എം എ സി എഫ് റ്റാമ്പാ പ്രവർത്തനോത്ഘാടനം ഇന്ന് വൈകിട്ട് ആറു മണിക്ക്

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ 2022 വർഷത്തെ പ്രവർത്തനോത്ഘാടനം ഇന്ന് (മാർച്ച് 26 ) വൈകുന്നേരം റ്റാമ്പായിലെ വാൽറിക്കോയിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന ഈ പരിപാടിയിലേക്കുള്ള പ്രവേശനം തീർത്തും സൗജന്യമാണ്. മലയാള സിനിമാ സീരിയൽ നടി അർച്ചന സുശീലൻ മുഖ്യാതിഥിയായിരിക്കും. അർച്ചന അവതരിപ്പിക്കുന്ന ഡാൻസുകൾ പരിപാടിയുടെ തിളക്കം വർധിപ്പിക്കും. എട്ടോളം ടീമുകൾ മാറ്റുരയ്ക്കുന്ന ഫാഷൻ ഷോയാണ് മറ്റൊരു മുഖ്യ ആകർഷണം. ഭക്ഷണത്തിനായുള്ള ഫുഡ് ബൂത്തുകൾ ഹാളിൽ ഒരുക്കിയിട്ടുണ്ട്. റ്റാമ്പായിലും പരിസരങ്ങളിലുമുള്ള എല്ലാ ബഹുജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക്: ബാബു തോമസ് (പ്രസിഡന്റ് ) 813 838 5462 , ലക്ഷ്മി രാജേശ്വരി (സെക്രട്ടറി ) 732 325 8861 , റ്റി ഉണ്ണികൃഷ്ണൻ (ട്രസ്റ്റീ ബോർഡ് ചെയർപേഴ്സൺ)…

സില്‍വര്‍ ലൈന്‍: നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിലക്ക് 5 മീറ്റര്‍ മാത്രമെന്ന് കെ.റെയില്‍

തിരുവനന്തപുരം: സില്‍വര്‍ലൈനിന്റെ ബഫര്‍ സോണ്‍ 10 മീറ്ററാണെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിലക്ക് ‘ആദ്യത്തെ 5 മീറ്ററില്‍ മാത്രമേയുള്ളുവെന്നും കെ.റെയില്‍. മറ്റേ അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം. ദേശിയപാതകളില്‍ നിലവില്‍ 5 മീറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തന വിലക്കുണ്ട്. സംസ്ഥാന പാതകളില്‍ ഇത്തരം നിര്‍മ്മാണ നിയന്ത്രണം 3 മീറ്റര്‍ ആണെന്നും കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ബഫര്‍ സോണ്‍ ഇന്ത്യന്‍ റെയില്‍വേ ലൈനുകള്‍ക്ക് ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇരുവശത്തും 30 മീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താറുണ്ട്. ഈ പ്രദേശത്ത് കെട്ടിട നിര്‍മാണം പോലുള്ള കാര്യങ്ങള്‍ക്ക് റെയില്‍വേയുടെ അനുമതി വാങ്ങണം. സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണ്‍ 10 മീറ്റര്‍ മാത്രമാണ്. അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍നിന്ന് ഇരുവശത്തേക്കും പത്ത് മീറ്റര്‍വീതമാണ് ബഫര്‍ സോണ്‍. ഈ പത്ത് മീറ്ററില്‍ ആദ്യത്തെ…

മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചു; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തില്‍ കാണിച്ചത് തന്റെ ആസ്തി 32 ലക്ഷം രൂപയാണെന്നാണ്. എന്നാല്‍ മന്ത്രി കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത് തനിക്ക് അഞ്ച് കോടി രൂപയുടെ സ്വത്തുണ്ടെന്നാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇത് അനധികൃത സ്വത്താണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോകായുക്ത എന്നിവര്‍ക്ക് പരാതി നല്‍കി.

പത്രസമ്മേളനത്തിനിടെ തന്റെ ഭാഷാപ്രയോഗത്തില്‍ മാധ്യമപ്രവര്‍ത്തയ്ക്കു വിഷമം നേരിട്ടതില്‍ ക്ഷമ ചോദിച്ച് വിനായകന്‍

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടരത്തിയ പത്രസമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്‍ത്തകയോട് നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നടന്‍ വിനായകന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന്റെ ക്ഷമാപണം. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: നമസ്‌കാരം , ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ [ ഒട്ടും വ്യക്തിപരമായിരുന്നില്ല ] വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു . വിനായകന്‍ . ‘ മീടു എന്ന് പറയുന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ അത് ചോദിക്കും. അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കില്‍ താന്‍ അത് വീണ്ടും ചെയ്യും. എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം…

നിയമവിരുദ്ധ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം: റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം കുറ്റക്കാരനെന്ന് കോടതി, രാജി ആവശ്യപ്പെട്ട് നേതാക്കള്‍

നെബ്രസക്കാ: നെബ്രസക്കായില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ജെഫ് ഫോര്‍ട്ടന്‍ബെറി തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്ില്‍ തിരിമറി നടത്തുകയും എഫ്ബിഐ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാതെ കളളം പറഞ്ഞുെവന്നും ഫെഡറല്‍ ജൂറി കണ്ടെത്തി. മാര്‍ച്ച് 24 വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് ജൂറി വിധിച്ചത്. നൈജീരിയന്‍ ബില്യനയര്‍ ഗിര്‍ബര്‍ട്ടില്‍ നിന്നും 30,000 ഡോളര്‍ സംഭാവനയായി സ്വീകരിച്ചതു സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് കോണ്‍ഗ്രസ് അംഗം എഫ്ബിഐയ്ക്ക് കൈമാറിയത് തുടങ്ങി 12 ചാര്‍ജുകളാണ് ഇയാള്‍ക്കെതിരെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഓരോ ചാര്‍ജിനും 5 വര്‍ഷം വീതമാണ് ശിക്ഷ ലഭിക്കുക. ജൂറി വിധി പുറത്തുവന്ന ഉടനെ തന്നെ ഹൗസ് സ്പീക്കറും കാലിഫോര്‍ണിയായില്‍ നിന്നുള്ള അംഗവുമായ നാന്‍സ പെലോസിയും (ഡെമോക്രാറ്റ്) മൈനോറിട്ടി ലീഡറും കാലിഫോര്‍ണിയയില്‍ നിന്നുള്ള അംഗവുമായ കെവിന്‍ മെക്കാര്‍ത്തിയും (റിപ്പബ്ലിക്കന്‍), ജഫ് ഫോര്‍ട്ടല്‍ ബറിയുടെ രാജി ആവശ്യപ്പെട്ടു. കുറ്റക്കാരനാണെന്ന കണ്ടെത്തിയാല്‍ ആരായാലും ഉടന്‍ രാജിവയ്ക്കണമെന്ന് കെവിന്‍ മെക്കാര്‍ത്തി…

യു.എസ് സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയക്കില്ലെന്ന് ആവര്‍ത്തിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍ ഡി.സി: റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി തുടരുമ്പോഴും അമേരിക്കന്‍ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയക്കില്ലെന്ന് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു വ്യക്തമാക്കി. പ്രസിഡന്റ് ബൈഡന്‍ പോളണ്ട് സന്ദര്‍ശിക്കുമ്പോള്‍ നടത്തിയ ഒരു പ്രസ്താവനയ്ക്ക് വിശദീകരണം നല്‍കുകയായിരുന്നു വൈറ്റ് ഹൗസ്. പോളണ്ടിലെ ജി2.എ അരീനയില്‍ 82ാമത് എയര്‍സോണ്‍ ഡിവിഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ ഉക്രെയ്‌നിലെ സ്്രതീകളും കുട്ടികളും റഷ്യന്‍ ടാങ്കിനു നേരെ എന്തു ചെയ്യുന്നുവെന്ന് നിങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ കാണാം. സാധാരണ ഉരെകയ്ന്‍ ജനത റഷ്യന്‍ സൈന്യത്തെ എങ്ങനെ നേരിടുന്നു എന്നതും നിങ്ങള്‍ക്ക് അവിടെ കാണാം. ഈ പ്രസ്താവനയാണ് ബൈഡന്‍ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയക്കുമെന്ന ധാരണയിലെത്തിയത്. മാര്‍ച്ച് 25നായിരുന്നു ബൈഡന്‍ പോളണ്ടിലെ എയര്‍സോണ്‍ ഡിവിഷന്‍ അംഗങ്ങളെ അഭിസംബോധന ചെയ്തത്. അന്നുതന്നെ ഇതിന്റെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. റഷ്യന്‍ അധിനിവേശത്തിനു മുമ്പുതന്നെ റഷ്യന്‍ ഉക്രെയ്ന്‍ തര്‍ക്കത്തില്‍ അമേരിക്കന്‍ സൈന്യം ഇടപെടില്ലെന്ന്…

സമാധാനത്തിന്റെ ദീപവുമായി BSMM നിര്‍മ്മലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

തണ്ണീര്‍മുക്കം : റഷ്യ – യുക്രെയിന്‍ യുദ്ധം വേഗത്തില്‍ അവസാനിക്കാനും , സമാധാനം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനും രാഷ്ട്ര തലവന്‍ മാര്‍ക്ക് കഴിയട്ടെ എന്ന സന്ദേശവുമായി തണ്ണീര്‍മുക്കം ബി.എസ്സ്.എം. എം. നിര്‍മ്മലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദീപം തെളിച്ച് ലോക സമാധാനത്തിന്റെ പ്രാര്‍ത്ഥന റവ. സ. എയ്ഞ്ചല്‍ റോസ് ചൊല്ലിക്കൊടുത്തു. ബി.എസ്സ്.എം. എം. നിര്‍മ്മലാ സ്‌കൂള്‍ മെറിറ്റ് ദിനത്തോടുനുബന്ധിച്ച് ഇന്നലെ (25/3/2022 ) നടന്ന് വര്‍ഷിക പരിപാടിയില്‍ യുക്രെയിന്‍ യുദ്ധഭൂമിയില്‍ ആഘോഷങ്ങള്‍ ഒന്നിലും പങ്കെടുക്കാന്‍ കഴിയാതിരിക്കുന്ന സ്‌കൂള്‍ കുട്ടികളെ അനുസ്മരിച്ചു കൊണ്ടാണ് നിര്‍മ്മല സ്‌കൂളിലെ കുട്ടികള്‍ തങ്ങളുടെ ആഘോഷപരിപാടികള്‍ക്കിടയില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.സുരേഷ് മല്പാന്‍ പകര്‍ന്ന് നല്കിയ ദീപം തെളിച്ചു കൊണ്ട് ലോക സമാധാന പ്രാര്‍ത്ഥന നടത്തിയത് മെറിറ്റ് ദിന ചടങ്ങ് കോമഡി സൂപ്പര്‍ നൈറ്റ് താരം അനുപ് പാല ഉത്ഘാടനം ചെയ്യതു. ഫാ.സുരേഷ് മല്പാന്‍ അദ്ധ്യക്ഷത വഹിച്ചു.…

അസഭ്യവര്‍ഷം കേള്‍ക്കാതെ പൊതുവഴിലൂടെ അച്ഛനും മകള്‍ക്കും ഒന്നിച്ചു നടക്കാനാകാത്ത അവസ്ഥ നിര്‍ഭാഗ്യകരം: ഹൈക്കോടതി

കൊച്ചി: അസഭ്യവര്‍ഷം കേള്‍ക്കാതെ പൊതുവഴിലൂടെ അച്ഛനും മകള്‍ക്കും ഒരുമിച്ചു നടന്നു പോകാനാവാത്ത അവസ്ഥ നിര്‍ഭാഗ്യകരമാണെന്നു ഹൈക്കോടതി. മകളുമായി നടന്നു പോകുന്നതിനിടെ മകളോട് മോശമായി സംസാരിച്ചതു ചോദ്യം അച്ഛനെ ഹെല്‍മറ്റ് ഉപയോഗിച്ചു മര്‍ദിച്ച പ്രതിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി.ഗോപിനാഥിന്റെ പരാമര്‍ശം. താന്‍ കുറ്റക്കാരനല്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും കാട്ടി പാപ്പനംകോട് സ്വദേശി വി. ഷാജിമോനാണ് ഹൈക്കോടതിയെ സമീപിച്ചത്. ആയുധം കൊണ്ട് താന്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്ന തരത്തിലുള്ള പരുക്കുകള്‍ അവര്‍ക്കുണ്ടായിട്ടില്ലെന്നും ഷാജിമോന്‍ വാദിച്ചു. തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല, ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്തത് നിയമപരമായി നിലനില്‍ക്കില്ല എന്നും ഇയാള്‍ വാദിച്ചു. എന്നാല്‍, ഹര്‍ജിക്കാരന്‍ മറ്റു പ്രതികളുമായി ചേര്‍ന്ന് പിതാവിനെയും 14 വയസുകാരിയായ മകളെയും ചേര്‍ത്ത് ലൈംഗിക ചുവയുള്ള വാക്കുകളാല്‍ ആക്ഷേപിച്ചെന്ന് പ്രോസിക്യുഷന്‍ ബോധിപ്പിച്ചു. പ്രോസിക്യുഷന്‍ വാദം അംഗീകരിച്ച കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യത്തിന്…

കോട്ടയത്ത് വീണ്ടും കല്ലിടല്‍, സംഘര്‍ഷം, പിഴുതെടുക്കല്‍; വാഹനത്തില്‍ തിരിച്ചിട്ടു

കോട്ടയം: കോട്ടയത്ത് സില്‍വര്‍ ലൈന്‍ കല്ലിടല്‍ പുനരാരംഭിച്ചു. രാവിലെ എട്ടരയോടെ പോലീസ് അകമ്പടിയോടെയാണ് വന്‍ സംഘം നട്ടാശേരി പാറമ്പുഴ മേഖലകളില്‍ കല്ലിടാനെത്തിയത്. നട്ടാശേരിയില്‍ 12 കല്ലുകള്‍ രാവിലെ സ്ഥാപിച്ചു. ഇത്രയും രാവിലെ അധികൃതര്‍ എത്തുമെന്ന് നാട്ടുകാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. കല്ലിടല്‍ തുടങ്ങിയ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചു. പോലീസിന്റെ നടപടിയെ നേരിട്ടും നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റി. കല്ലുകൊണ്ടുവന്ന വാഹനത്തില്‍തന്നെ അവ തിരിച്ചിട്ടു. വാഹനവുമായി മടങ്ങാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായെങ്കിലും നാട്ടുകാര്‍ തടഞ്ഞു. പിഴുതെടുത്ത കല്ലുകള്‍ മുഴുവന്‍ വാഹനത്തില്‍ കയറ്റി തിരിച്ചയക്കാനാണ് നാട്ടുകാരുടെ തീരുമാനം.

യുവജനങ്ങള്‍ക്ക് ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ഏഒസി

ന്യുയോര്‍ക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയത്തിനു വേണ്ടി അരയൂം തലയും മുറുക്കി പ്രവര്‍ത്തന രംഗത്തെത്തിയ ഭൂരിപക്ഷം യുവജനങ്ങള്‍ക്കും ഇപ്പോള്‍ ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ന്യുയോര്‍ക്കില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രോഗ്രസ്സ് വിഭാഗത്തിന്റെ ഭാഗമായി അറിയപ്പെടുന്ന അലക്‌സാന്‍ഡ്രിയ ഒക്കേഷ്യ ക്രാര്‍ട്ടസ് മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് 24ന് ന്യുയോര്‍ക്കിലുള്ള പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഏഒസി തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്. അമേരിക്കന്‍ വിദ്യാഭ്യാസ രംഗം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കടബാധ്യത എഴുതിതള്ളല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബൈഡന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിരാശാജനകമായിരുന്നുവെന്ന് എ.ഒ.സി പറഞ്ഞു. ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വളരെ നല്ല പിന്തുണയാണ് 2020ലെ തിരഞ്ഞെടുപ്പില്‍ യുവജനങ്ങളില്‍ നിന്നും ലഭിച്ചത്. വിശ്രമം പോലും ഒഴിവാക്കി ബൈഡന്‍ വിജയത്തിനു വേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. അവരുടെ പ്രതീക്ഷകളെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നുവോ എന്ന ആശങ്കയാണ് ബൈഡനില്‍ നിന്ന് അവരെ അകറ്റുന്നതെന്നും അവര്‍ പറഞ്ഞു. 10,000 ഡോളറിന്റെ…