വിമന്‍ ഇന്ത്യ ഖത്തർ ‘സേവന സെൽ’ പ്രവർത്തനം ആരംഭിച്ചു
ദോഹ: വിമന്‍ ഇന്ത്യ ഖത്തറിന്റെ നേതൃത്വത്തിൽ പ്രവാസി വനിതകൾക്കും സമൂഹത്തിനും സേവന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനായി രൂപീകരിച്ച ‘സേവന സെൽ’ പ്രവർത്തനം ആരംഭിച്ചു. സേവന സെല്ലിന്റെ പ്രഖ്യാപനവും അനുബന്ധ പരിപാടികളും വിമന്‍ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിൽ സേവന പ്രവർത്തനങ്ങളുടെ പ്രാധാന്യവും വനിതകൾക്ക് സമൂഹത്തിൽ നിർവഹിക്കാനാകുന്ന സേവന ദൗത്യങ്ങളും സംബന്ധിച്ച് ഉദ്ഘാടക വിശദീകരിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത സി.ഐ.സി...