ന്യൂയോർക്ക് : ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം സി എസ് ഐ ജൂബിലി മെമ്മോറിയൽ പള്ളിയിൽ വെച്ച് നടന്നു. പ്രസ്തുത യോഗം പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളിൽ നിന്നുമായി റവ. ഷാലു ടി. മാത്യു (പ്രസിഡന്റ്). ഫാ.ജോൺ തോമസ് (വൈസ് പ്രസിഡന്റ് ), ശ്രീ. കളത്തിൽ വർഗീസ് (വൈസ് പ്രസിഡന്റ്), ശ്രീ. തോമസ് ജേക്കബ് (ഷാജി) (സെക്രട്ടറി), ശ്രീ ഗീവർഗീസ് മാത്യൂസ് , ശ്രീ. ജിൻസൺ പത്രോസ് (ജോയിന്റ് സെക്രട്ടറിമാർ ) ശ്രീ. ജോൺ താമരവേലിൽ (ട്രഷറർ) ശ്രീ. ജോൺ തോമസ് (ജോയിന്റ് ട്രഷറർ) തോമസ് തടത്തിൽ (ഓഡിറ്റർ), എന്നിവരെയും ശ്രീ. വർഗീസ് കുര്യൻ, ശ്രീ. തോമസ് വർഗീസ് , ശ്രീമതി. അച്ചാമ്മ മാത്യു, ശ്രീ. ബോബിൻ വർഗീസ്, ശ്രീ.…
Year: 2022
കൊല്ലത്തും കണ്ണൂരിലും കലക്ടറേറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കല്ലിടല്‍
കൊല്ലം, കണ്ണൂര്‍: സില്‍വര്‍ ലൈനു വേണ്ടി സംസ്ഥാനമൊട്ടാകെ കെ.റെയില്‍ അധികൃതര്‍ കല്ലിടുമ്പോള്‍ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊല്ലത്തും കണ്ണൂരിലും കലക്ടറേറ്റിുകള്‍ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് കല്ലിട്ടു. പോലീസിന്റെ എതിര്‍പ്പ് മറികടന്നാണ് കല്ലിടല്‍ നടന്നത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ രണ്ടിടത്തും ഉന്തും തള്ളുമുണ്ടായി. കണ്ണൂരില്‍ കലക്ടറേറ്റിലെ മെയിന്‍ കവാടത്തില്‍ കുഴിയെടുത്ത് കല്ല് സ്ഥാപിച്ചു. ഇവിടെ നിന്നും കല്ല് നീക്കാന്‍ പോലീസ് ശ്രമിച്ചത് ഉന്തിലും തള്ളിലുമെത്തി. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷം പോലീസ കല്ല് എടുത്ത് നീക്കി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ഡാളസ് കേരളാ ലിറ്റററി സൊസൈറ്റി മുപ്പതാം വയസ്സിലേക്ക്; സമ്മേളനവും മനയിൽ ജേക്കബ് കവിതാ പുരസ്കാര വിജയ പ്രഖ്യാപനവും മാർച്ച് 26-ന്
ഡാളസ്: മുപ്പതാം വർഷത്തിലേക്കു കടക്കുന്ന കേരള ലിറ്റററി സൊസൈറ്റി ഡാളസ് (കെഎൽഎസ്) ന്റെ വിപുലമായ വാർഷികാഘോഷ പരിപാടികൾ മാർച്ച് 26 ശനിയാഴ്ച വൈകീട്ട് 5:00 മണിക്ക് കേരളാ അസ്സോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland TX 75043) വെച്ച് സംഘടിപ്പിക്കുന്നു. തദവസരത്തില്‍, കെ എൽ എസ്സിന്റെ നാലാമത്തെ പുസ്തകമായ “ഇതളുകൾ ” പ്രകാശനകർമ്മവും നടത്തും. അതോടൊപ്പം, യശശ്ശരീരനായ കവി ശ്രീ മനയിൽ ജേക്കബിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന കവിതാ പുരസ്കാരവും, വിജയ പ്രഖ്യാപനവും, അവാർഡ് ദാനവും പരിപാടിയുടെ മുഖ്യാതിഥിയായ സാഹിത്യകാരനും സിനിമാതാരവുമായ തമ്പി ആന്റണി നിർവ്വഹിക്കും. കവിതാ പുരസ്കാര വിജയിക്കുള്ള ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത് മനയിൽ ജേക്കബിന്റെ കുടുംബാംഗമായ രാജൻ ചിറ്റാറാണ്. അനൂപ സാം പ്രസിഡന്റായും മീനു എലിസബത്ത് സെക്രട്ടറിയായും നേതൃത്വം നൽകുന്ന പുതിയ ഭരണസമിതി ഭാരവാഹിത്വം ഏറ്റെടുക്കുന്ന ചടങ്ങും നടത്തപ്പെടുന്നു. കൂടാതെ, ഡാളസിലെ പ്രശസ്ത…
അർക്കൻസാസ് കാർ ഷോയിൽ ആൾക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു; 24 പേർക്ക് പരിക്കേറ്റു
അര്‍ക്കന്‍സാസ്: അർക്കൻസാസിൽ ഒരു കാർ ഷോയിൽ പങ്കെടുത്തവർക്ക് നേരെ തോക്കുധാരികൾ നടത്തിയ വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് ഡുമാസ് പട്ടണത്തിൽ പ്രാദേശിക കാർ ഷോയിൽ പങ്കെടുത്ത ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവയ്പ്പിലാണ് ഒരാള്‍ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് അർക്കൻസാസ് സ്റ്റേറ്റ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. അക്രമിയെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ അക്രമികളുണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഔട്ട്ഡോർ ഇവന്റിൽ നടന്ന ദുരന്തത്തിൽ ഞങ്ങള്‍ ഞെട്ടിപ്പോയെന്ന് ഇവന്റിന്റെ സംഘാടകരായ ഹൂഡ്-നിക് ഫൗണ്ടേഷന്റെ വാലസ് മക്ഗീ പ്രാദേശിക ടെലിവിഷൻ സ്റ്റേഷനായ KARK-നോട് പറഞ്ഞു. 16 വർഷമായി ഒരു അനിഷ്ട സംഭവവും കൂടാതെ ഇവന്റ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരിൽ കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞതായി പ്രാദേശിക സിബിഎസ് അഫിലിയേറ്റ് റിപ്പോർട്ട് ചെയ്തു. ഗൺ വയലൻസ് ആർക്കൈവ്…
പരാതി പരിഹാരിക്കാനെത്തി പരിചയമായി; വിവാഹ വാഗ്ദാനം നല്‍കി പീഡനം; എസ്.ഐയ്‌ക്കെതിരെ പരാതിയുമായി വനിതാ ഡോക്ടര്‍; സ്ഥലംമാറ്റത്തില്‍ ശിക്ഷയൊതുക്കി സര്‍ക്കാര്‍
തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ മലയിന്‍കീഴ് പോലീസ് എസ്എച്ച്ഒ എ.വി. സൈജുവിനെതിരെ നടപടി. സൈജുവിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. ഇയാള്‍ നിലവില്‍ അവധിയിലാണ്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. സൈജു വിവാഹിതനാണ്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡണ്ട് കൂടിയാണ് സൈജു. ഭര്‍ത്താവിനൊപ്പം വിദേശത്തു കഴിയുകയായിരുന്ന വനിതാ ഡോക്ടര്‍ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിയപ്പെട്ടത്. പരാതിക്കാരിയുടെ പേരിലുള്ള കടകള്‍ മറ്റൊരാള്‍ക്ക് വാടകയ്ക്കു നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്‌ഐയായിരുന്ന സൈജുവിനെ പരിചയപ്പെട്ടത്. 2019ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പണം കടം വാങ്ങുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തുവെന്നും യുവതി പറയുന്നു. പിന്നീട് സൈജുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ യുവതിയുമായുള്ള ബന്ധം ഭര്‍ത്താവ് വേര്‍പെടുത്തി. ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്നും…
വിമോചന സമരകാലമല്ല ഇതെന്ന് ഓര്‍ക്കുന്നത് നല്ലത്. സില്‍വര്‍ ലൈനെതിരായ സമരം ചങ്ങനാശേരി കേന്ദ്രീകരിച്ചെന്ന് കോടിയേരി
കണ്ണുര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്നത് ആസൂത്രിത സമരമെന്ന് സി.പി.എം സംസ്ഥാന സെ്രകട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് ആസൂത്രണം. മാടപ്പള്ളിയില്‍ സമരത്തിന് കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും എത്തിയിരുന്നു. വിമോചന സമരകാലമല്ല ഇതെന്ന് ഓര്‍ക്കുന്നത് നല്ലതെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന്റെ സമരം രാഷ്ട്രീയ പ്രേരിതമാണ്. സര്‍വേ കല്ലുകള്‍ എടുത്തുമാറ്റിയാല്‍ പദ്ധതി വരില്ലെന്നാണ് ഇവരുടെ വിചാരം. കോണ്‍ഗ്രസിന് കല്ലുകള്‍ വേണമെങ്കില്‍ സി.പി.എം എത്തിച്ചുനല്‍കാം. നൂറുവര്‍ഷം പഴയ സമരമുറ സ്വീകരിച്ചിട്ട് കാര്യമില്ല. പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുക തന്നെ ചെയ്യും. സര്‍വേ നടത്തിയ സ്ഥലങ്ങളെല്ലാം റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കല്ലുകള്‍ എടുത്തുമാറ്റിയാല്‍ പദ്ധതികള്‍ ഇല്ലാതാകില്ല. അങ്ങനെയാണെങ്കില്‍ എല്ലാ പദ്ധതികളുടെയും തറക്കല്ല് മാറ്റിയാല്‍ മതിയല്ലോ. കോണ്‍ഗ്രസിന്റെ കാലത്ത് ഇട്ട കല്ലുകള്‍ അതുപോലെ തന്നെ കിടക്കുകയാണെന്നും കോടിയേരി പരിഹസിച്ചു.
സമരം യു.ഡി.എഫ് ഏറ്റെടുക്കും; നാട്ടുകാര്‍ക്ക് പകരം യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജയിലില്‍ പോകും: വി.ഡി സതീശന്‍
തിരുവനന്തപുരം: കെ.റെയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരായ സമരം യു.ഡി.എഫ് ഏറ്റെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കല്ലുകള്‍ പിഴുതെടുത്ത് ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയാറെന്ന് പ്രതിഷേധിക്കുന്ന സാധാരണക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയാണ്. അവരെ ജയിലില്‍ പോകാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിരടയാള കല്ലുകള്‍ പിഴുതെറിയാന്‍ യുഡിഎഫ് തീരുമാനിച്ചപ്പോള്‍ ജനങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കെതിരെ പോലീസ് കേസെടുക്കുകയാണ്. അതുകൊണ്ട് ഈ സമരം യുഡിഎഫ് ഏറ്റെടുക്കുകയാണ്. ഇതുവരെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഇനിമുതല്‍ ജനങ്ങളെ പിന്നില്‍ നിര്‍ത്തും. കല്ല് പിഴുതെറിഞ്ഞ് ജയിലില്‍ പോകാന്‍ യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കന്മാരും തയാറാണ്. കേരളത്തെ പണയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പാരിസ്ഥിതികമായി തകര്‍ക്കാനും ശ്രമിക്കുന്നു. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ട്. സമരം അടിച്ചമര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ വഴങ്ങില്ല. സമരത്തിന്റെ രൂപവും ഭാവവും മാറ്റുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍: സമരത്തെ സംയമനത്തോടെ നേരിടണമെന്ന് പോലീസിന് ഡി.ജി.പിയുടെ നിര്‍ദേശം
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവും ഉണ്ടാകരുതെന്നും ഡിജിപി നിര്‍ദേശിച്ചു. ജില്ലാ പോലീസ് മേധാവിമാരോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചങ്ങനാശേരി മാടപ്പള്ളിയിലും കോഴിക്കോട് കല്ലായിയിലും കെ-റെയില്‍ അതിരടയാള കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇത് ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് നിര്‍ദേശവുമായി ഡിജിപി രംഗത്തെത്തിയത്. കെ റെയിലിനെതിരായ പ്രതിഷേധം ജനകീയ സമരമാണ്. പ്രശ്‌നം പരിഹരിക്കാന്‍ ജനങ്ങളോട് പരമാവധി സംസാരിക്കണം. പ്രാദേശിക ഭരണകൂടമായും പരമാവധി സഹകരിക്കണമെന്നും ഇതിന് പോലീസ് മുന്‍കൈയെടുക്കണമെന്നും ഡിജിപി പറഞ്ഞു.
മാടപ്പള്ളിയിലെ കെ-റെയില്‍ പ്രതിഷേധം; മണ്ണെണ്ണ തളിച്ച് ഭീഷണി മുഴക്കിയ 150 പേര്‍ക്കെതിരെ കേസ്
കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ-റെയില്‍ കല്ലിടലിനെതിരെ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ 150 പേര്‍ക്കെതിരെ കേസ്. സംഭവത്തിനിടെ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യാമോളുടെ കണ്ണില്‍ മണ്ണെണ്ണ വീണെന്നും കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചുവെന്നും അധികൃതര്‍ പറയുന്നു. അതേസമയം, ഇന്ന് മുതല്‍ കോട്ടയം ജില്ലയില്‍ കല്ലിടലും സര്‍വേയും പുനരാരംഭിക്കുമെന്നാണ് വിവരം. നട്ടാശേരി, സൂര്യകാലടിമന മേഖലകളിലാണ് ഇന്ന് സര്‍വേ സംഘമെത്തുമെന്ന് കരുതുന്നത്. നാട്ടുകാര്‍ രാവിലെ മുതല്‍ റോഡിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇതോടെ മറ്റൊരു വഴിയിലൂടെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടുന്ന പെരുമ്പായിക്കാട് വില്ലേജിലെത്തിയത്. നൂറിലേറെ പോലീസുകാരുടെ അകമ്പടിയോടെയാണ് ഇവിടെ കല്ലിടലിന് ഉദ്യോഗസ്ഥര്‍ എത്തിയത്. കല്ലിടലുണ്ടായാല്‍ തടയാന്‍ വുദ്ധരും സ്ത്രീകളുമടക്കം നൂറുകണക്കിന് ആളുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്.
മരിയുപോളിനെ കൈമാറാനുള്ള റഷ്യയുടെ വാഗ്ദാനം ഉക്രൈൻ നിരസിച്ചു
കീവ്: 26 ദിവസം മുമ്പ് അധിനിവേശം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ ബാധിച്ച പ്രധാന തുറമുഖ നഗരമായ കിയെവ് കീഴടങ്ങുന്നതിന് പകരമായി മാരിയുപോളിൽ നിന്ന് താമസക്കാർക്ക് സുരക്ഷിതമായ പാത അനുവദിക്കാമെന്ന റഷ്യയുടെ വാഗ്ദാനം ഉക്രെയ്ൻ നിരസിച്ചു. റഷ്യൻ നാഷണൽ സെന്റർ ഫോർ ഡിഫൻസ് മാനേജ്‌മെന്റിന്റെ ഡയറക്ടർ കേണൽ ജനറൽ മിഖായേൽ മിസിന്റ്‌സെവ് ഞായറാഴ്ച രാജ്യത്തിന്റെ ഓഫർ കൈമാറി, നിബന്ധനകൾ അംഗീകരിക്കാൻ ഉക്രെയ്‌നിന് തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ സമയം അനുവദിച്ചു. നിർദ്ദേശമനുസരിച്ച്, റഷ്യൻ സൈന്യം മാരിയുപോളിൽ നിന്ന് രാവിലെ 10 മണിക്ക് (മോസ്കോ സമയം) സുരക്ഷിതമായ എക്സിറ്റ് റൂട്ടുകൾ സ്ഥാപിക്കും. തുടക്കത്തിൽ ഉക്രേനിയൻ സൈന്യത്തിനും “വിദേശ കൂലിപ്പടയാളികൾക്കും” നഗരം നിരായുധരാക്കാനും പുറപ്പെടാനുമാണിത്. ഹൈവേകളിലെ കുഴിബോംബ് നീക്കം ചെയ്‌തുകഴിഞ്ഞാൽ, ഭക്ഷണവും മരുന്നും മറ്റ് സാധനങ്ങളും വഹിക്കുന്ന മാനുഷിക വാഹനവ്യൂഹങ്ങളെ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം സുരക്ഷിതമായി നഗരത്തിലേക്ക്…
