എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന് വര്‍ണ്ണാഭമായ തുടക്കം
ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന് ആസ്പയര്‍ സോണ്‍ വാം അപ്പ് ട്രാക്ക് ആന്റ് ഫീല്‍ഡില്‍ വര്‍ണ്ണാഭമായ തുടക്കം. ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ (ക്യു.എസ്.എഫ്.എ) അംഗീകാരത്തോടെ സംഘടിപ്പിച്ച മീറ്റില്‍ അത്‌ലറ്റിക്സ്, ഗെയിംസ് എന്നിവയിലായി എഴുനൂറ്റി അമ്പതോളം താരങ്ങളാണ് മാറ്റുരക്കാനെത്തിയത്. മേളയുടെ ഭാഗമായി മീറ്റില്‍ പങ്കെടുക്കുന്ന കായിക താരങ്ങളും ടീമുകളെ പിന്തുണയ്ക്കുന്ന കൂട്ടായ്മകളും...