ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിൻ്റെ ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതിയ്ക്ക് പിന്തുണയുമായി ക്ഷേത്ര തന്ത്രി

എടത്വ: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിൻ്റെ ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതിയ്ക്ക് ‘ പിന്തുണയുമായി ക്ഷേത്ര തന്ത്രി. തലവടി തിരുപനയനൂർ കാവ് ത്രിപുര സുന്ദരി ക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠര് ആനന്ദ് പട്ടമന യാണ് ‘വിശപ്പ് രഹിത എടത്വ ‘ പദ്ധതിക്ക് ആദ്യ സംഭാവനയുമായി എത്തിയത്. ക്ഷേത്രതന്ത്രിയുടെ 73-ാം ജന്മദിന ആഘോഷ ചടങ്ങിൽ വെച്ചാണ് ആദ്യ സംഭാവന സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള സ്വീകരിച്ചത്. ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ അജികുമാർ കലവറശ്ശേരിൽ അധ്യക്ഷത വഹിച്ചു. രതീഷ് പതിനെട്ടിൽചിറ, കെ. ജെ തോമസ്, മോഹന്നൻ തെന്നശ്ശേരി, രഘുനാഥ്,മനോഹരൻ വെറ്റിലക്കണ്ടം, സുരേഷ് പതിനെട്ടിൽ, ഗിരിജ ആനന്ദ് പട്ടമന , റ്റിഎൻ. ഹരികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. എടത്വ ടൗണിലെ നിരാലംബരായവരും മാനസീക രോഗികൾ ഉൾപ്പെടെ എടത്വ പി എച്ച് സി യിലെ രോഗികൾക്കും കൂട്ടിയിരിപ്പ്ക്കാർക്കും…

ധാർമ്മികമായ സാമ്പത്തിക വ്യവഹാരങ്ങൾ പ്രോത്സാഹിക്കപ്പെടണം: ഡോ. അബ്ദുൽ ഹകീം അസ്ഹരി

കോഴിക്കോട്: ധാർമ്മിക മൂല്യമുള്ള  വ്യാപാര- വ്യവസായങ്ങൾ പ്രോത്സാഹിക്കപ്പെടണമെന്നും വ്യത്യസ്ത മതങ്ങളിലുള്ള അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങൾക്ക്  അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകേണ്ടത് രാജ്യത്തിൻറെ  സാമ്പത്തിക കെട്ടുറപ്പിന് അനിവാര്യമാണെന്നും ഡോ മുഹമ്മദ് അബ്ദൽ ഹകീം  അസ്ഹരി പറഞ്ഞു. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ  കൊമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച  നാഷണൽ സെമിനാർ ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. ഹലാൽ എന്നത് ഇസ്ലാമിക നിയമപ്രകാരം ജീവിതത്തിലെ സകല മേഖലകളിലും ബാധകമാണ്. എല്ലാ മതങ്ങളിലും ഇങ്ങനെ അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങളുണ്ട്. സ്റ്റോക്ക് മാർക്കറ്റ് എന്ന ആശയം സംരംഭകർക്കും നിക്ഷേപകർക്കും വളർച്ച ഉണ്ടാക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക സ്രോതസുകളുടെ ഗതി മനസിലാക്കാൻ സഹായകവുമാണ്. എന്നാൽ, വിശ്വാസികൾ മതനിയമങ്ങൾക്കനുസൃതമായ  സ്റ്റോക്കുകളും സംവിധാനങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അത്തരം രീതികൾ പിന്തുടരാനും വളർത്തിക്കൊണ്ടുവരാനും  വിശ്വാസികളായ വ്യാപാരികളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ സമകാലിക രീതികൾ എന്ന…

തലവടി വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദന യോഗവും ആദരിക്കൽ ചടങ്ങും നടന്നു

എടത്വ: തലവടി വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദന യോഗവും ആദരിക്കൽ ചടങ്ങും നടന്നു. ചെയർമാൻ ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രകാശ് പനവേലി വികസന രേഖ അവതരണം നിർവഹിച്ചു. തലവടി പടിഞ്ഞാറെക്കര മാർത്തോമാ ചർച്ച് വികാരി ഫാദർ സുനിൽ മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ,തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു സുരേഷ്’, എൽസി പ്രകാശ്, ജനറൽ കൺവീനർ ബിജു പാലത്തിങ്കൽ,ആർ. മോഹനൻ, ലയൺസ് ക്ളബ് എടത്വ ടൗൺ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള,  കെ ഒ തോമസ് പി.കെ വർഗ്ഗീസ് ,എലിസബേത്ത് വർഗ്ഗീസ്, അജികുമാർ…

വനിതാ ദിനത്തിൽ ചർച്ചാ സംഗമം

പെരിന്തൽമണ്ണ: മാർച്ച് 8 വനിതാ ദിനത്തിൽ ബജറ്റും സ്ത്രീകളും എന്ന വിഷയത്തിൽ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി ചർച്ചാ സംഗമം സംഘടിപ്പിക്കുന്നു. പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സംഗമത്തിൽ പ്രൊഫ. ഡോ. മേരി ജോർജ് (യൂനിവേഴ്‌സിറ്റി കോളജ് മുൻ എച്ച്ഒഡി), ഡോ. സുൽഫിയ സമദ്, ഡോ. നസ്രീന ഇല്യാസ്, സജീദ് ഖാലിദ് (ട്രഷർ, വെൽഫെയർ പാർട്ടി കേരള), ഫായിസ വി.എ (സംസ്ഥാന പ്രസിഡണ്ട്, വിമൺ ജസ്റ്റിസ് മൂവ്‌മെന്റ്) എന്നിവർ പങ്കെടുത്ത് സംസാരിക്കും. പരിപാടിയുടെ സ്വാഗതസംഘം കമ്മിറ്റി രൂപീകരണയോഗത്തിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫസ്‌ന മിയാൻ, സ്റ്റേറ്റ് കമ്മിറ്റി അംഗം നസീറ ബാനു, ജില്ലാ പ്രസിഡന്റ് റജീന വളാഞ്ചേരി, വൈസ് പ്രസിഡന്റ് ഹസീന വഹാബ്, സെക്രട്ടറി സുഭദ്ര വണ്ടൂർ, ജില്ലാ കമ്മിറ്റി അംഗം ഫാത്തിമ ടീച്ചർ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് അത്തീഖ്,…

മാര്‍ച്ച് 22 രാജ്യത്തിനായി പ്രാര്‍ത്ഥനയും ഉപവാസവും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം 2024 മാര്‍ച്ച് 22ന് ഇന്ത്യയിൽ വിവിധ കേന്ദ്രങ്ങളിൽ രാജ്യത്തിനായി പ്രാര്‍ത്ഥനയും ഉപവാസവും നടത്തുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി. സി സെബാസ്റ്റ്യനും പറഞ്ഞു. ഭാരത കത്തോലിക്കാ സഭയുടെ 14 റീജിയണുകളും 174 രൂപതകളുമുള്‍പ്പെടെ ധ്യാനകേന്ദ്രങ്ങള്‍, കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍, സന്യസ്ത സഭകള്‍, അല്മായ സംഘടനകള്‍, ഭക്തസംഘടനകള്‍, സഭാസ്ഥാപനങ്ങള്‍ എന്നിവര്‍ രാജ്യത്തിനായുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലും പങ്കുചേരും. ഭാരതം പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തി ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സമത്വവും ജനാധിപത്യവും ഈ മണ്ണില്‍ നിലനിര്‍ത്തപ്പെടണം. ഭീകരവാദത്തിനും തീവ്രവാദ അജണ്ടകള്‍ക്കുമെതിരെ സമാധാനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവയ്ക്കുവാനും കാത്തുസൂക്ഷിക്കുവാനും ഭാരത കത്തോലിക്കാസഭ രാജ്യത്തിനായുള്ള പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യന്‍…

മിസൈൽ ആക്രമണത്തിൽ മരിച്ച കൊല്ലം സ്വദേശി ഇസ്രായേലിലെത്തിയത് രണ്ടു മാസം മുമ്പ്

കൊല്ലം: ഇസ്രയേലിൻ്റെ വടക്കൻ അതിർത്തിയിൽ ടാങ്ക് വേധ മിസൈൽ ആക്രമണത്തിൽ മരിച്ച മലയാളി, കോഴി ഫാമിൽ ജോലിക്കായി രണ്ട് മാസം മുമ്പാണ് അവിടെ ഇസ്രായെലിലേക്ക് പോയതെന്ന് അദ്ദേഹത്തിൻ്റെ പിതാവ് പറഞ്ഞു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ മറ്റ് രണ്ട് മലയാളികളായ ബുഷ് ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നിവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇളയ മകൻ്റെ മരണവിവരം തന്നെ അറിയിച്ചത് മൂത്ത മകനാണെന്ന് മാക്‌സ്‌വെല്ലിൻ്റെ പിതാവ് പറഞ്ഞു. “തിങ്കളാഴ്‌ച വൈകുന്നേരം 4.30 ഓടെ എൻ്റെ മൂത്ത മകൻ എന്നെ വിളിച്ച് ആക്രമണത്തിൽ മാക്‌സ്‌വെല്ലിന് പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പറഞ്ഞു. പിന്നീട്, ഏകദേശം 12.45 ഓടെ, അവന്‍ മരണപ്പെട്ട വിവരമാണ് അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മാക്‌സ്‌വെല്ലിന് നാലര വയസ്സുള്ള മകളുണ്ട്. ഭാര്യ ഗർഭിണിയാണെന്നും അദ്ദേഹം പറഞ്ഞു. മാക്‌സ്‌വെൽ നേരത്തെ മസ്‌കറ്റിലും ദുബായിലും ജോലി ചെയ്തിരുന്നു.പിന്നീട് നാട്ടില്‍…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ പ്രതിക്ക് പതിനെട്ടു വര്‍ഷം ജയില്‍ ശിക്ഷയും പിഴയും വിധിച്ചു

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകർത്തിയ കേസിൽ പ്രതിക്ക് കോടതി 18 വര്‍ഷം തടവും 2,11,500 രൂപ പിഴയും വിധിച്ചു. കുറുമ്പിലാവ് ചിറക്കൽ പേരോത്ത് അരുണേഷി (25) നെയാണ് പോക്സോ കോടതി തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. തൃശൂർ അതിവേഗ പോക്‌സോ കോടതിയാണ് വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷവും രണ്ട് മാസവും അധിക തടവ് അനുഭവിക്കണം. പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്നാണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് ഈ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകര്‍ത്തി. ഇതിന് ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. പീഡനം അസഹനീയമായപ്പോൾ പെൺകുട്ടി എതിർത്തു. ഇതോടെ സ്‌കൂളിൽ നിന്ന് മടങ്ങി വരുന്ന പെൺകുട്ടിയെ ഇയാൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. ഇതോടെ പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞു. വീട്ടുകാർ പോലീസിൽ പരാതി നൽകി. അന്തിക്കാട് ഐ.എസ്.എച്ച്.ഒ പ്രശാന്ത് ക്ലിന്റന്റെ നേതൃത്വത്തിലാണ് അന്വേഷണം…

മോൺസൺ മാവുങ്കൽ കേസ്: കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡൻ്റ് കെ. സുധാകരൻ വ്യാജ പുരാവസ്തു ഡീലർ മോൺസൺ മാവുങ്കലില്‍ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മാർച്ച് അഞ്ചിന് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 10 കോടി രൂപ മോൺസൺ കബളിപ്പിച്ചതായി റിപ്പോർട്ട് ചെയ്ത് ചിലർ വിവാദ വ്യാജ പുരാവസ്തു വ്യാപാരിക്ക് സുധാകരൻ്റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൂടി നൽകിയതായി പറഞ്ഞതിനെ തുടർന്നാണ് സുധാകരൻ്റെ പേര് കേസിൽ ചേർത്തത്. അന്ന് മോൺസൻ്റെ വീട്ടിൽ കെപിസിസി പ്രസിഡൻ്റിൻ്റെ സാന്നിധ്യമുണ്ടായിരുന്നതിൻ്റെ ഡിജിറ്റൽ തെളിവുകളുമായി അന്വേഷണസംഘം അദ്ദേഹത്തെ നേരിട്ടിരുന്നു. സുധാകരൻ ഉൾപ്പെടെയുള്ളവർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ മോൺസണിന് വൻ തുക കൈമാറിയെന്ന പരാതിയെ തുടർന്നാണ് സിബി കേസ് രജിസ്റ്റർ ചെയ്തത്. 2023 ഓഗസ്റ്റിൽ, മോൺസണിനെതിരായ കേസിലെ കള്ളപ്പണം വെളുപ്പിക്കൽ വശങ്ങൾ അന്വേഷിക്കുന്ന…

ജനശ്രദ്ധനേടി ബംഗാൾ മർകസ് പത്താം വാർഷിക സമ്മേളനം

കോഴിക്കോട്: പശ്ചിമ ബംഗാളിലെ ദക്ഷിൺ ദിനാജ്പൂർ ആസ്ഥാനമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ-സാമൂഹ്യപ്രവർത്തനങ്ങൾ നടത്തുന്ന ബംഗാൾ മർകസ്-ത്വയ്ബ ഗാർഡൻ സ്ഥാപനങ്ങളുടെ പത്താം വാർഷിക സമ്മേളനം ശ്രദ്ധേയമായി. ഇതാദ്യമായാണ് പ്രദേശത്ത് വിപുലമായ രൂപത്തിൽ ഒരു സമ്മേളനം നടക്കുന്നത്. മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ വിവിധ സെഷനുകളിലായി മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു. ഉദ്ഘാടന സംഗമം പശ്ചിമ ബംഗാൾ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഹ്‌മദ്‌ ഇംറാൻ ഹസൻ ഉദ്ഘാടനം ചെയ്തു. സമ്മേളന വിളംബരം ചെയ്ത് നടന്ന ഗ്രാന്റ് റാലി പൊതുജന പങ്കാളിത്തം കൊണ്ടും വ്യത്യസ്ത കൊണ്ടും ജനശ്രദ്ധയാകർഷിച്ചു. ദിനാജ്പൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും എത്തിയ വിദ്യാർഥികൾ പങ്കെടുത്ത സ്റ്റുഡന്റസ് കോൺഫറൻസ് കളക്ടർ ബിജിൻ കൃഷ്ണ ഐ എ എസ് ഉദ്ഘാടനം ചെയ്തു. ബംഗാൾ ചെറുകിട വികസന കോർപ്പറേഷൻ ഡയറക്ടർ നിഖിൽ നിർമൽ ഐ എ…

വടക്കൻ ഇസ്രായേൽ പ്ലാൻ്റേഷനിൽ മിസൈൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്കേറ്റു

ജറുസലേം: ഇസ്രായേലിൻ്റെ വടക്കൻ അതിർത്തി സമൂഹമായ മാർഗലിയോട്ടിന് സമീപമുള്ള തോട്ടത്തിൽ ലബനനിൽ നിന്ന് തൊടുത്ത ടാങ്ക് വേധ മിസൈൽ തിങ്കളാഴ്ച പതിച്ചതിനെത്തുടർന്ന് ഒരു മലയാളി കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഇസ്രായേലിൻ്റെ വടക്കൻ ഗലീലി മേഖലയിലെ മൊഷവ് (കൂട്ടായ കാർഷിക സമൂഹം) എന്ന സ്ഥലത്താണ് മിസൈൽ പതിച്ചതെന്ന് രക്ഷാപ്രവർത്തന സേവനങ്ങളുടെ വക്താവ് മഗൻ ഡേവിഡ് അഡോം (എംഡിഎ) സാക്കി ഹെല്ലർ പറഞ്ഞു. കൊല്ലം സ്വദേശി പട്‌നിബിൻ മാക്‌സ്‌വെൽ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അദ്ദേഹത്തിൻ്റെ മൃതദേഹം സിവ് ആശുപത്രിയിൽ തിരിച്ചറിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബുഷ് ജോസഫ് ജോർജ്ജ്, പോൾ മെൽവിൻ എന്നിവർക്ക് പരിക്കേറ്റു, അവരെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മുഖത്തും ശരീരത്തിലും പരിക്കേറ്റതിനെ തുടർന്ന് ജോർജിനെ പേട്ട ടിക്വയിലെ ബെയ്‌ലിൻസൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. “ശസ്ത്രക്രിയയ്ക്ക് വിധേയനായി, സുഖം പ്രാപിച്ചുവരുന്നു, നിരീക്ഷണത്തിലാണ്.…