സില്‍വര്‍ ലൈന് കേന്ദ്ര അനുമതി ലഭിക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഇടനിലക്കാര്‍; ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍. ഒരാഴ്ചയായി ഈ ഇടനിലക്കാര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുകയാണ്. ഈ ഇടനിലക്കാരാണ് സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പൊടുന്നനെ നിര്‍ത്തിച്ചതെന്നും സതീശന്‍ ആരോപിച്ചു. ഡല്‍ഹിയില്‍ ഇന്നത്തെ പോലീസ് അതിക്രമത്തിന് പിന്നിലും ഇടനിലക്കാരാണെന്ന് സംശയമുണ്ടെന്നും സതീശന്‍ പറഞ്ഞു കെ-റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ടതിനു ശേഷവും മുഖ്യമന്ത്രിക്ക് പുതിയതായി ഒന്നും പറയാനില്ല. അഴിമതി മാത്രമാണ് പദ്ധതിക്ക് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ സാമ്പത്തികവും പാരിസ്ഥിതികവുമായി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സില്‍വര്‍ ലൈനിനെതിരായ ജനങ്ങളുടെ സമരത്തിന് പിന്തുണ നല്‍കും. വര്‍ഗീയത എന്നത് എന്തിനും ഉപയോഗിക്കാന്‍ എകെജി സെന്ററില്‍ അടിച്ചുവച്ചിരിക്കുകയാണ്. എന്തുവന്നാലും അതിനടിയില്‍ ഒപ്പിട്ടുകൊടുക്കുകയാണ് പാര്‍ട്ടി സെക്രട്ടറിയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സ്ഥലം വിട്ടുകൊടുക്കുന്നവര്‍ മാത്രമല്ല കേരളം മുഴുവന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഇരകളാണെന്നും…

എതിരില്ല: ജെബി മേത്തറും റഹീമും സന്തോഷ് കുമാറും രാജ്യസഭയിലേക്ക്

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് എ.എ. റഹീം, സിപിഐ അംഗം പി. സന്തോഷ്‌കുമാര്‍, കോണ്‍ഗ്രസിലെ ജെബി മേത്തര്‍ എന്നിവര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ മൂവരേയും വിജയികളായി പ്രഖ്യാപിച്ചു. രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിനായി ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് നല്‍കി. മൂന്നു സ്ഥാനത്തേയ്ക്കു മൂന്നുപേര്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയില്‍ സ്വതന്ത്രനായി പത്രിക നല്‍കിയ ഡോ. കെ. പത്മരാജന്റെ പത്രിക തള്ളിയിരുന്നു. 10 നിയമസഭാംഗങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചാല്‍ മാത്രമേ മത്സരിക്കാനാകൂ. ഈ സാഹചര്യത്തിലാണ് പത്മരാജന്റെ പത്രിക തള്ളിയത്.

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് തരംഗം സൃഷ്ടിക്കാനൊരുങ്ങുന്നു

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് തരംഗം സൃഷ്ടിക്കാനൊരുങ്ങുന്നു. Android, iOS ഉപയോക്താക്കൾക്കായി മൾട്ടി-ഡിവൈസ് ഫീച്ചർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് വാട്സ്‌ആപ്പ്. ഇതുവരെ ഈ ഫീച്ചർ WhatsApp-ന്റെ ഓപ്റ്റ്-ഇൻ ബീറ്റ ടെസ്റ്റിംഗ് പ്രോഗ്രാമിന് കീഴിലുള്ള ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ, WABetainfo അനുസരിച്ച്, iOS ഉപയോക്താക്കൾക്കായി ഈ മാസം അപ്‌ഡേറ്റ് റിലീസ് ചെയ്യും, തുടർന്ന് അടുത്ത മാസം ഒരു Android റിലീസും. കൂടാതെ, ഉപയോക്താക്കൾ ഏറെ നാളായി കാത്തിരിക്കുന്ന മറ്റൊരു ഫീച്ചർ പുറത്തിറക്കാന്‍ തുടങ്ങി. ആപ്പിന്റെ ബീറ്റ ചാനലിൽ ചില ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് മെസേജ് റിയാക്ഷൻ ഫീച്ചർ പുറത്തിറക്കുന്നതായി അറിയിച്ചു. ഈ ഫീച്ചർ മറ്റ് മിക്ക പ്ലാറ്റ്‌ഫോമുകളിലും പ്രവർത്തിക്കുന്നത് പോലെ തന്നെ പ്രവർത്തിക്കും. തീർച്ചയായും ഇപ്പോൾ ഉപയോക്താക്കൾക്ക് ചോദ്യത്തിന് മുകളിൽ അധിക ഫ്ലോട്ടിംഗ് മെനുകൾ കൊണ്ടുവരാൻ ഒരു സന്ദേശത്തിൽ ദീർഘനേരം അമർത്താൻ കഴിയും. അതിനുശേഷം, സന്ദേശത്തോട് പ്രതികരിക്കുന്നതിന് നൽകിയിട്ടുള്ള…

ആപ്പിളിന്റെ പ്രത്യേക ഫീച്ചർ ഇല്ലാതായി, ഉപയോക്താക്കൾ പ്രശ്‌നങ്ങൾ നേരിടുന്നു

ആപ്പിളിന്റെ പല വെബ് അധിഷ്ഠിത സേവനങ്ങളും തിങ്കളാഴ്ച (മാർച്ച് 21, 2022) അടച്ചു. Apple Music, Apple TV+, App Store, Podcasts, Contacts, Apple Arcade എന്നിവയെല്ലാം പെട്ടെന്ന് നിർത്തിയ ആപ്പിളിന്റെ സേവനങ്ങളിൽ ഉൾപ്പെടുന്നു. ലോകത്തിന്റെ പല പ്രദേശങ്ങളിൽ നിന്നുമുള്ള ഉപയോക്താക്കൾക്ക് ഈ സേവനങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞില്ല. ആപ്പിളിന്റെ ഡാഷ്‌ബോർഡിലും ഈ തകരാറ് സ്ഥിരീകരിച്ചിട്ടുണ്ട്. ഐക്ലൗഡ് പ്രവർത്തനരഹിതമായതിനെ കുറിച്ച് ഇന്ത്യൻ ഉപയോക്താക്കളും പരാതി നൽകിയിട്ടുണ്ട്. കലണ്ടർ, കോൺടാക്റ്റ്, പ്രൈവറ്റ് റിലേ എന്നിവയ്ക്ക് പുറമെ, ആപ്പിൾ മാപ്‌സ്, ഫൈൻഡ് മൈ നെറ്റ്‌വർക്ക് എന്നിവയിലേക്കുള്ള ആക്‌സസിലും ഇന്ത്യൻ ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ എല്ലാ സേവനങ്ങളും ആരംഭിച്ചെങ്കിലും ആപ്പിളിന്റെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ച് നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ പരാതിപ്പെട്ടിട്ടുണ്ട്. ആപ്പിൾ ആപ്പ് സ്റ്റോർ അടച്ചുപൂട്ടിയതിനാൽ, ഐട്യൂൺസ് സ്റ്റോറിനൊപ്പം ഡിവൈസ് എൻറോൾമെന്റ് പ്രോഗ്രാം, ആപ്പിൾ സ്കൂൾ മാനേജർ,…

‘ദി കശ്മീർ ഫയൽസ്’ യുട്യൂബിൽ അപ്ലോഡ് ചെയ്യൂ; വിവേക് ​​അഗ്നിഹോത്രിയോട് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: വ്യാഴാഴ്ച ഡൽഹി നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബിജെപി ഭരിക്കുന്ന സർക്കാരുകളെ ‘കശ്മീർ ഫയൽസ്’ നികുതി രഹിതമാക്കിയതിന് കടന്നാക്രമിച്ചു. ബി.ജെ.പിയുടെ കശ്മീർ ഫയലുകൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ അദ്ദേഹം ചലച്ചിത്ര സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയോട് ആവശ്യപ്പെട്ടു. കശ്മീരി പണ്ഡിറ്റുകളുടെ പേരിൽ ചിലർ കോടികൾ സമ്പാദിച്ചിട്ടുണ്ടെന്നും പോസ്റ്ററുകൾ ഒട്ടിക്കാനുള്ള ചുമതല മാത്രമാണ് നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. “ബിജെപി ഭരിക്കുന്ന സർക്കാരുകളെ ലക്ഷ്യമിട്ട് ‘കശ്മീർ ഫയൽസ്’ നികുതി രഹിതമാക്കി. ഈ സിനിമ യുട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ വിവേക് ​​അഗ്നിഹോത്രിയോട് ബിജെപി ആവശ്യപ്പെടണം. അപ്പോള്‍ എല്ലാവരും അത് സൗജന്യമായി കാണും,” അദ്ദേഹം സംസ്ഥാന നിയമസഭയിൽ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളുടെ പേരിൽ ചിലർ പണം സമ്പാദിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ‘കശ്മീർ ഫയൽസ്’ എന്ന സിനിമ പുറത്തിറങ്ങിയതിന് ശേഷം കശ്മീരി പണ്ഡിറ്റുകളുടെ പേരിൽ ചിലർ കോടിക്കണക്കിന് രൂപ സമ്പാദിക്കുന്നുണ്ടെന്നും,…

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും; അഡ്വ.എ.ജയശങ്കര്‍

മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് വഴിമാറ്റിയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും. അഞ്ചു കോടി വിലമതിക്കുന്ന വീടും സ്വകാര്യ സ്വാശ്രയ കോളേജില്‍ കനത്ത തുക ക്യാപിറ്റേഷന്‍ കൊടുത്തു മെഡിക്കല്‍ ബിരുദം നേടിയ പെണ്‍മക്കളെയും ആതുരസേവനത്തിനു സമര്‍പ്പിച്ചു കൃതാര്‍ത്ഥനായ ഞങ്ങളുടെ സഖാവിനെ ആക്ഷേപിക്കരുത്. – അഡ്വ.ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് പൂര്‍ണ്ണരൂപം: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും. അതിനു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അസൂയപ്പെടേണ്ട. അഞ്ചു കോടി വിലമതിക്കുന്ന വീടും സ്വകാര്യ സ്വാശ്രയ കോളേജില്‍ കനത്ത തുക ക്യാപിറ്റേഷന്‍ കൊടുത്തു മെഡിക്കല്‍ ബിരുദം നേടിയ പെണ്‍മക്കളെയും ആതുരസേവനത്തിനു സമര്‍പ്പിച്ചു കൃതാര്‍ത്ഥനായ ഞങ്ങളുടെ സഖാവിനെ…

അസാധാരണമായ ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലായ ഏഴു വയസ്സുകാരന് വേണ്ടി സഹായം തേടി മുന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍

അസാധാരണമായ ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലായ ഏഴു വയസ്സുകാരന് വേണ്ടി സഹായം തേടി മുന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മന്ത്രിയൂടെ അഭ്യര്‍ത്ഥന ഒരു സഹായാഭ്യര്‍ത്ഥന: ഏഴ് വയസുകാരനായ ശ്രീനന്ദനന്‍ അസാധാരണമായ ഒരു തരം ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ്. ഇപ്പോള്‍ ശരീരം രക്തം ഉല്‍പാദിപ്പിക്കാത്തത്തിനാല്‍ രക്തം മാറ്റിവെച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കല്‍ (Blood Stem Cell Transplant ) നടത്തിയേ തീരൂ. രക്തമൂലകോശം ലഭിക്കുക എന്നത് തീര്‍ത്തും ദുഷ്‌കരമായ കാര്യമാണ്. ഒരുപാട് ശാരീരിക പ്രത്യേകതകളില്‍ സാമ്യമുള്ള ഒരു ദാതാവില്‍ നിന്നും മാത്രമേ രക്തമൂലകോശം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. വരുന്ന മാര്‍ച്ച് 25 ന് എകെജി സെന്ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ…

കെ.റെയില്‍: പ്രധാനമന്ത്രിയുടെ സമീപനം അനുഭാവപൂര്‍ണം, കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിണറായി

ന്യൂഡല്‍ഹി: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ച ആരോഗ്യകരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ഇന്ന് ചീഫ് സെക്രട്ടറിക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടിരുന്നു. പറഞ്ഞ കാര്യങ്ങള്‍ അതീവ താല്‍പര്യത്തോടെ അദ്ദേഹം കേട്ടു. അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ആരോഗ്യകരമായിരുന്നു. നല്ല ചര്‍ച്ചയാണ് നടന്നത്. റെയില്‍വേ മന്ത്രിയുമായി കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നും എന്താണ് ചെയ്യാനാവുക എന്ന് പരിശോധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാകുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയോട് അനുഭാവപൂര്‍ണമായ നിലപാട് തന്നെയാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. അക്കാര്യത്തിലുള്ള നന്ദി അദ്ദേഹത്തെ അറിയിക്കുകയാണ്. അനൗദ്യോഗികമായി റെയില്‍വേ മന്ത്രിയേയും കണ്ടിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും പിണറായി വ്യക്തമാക്കി. കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും…

പ്രതിഷേധം: തവനൂര്‍ കടകശേരിയില്‍ സര്‍വേ നടത്താനാവാതെ മടങ്ങി; പിറവത്ത് കല്ല് ഒഴിവാക്കി അടയാളമിടാന്‍ ശ്രമം

മലപ്പുറം, എറണാകുളം: സില്‍വര്‍ ലൈന്‍ സര്‍വേയില്‍ ഇന്നും സംസ്ഥാനത്ത് ജനകീയ പ്രതിഷേധങ്ങള്‍. മലപ്പുറം തവനൂര്‍ കടകശേരിയില്‍ പാടശേഖരത്ത് സര്‍വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടിവന്നു. വൈകിട്ട് മൂന്നര കഴിഞ്ഞിട്ടും സര്‍വേ നടത്താനായില്ല. ഇതോടെ ഇനി സിഗന്ല്‍ കിട്ടി സര്‍വേ തുടങ്ങി വരുമ്പോള്‍ സമയം ഏറെ വൈകുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങൂകയായിരുന്നു. പിറവത്തും ശക്തമായ പ്രതിഷേധമാണുണ്ടായത് പോലീസ് നടപടിയില്‍ നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരു മഴ പെയ്താന്‍ വെള്ളം കയറുന്ന മേഖലയില്‍ 30 അടി ഉയരത്തില്‍ പ്രതേ്യക സോണ്‍ തിരിച്ച് കെ റെയില്‍ കൊണ്ടുവരുന്നത് ഒട്ടും പ്രയോഗികമല്ലെന്ന് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. സര്‍വേ കല്ല് ഒഴിവാക്കി മാര്‍ക്ക് ചെയ്യാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്.. ഇതും നാട്ടുകാര്‍ തടഞ്ഞു.

കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സുവര്‍ണ്ണ ജൂബിലി നിറവിൽ

ന്യൂയോർക്ക്: ന്യൂയോർക്കിൽ അമ്പതു വർഷത്തെ അര്‍ത്ഥപൂര്‍ണ്ണമായ സാന്നിധ്യം അടയാളപ്പെടുത്തിക്കൊണ്ട് അമേരിക്കൻ വൻകരയിലെ മലയാളി സംഘടനകളുടെ തറവാട് എന്ന് വിശേഷിക്കപ്പെടുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നു. ഒക്ടോബർ 29 നു ന്യൂയോർക്കിൽ വച്ച് നടത്തപ്പെടുന്ന സുവർണ്ണജൂബിലി സമ്മേളനത്തിൽ കേരളത്തിൽനിന്നും അമേരിക്കയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ പങ്കെടുക്കും. വൈവിധ്യം നിറഞ്ഞ കർമ്മപരിപാടികളുടെയും ആഘോഷങ്ങളുടെയും നടത്തിപ്പിനായി 50 പേരടങ്ങുന്ന വിപുലമായ ജൂബിലി ആഘോഷകമ്മറ്റിക്കു രൂപം നൽകി. ജൂബിലി കമ്മറ്റിയുടെ പ്രഥമയോഗം ന്യൂയോർക്കിലുള്ള സന്തൂർ ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് നടത്തപ്പെട്ടു. അൻപതു വർഷത്തിനു മുമ്പ് കേരള സമാജത്തിനു ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച ഡോ. ജോസഫ് ചെറുവേലി മുതൽ പിന്നീട് സാരഥികളായ ചേർന്ന ഒട്ടധികം പേരും കമ്മറ്റികളിൽ സജീവമായി പ്രവർത്തിക്കുന്നു. എഴുപതുകളുടെ ആദ്യപാദത്തിൽ കേരളത്തിനു പുറത്തു വിരലിലെണ്ണാവുന്ന മലയാളി സംഘടനകൾ മാത്രമുണ്ടായിരുന്ന കാലത്തു ന്യൂയോർക്കിൽ മലയാളത്തിനു…