ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷന്റെ റിഫാ ഏരിയ സമ്മേളനം മാമിറിലുള്ള ഗ്രാൻഡ് റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്നു. ഏരിയാ പ്രസിഡന്റ് ജിബിൻ ജോയി അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അൻഷാദ് അഞ്ചൽ ഏരിയാ റിപ്പോർട്ടും ഏരിയാ ട്രഷറർ അനിൽകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ അനോജ് മാസ്റ്റർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് ദിൽഷാദ് രാജ് നന്ദിയും രേഖപ്പെടുത്തി. ഏരിയാ കോഓർഡിനേറ്റർ അനോജ് മാസ്റ്റർ വരണാധികാരിയായി 2022 – 2024 ലേക്കുള്ള പുതിയ ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസ്സോസിയേഷൻ സെക്രട്ടറി കിഷോർ കുമാർ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റ് ജിബിൻ ജോയി, വൈസ് പ്രസിഡന്റ്…
Year: 2022
മിനിമം ചാര്‍ജ് 12 രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് കൂട്ടണമെന്നും മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകള്‍ സമരം ചെയ്യുന്നത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കണമെന്നും ആവശ്യമുണ്ട്. ഈ മാസം 31ന് ഉള്ളില്‍ സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. എല്ലാ സംഘടനകളുമായും ആലോചിക്കും. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: യെമന്‍പൗരനെ കൊലപ്പെടുത്തിയ കേസില്‍, യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിന് യെമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് 2016 മുതല്‍ യെമനിലേക്ക് സഞ്ചരിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നിമിഷപ്രിയയുടെ ബന്ധുക്കള്‍ക്കോ അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കോ യെമനിലേക്ക് പോകാന്‍ കഴിയുന്നില്ല. അതിനാല്‍ തന്നെ യെമന്‍പൗരന്റെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബ്ലഡ് മണി സ്വീകരിക്കാമെന്ന് യെമന്‍ പൗരന്റെ ബന്ധുക്കള്‍ അറിയിച്ചാലും, ആ പണം നിലവില്‍ കൈമാറാന്‍…
ഉക്രൈനില്‍നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനസൗകര്യം ഒരുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: ഉക്രൈനിലെ യുദ്ധമുഖത്തുനിന്ന് ഇന്ത്യയിലേക്ക് ഓപ്പറേഷന്‍ ഗംഗയിലൂടെ മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ഇരുപത്തിനായിരത്തില്‍ അധികം മെഡിക്കല്‍ വിദ്യാര്‍ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഈവിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ദേശീയ മെഡിക്കല്‍ കമ്മിഷനോടും നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ ഇരുപത്തി ഒന്നാം അനുച്ഛേദ പ്രകാരം വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം പൂര്‍ത്തിയാക്കാനുള്ള അവകാശമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുദ്ധമുഖത്തുനിന്ന് വരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള ഇളവ് അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിട്ടുണ്ട്. അഭിഭാഷകന്‍ ജോസ് എബ്രഹാം മുഖേനയാണ് പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി മാര്‍ച്ച് 21 ന് ഡല്‍ഹി ഹൈക്കോടതി പരിഗണിച്ചേക്കും.
അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റുതുലച്ച പെട്ടിതൂക്കി വേണുഗോപാല്‍: കെ.സിക്കെതിരെ പോസ്റ്ററുകള്‍
കണ്ണൂര്‍: അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോസ്റ്റര്‍. ശ്രീകണ്ഠാപുരം, എരിവേശി തുടങ്ങിയ ഇടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസിന്റേത് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേണുഗോപാലിന്റെ അടുത്ത അനുയായി ആയ ഇരിക്കൂര്‍ എം..എല്‍.എ. സജീവ് ജോസഫിന്റെ ഓഫീസ് പരിസരത്തും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ചുമരിലുമാണ് പ്രധാനമായും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കൂടാതെ ചെമ്പേരി, പയ്യാവൂര്‍ തുടങ്ങിയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിരൂക്ഷമായ ഭാഷയാണ് പോസ്റ്ററുകളിലുള്ളത്. അഞ്ചുസംസ്ഥാനങ്ങള്‍ വിറ്റുതുലച്ചു, പെട്ടിതൂക്കി വേണുഗോപാല്‍ ഒഴിവാകൂ തുടങ്ങിയ പരാമര്‍ശങ്ങള്‍ കൂടി പോസ്റ്ററിലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കണ്ണൂര്‍ സ്വദേശിയാണ് വേണുഗോപാല്‍.
ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന കേസ്: മുത്തശ്ശി അറസ്റ്റില്‍; പിടിയിലായതോടെ അക്രമാസക്തം, വിവസ്ത്രയാകാനും ശ്രമം; അമ്മയും മകനും റൗഡി ലിസ്റ്റില്‍ പെട്ടവര്‍; കാമുകന് മകനേക്കാള്‍ പ്രായക്കുറവ്
തിരുവനന്തപുരം: കൊച്ചിയില്‍ ഒന്നര വയസ്സുകാരിയെ മുത്തശ്ശിയുടെ കാമുകന്‍ ഹോട്ടല്‍ മുറിയില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശ്ശി അറസ്റ്റില്‍. തിരുവനന്തപുരം ബീമാപള്ളിയില്‍ നിന്നാണ് മുത്തശ്ശി സിപ്‌സിയെ പിടികൂടിയത്. പോലീസിന്റെ പിടിയിലായതിന്റെ പിന്നാലെ തന്റെ തനത് ‘കലാപരിപാടികള്‍’ സിപ്സി പുറത്തെടുത്തു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപ്സി വിവസ്ത്രയാകാന്‍ ശ്രമിക്കുകയും പോലീസുകാര്‍ക്ക് നേരേ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. ഏറെ പണിപ്പെട്ടാണ് പോലീസുകാര്‍ ഇവരെ ശാന്തയാക്കിയത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ സിപ്സി തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയത്. പോലീസിന് രഹസ്യവിവരം ലഭിച്ചതോടെയാണ് ഇവിടെവെച്ച് സിപ്‌സിയെ കസ്റ്റഡിയിലെടുത്തത്. മിനി എന്ന സുഹൃത്ത് ബീമാപള്ളി ഭാഗത്തുണ്ടെന്നും ഇവര്‍വഴി ഒളിവില്‍ കഴിയാനുള്ള സൗകര്യം ലഭിക്കുമെന്ന് കരുതിയാണ് തിരുവനന്തപുരത്ത് എത്തിയതെന്നുമാണ് സിപ്സി പോലീസിന് നല്‍കിയ മൊഴി. സിപ്സിക്ക് മയക്കുമരുന്ന് ഇടപാടുകളിലടക്കം പങ്കുള്ളതിനാല്‍, ഇവരുടെ സുഹൃത്ത് ആരാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മിനി ആരാണെന്ന്…
ആറ് ജില്ലകളില്‍ ചൂടുകൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ചൂടുകൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൂടു കൂടുക. മാര്‍ച്ച് 12, 13 തീയതികളില്‍ ഉയര്‍ന്ന താപനില, സാധാരണയില്‍ നിന്ന് 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
പതിറ്റാണ്ടിന്റെ നിറവിൽ പ്രവാസി ചാനൽ! അതിരുകളില്ലാത്ത ആഘോഷത്തോടെ ‘താരപ്പിറവി’
അമേരിക്കൻ മലയാളികളുടെ അഭിരുചി കണ്ടറിഞ്ഞ് ദൃശ്യവിരുന്നൊരുക്കുന്ന പ്രവാസി ചാനൽ പുതിയൊരു നാഴികക്കല്ലിലേക്ക് ചുവടുവയ്ക്കുകയാണ്. ഒരു പതിറ്റാണ്ടിന്റെ നിറവിൽ നിൽക്കെ പ്രവാസികളുടെ സ്വന്തം ചാനൽ ‘പ്രവാസി ചാനൽ’ പ്രേക്ഷകസമക്ഷം അതിരുകളില്ലാത്ത ആഘോഷത്തിന് തിരികൊളുത്തുകയാണ്. അന്താരാഷ്‌ട്ര വാർത്തകളും നോർത്ത് അമേരിക്കൻ മലയാളികളുടെ എല്ലാവിധ കമ്മ്യൂണിറ്റി വാർത്തകളും ഉൾപ്പെടുത്തിയ ഡെയ്‌ലി ന്യൂസ് ബുള്ളറ്റിനു ലഭിച്ച സ്വീകാര്യതയാണ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കാൻ ഞങ്ങൾക്ക് കരുത്ത് പകരുന്നത്. മലയാള ടെലിവിഷൻ രംഗത്തെ മികച്ച നിർമ്മാതാക്കളുടെ പിൻബലത്തോടെ വാരാന്ത്യത്തിൽ ‘അമേരിക്കൻ ന്യൂസ് വീക്ക്’ എന്ന പ്രത്യേക പരിപാടിയിലൂടെ അതാത് ആഴ്ചകളിൽ അമേരിക്കയിലും മറ്റുരാജ്യങ്ങളിലും നടക്കുന്ന പ്രധാനസംഭവങ്ങളും കമ്മ്യൂണിറ്റി വാർത്തകളും നോർത്ത് അമേരിക്കയിലെ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഗൾഫ് റീജണൽ റിപ്പോർട്ടറായിരുന്ന ബിജു ആബേൽ ജേക്കബിന്റെ നെത്ര്വത്തിലാണ് വാർത്ത പരിപാടികൾ തയ്യാറാകുന്നത്. ബിജുവും വാർത്താവതാരക ഹിലനയും ചേർന്നാണ് ഡെയ്‌ലി ബുള്ളെറ്റിനും അമേരിക്കൻ ന്യൂസ്…
മാര്‍ച്ച് 13 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് സമയം ഒരു മണിക്കൂര്‍ മുന്നോട്ട് വെയ്ക്കണം
ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 13 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും.2021 നവംബര്‍ 7 തിയ്യതിയായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(ടുൃശിഴ) വിന്റര്‍(ണശിലേൃ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.ഒക്കലഹോമ ഉൾപ്പെടെ നിരവധി…
ഒന്നര വയസ്സുകാരിയെ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കികൊന്ന കേസ്: മുത്തശ്ശിക്കും പിതാവിനുമെതിരെ കേസ്; മുത്തശ്ശി ആള്‍മാറാട്ടത്തിനും വിദഗ്ധ
കൊച്ചി: ഒന്നര വയസുകാരിയെ മുത്തശ്ശിയുടെ കാമുകന്‍ ഹോട്ടല്‍മുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കികൊന്ന കേസില്‍ കുട്ടിയുടെ മുത്തശ്ശിക്കും പിതാവിനുമെതിരെ കേസ്. ബാലനീതി നിയമപ്രകാരമാണ് കേസ്. ഇരുവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവരെ ഇന്നു തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. അങ്കമാലി പാറക്കടവ് കോടുശേരി സജീവിന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടത്. കേസില്‍ മുത്തശ്ശി സിപ്സിയുടെ കാമുകന്‍ ജോണ്‍ ബിനോയ് ഡിസൂസയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. അതേസമയം, മുത്തശ്ശിയും പിതാവും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് പറയുന്നു. മുന്‍പ് കഞ്ചാവ് കടത്തിലും മുത്തശ്ശി ഇടപെട്ടിട്ടുണ്ട്. ആള്‍മാറാട്ടം നടത്തി ജോണ്‍ ബിനോയിയുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. നീതുമോള്‍, കൊച്ചുത്രേസ്യ തുടങ്ങിയ പേരുകളിലാണ് ഇവര്‍ താമസിച്ചത്്
