ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യൻ നാവികരെ വിട്ടയച്ചു
ടെഹ്റാൻ: ടെഹ്റാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള കപ്പലിലെ അഞ്ച് ഇന്ത്യൻ നാവികരെ വ്യാഴാഴ്ച മോചിപ്പിച്ച് ഇറാനിൽ നിന്ന് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. അവരുടെ മോചനത്തിനായി എംബസിയുമായും ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോൺസുലേറ്റുമായും സഹകരിച്ചതിന് ഇറാനിയൻ അധികാരികൾക്ക് ഇന്ത്യന്‍ എംബസി നന്ദി പറഞ്ഞു. “എംഎസ്സി ഏരീസിലെ 5 ഇന്ത്യൻ നാവികർ മോചിതരായി ഇന്ന് വൈകുന്നേരം ഇറാനിൽ നിന്ന് പുറപ്പെട്ടു. എംബസിയുമായും ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോൺസുലേറ്റുമായും...