ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ചു; അച്ഛനും മകളും മരിച്ചു

വെല്ലൂര്‍: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ച് തമിഴ്‌നാട്ടില്‍ അച്ഛനും മകളും മരിച്ചു. തമിഴ്‌നാട് വെല്ലൂരിലാണു സംഭവം. ദുരൈവര്‍മ, മകള്‍ മോഹനപ്രീതി എന്നിവരാണു മരിച്ചത്. വീടിന്റെ വരാന്തയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജു ചെയ്യാനായി വച്ചിരുന്നു. പുലര്‍ച്ചെയോടെ സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു തീ പടര്‍ന്നു. സമീപമുണ്ടായിരുന്ന മറ്റൊരു ഇരുചക്രവാഹനത്തിനും തീപിടിച്ചിരുന്നു. തുടര്‍ന്നു വീട്ടിലേക്കു തീ പടര്‍ന്നതോടെ പുറത്തുകടക്കാനാകാതെ ശുചിമുറിയില്‍ അഭയം തേടിയ അച്ഛനും മകളും ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. വെല്ലൂര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്; മരണങ്ങളില്ല, ആകെ മരണം 67,772 ആയി

കേരളത്തില്‍ 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,883 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,838 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,412 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 71 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 4051 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…

നിരക്ക് വര്‍ധിപ്പിക്കാതെ സമരം നിര്‍ത്തില്ലെന്ന് ബസുടമകള്‍; സര്‍ക്കാരിന് പിടിവാശിയില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്ക് വരും ദിവസങ്ങളിലും തുടരുമെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും വിളിക്കുന്നില്ലെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പിടിവാശിയില്‍ നിന്നുണ്ടായ സമരമാണിത്. യാത്രാനിരക്ക് വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി വാക്കുപാലിച്ചില്ല. നിരക്ക് വര്‍ധിപ്പിക്കാതെ സമരം അവസാനിക്കില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി. മിനിമം നിരക്ക് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ച് വ്യാഴാഴ്ച മുതലാണ് ബസുടമകള്‍ സമരം തുടങ്ങിയത്. തിരുവനന്തപുരം ജില്ലയില്‍ ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയതൊഴിച്ചാല്‍ പണിമുടക്ക് പൂര്‍ണമാണ്. അതേസമയം, സര്‍ക്കാരിന് പിടിവാശികളൊന്നും ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റ് ചിലതാണ്. ചില നേതാക്കളുടെ സ്ഥാപിത താത്പര്യമാണ് സമരത്തിന് കാരണം. സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.മന്ത്രിയുടെ പിടിവാശികൊണ്ടാണ് പണിമുടക്കിലേക്ക് പോകേണ്ടി വന്നതെന്ന…

രാജ്യത്ത് അവശ്യ മരുന്നുകളുടെ വിലയില്‍ വന്‍ വര്‍ധന; ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും

ന്യൂഡല്‍ഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ അവശ്യ മരുന്നകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും മൊത്തവിലയില്‍ വന്‍ വര്‍ധനവ്. ഇവയുടെ വിലയില്‍ 10.7 % വര്‍ധനവാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ട 800 മരുന്നുകളുടെ വില ഇതോടെ വര്‍ധിക്കും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാകും ചില്ലറ വില്‍പനയ്ക്കുള്ള മരുന്നുകളുടെ വിലയും നിര്‍ണയിക്കുന്നത്. മരുന്നുകളുടെ ഉയര്‍ന്ന വില ഏപ്രില്‍ ഒന്നു മുതല്‍ നിലിവില്‍ വരും മരുന്നുകളുടെ വിലയില്‍ കുത്തനെ ഉണ്ടാകുന്ന വര്‍ധന ജനങ്ങളെ പ്രതികൂലമായി ബാധിക്കും. രോഗികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്വര്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ വിലക്കയറ്റത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തി. എന്നാല്‍, ഇതിനു മുന്‍പ് മൊത്ത വിലയില്‍ നാലു ശതമാനം വര്‍ധനവുണ്ടായപ്പോഴും അവശ്യമരുന്നുകളുടെ ചില്ലറ വിലയില്‍ മാറ്റമുണ്ടാകാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തവണ 10 ശതമാനത്തിലേറെ വര്‍ധന ഉണ്ടായതിനാല്‍…

മോഷ്ടിച്ച ബൈക്കില്‍ മാലപൊട്ടിക്കല്‍ പതിവാക്കി; സ്‌കൂട്ടര്‍ യാത്രികയുടെ മാല പൊട്ടിച്ച് അറസ്റ്റിലായ യുവാവില്‍ നിന്നും കിട്ടിയത് നിരവധി തുമ്പുകള്‍

മാവേലിക്കര: മോഷ്ടിച്ച ബൈക്കില്‍ മാലപൊട്ടിക്കല്‍ പതിവാക്കിയ കള്ളന്‍ സ്‌കൂട്ടര്‍ യാത്രികയുടെ മാല പൊട്ടിച്ച് അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ യുവാവില്‍ നിന്നും കിട്ടിയത് നിരവധി തുമ്പുകള്‍. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം ഇടവഴിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ 3.5 പവന്‍ മാല പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞ മോഷ്ടാവിനെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണപുരം കളീയ്ക്കല്‍ തറയില്‍ സജിത്ത്(സച്ചു – 34) ആണ് അറസ്റ്റിലായത ്. മറ്റൊരു കേസില്‍ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്ന ഇയാളെ മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതിയോടെ കൊല്ലം ജില്ലാ ജയിലില്‍നിന്നും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ഫെബ്രുവരി 10 വൈകിട്ട് മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. ഇടവഴിയില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ 3.5 പവന്‍ മാല ഇയാള്‍ പൊട്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. 2021…

പരീക്ഷ കാലത്ത് വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന അനിശ്ചിത കാല ബസ് സമരം അനുവദിക്കില്ല

മലപ്പുറം: പരീക്ഷ കാലത്ത് വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന അനിശ്ചിത കാല ബസ് സമരം അനുവദിക്കില്ലെന്നും, വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും എന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം തിരൂർ ആർ.ടി.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് സൽമാൻ താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി.പി.എസ് സഫ്‌വാൻ, മുഅ്മിൻ എന്നിവർ സംസാരിച്ചു. അഫ്‌ലാഹ്, മിഡ്ലാജ് മമ്പാട് തുടങ്ങിയവർ നേതൃത്വം നൽകി.

പരീക്ഷ കാലത്തെ ബസ് സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം: ആർ.ടി.ഒ ഓഫീസിലേക്ക് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി

പാലക്കാട്: പരീക്ഷ കാലത്ത് നടക്കുന്ന അനിശ്ചിത കാല ബസ് സമരം വിദ്യാർത്ഥി ദ്രോഹമാണെന്നും ഇത് അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടും ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഒറ്റപ്പാലം ആർ.ടി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.മാർച്ച് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. ജില്ലാ കമ്മിറ്റിയംഗം സബിൻ അമ്പലപ്പാറ മാർച്ച് ഉദ്ഘാടനം ചെയ്തു. കോങ്ങാട് മണ്ഡലം കൺവീനർ ഷഹ്ബാസ് അഹ്മദ് സംസാരിച്ചു. മാർച്ചിന് ശേഷം ജോയിന്റ് ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നൽകി. ഹാരിസ്, ഹാദി, സന, റഹ്മത്തുന്നീസ, സഹൽ എന്നിവർ നേതൃത്വം നൽകി. ബസ് ഉടമകളും ജീവനക്കാരും നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കാൻ റോഡ്, ഇന്ധന നികുതി കുറച്ചു കൊടുക്കുന്ന പോലെയുള്ള മാർഗങ്ങളാണ് സർക്കാർ ചെയ്യേണ്ടത്. അല്ലാതെ അതിന്റെ ബാധ്യത വിദ്യാർത്ഥികളുടെ ചുമലിൽ ചാർത്തി കൺസെഷൻ വർധിപ്പിക്കുകയല്ല വേണ്ടത്. അനിശ്ചിതകാല ബസ് സമരം മൂന്ന് ദിവസം പിന്നിട്ടിട്ടും സർക്കാർ…

‘ശിവം സുന്ദരം’ – വിശ്വകല്യാണ യജ്ഞം മാര്‍ച്ച് 30-ന്

“അമ്മയുടെ കാഴ്ചപ്പാടിൽ സ്ത്രീയും പുരുഷനും രണ്ടല്ല. എവിടെയാണോ സ്നേഹവും കാരുണ്യവും അമിതമായി പ്രകടമാകുന്നത് അതിനെല്ലാം സ്ത്രീ ഭാവം നൽകുന്ന സംസ്കാരമാണ് ഭാരതത്തിന്റേത്. ഗോ മാതാ, ഭൂ മാതാ, ദേശ മാതാ, വേദ മാതാ എന്ന സങ്കല്പങ്ങൾ ഇതിനുദാഹരണമാണ്.” അമ്മ അമൃതപുരി: ലോകത്തിന് മുന്നിൽ അമ്മ എന്നും സ്നേഹത്തിന്റേയും ശാന്തിയുടെയും പ്രതീകമായാണ് നിലകൊള്ളുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ അലയൊലികൾ മുഴങ്ങുന്ന വേളയിൽ മാതാ അമൃതാനന്തമയീ മഠം വീണ്ടും മഹത്തരമായ ഒരു ചുവട് വയ്ക്കുകയാണ് 108 സ്ത്രീകളാൽ നടത്തപ്പെടുന്ന വിശ്വ കല്യാണ യജ്ഞത്തിലൂടെ. മഠത്തിന്റെ ലോകമെമ്പാടുമുള്ള ആശ്രമ ശാഖകളിൽ ബ്രഹ്മചാരിണീ സന്ന്യാസിനിമാർ വർഷങ്ങളായി പൂജ നടത്തി വരുന്നു. ഇരുപതിലധികം ക്ഷേത്രങ്ങൾ ഇന്ത്യയിലുടനീളമായി 1987 മുതൽ അമ്മ പ്രാണപ്രതിഷ്ഠ നിർവ്വഹിച്ചിട്ടുമുണ്ട്. ലോകം ഇന്ന് നേരിടുന്ന മഹാമാരികളുടേയും യുദ്ധത്തിന്റെയും കാർമേഘങ്ങൾ നീങ്ങി ശാന്തിയുടേയും സമാധാനത്തിന്റേയും പുതുവെട്ടം ലോകമാകെ പരക്കുന്നതിനായി അമ്മ വിഭാവനം ചെയ്ത സങ്കൽപ്പമാണ്…

പുടിന്‍ ഒരു “കശാപ്പുകാരനാണെന്ന്” ജോ ബൈഡന്‍

വാർസോ/മോസ്‌കോ: പോളണ്ടിലെ വാർസോയിൽ അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ശനിയാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ “കശാപ്പുകാരനാണെന്ന്” വിശേഷിപ്പിക്കുകയും, ഉക്രെയ്‌നില്‍ പുടിന്‍ നടത്തിയ നടപടികളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. തന്റെ സന്ദർശന വേളയിൽ, നരോഡോവി സ്റ്റേഡിയത്തിൽ ഉക്രേനിയൻ അഭയാർത്ഥികളെ കണ്ടപ്പോൾ, പുടിനുമായി ദിവസവും ഇടപഴകുമ്പോൾ എന്താണ് ചിന്തിക്കുന്നതെന്ന് ബൈഡനോട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് അയാള്‍ “ഒരു കശാപ്പുകാരനാണ്” എന്ന് ബൈഡന്‍ പ്രതികരിച്ചത്. താനും പുടിനും തമ്മിലുള്ള വ്യക്തിപരമായ വൈരാഗ്യം കുറച്ചുകാണാൻ ആദ്യം ശ്രമിച്ചെങ്കിലും, കഴിഞ്ഞ 10 ദിവസമായി ബൈഡൻ വാചാടോപം ശക്തമാക്കി. കഴിഞ്ഞ ആഴ്ച, ബൈഡൻ ആദ്യമായി പുടിനെ ഒരു “യുദ്ധക്കുറ്റവാളി” എന്ന് വിളിക്കുകയും പിന്നീട് അദ്ദേഹത്തെ “കൊലപാതക സ്വേച്ഛാധിപതി, ഉക്രെയ്നിലെ ജനങ്ങൾക്കെതിരെ അധാർമിക യുദ്ധം നടത്തുന്ന ഗുണ്ട” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ “മനുഷ്യത്വരഹിതം” എന്നും അദ്ദേഹം വിശേഷിപ്പിച്ചതായി സിഎൻഎൻ…

ഉക്രൈൻ യുദ്ധത്തിനിടയിൽ നേറ്റോയുടെ വിപുലീകരണ തന്ത്രങ്ങളെ ചൈന അപലപിച്ചു

“കാലഹരണപ്പെട്ട സുരക്ഷാ” തന്ത്രങ്ങളിലൂടെ ഒരു പുതിയ ശീതയുദ്ധത്തിലേക്ക് സാഹചര്യങ്ങളെ തള്ളിവിടുന്നതിനെതിരെ ബ്രസൽസിലെ ചൈനീസ് എംബസി നേറ്റോയ്ക്ക് മുന്നറിയിപ്പ് നൽകി. “ലോകത്തിലെ ഏറ്റവും വലിയ സൈനിക സഖ്യമായ നേറ്റോ കാലഹരണപ്പെട്ട സുരക്ഷാ ആശയമാണ് പിന്തുടരുന്നത്” എന്ന് യൂറോപ്യൻ യൂണിയനിലെ (ഇയു) ചൈനീസ് എംബസി വക്താവ് ശനിയാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. “ഇത് അതിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തിയും പ്രവർത്തനങ്ങളുടെ വ്യാപ്തിയും വികസിപ്പിക്കുകയും ശീതയുദ്ധ തന്ത്രങ്ങൾ ഉപയോഗിച്ച് സ്പർദ്ധയെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. നമ്മള്‍ അതീവ ജാഗ്രതയിൽ തുടരുകയും ഒരു ‘പുതിയ ശീതയുദ്ധം’ വേണ്ടെന്ന് പറയുകയും വേണം,” റിപ്പോർട്ടുകളിൽ പേര് പരാമർശിച്ചിട്ടില്ലാത്ത വക്താവ് പറഞ്ഞു. ഉക്രെയ്നിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണത്തിൽ ചൈന റഷ്യയുടെ പക്ഷം പിടിക്കുന്നുവെന്ന് നേറ്റോ ആരോപിച്ചു. “ചൈനയുടെ ദീർഘകാലവും സ്ഥിരവുമായ നിലപാടിനെക്കുറിച്ച് സമഗ്രവും കൃത്യവുമായ ധാരണയുണ്ടാക്കാൻ നേറ്റോയെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു,” വക്താവ് കൂട്ടിച്ചേർത്തു. ഉക്രെയ്നിലെ സംഘർഷം…