്‍ പ്രതിപാദിച്ചു. ജില്ലയില്‍ നിന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റിയംഗം സാദിഖലി, ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു