ഉക്രെയ്നിലെ സൈനിക സംഘർഷം നീട്ടുന്നതിൽ അമേരിക്കയ്ക്ക് താൽപ്പര്യമുണ്ടെന്നും, മോസ്കോയും കിയെവും തമ്മിലുള്ള “ദൃഢമായ” സമാധാന ചർച്ചകൾ എന്ന് താൻ വിശേഷിപ്പിച്ചതിനെ തടസ്സപ്പെടുത്തുകയാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആരോപിച്ചു. “ചർച്ചകൾ ദൃഢവും ക്രിയാത്മകവുമാണ്, ഉക്രേനിയൻ ഭാഗം നിരന്തരം അതിന്റെ സ്ഥാനം മാറ്റുന്നു. ഞങ്ങളുടെ അമേരിക്കൻ സഹപ്രവർത്തകർ അവര്‍ക്ക് ഒത്താശ ചെയ്യുന്നു എന്ന ധാരണ ഒഴിവാക്കാൻ പ്രയാസമാണ്,” ലാവ്‌റോവ് ബുധനാഴ്ച മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ റിലേഷൻസിലെ സ്റ്റാഫുകളോടും വിദ്യാർത്ഥികളോടും പറഞ്ഞു. “ഈ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കുന്നത് അമേരിക്കക്കാര്‍ക്ക് ദോഷകരമാണെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു. ഉക്രെയ്നിനെ ആയുധങ്ങൾ കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നത് തുടരാമെന്ന് അവര്‍ കണക്കുകൂട്ടുന്നതായും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടൺ ഞങ്ങളെ കഴിയുന്നിടത്തോളം സൈനിക നടപടിയുടെ അവസ്ഥയിൽ നിർത്താൻ ആഗ്രഹിക്കുന്നതായും ലാവ്‌റോവ് ആരോപിച്ചു. നേറ്റോയുമായി നേരിട്ട് ഏറ്റുമുട്ടുമെന്ന് മോസ്കോ മുന്നറിയിപ്പ് നൽകുന്നു ഉക്രെയ്നിലേക്ക് സമാധാന സേനയെ അയക്കുന്നത് റഷ്യയും…
Year: 2022
കാനഡയില്‍ ജസ്റ്റിന്‍ ട്രുഡൊ 2025 വരെ അധികാരത്തില്‍ തുടരുന്നതിന് എന്‍.ഡി.പി.യുമായി ധാരണ
ഒട്ടാവ (കാനഡ): കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡൊയുടെ ലിബറല്‍ പാര്‍ട്ടി ജഗ്‌മീത് സിംഗിന്റെ ന്യൂ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുമായി (എന്‍ഡിപി) 2025 വരെ അധികാരത്തില്‍ തുടരുന്നതിന് ധാരണയായതായി മാര്‍ച്ച് 22ന് ജസ്റ്റിന്‍ ട്രുഡൊയുടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ന്യൂനപക്ഷ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിക്ക് 2025 വരെ അധികാരത്തില്‍ തുടരണമെങ്കില്‍ എന്‍.ഡി.പി.യുടെ പിന്തുണ ആവശ്യമാണ്. ആകെയുള്ള 338 സീറ്റില്‍ 159 സീറ്റ് മാത്രമാണ് ലിബറല്‍ പാര്‍ട്ടിക്കുള്ളത്. എന്‍.ഡി.പി.ക്ക് 25 സീറ്റും. 2022 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ നാല് ബഡ്ജറ്റ് സമ്മേളനങ്ങളാണ് നടക്കേണ്ടത്. ബഡ്ജറ്റ് സമ്മേളനങ്ങളില്‍ ആരെങ്കിലും അവിശ്വാസ പ്രമേയങ്ങള്‍ അവതരിപ്പിക്കുകയാണെങ്കില്‍ അതിനെ എതിര്‍ത്തു വോട്ടു ചെയ്യുന്നതിനും എന്‍ഡിപി, ലിബറല്‍ പാര്‍ട്ടികള്‍ സമ്മതിച്ചിട്ടുണ്ട്. വളരുന്ന സാമ്പത്തികരംഗം, ഗ്രീന്‍ ജോബ്, കാലാവസ്ഥാ വ്യകതിയാനം തുടങ്ങിയ നയപരമായ വിഷയങ്ങളില്‍ സാധാരണ ജനങ്ങളുടെ ജീവിതക്ഷേമത്തിനുതകുന്ന തീരുമാനങ്ങള്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ആലോചിച്ചു തീരുമാനിക്കും. ശിശുക്ഷേമം, ഹെല്‍ത്ത്കെയര്‍,…
അമേരിക്കയിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ആള്‍ബ്രൈറ്റ് അന്തരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കയുടെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മെഡലിന്‍ ആള്‍ബ്രൈറ്റ് (84) അന്തരിച്ചു. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. 1996-ല്‍ അന്നത്തെ ബില്‍ ക്ലിന്റണ്‍ അഡ്മിനിസ്ട്രേഷനില്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു. അതിനു മുന്‍പ് യുണൈറ്റഡ് നേഷന്‍സിലെ യുഎസ് അംബാസഡറായും സേവനമനുഷ്ഠിച്ചു. 2001-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച മെഡലിന്‍, അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള വനിതയായിരുന്നു. 2012ല്‍ പ്രസിഡന്റ് ബറാക് ഒബാമ ഫ്രീഡം മെഡല്‍ നല്‍കി ആദരിച്ചിരുന്നു. സ്ത്രീകളോട് ഏറ്റവും ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നു മെഡലിന്‍ ഉപദേശിച്ചിരുന്നു. മറ്റുള്ളവര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനു മുന്‍പു ചോദ്യങ്ങള്‍ ഉന്നയിക്കണമെന്ന് സ്ത്രീകളെ ഉപദേശിച്ചിരുന്നു. 1959-ല്‍ വെല്ലസ്ലി കോളജില്‍ നിന്നു ബിരുദവും, 1968ല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദവും, 1976ല്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ജിമ്മി കാര്‍ട്ടര്‍ അഡ്മിനിസ്ട്രേഷനില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗമായിരുന്നു. നിരവധി പുസ്തകങ്ങള്‍…
മുല്ലപ്പെരിയാര്‍ കേസ്: മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കുന്നത് സംബന്ധിച്ച് ശുപാര്‍ശ തയ്യാറാക്കാന്‍ കേരളത്തിനോടും തമിഴ്നാടിനോടും യോഗം ചേരാന്‍ കോടതി നിര്‍ദേശിച്ചു. പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതി എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണകെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതെന്ന് ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ മേല്‍നോട്ട സമിതിക്ക് കാര്യമായ അധികാരമില്ലെന്ന് കേരളവും തമിഴ്നാടും സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നില്ലെന്ന് മേല്‍നോട്ട സമിതിയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തത്തിലാണ് മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുനനത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി ഉടന്‍ സംയുക്ത യോഗം ചേരാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. യോഗത്തിന്റെ മിനുട്ട്സ് ചൊവ്വാഴ്ച്ച ഹാജരാക്കണം. ഇതിന്റെ…
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; മസ്‌ക്കറ്റില്‍ നിന്നെത്തിയ മൂന്നു പേരില്‍ നിന്ന് 225 പവന്‍ സ്വര്‍ണം പിടികൂടി
കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 225 പവന്‍ സ്വര്‍ണവുമായി മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീര്‍, മലപ്പുറം സ്വദേശ് അഫ്‌സല്‍ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്‌കറ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മസ്‌ക്കറ്റില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കണ്ടെടുത്ത സ്വര്‍ണം 95 ലക്ഷം രൂപയോളം വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
തിരുവഞ്ചൂരിന്റെ ആരോപണത്തിനു മറുപടിയുമായി കെ-റെയില്‍: സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റമില്ല
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അലൈന്‍മെന്റില്‍ മാറ്റമില്ലെന്ന് കെ-റെയില്‍. മന്ത്രിസഭ അംഗീകരിച്ച അന്തിമ അലൈന്‍മെന്റില്‍ മാറ്റമില്ല. പ്രചരിപ്പിക്കുന്ന മാപ്പ് വ്യാജമാണ്. അതില്‍ കെ.റെയിലിന് ഉത്തരവാദിത്തമില്ലെന്നും കെ.റെയില്‍ അധികൃതര്‍ വിശദീകരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉയര്‍ത്തിയ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കെ-റെയില്‍. ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സര്‍വേ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം.
മദ്യപിച്ച് ബഹളം വച്ചതിന് സഹോദരനെ കൊന്ന് കുഴിച്ചുമൂടി; യുവാവ് കസ്റ്റഡിയില്‍
തൃശൂര്‍: തൃശൂരില്‍ സേഹാദരനെ കൊന്ന കുഴിച്ചുമൂടിയ യുവാവ് പിടിയില്‍. ചേര്‍പ്പ് മുത്തുള്ളി സ്വദേശി കെ.ജെ ബാബുവിനെയാണ് സഹോദരന്‍ കെ.ജെ സാബു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. മൃതദേഹം കഴിച്ചിട്ട നിലയിലായിരുന്നു. മദ്യപിച്ച് ബഹളം വച്ചതിനാണ് കൊലപാതകമെന്ന് കെ.ജെ സാബു സമ്മതിച്ചു.
പരീക്ഷയും ഹിജാബും തമ്മില്‍ ബന്ധമില്ല, ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ല- ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈകോടതി വിധിക്ക് എതിരായ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അംഗീകരിച്ചില്ല. സ്‌കൂളുകളിലും കോളേജുകളിലും പരീക്ഷകള്‍ അടുത്ത ആഴ്ച്ച ആരംഭിക്കുമെന്നതിനാല്‍ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടു. എന്നാല്‍ പരീക്ഷയും ഹിജാബും തമ്മില്‍ ബന്ധമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അഭിപ്രായപ്പെട്ടു. വിഷയം പ്രക്ഷുബ്ദമാക്കരുത് എന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്
ഗതാഗതക്കുരുക്ക്: ഡല്‍ഹിയില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഇനി പ്രത്യേക പാത, നിയമം ലംഘിച്ചാല്‍ പിഴ 10000 രൂപ
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റോഡുകളില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക പാത ഏര്‍പ്പെടുത്തി. ഏപ്രില്‍ ഒന്ന് മുതല്‍ ഈ പാതയിലൂടെ മാത്രമേ ബസുകളും ചരക്ക് വാഹനങ്ങളും സഞ്ചരിക്കാന്‍ പാടുള്ളു. ഗതാഗത കുരുക്ക് പരിഹരിക്കാനും റോഡിലെ സുരക്ഷ വര്‍ധിപ്പിക്കാനുമാണ് ഡല്‍ഹി ഗതാഗത വകുപ്പിന്റെ പുതിയ പരീക്ഷണം.. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 15 റോഡുകളില്‍ പ്രത്യേക പാത ഏര്‍പ്പെടുത്താനാണ് തീരുമാനം. നിയമം ലംഘിച്ച് മറ്റു പാതകളിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കും. ട്രാഫിക് പോലീസും ഗതാഗത വകുപ്പും ചേര്‍ന്ന് രാവിലെ എട്ട് മണി മുതല്‍ രാത്രി 10 വരെ ഈ പാതകള്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തും.. ബാക്കിയുള്ള സമയങ്ങളില്‍ മറ്റു വാഹനങ്ങള്‍ക്കും ഈ പാതയിലൂടെ സഞ്ചരി ക്കാനാകും. ബസ് പാതകള്‍ കൃത്യമായി തിരിച്ചറിയാന്‍ മുന്നറിയിപ്പ്…
തൃശൂര്‍ കലക്ടറേറ്റ് മതില്‍ ചാടിക്കടന്ന് യൂത്ത് കോണ്‍ഗ്രസ് കല്ലിട്ടു; സംഘര്‍ഷം ലാത്തിച്ചാര്‍ജ്
തൃശൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ തൃശൂര്‍ കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്ന് കലക്ടറേറ്റ് വളപ്പില്‍ പ്രതീകാത്മകമായി സര്‍വേ കല്ല് സ്ഥാപിച്ചു. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടെ, പ്രധാന കവാടത്തില്‍ പ്രവര്‍ത്തകര്‍ കിടന്ന് പ്രതിഷേധിച്ചു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി.
