അമ്മയെന്ന രണ്ടക്ഷരം മനസ്സിൽ നിറയുമ്പോ- ളോർക്കുന്നു ഞാനിന്നെൻ ബാല്യകാലം താരാട്ടു പാട്ടിൻ ഈണമിപ്പോഴും നെഞ്ചിൽ തുടിക്കുന്നു സ്നേഹമായി ഗദ്ഗദം തുളുമ്പു മെൻ പിഞ്ചിളം ചുണ്ടിൽ അന്നു മുത്തം തന്നു ചിരിപ്പിച്ചു നീയെന്നെ – മാറോട് ചേർത്തു പുൽകികിടത്തി താരാട്ടു പാടി യുറക്കിയില്ലേ ആശാനാം കുഞ്ചൻ്റെ ഓലയിലന്നു ഞാൻ ആദ്യാമാ മക്ഷരം കുറിച്ചനേരം നിന്നധരത്തിൽ തുളുമ്പിയ പ്രാർത്ഥനാഗീത മെപ്പോഴു മോർക്കുന്നു ഞാനനു ദിനവും ഇന്നു നീ യെന്നരികി ലില്ലെങ്കിലും ആത്മാവിൽ നിറയുന്നു സ്നേഹമായി ചാരത്തണയുന്നീശ്വരൻപോൽ ഒരോ ആപത്തിലും കാത്തിടുന്നു
Category: POEMS
മുഖ്യമന്ത്രിക്കസേര (കവിത): മോൻസി കൊടുമൺ
ഇരിക്കുവാൻ ഇടം തേടി വന്ന രാഷ്ട്രീയക്കാരനോട് കസേര ചോദിച്ചു “ഇരിക്കുവാൻ തിടുക്കമോ? എൻ്റെ കാലു നാലും ആടിയിരിക്കയാണ് മന്ത്രി ചൊല്ലി ” സാരമില്ല എനിക്കാടുന്ന കസേരയാണിഷ്ടം കാലു വാരുവാൻ എളുപ്പവുമാണല്ലോ ഇണങ്ങിയും പിണങ്ങിയും വളർന്നും പിളർന്നും പല കളി കണ്ട കസേര വീണ്ടും പൊട്ടിച്ചിരിച്ചു. വോട്ടു ചെയ്ത ജനമോ വെറും കഴുതകളാകുമ്പോൾ മറ്റൊരു വെള്ളക്കഴുകൻ കൂർത്ത നഖങ്ങളുമായി വാനത്തേരിൽ താഴ്‌ന്നിറങ്ങി ജനമോ വീണ്ടും മരക്കഴുതകൾ
അമ്മയെവിടെ? (മദേഴ്‌സ് ഡേ കവിത): ജയൻ വർഗീസ്
“ അമ്മയെവിടെ ?” വിളി കേൾക്കുമോ എന്റെ കണ്ണുനീർത്തേങ്ങൽ ചിണുങ്ങൽ ശ്രവിച്ചുവോ ? ‘ അമ്മേടെ മുത്തിന് കൊണ്ടെത്തരാൻ ’ ‘മാന – ത്തമ്പിളി പാലട തേടി മറഞ്ഞുവോ ? അമ്മേ മടങ്ങി വരൂ, എന്റെ നെഞ്ചിലെ വഹ്നിയിൽ വീണ്ടും കുളിർ മഴയായ് വരൂ ! അമ്മപ്രപഞ്ചം ചുരത്തിയ സ്നേഹമാം ഉമ്മയാണെന്റെയീ ജീവൽത്തുടിപ്പുകൾ ! അമ്മയെവിടെ.…എൻ അമ്മയെവിടെ ? x. x. x. x.xxxxxx മണ്ണിലുറങ്ങുമീ വേദനകൾ കണ്ണിൽ കണ്ണ് നീരാവുന്ന യാതനകൾ. മാതാ പിതാക്കളെ, വാത്സല്യ സാഗര മാതാ മഹികളേ, സ്നേഹക്കുടങ്ങളെ, ഒപ്പം നടന്നു വഴി പിരിഞ്ഞക്കരെ യെത്തിയ സ്വ സഹ ജീവഭാഗങ്ങളെ, സത്യ സതീർത്യരെ, മിത്രങ്ങളെ, ഗുരു സത്തമന്മാരെ വിളക്ക് മരങ്ങളെ, നിങ്ങളെ നെഞ്ചിൽ വഹിച്ചു കൊണ്ടാണെന്റെ മംഗള യാത്രയീ കാല വഴികളിൽ ! ഒന്നൊരിക്കൽക്കൂടി വന്നീടുമോ എന്നെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു നിന്നീടുമോ?…
മതി (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
‘മതി’ എന്നൊരുവട്ടം പൂർണ്ണമനസ്സോടൊരു മനുഷ്യൻ ചൊല്ലുന്നതു ഭക്ഷണത്തിനു മാത്രം! മറ്റെന്തു കൊടുത്താലും പണമാകട്ടെ, അല്ല വസ്തുവാകട്ടെ തെല്ലും സംതൃപ്തി കാട്ടാറില്ല! മുഖത്തിൽ അത്യാർത്തിയും, അസംതൃപ്തിയും എന്തോ ദുഃഖവും നിരാശയും പ്രകടം പ്രത്യക്ഷമായ്! മനുഷ്യ ബന്ധങ്ങൾക്കി, ല്ലിതിനപ്പുറം വില മനുഷ്യൻ മനുഷ്യനെ വേട്ടയാടുന്നു നിത്യം! മണ്ണിനായ്, പണത്തിനായ്, മറ്റോരോ വസ്തുക്കൾക്കായ് മനുഷ്യൻ ദിനരാത്രം മല്ലടിക്കുന്നു തമ്മിൽ! മറക്കുന്നവൻ ഒരു നഗ്ന സത്യമീ ഭൂവിൽ ആർക്കും മറയ്ക്കാനാവാത്തൊരു മുഖ്യമാം പരമാർത്ഥം: ഇരു കൈകളും വീശി വന്നു നാം അതു പോലെ ഇരു കൈകളും വീശി മടങ്ങുമൊരു ദിനം! നേടിയതെല്ലാം തെല്ലും നിനയ്ക്കാ നിമിഷത്തിൽ ഇട്ടിട്ടു വെറും കയ്യോടെല്ലയോ മടങ്ങണം? പിന്നെന്തിനമിതമാം ആശകൾ വളർത്തണം പിന്നെന്തിനെല്ലാത്തിനും അത്യാർത്തി കാണിക്കണം? ആശകൾ, പ്രതീക്ഷകൾ മിതമായ് വളർത്തുകിൽ ആനന്ദ മയമാക്കാം ശാന്ത ജീവിതം നേടാം! കോടികൾ കൊടുത്താലും ആനന്ദം ലഭിക്കില്ല കടയിൽ പോയാർക്കുമേ വാങ്ങാനും…
മഴ മധുരിമ (കവിത): ജയൻ വർഗീസ്
മേടക്കാറ്റിന് നാണപ്പുലരിയിൽ മാനത്താറാട്ട് ഭൂമിപ്പെണ്ണിന് മേനിയിലുണരും രോമാഞ്ചകുളിര് ! തളിരിടും യൗവന നിറ കാന്തിയിൽ പുളകമായ് വിരിയുമീ മൃദു ചോദനം പ്രണയമായ് പൂക്കുമോ പ്രിയ കാമിനീ അണയുമൊ പിടയുമെൻ സവിധങ്ങളിൽ ? പുതുമഴ പൂവിളി പുളകാരവം രതിയുടെ ചലനമായ് ഇള മാരുതൻ വിശറിക്ക് പകരമായ് നറു ചേമ്പില പുളകങ്ങൾ പൂക്കുന്ന ലത മാനസം പ്രിയ സഖീ നിറ മാറിൽ അധരാർപ്പണം ഇണകളിൽ നിറയുന്ന രതി മാധുര്യം. അകലത്തിൽ അലിയുന്ന മഴ മേഘമായ് പെയ്തൊഴിയുമീ പ്രകൃതി തൻ വിജയോത്സവം
പുൽക്കൊടിയുടെ ദുഃഖം (കവിത): അബ്ദുൾ പുന്നയൂർക്കുളം
വാടിക്കിടക്കുന്നു പുൽക്കൊടികൾ നിമ്‌നോന്നതമാം ധരണിയിൽ… സ്വാസ്ഥ്യവുമാനന്ദവും നടനമാടിയിരുന്ന സൗധങ്ങൾ, ഇന്നെവിടെയും ഇഷ്ടികക്കൂനകൾ..! ധരയിലെങ്ങും പ്രിയരുടെ വിലാപം… കാളമേഘങ്ങൾ മാരിവർഷിക്കാൻ മടിച്ച്, ഊഴിയിലെ ദൗർഭാഗ്യരെ നോക്കിച്ചിരിക്കുന്നു പുതുനാമ്പുകൾ കിളിർക്കാതിരിക്കാനെന്നപോൽ! പുൽപ്പരപ്പെങ്ങും കേഴുന്നു അല്പം ദാഹജലത്തിനായ്- വിധ്വംസകർ വംശവെറിയാൽ വെട്ടിവീഴ്ത്തിയ മർത്ത്യരക്തം കഴുകിക്കളയാനുമായ്! തമസ്സിനെ കീറിമുറിച്ചുവരും ഉഷസ്സിൻകതിരൊളി കാണ്മാൻ… മനസ്സിൽ ദുന്ദുഭികൊട്ടുo സ്നേഹസുദിനമാസ്വദിക്കാൻ… പൈതലിൻ പുഞ്ചിരി ഒരുനാൾ നുകരാനായ് ആശ്വാസനിശ്വാസത്തിൻ കുളിർതെന്നനിലായ്….
ശിശിരം (കവിത): ജയൻ വർഗീസ്
പുലരിപ്പൂം പുഴയോരത്ത് തിരുതാളി വേലിക്കാട്ടിൽ തുണിയലക്കി വിരിക്കുന്നു വൃശ്ചികപ്പെപെണ്ണ് നിറമാറിൽ നീലാംബര ഞൊറിവുകൾ മറയ്ക്കും ര – ണ്ടിള മാനിൻ കിടാവുകൾ തുള്ളി നിൽക്കുന്നു ! അത് കാണാൻ ചെല്ലക്കാറ്റിൻ തേരിലേറി വന്നെത്തുന്നു മഴമേഘ മദനൻ തൻ വില്ലിൽ അമ്പുമായ് ! ! മഴത്തുള്ളി സ്ഖലിക്കുന്ന മദപ്പാടായ് തുടുക്കുമ്പോൾ ചുവക്കുന്ന ചുണ്ടിൽ ഞാനോ – രുമ്മ വച്ചോട്ടേ ?
ചുവക്കുന്ന ചക്രവാളങ്ങൾ (കവിത): ജയൻ വർഗീസ്
ചുവക്കുന്ന നീലാകാശം ചുരത്തുന്ന രക്തം പോലെ പരക്കുന്നു പച്ചപ്പിൻമേൽ അഗ്നി മേഘങ്ങൾ മനുഷ്യനാം ശിശുവിനെ കിടത്തുവാൻ കാലം തീർത്ത മൃദു വായു കുമിളയിൽ തുള വീഴ്ത്തുന്നു. അതിരുകൾ വരയ്ക്കുമ്പോൾ അതുവരെ സഹോദരൻ അറിയാത്ത രിപുവായി അന്യനാകുന്നു ? അപരന്റെ തല വെട്ടി അതും കൊണ്ട് ചെന്നീടേണം പെരുമുല പെണ്ണായ് വാഴും ഹൂറിയെക്കാണാൻ മനസ്സിന് മതിൽ കെട്ടി മനുഷ്യനെ തരം തിരി – ചിറച്ചിയായ് വിൽക്കുന്നുണ്ടീ മത കശാപ്പുകാർ മനസ്സിന് മതിലില്ലാ മനുഷ്യനായ് വരവേല്‍ക്കൂ പുതു യുഗ പുലരിപ്പൂ സുപ്രഭാതങ്ങൾ !
സ്ത്രീ ! (കവിത): ജയൻ വർഗീസ്
എത്ര മനോഹര രൂപം വിടാരുമി – തെത്ര മദാലസ ഭാവം ! ആദിശില്പി തീർത്ത വിശ്വ ലാവണ്യമേ നിന്റെ ആരാമ സൗകുമാര്യം എനിക്ക് വേണ്ടി – എന്നും എനിക്ക് വേണ്ടി ! പത്മദളങ്ങൾ തഴുകീയൊഴുകും പമ്പാ നദിക്കരയിൽ പുഷ്പ ദളാകാര നർത്തന വടിവിൽ എന്നെ തപസ്സുണർത്തീ ! മേനകേ, മേനകേ നിൻ മുന്നിൽ താപസണല്ലാ – ഞാൻ മനുഷ്യൻ വിശ്വാമിത്രൻ – വെറും വിശ്വാമിത്രൻ ! സ്നിഗ്ദ മഞ്ഞല നൂപുരമണിയും ഹിമവൽത്തിരുനടയിൽ ഉഗ്ര തപോമയ ശിൽപ്പ ശിലയായയ് എന്നെ മനം മയക്കീ ! പാർവ്വതീ , പാർവ്വതീ നിൻ മുന്നിൽ ഈശ്വരനല്ലാ ഞാൻ മനുഷ്യൻ ! പരമേശ്വരൻ – വെറും പരമേശ്വരൻ !
കുരങ്ങും പൂമാലയും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
കഴുത്തിൽ ചാർത്തുമെന്ന പ്രത്യാശയോടെയൊരു കുരങ്ങിൻ കയ്യിലൊരു പൂമാല കൊടുത്തൂ ഞാൻ! തികഞ്ഞ ജിജ്ഞാസയോടുടനെയതാഹാരം തിരിച്ചു മറിച്ചാകെ വീക്ഷിച്ചൂ പലവട്ടം! തിന്നുവാനെന്തെങ്കിലും ഉണ്ടോയെന്നറിയുവാൻ ഒന്നൊന്നായോരോ പൂവായ് കടിച്ചു നോക്കീ മെല്ലെ! ഒന്നുമില്ലതിലെന്ന വാസ്തവമറിഞ്ഞപ്പോൾ വന്നതിനരിശവും, കടുത്ത വൈരാഗ്യവും! ഉടനെ മടിക്കാതാ പൂമാല കൂച്ചിക്കൂട്ടി ഊക്കോടെ യെറിഞ്ഞെന്റെ നേർക്കതു പകയോടെ! ഉൾപ്പൊരുളറിയുവാനാവാത്ത മൂഢന്മാർക്കു ഉള്ളതു നശിപ്പിപ്പാൻ മാത്രമേയറിയുള്ളൂ! കേമമായിരുന്നോരാ പൂമാല നിമിഷത്തിൽ കേവലമൊരു വാഴനാരാക്കി മാറ്റീയവൻ! സ്വപ്നത്തിൽ പോലും നിനച്ചില്ല ഞാൻ അവനതി- സുന്ദരമാമാ മാല നൂലാക്കി മാറ്റും ക്ഷിപ്രം! അജ്ഞതയ്ക്കളവില്ലാ തുഴലുന്നവർ സ്വയം അഹഭംഭാവിപ്പൂ തങ്ങൾ അറിവാളികളായി! അവർക്കു സദ്ബുദ്ധിയും വേദവും ചൊല്ലിക്കൊടു- ത്തവരെ ഉദ്ധരിപ്പാൻ ഉദ്യമിപ്പതു മൗഢ്യം!