വയനാട്: ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയയാള്‍ പിടിയില്‍ വയനാട് പനമരം വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മൂട്ടി(58) ആണ് അറസ്റ്റിലായത്.<വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിന് സമീപത്തെ ഹോട്ടലിന്റെ ഉടമയാണ് മമ്മൂട്ടി. ജനകീയ ഹോട്ടലില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമായതിന് പിന്നാലെ മമ്മൂട്ടിയുടെ ഹോട്ടലില്‍ കച്ചവടം കുറഞ്ഞിരുന്നു. ഇതിന് പ്രതികാരമായാണ് പ്രതി ജനകീയ ഹോട്ടലുകാര്‍ വെള്ളം എടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയത്. ബുധനാഴ്ച രാവിലെ പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞു പൊങ്ങുകയും സോപ്പുപൊടിയുടെ മണം അനുഭവപ്പെടുകയുമായിരുന്നു. വെള്ളം പതഞ്ഞ് പൊന്തിയതോടെ വിഷം കലര്‍ത്തിയതാണോയെന്ന ആശങ്കയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന് വെള്ളം പരിശോധിച്ചപ്പോഴാണ് സോപ്പുപൊടി കലര്‍ത്തിയതാണെന്ന് തിരിച്ചറിഞ്ഞത്.
Year: 2022
അനുമതി കൂടാതെ മുല്ലപ്പെരിയാര്‍ ഡാമില്‍ കടന്നു; റിട്ട. പോലീസുകാര്‍ അടക്കം നാലു പേര്‍ക്കെതിരെ കേസ്
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാവീഴചയുണ്ടായ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. വനംവകുപ്പിന്റേതാണ് നടപടി. അനുമതിയില്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. ഇവരെ കടത്തിവിട്ട വനപാലകര്‍ക്കെതിരെയും നടപടിയുണ്ടാകും. ഞായറാഴ്ചയാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ നാല് പേര്‍ ഡാമിലെത്തിയത്. കേരള പോലീസില്‍ നിന്നും വിരമിച്ച എസ്‌ഐമാരായ റഹീം, അബ്ദുള്‍ സലാം, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ ജോണ്‍ വര്‍ഗീസ്, മകന്‍ വര്‍ഗീസ് ജോണ്‍ എന്നിവരാണ് ഇവിടെയെത്തിയത്. തമിഴ്‌നാടിന്റെ ബോട്ടിലായിരുന്നു യാത്ര. ഇവര്‍ എത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ജിഡിയില്‍ എഴുതിയിരുന്നില്ല. വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ എത്തിയത് പോലീസുകാര്‍ ഡിവൈഎസ്പിയെയും അറിയിച്ചിരുന്നില്ല.<br> <br> ഡിവൈഎസ്പി അറിഞ്ഞതിന് ശേഷമാണ് കേസെടുത്തത്. സംഭവത്തെ കുറിച്ച് ഡിവൈഎസ്പി, എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡാമില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കണം എന്നാണ് നിയമം.
രാത്രി കടയടച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെട്ടേറ്റ വനിത വസ്ത്രശാലയുടമ മരിച്ചു
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരശാല നടത്തുന്ന യുവവനിത വെട്ടേറ്റു മരിച്ചു. ഏറിയാട് സ്വദേശിനി റിന്‍സി (30) ആണ് മരിച്ചത്. ഇന്നലെ രാത്രി കടയടച്ച ശേഷം മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് വെട്ടേറ്റത്. കടയിലെ മുന്‍ ജീവനക്കാരനായ റിയാസ് ആണ് ആക്രമിച്ചത്. റിന്‍സിയ്ക്ക് 30 തവണ വെട്ടേറ്റിരുന്നു. കടയില്‍ ജീവനക്കാരനായിരിക്കേ റിയാസ് റിന്‍സിയെ പല തവണ ശല്യപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളെ പിരിച്ചുവിട്ടു. റിയാസിന്റെ ശല്യത്തെ കുറിച്ച് റിന്‍സി ഭര്‍ത്താവിനോടും കുടുംബത്തോടും പറഞ്ഞിരുന്നു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് റിന്‍സിക്ക് വെട്ടേറ്റത്. ഉടനെ കൊടുങ്ങല്ലൂരുള്ള ആശുപത്രിയിലും തുടര്‍ന്ന വിദഗ്ധ ചികിത്സയ്ക്ക് തൃശൂരുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. രാവിലെ 8.30 ഓടെ മരണമടയുകയായിരുന്നു. റിന്‍സിക്ക് പത്തും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
ചൈനയിൽ കൊറോണ വൈറസ് വീണ്ടും വ്യാപിക്കുന്നു; സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
ചൈനയിൽ പുതിയ കൊറോണ കേസുകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. കൊറോണയുമായി ബന്ധപ്പെട്ട് പഞ്ചമുഖ തന്ത്രം, അതായത് ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്സിനേഷൻ, കോവിഡ് -19 ഉചിതമായ രീതികൾ എന്നിവ പിന്തുടരാൻ എല്ലാ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാർ എന്നിവർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചു. ചൈനയിൽ 2,388 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ദേശീയ ആരോഗ്യ കമ്മീഷൻ വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ കമ്മീഷന്റെ കണക്കനുസരിച്ച്, ജിലിൻ പ്രവിശ്യയിൽ 1,834, ഫുജിയാനിൽ 113, ഗ്വാങ്‌ഡോങ്ങിൽ 74, ടിയാൻജിൻ, ഷാൻഡോംഗ് എന്നിവിടങ്ങളിൽ 61-61 പുതിയ അണുബാധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷാങ്ഹായ്, ലിയോണിംഗ് എന്നിവയുൾപ്പെടെ 16 പ്രവിശ്യകളിലെ പ്രദേശങ്ങളിൽ ശേഷിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു.…
അഞ്ചേരി ബേബി വധക്കേസ്: എം.എം മണിയടക്കം മൂന്നു പ്രതികള്‍ക്കും വിടുതല്‍
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം മണി അടക്കം മൂന്നു പ്രതികളും കുറ്റവിമുക്തര്‍. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. 1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു അഞ്ചേരി ബേബി. തൊഴില്‍ തര്‍ക്കം പറഞ്ഞു തീര്‍ക്കാനെന്ന വിധം വിളിച്ചുവരുത്തി മണത്തോട്ടിലെ ഏലക്കാട്ടില്‍ ഒളിച്ചിരുന്നാണ് എതിരാളികള്‍ ബേബിലെ വെടിവച്ചത്. 2012 മേയ് 25ന് തൊടുപുഴ മണക്കാട് എം.എം മണി നടത്തിയ പ്രസ്താവനയാണ് കേസ് പുനരന്വേഷിക്കാന്‍ ഇടയാക്കിയത്. അഞ്ചേരി ബേബിക്കൊപ്പം മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരെയും കൊലപ്പെടുത്തിയെന്നായിരുന്നു മണിയുടെ വണ്‍, ടു, ത്രീ.. പ്രസംഗം. ഇതിന്‍ പ്രകാരം എം.എം. മണി, ജില്ലാ കമ്മിറ്റി അംഗം എ.കെ. ദാമോദരന്‍,…
കോവിഡ്-19: ഇന്ത്യയിൽ 2,528 പുതിയ കേസുകളും 149 മരണങ്ങളും റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ24 മണിക്കൂറിനിടെ 2,528 പുതിയ കൊവിഡ്-19 കേസുകൾ രജിസ്റ്റർ ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഇന്ത്യയുടെ ആകെ അണുബാധ നിലവിൽ 4,30,04,005 ആണ്. അതേസമയം 685 ദിവസങ്ങൾക്ക് ശേഷം സജീവ കേസുകളുടെ എണ്ണം 30,000 ൽ താഴെയായി. പകർച്ചവ്യാധിയിൽ നിന്നുള്ള മരണസംഖ്യ 5,16,281 ആയി ഉയർന്നു. പ്രതിദിനം 149 പേർ മരിക്കുന്നു. മന്ത്രാലയം രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത ഡാറ്റ അനുസരിച്ച്, സജീവ കേസുകളുടെ എണ്ണം 29,181 ആയി കുറഞ്ഞു. ഇത് എല്ലാ അണുബാധകളുടെയും 0.07 ശതമാനമാണ്. ദേശീയ കൊവിഡ്-19 രോഗവിമുക്തി നിരക്ക് 98.73 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡാറ്റ അനുസരിച്ച്, രാജ്യത്തെ സജീവമായ കോവിഡ്-19 കേസുകള്‍ 24 മണിക്കൂറിനുള്ളിൽ 1,618 കുറഞ്ഞു. പ്രതിവാര, പ്രതിദിന പോസിറ്റീവ് നിരക്കുകളിലും സ്ഥിരമായ ഇടിവുണ്ടായിട്ടുണ്ട്. രണ്ടും 0.40 ശതമാനമായി കണക്കാക്കിയതായി…
1989-90 കാലഘട്ടങ്ങളില്‍ 70 ഭീകരരെ പോലീസ് പിടികൂടിയതായി ജമ്മു കശ്മീര്‍ മുന്‍ ഡിജിപി
ജമ്മു: ‘ദ കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ രാജ്യവ്യാപകമായ തിരക്കിനിടയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജമ്മു കശ്മീർ പോലീസ് മുൻ ഡിജിപി എസ്പി വൈദ്. ഇന്നും കാശ്മീരിനെ കുറിച്ച് ഇതുവരെ സത്യമറിയാത്ത നിരവധി പേർ ഈ രാജ്യത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഭീകരവാദത്തിനായി പാക്കിസ്താന്റെ ഐഎസ്‌ഐ പരിശീലിപ്പിച്ച 70 ഭീകരരുടെ ആദ്യ സംഘത്തെ ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിലെടുത്തതായി വൈദ് പറയുന്നു. അതൊന്നും അവിടെ ആർക്കും അറിയില്ലായിരുന്നു. അന്ന് രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ഈ ഭീകരരെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. പിന്നീട് ഈ ഭീകരരിൽ പലരും കശ്മീരിലെ തീവ്രവാദ സംഘടനകളുടെ തലവന്മാരായി. തന്റെ ട്വിറ്റർ ഹാൻഡിൽ ഈ അവകാശവാദവുമായി വൈദ് ചില തീവ്രവാദികളുടെ പേരുകളും പരസ്യമാക്കിയിട്ടുണ്ട്. ട്വീറ്റിൽ മുഹമ്മദ് അഫ്സൽ ഷെയ്ഖ്, റഫീഖ് അഹമ്മദ് അഹാംഗർ, മുഹമ്മദ് അയൂബ് നജർ, ഫാറൂഖ് അഹമ്മദ് ഗനേയ്, ഗുലാം മുഹമ്മദ് ഗുജ്രി, ഫാറൂഖ്…
ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റമുണ്ടാകണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസ്സോസിയേഷന്‍
കൊച്ചി: സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ അടിയന്തരമായുണ്ടാകണമെന്നും സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് എല്ലാവിധ സഹകരണവുമേകുമെന്നും കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളും നൂതന അറിവുകളും വിവിധങ്ങളായ പദ്ധതികളും സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവകാശപ്പെട്ടതാണെന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജ് വിദ്യാര്‍ത്ഥികള്‍ എന്ന വേര്‍തിരിവ് നീതീകരണമില്ലാത്തതാണ്. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ പദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കണം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളായി വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സ്വാശ്രയ മാനേജുമെന്റുകളുമായി വിവിധ വിദ്യാഭ്യാസപദ്ധതി രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കുമെന്നും, സാങ്കേതിക സര്‍വ്വകലാശാലയും ഉന്നതവിദ്യാഭ്യാസവകുപ്പും കേന്ദ്ര സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഏജന്‍സികളുമായി സഹകരിച്ച് സെമിനാറുകളും ദേശീയതല കോണ്‍ഫ്രന്‍സുകളും സംഘടിപ്പിക്കുവാനും അസോസിയേഷന്‍ തീരുമാനിച്ചു. പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍…
കുട്ടികൾ വായിച്ചു വളരുക: ജോർജി വർഗീസ്
തിരുവല്ല: വായനയിലൂടെ മാത്രമേ പുതിയലോകം സൃഷ്ടിക്കാനാവു എന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും എന്നാണ് കവി കുഞ്ഞുണ്ണി മാഷ് പറഞ്ഞത്. വായിച്ചു വളർന്നവരാണ് ജീവിതത്തിൽ വിജയം കൊയ്തമഹാന്മാരെല്ലാമെന്നും ജോർജി വർഗീസ് അഭിപ്രായപ്പെട്ടു. വൈ എം സി എ തിരുവല്ല സബ് റീജിയന്റെ ആഭിമുഖ്യത്തിൽ മലയാള മനോരമയുമായി ചേർന്നുകൊണ്ട് വിവിധ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച വായനാക്കളരിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഫൊക്കാന പ്രസിഡന്റ്. കവിയൂർ എൻ എസ് എസ് ഹയർസെക്കന്ററി സ്‌കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് എച്ച് എസ് എസ്, തിരുമൂലപുരം ബാലികാ മഠം എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് വായനാക്കളരി. കവിയൂർ ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ വച്ച് പ്രധാനാധ്യാപിക മായാദേവി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിൽ നിന്നും മലയാള മനോരമ പത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങി. ഗീതാകുമാരി, വൈ എം സി…
റോ ഖന്ന 2024 ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകണമെന്ന് ബെര്‍ണി സാന്റേഴ്സ്
ഫിലഡല്‍ഫിയ: അമേരിക്കയില്‍ 2024-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള യു.എസ് കോണ്‍ഗ്രസ് അംഗം റോ ഖന്നയെ പിന്തുണച്ച് ബെര്‍ണി സാന്റേഴ്സ് . 79 വയസുള്ള ജോ ബൈഡന്‍ വീണ്ടും മത്സരിക്കുന്നില്ലെങ്കില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി റോ ഖന്ന മത്സരിക്കണമെന്നാണ് ബെര്‍ണി സാന്റേഴ്സ് കാമ്പയിന്‍ തീരുമാനം . ബൈഡന്റെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയിക്കാന്‍ സാധ്യതയില്ല എന്നാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി സീനിയര്‍ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ അഭിപ്രായം. പാര്‍ട്ടിക്കകത്ത് തന്നെ കമലാ ഹാരിസിന് നിരവധി അംഗംങ്ങളുടെ എതിര്‍പ്പാണ് നേരിടേണ്ടി വരുന്നത്. വെര്‍മോണില്‍ നിന്നുള്ള സീനിയര്‍ യുഎസ് സെനറ്റര്‍മാരായ ബെര്‍ണി സാന്റേഴ്‌സിന്റെ പ്രസിഡന്‍ഷ്യല്‍ കാമ്പയില്‍ മാനേജര്‍ ജെഫ് വീവര്‍, സീനിയര്‍ അഡൈ്വസര്‍ മാര്‍ക്ക് ലോംഗ്‌ബെ എന്നിവര്‍ ഇതിനകം തന്നെ റോ ഖന്നയെ സമീപിച്ചു 2024 സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഖന്ന ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയാണെന്നും ഇപ്പോള്‍…
