മെയ് ദിനത്തോടനുബന്ധിച്ച് സൗഹൃദസംഗമം നടത്തി
ദോഹ:സാർവലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ & കൾച്ചറൽ ഫോറം മലപ്പുറം ജില്ല സൌഹൃദ സംഗമം നടത്തി. നുഐജയിലെ പ്രവാസി വെൽഫെയർ ഓഫീസിൽ നടന്ന സംഗമം ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു.സാധാരണക്കാരായ തൊഴിലാളികളെ സംരക്ഷിക്കുകയും തൊഴിലവകാശങ്ങൾ വക വെച്ചുകൊടുക്കുകയും ചെയ്യാൻ ഉത്തരവാദിത്വമുള്ള ഭരണകൂടങ്ങൾ കോർപറേറ്റുകളെയും മുതലാളിത്ത താത്പര്യങ്ങളെയും സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അസംഘടിത തൊഴിൽ മേഖലകളെ സംഘടിതമാക്കുന്ന പ്രവർത്തനങ്ങളാണ്...