പട്ടാമ്പി: ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജ് ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ക്യാമ്പസുകൾ തീർത്തും അക്രമ രാഷ്ട്രീയത്തിലൂടെ രക്തസാക്ഷികളെ സൃഷ്ടിക്കുന്ന കാലത്ത് സാഹോദര്യത്തിൻ്റെ രാഷ്ട്രീയത്തിലൂടെ സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ കാമ്പസുകൾ പടുത്തുയർത്തുകയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് ഹിബ തൃത്താല മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് “ക്യാംപസ്” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം മഹേഷ് തോന്നക്കൽ നിർവഹിച്ചു. യൂണിറ്റ് ഭാരവാഹികളായ സഫ്‌വ,ഫാദിയ എന്നിവർ യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു.പട്ടാമ്പി മണ്ഡലം അസി.കൺവീനർ ശിബിൻ സംസാരിച്ചു.
Year: 2022
പുതിയ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യോഗി ആദിത്യനാഥ് ഇന്ന് ഡല്‍ഹിയിലെത്തും
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ബിജെപിയെ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിച്ച നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് ചർച്ച ചെയ്യാനും ഇന്ന് ഡൽഹി സന്ദർശിക്കും. ബിജെപിയുടെ ഉന്നത നേതൃത്വവുമായി അദ്ദേഹം കൂടിയാലോചന നടത്തും. പുതിയ മന്ത്രിസഭയ്‌ക്കൊപ്പം സംസ്ഥാനത്തെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തീയതികൾ അദ്ദേഹം ബിജെപിയുടെ ഉന്നതരുമായി ചർച്ച ചെയ്തേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുമായി യോഗി ദേശീയ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തും. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച ബിജെപി രണ്ടാം തവണയാണ് സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ…
‘തേച്ചിട്ടു’ പോയ കാമുകിയുടെ ആണ്‍സുഹൃത്തുക്കള്‍ യുവാവിനെ കൈകാര്യം ചെയ്തു
വൈക്കം: തന്നെ പ്രണയിച്ച കാമുകി ‘തേച്ചിട്ട്’ പോയതിനെ ചോദ്യം ചെയ്ത യുവാവിന് കാമുകിയുടെ ആണ്‍സുഹൃത്തുക്കള്‍ ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് വൈക്കം കായലോരത്താണ് യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നത്. ആക്രമണത്തില്‍ യുവാവിന് ക്രൂര മര്‍ദ്ദനമേറ്റു. വൈക്കം സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയും ചേര്‍ത്തല സ്വദേശിയായ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്‍മാറിയതാണ് സംഭവങ്ങളുടെ തുടക്കം. ചേര്‍ത്തല പാണവള്ളി സ്വദേശിയായ യുവാവും പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തുക്കളും തമ്മിലാണ് ഏറ്റ് മുട്ടിയത്. പ്രണയബന്ധത്തിലായിരുന്ന ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇതോടെ പെണ്‍കുട്ടി പിന്‍മാറാനുള്ള കാരണം കാമുകന്‍ അന്വേഷിച്ചു. വൈക്കം കായലോരത്ത് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ ശേഷം ഇവര്‍ സംസാരിക്കുകയായിരുന്നു. എന്നാല്‍ ഇവിടെയെത്തിയ പെണ്‍കുട്ടി തന്റെ ആണ്‍ സുഹൃത്തുക്കളുമായിട്ടാണ് എത്തിയത്. ഇതിനിടയില്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയോട് ദേഷ്യത്തില്‍ സംസാരിച്ചതോടെ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തുക്കള്‍ ഇടപെട്ടു. ഇതോടെ ഇരുവിഭാഗങ്ങളും…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ഗള്‍ഫ് മലയാളി അറസ്റ്റില്‍
കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഗള്‍ഫ് മലയാളിയെ പോലീസ് അറസ്റ്റു ചെതു. പാലക്കാട് മണ്ണാർക്കാട് മണലടി കുന്നത്ത് ഹൗസിൽ 24-കാരനായ അബൂബക്കര്‍ സിദ്ദിഖിനെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തത്. ഗള്‍ഫിലായിരുന്ന സിദ്ധിഖ് സമൂഹ മാധ്യമങ്ങളിലൂടെയാണ് കൊട്ടാരക്കര സ്വദേശിനിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. കഴിഞ്ഞ മാസം 12ന് കാണാതായ പെണ്‍കുട്ടിയെ ഒരു മാസത്തോളമായി തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ ഒറ്റമുറി വീട്ടില്‍ രഹസ്യമായി താമസിപ്പിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഗള്‍ഫില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സിദ്ദിഖ് അവിടെ തന്നെ കാത്തുനിന്നിരുന്ന പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു. തുണിമില്‍ തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പ്രദേശമായ തിരുപ്പൂരിലെത്തിയാണ് പൊലീസ് പെണ്‍കുട്ടിയെ രക്ഷിച്ചശേഷം യുവാവിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പെണ്‍കുട്ടിയെത്തിയതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗള്‍ഫില്‍നിന്ന് എത്തിയ അബൂബക്കര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി. പെണ്‍കുട്ടിയെ കണ്ടെത്താന്‍ പ്രതിയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും…
കേരളത്തില്‍ ഞായറാഴ്ച 885 പേര്‍ക്ക് കോവിഡ്; പ്രതിദിന രോഗികള്‍ ആയിരത്തില്‍ താഴെയെത്തുന്നത് ഒന്നര വര്‍ഷത്തിനുശേഷം
കേരളത്തില്‍ 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, വയനാട് 21, കാസര്‍ഗോഡ് 10 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,188 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25,685 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24,766 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 919 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 8846 കോവിഡ് കേസുകളില്‍, 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍…
അമ്മ ഉറങ്ങുകയാണെന്ന് കരുതി വീട്ടിൽ മൃതദേഹത്തിനൊപ്പം നാല് ദിവസം ചെലവഴിച്ച 10 വയസുകാരൻ
ഹൈദരാബാദ്: അമ്മ ഉറങ്ങുകയാണെന്ന് കരുതി 10 വയസ്സുള്ള ഒരു ആൺകുട്ടി നാല് ദിവസത്തോളം അമ്മയുടെ മൃതദേഹവുമായി വീട്ടിൽ കഴിച്ചുകൂട്ടി. മൂന്ന് ദിവസമായി, കുട്ടി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഘുഭക്ഷണം കഴിച്ചു, പതിവായി സ്കൂളിൽ പോയി, അമ്മയുടെ അരികില്‍ ഉറങ്ങി. അയൽക്കാർ അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അമ്മ വിശ്രമിക്കുകയാണെന്ന് പറഞ്ഞു. നാലാം ദിവസം ഒരു ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ കുട്ടി അമ്മാവന്‍ ദുര്‍ഗാ പ്രസാദിനെ വിളിച്ചു. നാല് ദിവസമായി അമ്മ ഉറങ്ങുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. വീട്ടിലെത്തിയ ദുർഗാ പ്രസാദ് തന്റെ സഹോദരി മരിച്ച നിലയിൽ കിടക്കുന്നത് കണ്ട് ഞെട്ടി. ഇതോടെയാണ് മരണ വിവരം പുറത്തറിയുന്നത്. സ്വകാര്യ കോളേജിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന രാജ്യലക്ഷ്മി (41) ഭർത്താവുമായുള്ള ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി വിദ്യാനഗർ ഭാഗത്തെ വാടക ഫ്‌ളാറ്റിൽ മകൻ ശ്യാം കിഷോറിനൊപ്പം താമസിച്ചു വരികയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള കുട്ടി സ്വകാര്യ…
ഗുജറാത്ത് ആം ആദ്മി പാര്‍ട്ടിയില്‍ കലഹം; 150ഓളം പ്രവർത്തകർ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഗുജറാത്തിലെ നൂറുകണക്കിന് പാർട്ടി അംഗങ്ങൾ പാർട്ടി വിടുന്നു. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിന്നുള്ള 150 ഓളം പാർട്ടി അംഗങ്ങൾ മാർച്ച് 12 ശനിയാഴ്ച പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് സംസ്ഥാന നേതൃത്വത്തിന്റെ അനധികൃതമായ കൈകടത്തലില്‍ പ്രതിഷേധിച്ച് ഈ പ്രവര്‍ത്തകര്‍ ആറ് മാസം മുമ്പ് സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചിരുന്നു. എന്നിട്ട് വിഷയത്തില്‍ ഇടപെടണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടി കര്‍ഷക സംഘടനയുടെ സംസ്ഥാന നേതാവ് രവി പട്ടേലിന്റെ നേതൃത്വത്തിലാണ് രാജി. “ആറുമാസം മുമ്പ്, ഞങ്ങൾ ഞങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് കൂട്ടത്തോടെ രാജിവച്ചപ്പോൾ, ഇടപെടാൻ ഞങ്ങൾ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.…
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്നിക്ക് വരണമെന്ന് ജി-23 നേതാക്കള്‍; രാഹുൽ ഗാന്ധി തിരിച്ചുവരണമെന്ന് അശോക് ഗെഹ്‌ലോട്ട്
ന്യൂഡല്‍ഹി: അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം നേരിട്ടതിന് ശേഷം അതിന്റെ കാരണങ്ങൾ അവലോകനം ചെയ്യുന്നതിനും, ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനുമായി കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) ഞായറാഴ്ച യോഗം ചേരും. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് ശേഷം പാർട്ടിയുടെ ‘ജി-23’ ഗ്രൂപ്പിലെ നിരവധി നേതാക്കൾ വെള്ളിയാഴ്ച യോഗം ചേർന്ന് ഭാവി നടപടി ചർച്ച ചെയ്തിരുന്നു. കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുകുൾ വാസ്‌നിക്കിന്റെ പേര് ഗ്രൂപ്പ് നിർദ്ദേശിച്ചെങ്കിലും പാർട്ടി ഹൈക്കമാൻഡ് ഇത് അംഗീകരിച്ചില്ലെന്നാണ് ജി-23 വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. തന്നെയുമല്ല, ഹൈക്കമാൻഡിന് നേരെ രൂക്ഷ വിമര്‍ശനവും തൊടുത്തുവിട്ടു. അതിനിടെ, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് തൊട്ടുമുന്‍പാണ് ഗെലോട്ട് നിലപാടു വ്യക്തമാക്കിയത്. കോണ്‍ഗ്രസിന് ഗാന്ധി കുടുംബം അനിവാര്യമാണെന്ന കാര്യം…
അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ അന്തർ ദേശീയ വനിതാ ദിനം ആഘോഷിച്ചു
അറ്റ്ലാന്റാ : അമ്മ (അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻ) 2022 മാർച്ച് 12ാം തീയതി അന്തർദേശീയ വനിതാ ദിനം ആഘോഷിച്ചു. മാർച്ച് 12ാം തീയതി വൈകുന്നേരം 6 മണിക്ക് ‘അമ്മ’ പാം പാലസ്റസ്റ്റോറന്റിൽവെച്ച്നടത്തിയഅന്തർദേശീയവനിതാദിനം അമ്മു സഖറിയായുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിക്കുകയും അമ്മ പ്രസിഡന്റ് ഡൊമനിക് ചാക്കോനാൽ നേതൃത്വം കൊടുക്കുകയും ചെയ്തു.പ്രധാന അതിഥിയായി എത്തിച്ചേർന്ന എമറി ഹോസ്പിറ്റൽ എഡ്യൂക്കേഷനൽ കോഓർഡിനേറ്റർ ഡോ. മിനി ജേക്കബിനെ അമ്പിളി സജിമോൻ സദസൃർക്കു പരിചയപ്പെടുത്തി കൊടുക്കുകയുണ്ടായി. ഈ സമ്മേളനത്തിൽ റഷൃൻ ,ഉക്രേൻ യുദ്ധത്തെ അനുസ്മരിക്കുകയും യുദ്ധത്തിന്റെ കെടുതികളിൽ കഷ്ടപ്പെടുന്നവർക്കുവേണ്ടി തിരികൊളുത്തി പ്രാർധിക്കുകയും ,അതിനെ തുടർന്ന് മൺ മറഞ്ഞ ,ഭാരതത്തിന്റെ വാനംപാടി ലാതാ മങ്കെഷ്കറിനെ അനുസ്മരിച്ചുകൊണ്ട് ശ്രീമതി ഗ്രേസി തരിയൻ ഏതാനും വാക്കുകൾ സംസാരിക്കുകയും ചെയ്യുകയുണ്ടായി. തുടർന്നു 2021 ൽ ഫ്ളവേഴ്സ് TV സംഘടിപ്പിച്ച sing and win മത്സരത്തിൽ ever green voice…
ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഡേ ആഘോഷങ്ങള്‍ വിപുലമായി നടത്തി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ‘വിമന്‍സ് ഡേ’ ആഘോഷങ്ങള്‍ ‘ബാലന്‍സ് ഫോര്‍ ബെറ്റര്‍’ എന്ന് നാമകരണം ചെയ്ത് നടത്തി. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സായ ഡോ. റോസ് വടകര, ഷൈനി തോമസ്, സ്വര്‍ണ്ണം ചിറമേല്‍ എന്നിവര്‍ ചേര്‍ന്ന് തിരിതെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ വനിതകള്‍ക്ക് നല്‍കുന്ന പ്രധാന്യത്തിന്റെ ഭാഗമായിട്ടാണ് ഈ ഭരണസമിതിയുടെ എക്‌സിക്യൂട്ടീവിലും ബോര്‍ഡിലുമായി ഇത്രയധികം വനിതകളുള്ളതെന്നും വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്‌സിനെകൊണ്ടുതന്നെ വനിതാദിനം ഉദ്ഘാടനം ചെയ്യിച്ചതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ജോഷി വള്ളിക്കളം ചൂണ്ടിക്കാട്ടി. അമിത് ഹെല്‍ത്ത് ഹോളി ഫാമിലി ഹോസ്പിറ്റലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആയ ഷിജി അലക്‌സ് ഈവര്‍ഷത്തെ വനിതാദിനത്തിന്റെ പ്രമേയമായ ‘ബ്രേക്ക് ദി ബയസ്’ എന്ന വിഷയത്തെ ആസ്പദമാക്കി വനിതാ ദിന സന്ദേശം നല്‍കി. സ്ത്രീകള്‍ തന്നെ പ്രബുദ്ധരായി സ്വയം തീരുമാനമെടുത്ത്…
