ഖത്തറിലെ ഗ്യാസ് പ്ലാന്റിന് നേരെയുണ്ടായ ആക്രമണം; 20 ബില്യൺ ഡോളർ വരുമാനനഷ്ടമെന്ന് അധികൃതര്‍
ദോഹ (ഖത്തര്‍): അടുത്തിടെയുണ്ടായ ആക്രമണങ്ങൾ രാജ്യത്തിന്റെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) മേഖലയ്ക്ക് കനത്ത തിരിച്ചടി നൽകിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഈ ആക്രമണങ്ങൾ ഖത്തറിന്റെ വാതക ഉൽപാദന ശേഷിയിൽ 17% കുറവുണ്ടാക്കിയതായി വക്താവ് മാജിദ് അൽ-അൻസാരി പറഞ്ഞു. ഈ നഷ്ടം ഖത്തറിന്റെ സമ്പദ്വ്യവസ്ഥയെയും ആഗോള വാതക വിതരണത്തെയും നേരിട്ട് ബാധിക്കും. ഈ ആക്രമണങ്ങളെ സർക്കാർ ശക്തമായി അപലപിക്കുകയും ഊർജ്ജ സൗകര്യങ്ങൾ സുരക്ഷിതമായി തുടരണമെന്ന് പ്രസ്താവിക്കുകയും...