പ്രപഞ്ചത്തിന്റെ രോഗം മാറ്റുവാൻ ക്രിസ്ത്യാനിക്ക് ബാധ്യതയുണ്ട്: പരിശുദ്ധ കാതോലിക്കാ ബാവ

പ്രപഞ്ചം ഇന്ന് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. തീരാവ്യാധികൾ, കാലാവസ്ഥാവ്യതിയാനങ്ങൾ മൂലം നേരിടുന്ന വെല്ലുവിളികൾ, വ്യക്തികൾ തമ്മിലുള്ള അകൽച്ച, കുടുംബബന്ധങ്ങളിൽ വന്നിട്ടുള്ള അസ്വാരസ്യങ്ങൾ, സാമ്പത്തിക തകർച്ച, യുദ്ധങ്ങൾ മൂലം ദുരിതംഅനുഭവിക്കന്ന നമ്മുടെ സഹോദരങ്ങൾ, കുട്ടികളിലും യുവജനങ്ങളിലും കടന്നുകൂടിയിട്ടുള്ളമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അമിത ഉപയോഗം തുടങ്ങി നിരവധി പ്രശ്നങ്ങൾസമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ഇവിടെ ക്രിസ്ത്യാനികൾ തങ്ങളുടെ ദൗത്യംവിസ്മരിക്കുവാൻ പാടില്ല. സഭയായി സമൂഹത്തെ സൗഖ്യമാക്കുവാൻ നമുക്കു ബാധ്യതയുണ്ട്. ഇന്നിന്റെ പ്രതിസന്ധികളെ അതിജീവിക്കേണമെങ്കിൽ അതിന്റെ മൂല കാരണം കണ്ടെത്തി അതിനുള്ളചികത്സ നൽകുവാൻ തയ്യാറാകണം. സർവ്വലോക സാഹോദര്യമായിരിക്കെണം ഓരോ വ്യക്തിയുടെയും ജീവിതലക്ഷ്യം. ചരിത്രത്തിൽഅർത്ഥപൂര്ണമായ ജീവിതം നയിക്കുവാൻ സാധിക്കണം. ഇന്നിന്റെ ലോകത്തിന്റെ പ്രതിസന്ധികൾനമ്മുടെ ഹൃദയത്തെ വേദനിപ്പിക്കുന്നില്ലെങ്കിൽ നമ്മിലെ മനുഷ്വത്വം നശിച്ചിരിക്കുന്നു എന്ന്പറയേണ്ടിവരും. ലോകത്തെ ബാധിച്ചിരിക്കുന്ന രോഗത്തിന് സൗഖ്യം നൽകുവാൻയേശുക്രിസ്തുവിന്റെ ഇന്നത്തെ പിന്തുടർച്ചക്കാരായ ക്രിസ്ത്യാനികൾക്ക് സാധിക്കണം. അതായിരിക്കേണം ക്രൈസ്‌തവ സഭകളുടെ ലക്‌ഷ്യം. സമൂഹത്തിന്റെ പ്രശ്നങ്ങൾ കണ്ടില്ലെന്നുനടിച്ചു മുന്നോട്ടുപോകുവാൻ ഒരു ക്രിസ്താനിക്കും…

MAP ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും കലാമേന്മകൊണ്ടും ശ്രദ്ധേയമായി

ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ (MAP) ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും കലാമേന്മകൊണ്ടും ശ്രദ്ധേയമായി . ശ്രീജിത്ത് കോമത്തിന്റെ നേതൃത്വത്തിൽ കേരളത്തനിമയോടെ ഒരുക്കിയ അത്തപൂക്കളവും, താലപ്പൊലിയേന്തിയ മലയാളിമങ്കമാരുടെ അകമ്പടിയോടെ ചെണ്ടമേളവും ആർപ്പുവിളികളുമായി മാവേലിമന്നനെ മാപ്പ് ഭാരവാഹികൾ വേദിയിലേക്ക് ആനയിച്ചു. മാപ്പ് ജനറൽ സെക്രട്ടറി ശ്രീ ജോൺസൺ മാത്യു സ്വാഗതം പറഞ്ഞു. ശ്രീജിത്ത് കോമത്ത് സിജു ജോൺ എന്നിവരായിരുന്നു മാസ്റ്ററോഫ് സെറിമണി. റേച്ചൽ ഉമ്മൻ അമേരിക്കൻ നാഷണൽ ആന്തവും ബിജു എബ്രഹാം ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. ഇത്തവണത്തെ ഓണാഘോഷത്തിന്റെ മുഖ്യ അതിഥി അരൂർ MLA യും പ്രശസ്ത പിന്നണി ഗായികയുമായ ദലീമ ജോജോ ആയിരുന്നു. കൌൺസിൽ മാൻ ഡേവിഡ് ഓ, ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമാ പ്രസിഡന്റ് എലെക്ട് ജേക്കബ് തോമസ് തുടങ്ങി ധാരാളം പ്രമുഖർ പങ്കെടുത്തു. പ്രസിഡന്റ് തോമസ് ചാണ്ടി മാപ്പ് ഈ…

പട്ടി പുരാണം (ഓട്ടം തുള്ളല്‍): ജോണ്‍ ഇളമത

പട്ടികളങ്ങനെ പലവിധമിങ്ങനെ! കൊടിച്ചിപട്ടി, കില്ലപ്പട്ടി, കടിയമ്പട്ടി, കടുവാപ്പട്ടി! ഗര്‍ഭനിരോധന ഗുളികളില്ല വന്ധ്യനിരോധന- മാര്‍ഗ്ഗവുമില്ല പെറ്റുപെരുകും പട്ടികള്‍ പന്നികളേപ്പോല്‍! പട്ടികളെല്ലാം പെറ്റുകിടക്കും വഴിയരുകിലും വാഴത്തോപ്പിലും തിന്നുകുടിക്കാ- തെങ്ങനെ കഴിയും? പട്ടിണിയോടെ പാവങ്ങള്‍ ചുറ്റിനടക്കും പെരുവഴിയെങ്ങും എച്ചിലുതിന്നു നടക്കും പട്ടി നാറിയതൊക്കെ തിന്നും പട്ടി! പട്ടികളെ കണ്ടാല്‍ പകവീട്ടും പട്ടികള്‍! ഒരു പട്ടിക്ക് മറ്റൊരു മറ്റൊരു പട്ടി, ശത്രൂ! കടിയമ്പട്ടി കുരക്കില്ല കുരക്കും പട്ടി കടിക്കില്ല കടിക്കും മുമ്പ് കുരക്കും പട്ടി വൈരാഗ്യമതവര്‍ക്കില്ല നിലനില്‍പ്പിനുമാത്രം കടിക്കും പട്ടി! പേയുണ്ടന്നറിയില്ല ഒരു പട്ടിക്കും! പേപിടക്കും പട്ടിക്ക് പച്ചയിറച്ചീടെ വേസ്റ്റുകള്‍ തിന്നും പട്ടിക്ക്! ബലാല്‍സംഗവുമില്ല കൊലപാതകവുമില്ല പട്ടികളൊക്കെ ഇണചേരും പ്രത്യേകിച്ചെരു സമയത്ത്! പരാതികളില്ല പരിഭവമില്ല പകലും, രാവും കാവല്‍ കിടക്കും പട്ടികളെത്ര പാവന സൃഷടികള്‍! ചോറു കൊടുത്താല്‍ കാവല്‍ കിടക്കും പട്ടി വിശേഷ ബുദ്ധിയില്ലാ പട്ടി കടിക്കുംമുമ്പ് മുരളും പട്ടി! പട്ടികളെവിടയുമുണ്ടിഹ! പലപല…

കാനഡയില്‍ വിക്ടോറിയ ഐലൻഡ് ടസ്‌കേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി

കാനഡ: വിക്ടോറിയ ഐലൻഡ് ടസ്‌കേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. ഇരുന്നൂറോളം മലയാളികൾ ആഘോഷത്തില്‍ പങ്കെടുത്തു. സാനിച് മേയർ ഫ്രെഡ് ഹെയ്ൻസ് ആയിരുന്നു വിശിഷ്ടാതിഥി. ക്ലബ് പ്രസിഡന്റ് പ്രശാന്ത് ഇമ്മട്ടി അദ്ധ്യക്ഷത വഹിച്ചു. വിവിധയിനം കലാപരിപാടികളും ഓണസദ്യയും വടം വലി മത്സരവും നടത്തി. കായിക പ്രതിഭകളെ മേയർ പുരസ്‌കാരം നൽകി ആദരിച്ചു. ഓണാഘോഷം വിജയകരമാക്കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റികളിൽപ്പെട്ടവരും ആദരവ് ഏറ്റുവാങ്ങി. ആയിരക്കണക്കിന് മലയാളികൾ താമസിക്കുന്ന സ്ഥലമാണ് വിക്ടോറിയ ഐലൻഡ്. കേരത്തിന്റെ അതേ ഭൂപ്രകൃതിയാണ് ഇവിടെ. കാനഡയിലെ ഏറ്റവും നല്ല കാലാവസ്ഥ ഉള്ളതും ഇവിടെ തന്നെയാണ്. ഇവിടെ സംഘടിപ്പിച്ച ഓണാഘോഷം മലയാളികൾക്ക് കേരളത്തിലെ ഓണത്തിന്റെ സ്മരണ തന്നെയാണ് നൽകിയത്. കേരളത്തിൽ നിന്ന് ഉപരിപഠനത്തിനായി ധാരാളം കുട്ടികൾ പ്രതിവർഷം വിക്ടോറിയ ഐലൻഡിലെത്താറുണ്ട്. വിവിധ തരം കായിക പരിശീലനവും ക്ലബ്ബിന്റെ കീഴിൽ നടത്തുന്നുണ്ട്. ക്ലബ്ബിന്റെ ഈ പ്രവർത്തനങ്ങളെല്ലാം ആളുകളെ ജാതി മതഭേദമന്യേ…

മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്

ചിക്കാഗോ: ചിക്കാഗോ രൂപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലാപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ തിരുക്കർമ്മങ്ങൾ ഒക്ടോബർ ഒന്നാം തിയതി ശനിയാഴ്ച രാവിലെ ആരംഭിക്കും. രാവിലെ 9:00 മണിക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയും മറ്റ്‌ മെത്രാന്മാരും വൈദികരും അൾത്താര ശുഷ്രൂഷികളും മാർതോമ ശ്ലീഹാ കത്തീഡ്രലിന്റെ പാരിഷ് ഹാളിൽ നിന്ന് പ്രദക്ഷിണമായി ദേവലായത്തിലേക്ക് പ്രവേശിക്കും. പാരിഷ് ഹാളിൽ നിന്ന് കുരിശിൻതൊട്ടി ചുറ്റി ദേവലായത്തിലേക്ക് പ്രവേശിക്കുന്ന പ്രദക്ഷിണത്തിൽ പതിനാറോളം മെത്രാന്മാരും നൂറിലധികം വൈദികരും പങ്കെടുക്കും. സൺ‌ഡേ സ്കൂൾ വിദ്യാർഥികൾ പേപ്പൽ പതാകയേന്തി ഇരുവശങ്ങളിലായി അണിനിരക്കും. തിരുകർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. ശാലോം ടി.വിയിൽ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടാവും. വി. കുർബാനയ്ക്ക് ശേഷം ഉച്ചഭക്ഷണവും തുടർന്ന് പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നു. ജനറൽ…

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഓണാഘോഷ പരിപാടികൾ നടത്തി

ഡാലസ്‌: ദൈവം, മനുഷ്യൻ, മനുഷ്യത്വം എന്നിവയിലേക്കെത്തിച്ചേരുന്ന അവസരമായിതീരണം ഓരോ ഓണാഘോഷവും എന്ന് മ്യൂസിക് ഡയറക്ടർ ഡോ. സണ്ണി സ്റ്റീഫൻ അറിയിച്ചു. വേൾഡ് മലയാളീ കൗൺസിൽ അമേരിക്ക റീജിയൻ ഓണാഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. റീജിയൻ പ്രസിഡന്റ് ജോൺസൺ തലചെലൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൽദോ പീറ്റർ സ്വാഗതം അറിയിച്ചു. റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത്, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ളൈ, ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി എന്നിവർ പ്രസംഗിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻസ് അംഗം അലിൻ മേരി മാത്യുവിന്റെ പ്രാർത്ഥനാഗാനത്തോട് കൂടി മീറ്റിംഗ് ആരംഭിച്ചു. ന്യൂ ജെഴ്‌സി ഓൾ വിമൻസ് പ്രൊവിൻസ് പ്രസിഡന്റ്‌ ശ്രീമതി. മാലിനി നായരുടെ നേതൃത്വത്തിലുള്ള ടീം, നോർത്ത് ടെക്സ്സസ് ടീം അംഗങ്ങൾ, ന്യൂ യോർക്ക് പ്രൊവിൻസ് ടീം അംഗങ്ങളുടെ തിരുവാതിര എന്നിവ…

ചിക്കാഗോ എസ്ബി – അസംപ്ഷന്‍ അലുംനി പിക്നിക് അവിസ്മരണീയമായി

ചിക്കാഗോ: സഹവസിക്കാനും സഹകരിക്കാനും സഹജീവികളെ പരിഗണിക്കാനും തയാറായാല്‍ പരിമിത വിഭവങ്ങളുടെ പരമാവധി ഉപയോഗം സാധ്യമാക്കാന്‍ സാധിക്കും എന്ന് തെളിയിച്ച ചിക്കാഗോ മലയാളി ഫെല്ലോഷിപ്പ് എസ്ബി അസ്സെംപ്ഷൻ അലുംനി പിക്നിക് അവിസ്മരണീയമായി. അക്കരപ്പച്ച നോക്കിയിരിക്കാതെയും അനാരോഗ്യകരമായ മത്സരങ്ങള്‍ക്ക് നിന്നുകൊടുക്കാതെയും ആര്‍ജിച്ച കഴിവുകള്‍ ഉപയോഗിച്ച് അവശേഷിക്കുന്ന സ്വപ്നങ്ങളിലേക്കുള്ള ഒരു തീര്‍ത്ഥാടനമായിരുന്നു ചിക്കാഗോ ചങ്ങനാശേരി എസ്ബി അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ അംഗങ്ങളും അഭ്യുദയകാംക്ഷികളും സെപ്റ്റംബര്‍ പതിനേഴിന് പകൽ സ്‌കോക്കിയിലുള്ള ഗ്രോസ്സ്‌പോയ്ന്റ് പാര്‍ക്കിലേക്ക് നടത്തിയ ചിക്കാഗോ എസ്ബി അസ്സെംപ്ഷൻ അലുംനി പിക്‌നിക്കിലേക്കുള്ള ചുവടുവയ്പുകള്‍. രാവിലെ പത്തിന് പിക്‌നിക്ക് ആരംഭിച്ചു. ചിക്കാഗോ എസ്ബി – അസംപ്ഷന്‍ അലുംനി അസോസിയേഷൻ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് പിക്‌നിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യു ഡാനിയേൽ,മനോജ് തോമസ്, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, സെക്രട്ടറി തോമസ് ഡീക്രോസ്സ് എന്നിവര്‍ യഥാക്രമം സ്വാഗതവും, ആശംസയും, നന്ദിയും പറഞ്ഞു. ഈ പിക്നിക്…

ആഘോഷങ്ങളുടെ ആഘോഷമായി കേരള ഹിന്ദു സോസൈറ്റിയുടെ ഓണാഘോഷം

ഹൂസ്റ്റൺ: സെപ്റ്റംബർ 11 ഞായറാഴ്ച ഹൂസ്റ്റൺ മലയാളികൾക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച്‌ കേരള ഹിന്ദു സൊസൈറ്റിയും ഗുരുവായൂരപ്പൻ ക്ഷേത്രവും! ഓണാഘോഷങ്ങൾ എന്നും മറുനാടൻ മലയാളികൾക്ക് ഒരാവേശമാണ്, അമേരിക്കയിൽ ഇത്രയധികം ആളുകൾ ഒത്തുകൂടുന്ന മറ്റൊരു ഓണാഘോഷ പരിപാടിയും ഉണ്ടാകില്ല. ഇത്തവണയും അത് അന്വർഥമാക്കി ആയിരത്തിൽപരം മലയാളികൾ തടിച്ചു കൂടിയ ഓണാഘോഷം സംഘടിപ്പിച്ച് കേരള ഹിന്ദു സൊസൈറ്റി വ്യത്യസ്തത പുലർത്തി. സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നും മലയാളികൾ മിസ്സോറി സിറ്റിയിലെ ക്നാനായ ഹാളിലേക്ക് ഒഴുകിയെത്തി. ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരുടെ അഭൂതപൂർവമായ തിരക്ക് സംഘാടകരെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചുകൊണ്ട് മേളക്കാർ അണിനിരന്ന ചെണ്ടമേളത്തിന്റെയും സുന്ദരിമാരായ തരുണിമണികൾ പങ്കെടുത്ത താലപ്പൊ ലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ കേരള ഹിന്ദു സൊസൈറ്റിയുടെ പ്രസിഡന്റ്‌ ശ്രീമതി രമാ പിള്ള ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചപ്പോൾ…

ശാലേം കപ്പ്-2022: ലോംഗ് ബീച്ച് ടെന്നീസ് സെന്ററിൽ സെപ്റ്റംബർ 24 ന്

ന്യൂയോർക്ക് : ലോംഗ് ഐലന്റിലുള്ള ശാലേം മാർത്തോമ്മ യുവജനസഖ്യത്തിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ശാലേം കപ്പ് ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണമെൻറ് “സീസൺ-8” സെപ്റ്റംബർ മാസം 24-നു ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ലോങ്ങ് ബീച്ച് ടെന്നീസ് സെന്ററിൽ ആരംഭിക്കും. ട്രൈസ്റ്റേറ്റിനോടൊപ്പം (ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട്) പെൻസിൽവാനിയയിൽ നിന്നുമുള്ള കായിക താരങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നു. ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥിയായിരിക്കും. 2014-ൽ പുരുഷ ഡബിൾസും മിക്‌സഡ് ഡബിൾസുമായിട്ടായിരുന്നു ടൂർണമെന്റിന്റെ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ, പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, വനിതാ ഡബിൾസ്, അണ്ടർ-16 ആൺകുട്ടികളും പെൺകുട്ടികളും എന്നിങ്ങനെ പുതിയ മത്സരങ്ങൾ ചേർത്തു. 2019-ൽ പുരുഷ ഡബിൾസ് മൂന്ന് വ്യത്യസ്ത തലങ്ങളിൽ നൈപുണ്യ നിലവാരത്തെ അടിസ്ഥാനമാക്കിയും, പേരന്റ് – ചൈൽഡ് ഇവൻറ്, 45+ വെറ്ററൻ ഇവൻറ് എന്നിവയും ഉൾപ്പെടുത്തി കൂടുതൽ വിപുലീകരിച്ചു കൊണ്ടു ജനപങ്കാളിത്തം വർദ്ധിപ്പിക്കുവാൻ…

കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഓണാഘോഷം ശ്രദ്ധേയമായി

ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സി (KSNJ) യുടെ ആഭിമുഖ്യത്തിൽ മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി ഓണാഘോഷച്ചടങ്ങുകളുടെ ഭാഗമായി KSNJ പ്രസിഡന്റ് ജിയോ ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ശ്രീമതി ദലീമ ജോജോ എംഎൽഎ ഓണസന്ദേശം നൽകി സംസാരിച്ചു. ജനസാന്നിധ്യം കൊണ്ട് ശ്രദ്ധയാകർഷിച്ച ഈ ഓണാഘോഷപരിപാടിയിൽ നിരവധി ഫോമാ പ്രതിനിധികൾ ഉൾപ്പെടെ ഒട്ടേറെ സാംസ്‌കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം മാവേലിതമ്പുരാനെ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയേന്തിയ തരുണീമണികളുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ വനിതകൾ അവതരിപ്പിച്ച തിരുവാതിരയും, കുട്ടികളുടെ നൃത്ത പരിപാടികളും ഹൃദ്യമായി. വയലിൻ ജോർജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മ്യൂസിക് മോജോ പ്രോഗ്രാം ഓണാഘോഷ പരിപാടിക്ക് മാറ്റ് കൂട്ടി കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മലയാളം സ്കൂൾ…