കൊച്ചി: സംഘടിത ജനവിഭാഗങ്ങളും സംഘടനകളും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും നിലനില്‍പ്പിനുമായി രാജ്യം സ്തംഭിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തുനടത്തുന്ന പണിമുടക്കുകള്‍ എന്തു നേടിത്തരുന്നുവെന്ന് പൊതുസമൂഹം വിലയിരുത്തി പ്രതികരിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ജനങ്ങള്‍ കഷ്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന സര്‍വ്വീസ് സംഘടനകളും ഇതര ട്രേഡ് യൂണിയനുകളും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത് ജനദ്രോഹമാണ്. കടക്കെണിയും സാമ്പത്തിക തകര്‍ച്ചയുംമൂലം തകര്‍ന്നിരിക്കുന്ന ശ്രീലങ്കന്‍ജനതയുടെ ദുഃഖദുരിതജീവിതം ഈ നാട്ടിലും ആവര്‍ത്തിക്കാന്‍ ഇത്തരം ജനവിരുദ്ധ സമരമാര്‍ഗ്ഗങ്ങള്‍ ഇടനല്‍കും. ഏതു പണിമുടക്കിനെയും പിന്തുണയ്ക്കുന്ന സാക്ഷരകേരളത്തിലെ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെ അധഃപതനം ലജ്ജാകരമാണ്. പണി ലഭിക്കാതെ ആയിരങ്ങളുടെ ജീവിതം വഴിമുട്ടിനില്‍ക്കുന്ന, കടക്കെണിയില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന കേരളത്തില്‍ പണിമുടക്കിയുള്ള രാഷ്ട്രീയ അടിമത്വം അവസാനിപ്പിക്കണം. നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ പണിമുടക്കിയുള്ള പ്രാകൃതമായ പ്രതിഷേധസമരമല്ല…
Year: 2022
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കടുങ്ങല്ലൂര്‍: കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു. ബിനാനിപുരം സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍ പെട്ടതും നിരവധി ക്രിമിനല്‍ കേ സില്‍ പ്രതിയുമായ മുപ്പത്തടം പാ ലറ മാതേലിപറമ്പ് വീട്ടില്‍ അമല്‍ ബാബു (25)നെയാണ് ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. കൊലപാതകശ്രമം, മയക്കുമരുന്ന് കേസ്, കവര്‍ച്ചാ ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി. നിരവധി കേസുകള്‍ ബി നാനി പുരം, ആലുവ സ്റ്റേഷനുകളി ലായി ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ജനുവരി മാസം ബിനാനി പുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമം, കവര്‍ച്ച കേസുകളെ തുടര്‍ന്നാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ റൂറല്‍ ജില്ലയില്‍ 40 പേരെ കാപ്പ നിയമപ്രകാരം ജയിലിലടക്കുകയും 31 പേരെ നാടുകടത്തുകയും ചെയ്തതായി എസ്.പി. കെ.കാര്‍ത്തിക് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് റൂറല്‍ പോലീസ് അറിയിച്ചു.…
ഉക്രെയ്നിനുള്ള സഹായം നേറ്റൊ വര്‍ദ്ധിപ്പിക്കുന്നു
ബ്രസൽസ്: ബൾഗേറിയ, ഹംഗറി, റൊമാനിയ, സ്ലൊവാക്യ എന്നിവ ഉൾപ്പെടുന്ന സഖ്യത്തിന്റെ കിഴക്കൻ ഭാഗത്ത് നാല് പുതിയ യുദ്ധ ഗ്രൂപ്പുകളെ വിന്യസിക്കാൻ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നേറ്റോ) അനുമതി നൽകിയതായി നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പത്രസമ്മേളനത്തിൽ പറഞ്ഞു. നേറ്റോ സഖ്യത്തിന്റെ കിഴക്കൻ ഭാഗത്ത് വിന്യസിച്ചിരിക്കുന്ന നാല് പുതിയ യുദ്ധ യൂണിറ്റുകൾക്ക് വ്യാഴാഴ്ച അംഗീകാരം ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ബാൾട്ടിക് കടൽ മുതൽ കരിങ്കടൽ വരെ, സഖ്യത്തിന്റെ കിഴക്കൻ അതിർത്തിയിൽ മൊത്തം എട്ട് നേറ്റോ യുദ്ധ ഗ്രൂപ്പുകൾ നിലയുറപ്പിക്കും. ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ഉക്രെയ്നിനുള്ള അധിക പിന്തുണയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് സംഘടനയുടെ രാഷ്ട്രത്തലവന്മാരെ ഉച്ചകോടിയിലേക്ക് വിളിപ്പിച്ചത്. അതേസമയം, നേറ്റോയുടെ ഉന്നത സൈനിക കമാൻഡർ സഖ്യത്തിന്റെ കെമിക്കൽ, ബയോളജിക്കൽ, റേഡിയോളജിക്കൽ, ന്യൂക്ലിയർ ഡിഫൻസീവ് ഘടകങ്ങൾ സജീവമാക്കി. സഖ്യകക്ഷികൾ അധിക രാസ, ജൈവ, റേഡിയോളജിക്കൽ, ആണവ…
ഫ്രറ്റേണിറ്റി ഇടപെടൽ വിജയം; അട്ടപ്പാടി ഭുവന കേസിൽ കോളേജധികൃതർക്കും ജീവനക്കാർക്കും വീഴ്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍
പാലക്കാട്: അരിവാൾ രോഗം മൂലം അബോധാവസ്ഥയിലായ ഗവ. വിക്ടോറിയ കോളേജിലെ പൂർവ വിദ്യാർത്ഥിനി അട്ടപ്പാടി ദാസന്നൂരിലെ ആദിവാസി ഇരുവാള വിഭാഗത്തിൽപ്പെടുന്ന ഭുവനയെ 2019 സെപ്റ്റംബര്‍ 26ന് കോളേജ് ജീവനക്കാർ ആശുപത്രിയിലെത്തിച്ച് ഒറ്റക്കാക്കി മുങ്ങിക്കളഞ്ഞ സംഭവത്തിൽ കോളേജ് അധികൃതരും ജീവനക്കാരും മനുഷ്യത്വമില്ലാതെയും ഉത്തരവാദിത്വരഹിതമായുമാണ് ഇടപെട്ടതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോളേജിൽ വെച്ച് പകൽ സമയത്ത് അവശയായ വിദ്യാർത്ഥിനിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും അന്നത്തെ ഹോസ്റ്റൽ വാർഡൻ ശ്രീകല കെ.ഐ, റസിഡന്റ് ട്യൂട്ടർ ഷെർലിൻ എന്നിവർ എത്തിച്ചു. എന്നാൽ, എസ്.ടി വിദ്യാർത്ഥിനിയായ ഭുവനയെ നോക്കാൻ എസ്.ടി പ്രമോട്ടർ വരുമെന്നും പറഞ്ഞ് കൂടെയുണ്ടായിരുന്ന ഭുവനയുടെ സുഹൃത്തായ സംഗീതയെയും നിർബന്ധപൂർവ്വം കൂട്ടി ഇരുവരും കോളേജിലേക്ക് തിരിച്ചു. ഭുവനയുടെ സഹോദരനും തൃശൂരിലെ ഫ്രറ്റേണിറ്റിയുടെ പ്രവർത്തകരും എസ്.ടി പ്രമോട്ടറും സംഭവമറിഞ്ഞ് രാത്രി ആശുപത്രിയിലെത്തും വരെ അബോധാവസ്ഥയിലായിരുന്ന പെൺകുട്ടി തനിച്ചായിരുന്നു. മാത്രവുമല്ല,…
റംസാന്‍ ഏപ്രില്‍ രണ്ടിനാരംഭിക്കും
കുവൈറ്റ് സിറ്റി : റംസാനിലെ ആദ്യ ദിനം ഏപ്രില്‍ രണ്ടിന് (ശനി) ആയിരിക്കുമെന്ന് അല്‍ ഒജിരി സയന്റിഫിക് സെന്റര്‍ അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഏപ്രില്‍ രണ്ടിനായിരിക്കും കുവൈറ്റില്‍ റംസാന്‍ ആരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. സലിം കോട്ടയില്‍
വിസ്മയ ഭാരവാഹികള്‍ അംബാസഡറുമായി ചര്‍ച്ച നടത്തി
കുവൈറ്റ് സിറ്റി : വിസ്മയ ഇന്റര്‍നാഷണല്‍ ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സര്‍വീസ് (വിസ്മയ കുവൈത്ത് ) ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി ചര്‍ച്ച നടത്തി. വിസ്മയ കുവൈത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടനയിലെ പ്രമുഖ വനിതകള്‍ക്ക് മേയ് 20 ന് ‘ വിമന്‍സ് അച്ചീവ്‌മെന്റ് അവാര്‍ഡ് ‘ നല്‍കി ആദരിക്കുന്നതിനെ കുറിച്ചും സംഘടനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും നേതാക്കള്‍ അംബാസഡറെ ധരിപ്പിച്ചു. വിസ്മയ പ്രസിഡന്റ് കെ.എസ്. അജിത്ത് കുമാര്‍, ചെയര്‍മാന്‍ പി.എം.നായര്‍, രക്ഷാധികാരി പി.ജി.ബിനു, മീഡിയ കോഓര്‍ഡിനേറ്റര്‍ റ്റി.കെ. ശരണ്യ ദേവി, തമിഴ് വിംഗ് കോഓര്‍ഡിനേറ്റര്‍ ദിവ്യ രമേഷ്, തമിഴ് വിംഗ് സെക്രട്ടറി സുഭാഷിണി എന്നിവരും സംഘത്തിലുണ്ടായിരുന്നു. സലിം കോട്ടയില്‍
കോവിഡ്: റെഡ് വിഭാഗത്തില്‍പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ മാറ്റം വരുത്തി
ദോഹ: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നു റെഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ജോര്‍ദാന്‍, ജോര്‍ജിയ എന്നീ രാജ്യങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. നേരത്തെ ഒമ്പത് രാജ്യങ്ങള്‍ ഉണ്ടായിരുന്ന ഈ പട്ടികയില്‍ ഇനി മുതല്‍ ഏഴ് രാജ്യങ്ങളാണ് ഉണ്ടാവുക. മാര്‍ച്ച് 26 മുതല്‍ പുതിയ പട്ടിക പ്രാബല്യത്തില്‍ വരും. അതേസമയം, ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഴു രാജ്യങ്ങളെ ഇപ്പോഴും ചുവന്ന വിഭാഗത്തില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശ്, ഈജിപ്ത്, പാക്കിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ് എന്നിവയാണ് ചുവന്ന വിഭാഗത്തിലുള്ള മറ്റു രാജ്യങ്ങള്‍.
ഷാര്‍ജാ ഭരണകൂടം പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ ആറു കോടി ദിര്‍ഹം അനുവദിച്ചു
ഷാര്‍ജ: പൗരന്മാര്‍ക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുന്നതിനായി ഷാര്‍ജാ ഭരണകൂടം. 6.31 കോടി ദിര്‍ഹം അനുവദിച്ചു ഉത്തരവായി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരം ഷാര്‍ജ ഡെബ്റ്റ് സെറ്റില്‍മെന്റ് കമ്മിറ്റിയാണ് ഇതിനുള്ള ഉത്തരവ് നല്‍കിയത്. പൗരന്മാരുടെ കടങ്ങളുമായി ബന്ധപ്പെട്ട 120 കേസുകള്‍ തീര്‍പ്പാക്കുന്നതിനാണ് പണം അനുവദിച്ചത്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളുടെ കടങ്ങള്‍ സര്‍ക്കാര്‍ അടയ്ക്കുമെന്ന് ഷാര്‍ജ അമീരി കോടതി ചീഫും കമ്മിറ്റി തലവനുമായ റാഷിദ് അഹമ്മദ് ബിന്‍ അല്‍ ഷെയ്ഖ് സ്ഥിരീകരിച്ചു. കമ്മിറ്റിയുടെ ഡെബ്റ്റ് റീപെയ്മെന്റ് സംവിധാനത്തില്‍ നിന്നു ഇതുവരെ 1,827 പൗരന്മാര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. ആകെ 901, 499,153 ദിര്‍ഹത്തിന്റെ കടങ്ങള്‍ തീര്‍പ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 28, 29 പൊതുപണിമുടക്കില്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കും.
തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന പൊതു പണിമുടക്കില്‍ മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്ന് ട്രേഡ് യൂണിയന്‍ സംയുക്തസമിതി. മാര്‍ച്ച് 28 രാവിലെ ആറ് മണിമുതല്‍ 30 രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. കേന്ദ്രത്തില്‍ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നും സംയുക്തസമിതി പത്രക്കുറിപ്പില്‍ അറിയിച്ചു. വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരും പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷകസംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപകസംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, അധ്യാപകസംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവരും പണിമുടക്കില്‍ പങ്കെടുക്കും. വ്യോമയാനമേഖലയിലെ തൊഴിലാളികളുടെയും റെയില്‍വെ തൊഴിലാളികളുടെയും സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംയുക്തസമിതി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം,…
കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്; ആകെ മരണം 67,550 ആയി.
കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50, പത്തനംതിട്ട 37, തൃശൂര്‍ 37, കണ്ണൂര്‍ 33, ഇടുക്കി 30, പാലക്കാട് 18, ആലപ്പുഴ 17, മലപ്പുറം 12, കാസര്‍ഗോഡ് 9, വയനാട് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15,996 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 469 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 79 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 4802 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
